Friday 2 December 2016

സഭാതനയരെ വഴിതെറ്റിക്കൂന്ന സഭാ വിരോധികളെ സൂക്ഷിക്കുക !

     നിങ്ങള്‍ക്കറിയാമോ ?

“ ആ ദിവസത്തിനു മുന്പു വിശ്വാസത്യാഗമുണ്ടാകുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു”            ( 2 തെസേ.2:3 )

കുഴപ്പമില്ലായെന്നു നാം കരുതുന്ന പലമേഖലകളിലും സാത്താന്‍ പ്രേമികള്‍ തന്ത്രപരമായി ചുവടുറപ്പിച്ചിരിക്കുന്നു.
സാത്താനെ പൂജിക്കുന്നവരും തിന്‍മയുടെ ശക്തികളെ ആരാധിക്കുന്നവരും ഇരകള്‍ക്കായി എല്ലാവിധ തന്ത്രങ്ങളും പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണിതു.
തിന്മയെ തിരിച്ചറിയാനും ഒരു കാതം മുന്‍പേ നടക്കുവാനും നമുക്കു കഴിയണം.
ഒരു പുതിയ സഭയുണ്ടായിരിക്കുന്നു. Church of eternity . മുല്ലക്കരയുടേ പുതിയ സഭയാണു ചര്ച്ചു ഓഫ് ഇറ്റേര്‍നിറ്റി അതിലും ചേരാന്‍ ആളുകള്‍ കാണും. അവരെയൊക്കെ സഭയില്‍ നിന്നും അടര്ത്തിയെടുക്കുന്നവരാണു .
അതാണു പുതിയ ഉപദേശവുമായി വരുന്നവരെ സൂക്ഷിക്കണമെന്നു പറയുന്നതു . വി.പത്രോസ്സിന്‍റെ ലേഖനം നോക്കാം

“ ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ഇങ്ങനെ തന്നെയാണു എല്ലാലേഖനങ്ങളിലും എഴുതിയിരിക്കുന്നതു. മനസിലാക്കാന്‍ വിഷമമുള്ളചിലകാര്യങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ചന്‍ചലമനസ്ക്കരുമായ ചിലര്‍ മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും നിംഗളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.” ( 2 പത്രോ.3 :16. )

വി. ലിഖിതങ്ങള്‍ വളച്ചൊടിച്ചു സഭയേ വെല്ലുവിളിക്കുകയും ജനത്തെ വഴിതെറ്റിക്കുകയും ചെയ്യുന്നു.
“ ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസ്ംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ തന്നെയുണ്ടാകും.അതിനാല്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍ “ ( അപ്പാ. 20 : 30 – 31 )
സാരമില്ലാ. അവരും യേശുവിനെ വിളിച്ചാണെല്ലോ പ്രാര്‍ത്ഥിക്കുന്നതു ! അത്ഭുതങ്ങളും രോഗശന്തിയുമൊക്കെ യുണ്ടെല്ലൊയെന്നു പറയുന്നവര്‍ക്ക് തെറ്റി.

“ ഇതാ ക്രിസ്തു ഇവിടെ , അതാ അവിടെയെന്നു ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതു. കാരണം കള്ള ക്രിസ്തുമാരും വ്യാജ പ്രവാചകന്മാരും പ്രത്യക്ഷപ്പെടും സാധ്യമെങ്കില്‍ വഴിതെറ്റിക്കുന്നതിനു അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ പ്രവര്ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ .എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടുപറഞ്ഞിരിക്കുന്നു.” (മാര്ക്ക്.13: 21-23.)

യേശുവ്വിന്‍റെ വാക്കുകളെ വളരെ ശ്രദ്ധയോടെ മനസിലാക്കണം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...