Wednesday 28 December 2016

പുല്ക്കൂടു നിറയെ വിഗ്രഹങ്ങളോ ?

സെക്ടുകളുടെ തലതിരിഞ്ഞ ഉപദേശ്ശം മനുഷ്യനെ വഴിതെറ്റിക്കും !!!!

സെക്ടുകാര്‍ ഇതു മുന്വിധികൂടാതെ സാവധാനം വായിക്കുക !!


രണ്ടു ദൈവങ്ങളുണ്ടോ ?

1) ഒരു ദൈവം പറയുന്നു : ഒന്നിന്റെയും രൂപമോ സാദ്രിശമോ ഒന്നും ഉണ്ടാക്കരുതു
2) രണ്ടാം ദൈവംപറയുന്നുകെരൂപുകളെഉണ്ടാക്കുക അതുപോലെ പിത്തളസര്‍പ്പത്തെ ഉണ്ടാക്കി വടിയേല്‍ കുത്തി നിര്‍ത്തി അതേല്‍ നോക്കാന്‍
ഇതെന്താ ഇങ്ങനെ രണ്ടു തരത്തില്‍ പറയുന്നതു ?

“വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറീയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്ക്കോ.12:24 )
അന്‍ചാം ക്ളാസും ഗുസ്തിയും കഴിഞ്ഞു പലരും ദൈവവചനം വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ പുതിയ ആശയങ്ങളും സെക്ടുകളും ഉടലെടുത്തു സായ്ത്താനിക് സഭകളായി രൂപപ്പേട്ടു സഭക്കെതിരായി ആഞ്ഞടിക്കാന്‍ തുടങ്ങി.

മുകളില്‍ പറഞ്ഞതില്‍ എതു ദൈവമായിരിക്കും ഈ ശില്പ്പികള്‍ക്കു ജ്ഞാനം കൊടുത്തതു മനോഹരശില്പങ്ങള്‍ ഉണ്ടാക്കുവാനായിട്ടു. ?

( കര്ത്താവു പറഞ്ഞശില്പ്പങ്ങളെല്ലാം ഉണ്ടാക്കുവാനായി കര്ത്താവുതന്നെ ആളുകളെതിരഞ്ഞെടുത്തൂ മോശക്കുകൊടുക്കുന്നു )

കര്ത്താവു മോശയോടു അരുള്‍ ചെയ്തു :
“ യൂദാ ഗോത്രത്തില്‍പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രതേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക സ്വര്ണ്ണം വെള്ളി ഓടു ഇവകൊണ്ടു പണിയുക. പതിക്കാനുള്ള ര്ത്നങ്ങള്‍ ചെത്തിമിനുക്കുക. തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കും വേണ്ടിയാണു “ ( പുറ. 31: 1-5 )
ഇതു മൂന്നാമതൊരു ദൈവമാണെങ്ങ്കില്‍ എത്രദൈവങ്ങള്‍ കാണും ! ?

എതെങ്ങ്കിലും ഒരു വചനത്തില്‍ കടിച്ചു തൂങ്ങുതുകൊണ്ടല്ലേ നിങ്ങ്ള്‍ക്കു തെറ്റു പറ്റുന്നതു?
"അതിനാല്‍ സഭ പറയുന്നതും പഠിപ്പിക്കുന്നതും മനസിലാക്കി വിശ്വസിക്കുക്
ദൈവത്തിലാശ്രയിച്ചു വചനത്തെ അപഗ്രഥിക്കുക"

