Monday 25 December 2017

യേശുവിനൂ ഇനിയും ജനിക്കാന്‍ പുല്‍ക്കൂടല്ല ആവശ്യം

യേശുവിനു ഇനിയും ജനിക്കാന്‍ എന്‍റെ ഹ്രുദയമാണു ആവശ്യം !!
യേശുവിനു ജനിക്കാന്‍ എന്റെ ഹ്രുദയം ഒരു ദൈവാലയമായി മാറ്റണം ! അതിനു ഞാന്‍ എന്നെതന്നെ ഒരുക്കണം .
പുല്ക്കൂടു വേണ്ടെന്നല്ല.ഹ്രദയം ഒരുക്കാതെ പുല്‍ ക്കൂടിനു സമയം കളയണ്ടാ !!!!!

ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന്‍റെ process ഒരു സ്ത്രീ അവളുടെ ശരീരത്തില്‍ അറിയുന്നു അധവാ അനുഭവിക്കുന്നു. എന്നാല്‍ യേശു പരിശുദ്ധകന്യകയില്‍ ഉരുവായതു അവളുടെ ശരീരത്തില്‍ അവള്‍ അറിയുകയോ അനുഭവിക്കുയോ ചെയ്തില്ല. അതിശയകരമായ ,ദൈവീകമായ ഗര്‍ഭധാരണമായിരുന്നതിനാല്‍ ജനനവും അപ്രകാരമാകാന്‍ സാധ്യതകള്‍ ഏറെയില്ലേ ? എവിടെ ജനിച്ചുവെന്നു പറയുന്നില്ല. ബേദലഹേമില്‍ ആയിരിക്കുമ്പോള്‍ അവള്‍ പ്രസവിച്ചു പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി .(ലൂക്ക .2:7) കല്‍ഗുഹയില്‍ പ്രസവിച്ചെന്നും പറയുന്നു. ഏതായാലും അവിടെ മറ്റു സ്ത്രീകളുടെ സഹായമൊന്നും ഇല്ലാതെ യ്യേശുകുഞ്ഞിനെ പ്രസവിച്ചെങ്കില്‍ അവള്‍ അറിയാതെ ഗര്‍ഭധാരണം നടന്നതുപോലെ പ്രസവവും അവള്‍ അറിയാതെ നടക്കാനും സാധ്യതകാണുന്നില്ലെ ? ഏതായാലും " പിള്ളകച്ചകൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തീ "

സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്നു മനുഷ്യനായാതു വചനമാണു .
പക്ഷേ തിരികെ സ്വര്‍ഗത്തിലേക്കു -- പിതാവിന്‍റെ അടുത്തേക്കു -- പോയതു വചനമല്ല മഹത്വീകരിക്കപെട്ട മനുഷ്യശരീരം തന്നെയാണു .
അതാണു നമ്മുടെ പ്രതീക്ഷയും പ്രത്യാശയും നമുക്കു സ്ഥലം ഒരുക്കുവാനാണു അവിടുന്നു പോയിരിക്കുന്നതു ! അവിടുന്നു നമ്മേ കൂട്ടുവാന്‍ വീണ്ടും വരും !!!

യേശു ഒരീക്കല്‍ മാത്രം ജനിച്ചു പൂല്തൊട്ടിയില്‍ കിടത്തപ്പെട്ടു.ഇനിയും ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ഇനിയും അവിടുന്നു ജനിക്കേണ്ടതു മനുഷ്യ ഹ്രുദയങ്ങളിലാണു .അവിടുത്തേക്കു ജനിക്കാന്‍ എന്‍റെ ഹ്രുദ്ദയം ഞാന്‍ ഒരുക്കിയോ ? അതുപരിശുദ്ധമാണെങ്കിലെ അവിടെ ജനിക്കാന്‍ അവിടൂത്തേക്കു സാധിക്കൂ .അതിനു എന്‍റെ ഹ്രുദയം ഒരു ദൈവാലയമായീ ഞാന്‍ രൂപാന്തരപ്പെടുത്തണം .ഇല്ലെങ്കില്‍ ഇനിയ്യും 4 ദിവസം മാത്രമേ ബാക്കിയുള്ളു .ഒരുക്കുക.ആരോടെങ്കിലും ക്ഷമിക്കാനുണ്ടെങ്കില്‍ ക്ഷമിച്ചു ഉള്ളതു പങ്കുവെച്ചു സ്നേഹം നിലനിര്ത്തി യേശുവിനു ജനിക്കാന്‍ നമ്മൂടെ ഹ്രുദയം നമുക്കു ഒരുക്കാം

എങ്ങനെ നമുക്കു നമ്മുടെ ഹ്രുദയത്തെ ഒരു ദൈവാലയമാക്കാം ?

