Friday 16 December 2016

പാത്രിയര്ക്കീസ്

ഒരു ചെറുവിവരണം മാത്രം ഇപ്പോള്‍ പിന്നിടു വിശദമായീഴ്യ്താം.
“ പാത്രിയാര്ക്കേസ് “ എന്നഗ്രീക്കു പദത്തില്‍ നിന്നാണു പാത്രിയര്ക്കീസ് എന്ന പദം ഉത്ഭവിക്കുന്നതു. കുടുംബത്തലവനന്‍ ഗോത്രതലവനെന്നെല്ലാമാണു ഈ പദത്തിനര്ത്ഥം വേദപുസ്തകത്തില്‍ ഈ രണ്ടര്ത്ഥത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ടു. ( 2ദിന. 19:8 , 1ദിന.27:22 , ഹെബ്ര 7:4 )

നാലാം ശതകത്തോടുകൂടി ക്രിസ്തു മതം റോമാസാമ്രാജ്യത്തിലെ ഔദ്യോഗികമതമായി തീര്ന്നതോടുകൂടി പാത്രിയ്ര്ക്കീസ് പദവി ചിലപ്രത്യേക സ്ഥലങ്ങളിലെ മെത്രാന്മാര്ക്കു ബഹുമാനസൂചകമായി നല്കിതുടങ്ങി. ജസ്റ്റീനിയനന്‍ ചക്രവ്ര്ത്തിയുടെ കാലത്താണുഈ പദവി സഭയിലെ റോമാ, കോണ്സ്റ്റാന്റ്റിനോപ്പിള്‍, അലകസാണ്ഢ്രിയാ ,അന്ത്യോക്യാ, ജറുസലെം എന്നീപ്രമുഖ കെദ്രങ്ങളിലെ മെത്രാന്മാര്ക്കു മാത്രമായി ഉപയോഗിച്ചുതുടങ്ങി.

ഇപ്പോള്‍ നിലവിലുള്ളതു കോപ്റ്റിക് , മറോനീത്താ ,മെല്കൈറ്റു ,സിറിയന്‍ , കല്ദായാ ,അര്മേനിയന്‍ എന്നി പൌരസ്ത്യ സഭകളിലാണു പാത്രിയാര്ക്കല്‍ സംവിധാനം നിലവിലുള്ളതു ( കത്തൊലിക്കാ സഭയില്‍ ) എന്നാല്‍ അകത്തൊലിക്കാ സഭകളില്‍ 17 എണ്ണം നിലവിലുണ്ടു.
ലത്തീന്‍ സഭയില്‍ ചിലസ്ഥലങ്ങളിലെ മെത്രാന്മാര്ക്കു പാത്രിയാര്ക്കല് പദവി നല്കിയിട്ടുണ്ടു ഉദാ. വെനീസ് ,ഗോവാ, എങ്കിലും അവര്ക്കു പാത്രിയ്ര്ക്കിസിന്റെ അധികാരാവകാശങ്ങളൊന്നുമില്ല.

എല്ലാവിധ അവകാസാധികാരങ്ങളോടുക്കുടിയ പാശ്ചാത്യസഭാധികാരി റോമാ മാര്പാപ്പാമാത്രമാണു.

അങ്ങനെ കത്തൊലിക്കസഭയില് റോമാ മാര്പാപ്പാ പാശ്ച്യാത്യസഭയിലേതും ബാക്കി 6 പൌരസ്ത്യ സഭയിലേതുമുള്പ്പെടെ 7 പാത്രിയ്ര്ക്കിസന്മാര് കത്തൊലിക്കാസഭയിലും 17 പേര് അകത്തൊലിക്കാസഭയിലുമായി 24 പാത്രിയ്ര്ക്കീസന്മാരാണു ഇപ്പോള്‍ സഭയിലുള്ളതു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...