1) ദൈവം തന്ന കഴിവുകളെ ഉപയോഗിക്കുന്നതാണുദൈവഹിതം
2) എല്ലാത്തരം ശില്പവേലകളും ദൈവമഹത്വത്തിനായിട്ടുള്ളതാണു
3) ശില്പികള്‍ക്കുള്ള കഴിവുകള്‍ ദൈവം ദാനമായിനല്കിയതാണു
4) സ്വര്ണം,വെള്ളി, തടി ഇവകൊണ്ടാണുശില്പങ്ങളുണ്ടാക്കാന്‍ പറഞ്ഞതു ദൈവംതന്നെയാണു
5) കെരൂപുകളെ ഉണ്ടാക്കിയതു വിഗ്രഹാരാധനയല്ലാ.
6) പിത്തള സര്പ്പത്തെ ഉണ്ടാക്കിയതും വിഗ്രഹാരധനയല്ല.
7) വടിയില്‍ നാട്ടിനിരര്‍ത്തിയതും അതേല്‍ നോക്കിയതും തെറ്റായില്ല
8) യാക്കോബ് കല്ലു നാട്ടിനിര്‍ത്തി എണ്ണ ഒഴിച്ചതുവിഗ്രഹാരാധനയല്ല.
9) ജോര്‍ദാന്‍ നദിയിലെകല്ലു നദിയിലും ദേശത്തും നാട്ടിയതും തെറ്റായില്ല
10) ഇതൊന്നും ആ വസ്തുവിന്റെ(കല്ലിന്‍റെ) പ്രാധാന്യത്തെയല്ലാ കാണിക്കുന്നതു പിന്നെയോ ഇതെല്ലാം മറ്റെന്തിനെയോ കാണിക്കുന്ന പ്രതികങ്ങള്‍ മാത്രം
11) പൌലോസ് ശ്ളിഹാ അമ്പലത്തില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍ അതിനകത്തു യാതോരു തെറ്റുമില്ല. ശ്ളീഹാക്കു മനസാക്ഷിക്കുത്തുമില്ലാ.
12) വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചതായാല് പോലും സാധാരണഭക്ഷണം പോലെ കഴിക്കുന്നതിനു ശീഹായിക്കു മടിയില്ല.എന്നാല്‍ ചന്‍ചലമനസാക്ഷിക്കാരന്‍ കണ്ടാല്‍ അവനെ പ്രതികഴിക്കതിരിക്കുന്നതാണു ഉത്തമമെന്നു ശ്ളീഹാപറയുന്നതു ശരിയായതും വളരെ ശ്രദ്ധിച്ചുകൈകാര്യംചെയ്യേണ്ടതുമാണു.
13) ഇവിടെ മനസാക്ഷിക്കാണൂ പ്രാധാന്യം.
14) ദൈവം ഓരോരുത്തരുടെയും ഹ്രദയമാണു പരിശോധിക്കുനതു പ്രവര്ത്തിയെയല്ല.

ഇവിടെയാണു നമുക്കു തെറ്റു പറ്റുന്നതു
ഒരു ശില്പി ഒരു കാളക്കുട്ടിയെ ഉണ്ടാക്കിയാല്‍ അതു തെറ്റല്ല.വിഗ്രഹാരാധനയുമല്ല.

എന്നാല്‍ അഹറോന്‍ കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ വിഗ്രഹാരാധനയായി
എങ്ങനേ അധവാ എന്തുകൊണ്ടു വിഗ്രഹാരാധനയായി ?
ദൈവം ഹ്രുദയമാണു പരിശോധിക്കുന്നതു ! എന്തു ഉദ്ദേശത്തില്‍ ചെയ്തു ?
ജനം എന്താണു ആവശ്യപെട്ടതു ? ഞങ്ങളേനയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിതരുക!
കാളക്കുട്ടിയെകണ്ടപ്പോള്‍
ജനം വിളീച്ചുപറഞ്ഞു ഇസ്രായേലേ ! ഈജിപ്തില്‍ നിന്നും നിന്നെകൊണ്ടുവന്ന ദേവന്മാര്‍ !അതുകണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുന്പില്‍ ബലി അര്പ്പിച്ചു ( പുറ.32:1-6 )
ഇവിടെ കാളക്കുട്ടിയെ അവര്‍ ദേവനായിട്ടു അധവാ ദൈവമായി കണ്ടു ആരാധിക്കുകയാണു അതാണു വിഗ്രഹാരധന . ദൈവത്തിനു കൊടുക്കേണ്ട ആരാധന അവര്‍ കാളക്കുട്ടിക്കു കൊടുത്തപ്പോള്‍ വിഗ്രഹാരാധനയയി.
ദൈവം അവരുടെ ഹ്രുദയങ്ങളെയാണു പരിശോധിച്ചതു

ക്രിസ്തുമസിനു പുല്‍കൂടു ഉണ്ടാക്കുമ്പോള്‍ അതില്‍ വയ്ക്കുന്നതെല്ലാം അടയാളങ്ങളോ പ്രതീകങ്ങളോ ആണൂ അതു ദൈവമാണെന്നും പറഞ്ഞു ആരാധിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ പൊട്ടന്മാരല്ലെല്ലോ ?
അതിനാല്‍ ആരും തെറ്റിധരിക്കേണ്ടാ ഇതൊന്നും വിഗ്രഹാരാധനയല്ല.

1 comment:

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...