Wednesday 7 December 2016

നെസ്തോറിയന്‍ പാഷണ്ഡത എന്നാല്‍ എന്തു ?

“യേശുക്രിസ്തുവില്‍ രണ്ടാളുകളുണ്ടു. ദൈവികവും മാനുഷീകവും.ഈ രണ്ടാളുകള് തമ്മില്‍ സത്താപരമായി ഐക്യമില്ല.കന്യാമറിയം മനുഷ്യവ്യക്തിയുടെ മാതാവാണു.അതിനാല്‍ അവള്‍ ദൈവമാതാവല്ല്.”
ഇതാണു നെസ്തോറിയനിസം . ഇതാണു നെസ്തോറിയൂസിന്റെ പേരില്‍ അറിയപ്പെടുന്ന പാഷണ്ഡത.
ഈപാഷണ്ഡത ഇന്നത്തെ അസീറിയന്‍ സഭയില് ഇല്ല എന്നാണ് പണ്ഡിതമതം. ഈ അബധോപദേശം ഈ സഭ ഒരിക്കലും പഠിപ്പിച്ചിരുന്നില്ല്.
തിയഡോര്.
സഭയിലെ മഹാവിശുദ്ധനായും സഭാപിതാവുമായാണു തിയഡോര് 428 ലാണു മരിച്ചതു.അദ്ദേഹത്തിന്റെ സത്യവിശ്വാസത്തെയും ജീവിത വിശുദ്ധിയേയും ആരും സംശയിച്ചില്ല.431 ലെ എഫേസൂസ് സിനഡിനു ശേഷമുണ്ടായ സംഭവവികാസങ്ങള് 553 ലെ കോണ്സ്റ്റാന്റ്റിനോപ്പിള് സിനഡിലെ ശാപത്തിലെത്തിക്കുകയായിരുന്നു. അസ്തിദാസെന്ന ഒരിജനിസ്റ്റു മെത്രാന്റെ കുബുദ്ധിയാണതിനുപിന്നില്പ്രവര്ത്തിച്ചതെന്നാണു പറയപ്പെടുന്നതു. മരിച്ചു 125 വര്ഷങ്ങള് കഴിഞ്ഞാണു തിയഡോറിന്റെ മേല് ശാപം വന്നതു.
നെസ്തോറീയൂസ്.
നെസ്തോറിയോസ് എന്നവ്യക്തിയേയും അദ്ദേഹത്തിന്റെ വിശ്വാസത്തെയും അജപാലകവ്യഗ്രതയേയും നാം കണക്കിലെടുക്കണം.. നെസ്തോറിയനിസം എന്നറിയ്പ്പെടുന്ന പാഷണ്ഡതെയെ നെസ്തോറിയൂസില് നിന്നും വേറിട്ടുകാണണം. കൂടാതെ പൌരസ്ത്യ അസീറിയനന്‍ സഭ നെസ്തോറീയൂസ് ഉള്പ്പെട്ട ക്രീസ്തുശാസ്ത്ര ത്ര്‍ക്കങ്ങളില്‍ ഒന്നും ഉള്‍പ്പെട്ടിരുന്നില്ല.
മെസപ്പോട്ടോമിയായിലെ പൌരസ്ത്യ സുറിയാനി സഭയുടെ സ്ഥാപകന്‍ നെസ്തോറിയസല്ല. പലരും അപ്രകാരം തെറ്റായി ധരിച്ചിരുന്നു.നെസ്തോറിയസ് അവരുടെ മെത്രാനുമല്ലായിരുന്നു.ഗ്രീക്കുസഭയിലെ ഒരു മെത്രാനായി മാത്രമേ നെസ്തോറീയ്സിനെ അവര് കരുതിയിരുന്നുള്ളു.

അസീറിയന്‍ സഭയും കത്തോലിക്കാസഭ യും.

1994 നവ . 11നു കത്തോലിക്കാസഭയും അസീറിയനന്‍ സഭയും കൂടി ക്രീസ്തു ശാസ്ത്രം സംബധിച്ചു ഒരു സമ്യുക്ത പ്രസ്താവനയില് ഒപ്പു വച്ചു. അങ്ങനെ 1500 വര്ഷം പഴക്ക്മുള്ള തെറ്റുദ്ധാരണയ്ക്കു അറുതിവരുത്തി. ക്രിസ്തു ശാസ്ത്രത്തിലുള്ള അന്തരം വെറും പദപ്രയോഗങ്ങളില് ഒതുങ്ങിനില്ക്കുന്നതാണെന്നും വിശ്വാസത്തിന്റെ സാരസത്തയെ ബാധിക്കുന്നതല്ലെന്നും ഇരു വിഭാഗത്തിനും ബോധ്യമായതിന്റെ വെളിച്ചത്തിലായിരുന്നു ഈ സമ്യുക്ത പ്രസ്താവന. 1984 ല് തുടന്ഗിയ ച്ര്ച്ചയാണു 1994ല് ഫലമണിഞ്ഞതു.

