യേശു വന്നതു നിയമത്തേയോ പ്രവാചകന്മാരേയോ ഇല്ല്ലാതാക്കാനല്ല അതുപൂര്ത്തിയാക്കാനാണു .തന്‍റെ പ്രസംഗങ്ങളും പ്രബോധനങ്ങളും വഴി അവയെ പൂര്ത്തീകരിക്കുകയെന്നതായീരുണൂ അവിടുത്തെ ആഗമനോദ്ദ്ദേശം .ഓരോനിയമവും ദൈവഹിതം വെളിപ്പെടുത്തുന്നതിനാല്‍ അതിന്‍റെ അനുഷ്ടാനവും ദൈവരാജ്യ പ്രവേശനത്തീനു ആവശ്യമാണു. ക്രിസ്തുശീഷ്യന്മാരെ സംബന്ധിച്ചിടത്തോളം നിയമഞ്ജരുടേയും ,പ്രീശരുടേതിനേയും കാള്‍ പൂര്ണമായിരിക്കണം . നിയമത്തിന്‍റെ പൂര്ത്തീകരണം സ്നേഹത്തില്‍ അധിഷ്ടിതമാണെന്നാണു യേശു പഠിപ്പിച്ചതൂ .യേശു പഴയതിന്‍റെ സ്ഥാനത്തു പുതിയ ഒന്നു തരികയല്ല ചെയ്യുന്നതു പിന്നെയോ പുതിയ അനുഷ്ടാനരീതി ആവശ്യപ്പെടുകയാണു ചെയ്യുന്നതു . " എന്നാല്‍ ഞാന്‍ നിംഗളോടു പറയുന്നു " എന്നു പറഞ്ഞാല്‍ പഴയതുമാറ്റി പകരം പുതിയതു നല്ക്കുന്നു എന്നു അര്ത്ഥമില്ല. പിന്നെയോ പഴയതീനെ പുതീയോരു പ്രബോധനം വഴി പൂര്ത്തിയാക്കുന്നുവെന്നുമാത്രം
ഉദാ. " വ്യഭിചാരം ചചയ്യരുതെന്നു കല്പ്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടീട്ടുണ്ടെല്ലോ ,എന്നാല്‍ ഞാന്‍ നിംഗളോടു പറയുന്നു : ആസക്തതയോടേ സ്ത്രീയേ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു." ( മത്താ.5:27 )
നിയമം അതിന്‍റെ ചൈതന്യത്തിനു യോജിച്ച വിധമാണു പൂര്ത്തിയാക്കേണ്ടതു. അല്ലാതെ അക്ഷരാര്‍ത്ഥത്തിലല്ല. അക്ഷരാര്ത്ഥത്തില്‍ മനസീലാക്കുകയും അതു അവരുടെ രീതിയില്‍ പാലിക്ക്കുകയും ചെയ്യുന്നവരോടാണൂ യേശു പറഞ്ഞതു ഏതുവിധത്തില്‍ ആചരീക്കണമെന്നു .
പഴയനിയമത്തില്‍ ദൈവത്തിന്‍റെ പേരുപോലും പറയാന്‍ മനൂഷ്യന്‍ ഭയപ്പെട്ടു. ശിക്ഷിക്കുന്നവനും കോപിക്കുന്നവനുമായിട്ടാണു ദൈവത്തെ മനസിലാക്കിയതു. എന്നാല്‍ യേശു വന്നപ്പോള്‍ ദൈവത്തെ സ്നേഹപീതാവായി വെളിപ്പെടുത്തി.. അബ്ബാ ! പിതാവേ എന്നു വിളിക്കാന്‍ പഠിപ്പിച്ചു .അവിടുന്നു കോപിക്കുകയോ ശിക്ഷിക്കുകയോ ഇല്ല. മറിച്ചു സ്നേഹിക്കുന്ന, രക്ഷിക്കുന്ന പിതാവാണൂ.
അതുപോലെ യേശു ലോകത്തിലേക്കു വന്നതു ലോകത്തെ രക്ഷിക്കാനാണു ശിക്ഷിക്കാനല്ല. അവിടുന്നു പഠിപ്പിച്ചതും സ്നേഹത്തിന്‍റെ കല്പനയാണു.
അവിടുന്നു ലോകത്തില്‍ ജനിച്ചതു മനുഷ്യന്‍റെ ഭക്ഷണമായ അപ്പമാകാനാണു .അതിനാണു അപ്പത്തിന്‍റെ ഭവനത്തില്‍ (ബേത് ലഹേമില്‍ ) വന്നു ജനിച്ചതു . ബേത് = ഭവനം , ലഹം (ലഹമോ ) = അപ്പം . ആ അപ്പം ആത്മാവിനു ജീവന്‍ നല്കുന്നു.
" ഇതാക്കട്ടെ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നീന്നൂം ഇറങ്ങിയ അപ്പമാണു.ഇതു ഭക്ഷിക്കുന്നവന്‍ മരികക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവന്നുള്ള അപ്പം ഞാനാണു. ആരെങ്കിലൂം ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവികക്കും .ലോകത്തിന്‍ററ ജീവനുവേണ്ടി ഞാന്‍ നല്കകന്ന അപ്പം എന്‍റെ ശരീരമാണു . " ( യോഹ, 6:50 - 51 )
( കുര്‍ബാനയെ ക്കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍
എന്‍റെ ബ്ളോഗ് കാണുക .josephchackalamuriyil.blogspot.com )
No comments:
Post a Comment