Thursday 30 November 2017

ഏതാണു അപ്പസ്തോല്കസഭകള്‍ ?

മെത്രാനും കൂദാശകളും ഉള്ള എല്ലാസഭകളും അപ്പ്സ്തോലികസഭകളാണു. പെന്തക്കോസ്തല്‍ കൂട്ടാ  യമകളും കെ. പി .യോഹന്നാന്‍റെ സഭയും ഒഴികെ എല്ലാം.

പലക്രൈസ്തവസമൂഹങ്ങളായി ഭാരത ക്രൈസ്തവര്‍ ഇന്നു വേര്തിരിഞ്ഞു നില്ക്കുന്നുവെങ്കിലും മാര്ത്തോമ്മാശ്ളിഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച ഭാരതക്രൈസ്തവരെല്ലാം  മാര്തോമ്മ ക്രിസ്ത്യാനികള്‍ എന്ന പേരിലാണു അറിയപ്പെടുക.

അപ്പസ്തോലിക ഉത്ഭവം സിദ്ധിച്ച ഭാരതത്തിലെ സഭ ആദ്യ്ത്തെ 15 നൂറ്റാണ്ടുകള്‍ സ്വയം ഭരണാധികാരമുള്ള സാര്വത്രിക സഭാകൂട്ടായ്മ നിലനിര്ത്തി വളര്ന്നുവന്ന സഭയായിരുന്നു.

പേര്ഷ്യന്‍ രാജ്യങ്ങളുമായി ഉണ്ടായിരുന്ന ബന്ധം വഴി അവിടുത്തെ സഭയുമായി നല്ലബന്ധമായിരുന്നതിനാല്‍ കല്‍ദായ ആരാധനാക്രമം സ്വീകരിക്കുന്നതിനു ഭാരതസഭക്കു ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

എന്നാല്‍ വിദേശികളുടെ വരവോടെ കാര്യങ്ങള്‍ വഷളായി. നമ്മുടെ സ്വാതന്ത്ര്യത്തിലും ആരാധനാക്രമത്തിലും അവര്‍ കൈകടത്തിയതു കൂനന്‍  കുരിശ് സത്യത്തിലേക്കു വഴിതിരിച്ചു. ഇതിനെക്കുറിച്ചു മുന്‍പെഴുതിയതിനാല്‍ വിടുന്നു.

പുത്തന്‍ കൂറും പാഴകൂറും നിലവില്‍ വ്ന്നു. ഒന്നാം മാര്തോമ്മാമുതല്‍ പുനരൈക്യത്തിനുള്ള ശ്രമം നടന്നു .ആറാം മര്ത്തോമ്മായുടെ കാലത്തു നടന്ന ( 1799 ല്‍ ) പുനരൈക്യം പരാജയപ്പെടാന്‍ കാരണം. കൊച്ചിമെത്രാന്‍ അദ്ദേഹത്തെ മെത്രാനായി അംഗീകരിക്കുകയോ മെത്രാനടുത്ത പദവികള്‍ നല്കുകുകയോ ചെയ്യാതിരുന്നതിനാലാണു.

എന്നാല്‍ വിജയമകുടം ചൂടിയ പുനരൈക്യം നടന്നതു മാര്‍ ഈവാനിയോസ് തിരുമേനിയുടെ പരിശ്രമഫലമാണു .അതോടുകൂടി " മലങ്കര കത്തോലിക്കാസഭ " യെന്ന വ്യ്ക്തിഗത സഭകൂടി സാര്വത്രിക സഭയില്‍ രൂപപ്പേട്ടു.

17ആം ശതകത്തിലെ സഭാപിളര്‍പ്പോടെ മലബാര്‍, മലങ്കര എന്നീകൂട്ടങ്ങളായി മാറി. അതില്‍ സാര്വത്രീകസഭയുടെ കൂട്ടായ്മയില്‍ നിന്നും ബന്ധം വിശ്ചേദിച്ച മലങ്കര വിഭാഗം അന്ത്യോക്കിയായിലെ യാക്കോബായ പാത്രിയര്‍ക്കീസുമായുള്ള ബന്ധത്തില്‍ പാശ്ചാത്യസുറിയാനി ആരാധനാക്രമം സ്വീകരിച്ചു. നേരത്തെ മലങ്കരയില്‍ ഉണ്ടായിരുന്നതു പൌരസ്ത്യസുറിയാനി - കല്‍ദായ സുറിയാനി ആരാധനാക്രമമായിരുന്നു. എന്നാല്‍ പിന്നീടു മലങ്കരയില്‍ വന്ന അന്ത്യോക്ക്യന്‍ ആരാധനക്ര്മമാണു  മലങ്കര കത്തോലിക്കാസഭയിലും ഉള്ളതു. അതില്‍ നമ്മുടെ കര്ത്താവിന്‍റെ സഹോദരനെന്നു അറിയപ്പെടുന്ന വി.യാക്കോബ് രൂപം കൊടുത്ത " യാക്കോബിന്‍റെ കുര്‍ബാനക്ര്മമാണു അന്ത്യോക്കിയന്‍ ആരാധനക്രമത്തിന്‍റെ അടിസ്ഥാനം. ക്രൈസ്തവലോകത്തിലെ ഏറ്റവും മികച്ച ആരാധനാക്രമമായി ഈ അന്ത്യോക്ക്യന്‍ ആരാധനക്രമം അറിയപ്പെടുന്നു.

ഇന്നു ഈ മലങ്കര കത്തോലിക്കാസഭ അതിവേഗം വളര്ന്നു വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിഗത സഭയാണു.  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...