സമ്യുക്ത പ്രഖ്യാപനം.

431 ലെ എഫേസൂസ് സൂനഹദോസിനെ തുടര്ന്നു മെസപ്പെട്ടോമിയന്‍ ക്രീസ്തു മതത്തെ മറ്റുള്ളവര് “ നെസ്തോറീയന്‍ “ എന്നു മുദ്ര കുത്തി അകറ്റി നിര്ത്തിയിരുന്നു.എന്നാല് അവരുടെ ആരാധനക്രമപാരമ്പര്യ്ങ്ങളിലാകട്ടെ കാനനന്‍ നിയമസംഹിതകളിലാകട്ടെ ക്രീസ്തു ശാസ്ത്രഗ്രന്ഥങ്ങളിലാകട്ടെ “ നെസ്തോറിയന് പാഷണ്ഡത ലവലേശം കാണാനില്ല്.
ജോണ്‍ പോള്‍ രണ്ടാമന്‍ നയിച്ച വിദഗ്ധ സംഘം ഈ കാര്യം കൂലങ്ങ്ക ഷമായി പഠിക്കുകയും ഇപ്പോഴുള്ള “ നെസ്തോറിയന് “ (അസ്സീറിയന് ) സഭയുടെ ക്രിസ്തു ശാസ്ത്രസംബന്ധമായ പഠനങ്ങള് സത്യവിശ്വാസമാണെന്നു അംഗീകരിക്കുകയും ചെയ്തു.

ചുരുക്കത്തില് നാം മനസിലാക്കേണ്ടതു.

നെസ്തോറിയസും നെസ്തോറിയന് പാഷണ്ഡതയും തമ്മില് ബന്ധമില്ല.
നെസ്തോറിയനന്‍ പാഷ്ണ്ഡത നെസ്തോറിയസ് പഠിപ്പിച്ചിട്ടില്ല.
സഭയിലെ മഹാവിശുദ്ധനും സഭാപിതാവുമായ തിയഡോറിന്റെ ശിഷ്യനായിരുന്നു നെസ്തോറിയസ്.
ഒരിക്കല് പോലും പേര്ഷ്യന്‍ സഭയിലും നസ്രാണിസഭയിലും നെസ്തോറിയന് പാഷണ്ഠത കടന്നുക്കൂടിയിട്ടില്ല,
അതിനു ഒരു തെളിവു നമുക്കു പറയാന് സാധിക്കുന്നതു പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയാണു.അതുപോലെ ദൈവമാതാവിന്റെ പെരിലുള്ള പള്ളികള്‍ ഇതിനൊരു തെണിവായെടുക്കാം.
അതുപോലെ വി, കുര്ബാനയിലും പ്രാര്ത്ഥനയിലുമെല്ലാം ദൈവമാതാവെന്നപ്രയോഗം ഇതെല്ലാം നെസ്തോറിയന്‍ പാഷണഡതക്കെതിരാണെല്ലോ ?
ഈനിഗമനങ്ങളെല്ലാം വളരെക്കാലത്തെ വിദഗ്ദ്ധപഠനത്തിനുശേഷമുള്ളതാണു.എക്കുമേനിസം എന്നപേരില് 1998ല് ജി.ചേടിയത്തച്ചന് അഴുതിയപുസ്തകത്തില് ഇതു വിവരിച്ചിട്ടുണ്ടു.
തിയഡോറും നെസ്തോറിയസും വിശുദ്ധജീവിതം നയിച്ച സത്യവിസ്വാസികളായിരുന്നു.
എന്‍റെ സ്നേഹിതന്മാരോടു ഒരു വക്കു ഇതു വായിക്കുന്ന ഒരാള്‍ക്കെങ്ങ്കിലും ഇതു പ്രയോജന പ്പെടുന്നെങ്ങ്കില്‍ ഞാന്‍ ക്രുതാര്ത്ഥനാണു വളരെ മണിക്കുറുകള്‍ ഇതിനു പിന്നിലുണ്ടു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...