സ്നേഹം .അതു മാത്രം മതി ,നമ്മുടെ ഹ്രുദയം ദൈവാലയമാകും.
നമ്മേക്കാണുന്നവര്‍ നമ്മില്കൂടി യേശുവിനെ ക്കാണും.

ഒരു സംഭവം ഓര്മ്മയില്‍ വരുന്നു " Are you Jesus Christ ? "
ഒരിക്കല്‍ ഒരു കുട്ടി മദര്‍ തെരേസയോടു ചോദിച്ചതാണു അങ്ങാണോ യേശു ക്രിസ്തു ?
ക്രിസ്തുമസിനു കുട്ടികള്‍ക്കുകൊടുക്കാനായി കുറെ കെയിക്കുകള്‍ ഒരു ബേക്കറിക്കാരന്‍ മദറിനു കൊടുക്കാമെന്നു പറഞ്ഞു .അതു വാങ്ങാനായി മദര്‍ ബേക്കറിയില്‍ നില്ക്കുമ്പോള്‍ ഒരു പയ്യന്‍ റോഡിന്‍റെ എതിര്‍ വശത്തു നിന്നു മദറിനെ നോക്കുന്നതുകണ്ട് മദര്‍ അവനെ അരികിലേക്കു വിളിച്ചു അവനു ഒരു കെയിക്കുകൊടുത്തു അപ്പോള്‍ അവന്‍ ചോദിച്ചതാണു " Are you Jesus Christ ? "

മദര്‍ തിരക്കി എന്തുകൊണ്ടാണു അങ്ങനെ ചോദിച്ചതെന്നു .അവന്‍ പറഞ്ഞു. എനിക്കു അമ്മ മാത്രമേയുള്ലു.അപ്പന്‍ മരിച്ചുപോയി .അമ്മ പല വീടുകളില്‍ വേലചെയ്താണു എന്നെ വളര്ത്തുന്നതു .അമ്മയുടെ കയ്യില്‍ പൈസായില്ല. ക്രിസ്തുമസിനു കൂടെ പഠിക്കുന്ന കുട്ടികളൊക്കെ നക്ഷത്രവും,പുല്ക്കൂടും കെയിക്കും ഒക്കെ വാങ്ങി. ഞാന്‍ അമ്മയോടു ഇതൊക്കെ വേണമെന്നു പറഞ്ഞു .അമ്മയുടെ കയ്യില്‍ പൈസാ ഇല്ലായിരുന്നു. അവസാനം ഞാന്‍ അമ്മയോടു പറഞ്ഞു എന്നാല്‍ ഒരു കെയിക്കു വാങ്ങിതരണമെന്നു അന്നേരം അമ്മപറഞ്ഞു മോന്‍ യേശുവിനോടു ചോദിക്കുക .യേശു തരുമെന്നു .ഞാന്‍ ഈ ബേക്കറിയുടെ മുന്‍പില്‍ കൂടി പോകുമ്പോഴും വരുമ്പോഴും പ്രാര്ത്ഥിക്കും യേശുവേ എനിക്കു കെയിക്കു തരണമെന്നു. ഇന്നും ഞാന്‍ പ്രാര്ത്ഥിച്ചുകൊണ്ടു നിന്നപ്പോഴാണു അമ്മ എന്നെ വിളിച്ചു ഈ കെയിക്കു തന്നതു .യേശു കെയിക്കു തരുമെന്നാണു എന്‍റെ അമ്മ എന്നോടു പറഞ്ഞതു ,അതാ ഞാന്‍ അങ്ങനെ ചോദിച്ചതെന്നു.!!!!!!!!!!!!!!

നമുക്കും യേശുവിനെപ്പൊലെ യാകാം .സ്നേഹകൂടാരമാകാം നമ്മേക്കാണുന്നവര്‍ നമ്മില്ക്കൂടി യേശുവിനെ കാണട്ടെ ! .അങ്ങനെ യേശുവിനു എന്‍റെ ഹ്രുദയത്തില്‍ ജനിക്കാന്‍ അവസരം ഉണ്ടാക്കാം .നമുക്കും സ്നേഹം പങ്കിടാം .ദൈവത്തിനു മഹത്വം !! ആമ്മീന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...