തുടര്ന്നു ഇന്നുവരേയും പരിശുദ്ധ അമ്മ സഭയില്‍ എങ്ങനെ ?
അപ്പസ്തോല പിതാവായ വി.ജസ്റ്റിനും ഒന്‍പതാം പീയൂസ് പാപ്പായും എന്തു പറഞ്ഞു ?
മുതലായ കാര്യങ്ങള്‍ താല്പര്യം ഉള്ളവര്‍ക്കുവേണ്ടി മാത്രം
പരിശുദ്ധ കന്യാമറിയത്തെ രണ്ടാം ഹവ്വായെന്നു വിളിച്ചതു 2 നൂറ്റാണ്ടില്‍
രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ വി.ജസ്റ്റിനാണു അങ്ങനെ വിളിച്ചതു
ജന്മപാപത്തില്‍നിന്നുപോലും സംരക്ഷിക്കപ്പെട്ട കന്യാമറിയം
കന്യാമറിയത്തിന്‍റെ അമലോല്ഭവം ബൈബിളില്‍ ഉണ്ടെന്നു ആരും പറയില്ല. (ഞാന്‍പറഞ്ഞാലോ?വിശ്വസിക്കാന്‍പ്രയാസമാണോ? ഇന്നലെ രാത്രിമുതല്‍ എന്‍റെ മനസില്‍ വരുന്ന ഒരു ചിന്തയാണു ലൂക്കോ.1: 42 ഇതിനു മതിയായ തെളിവാണെന്നു?)
ഹ്രുദയത്തിന്‍റെ തികവില്‍ നിന്നും അധരം സംസാരിക്കുന്നു.
" രണ്ടു നാരികള്‍ ചേര്‍ന്നാല്‍ നരകം തുറക്കും " അങ്ങനെ ഒരു പറച്ചില്‍ ഉണ്ടോ ?
( ഇല്ലെങ്കില്‍ ക്ഷമിക്കുക )
രണ്ടൂ നാരികള്‍ ചേര്‍ന്നപ്പോള്‍ ഇതാ സ്വര്‍ഗം തുറന്നു ആത്മാവു പ്രവര്‍ത്തിച്ചു .
ഈ രണ്ടു സ്ത്രീകള്‍ സാധാരണ സ്ത്രീകള്‍ക്കു ഒരു അപവാദമാണോ ?
അരാണു ഈ സ്ത്രീകള്‍ ?
"മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ ഏലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചടി ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി " (ലൂക്ക 1:41)
" അവള്‍ ഉദ്ഘോഷിച്ചു. നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു. " ( 1: 42 )
അതേ ഇവള്‍ ലോകത്തില്‍ ജനിച്ചിട്ടുള്ള സ്ത്രീകളില്‍ വച്ചു ഏറ്റം അനുഗ്രഹീതയാണു അതായതു ആദ്യത്തെ ഹവ്വായെക്കള്‍ അനുഗ്രഹീത. അവള്‍ ( ഹവ്വ ) സ്രിഷ്ടിക്കപ്പെട്ടപ്പോള്‍ സരളഹ്രുദയയായിരുന്നു ( സഭാപ്ര.7: 29 ) പാപമില്ലാത്തവളായിരുന്നു. ( ഉല്‍ഭവപാപമെന്നു ഒന്നുഅവളില്‍ ഇല്ലായിരുന്നു ) ഉല്‍ഭവപാപമില്ലാതിരുന്ന ആദ്യ ഹവ്വായെക്കാള്‍ അനുഗ്രഹീതയെന്നു പറഞ്ഞാല്‍ തന്നെ മറിയത്തില്‍ ഉല്‍ഭവപാപമില്ലായിരുന്നുവെന്നുള്ളതിന്‍റെ തെളിവാണെല്ലോ?
മറ്റോരു ന്യായമായതെളിവു ദൈവപുത്രനു ജനിക്കാനുള്ള ഇടം പരമപരിശുദ്ധമായിരിക്കണം .അതിനു ദൈവം മറിയത്തെ വളരെയേറെ അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്തു. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നു ദൈവം തന്നെ പറഞ്ഞിരിക്കുന്നു.
അതായതു " എനിക്കു ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും " ( പുറ.33: 19 )
അതിനു എതിരായി ഒരു മനുഷ്യനും ദൈവത്തെചോദ്യം ചെയ്യാന്‍ പറ്റില്ല. മറിയത്തെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും രക്ഷിച്ചതുകൊണ്ടാണു ആദ്യത്തെ ഹവ്വായെക്കാള്‍ മറിയം അനുഗ്രഹീതയായതു എന്നു നിസ്തര്‍ക്കം പറയാം കൂടാതെ ദൈവത്തിന്‍റെ വാക്കും അതിനു ബലം നല്കുന്നു " എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും "
അതിപ്രധാനം ദൈവപുത്രനു ജനിക്കാനുള്ള ഇടമാണു.
രണ്ടുപേരുടെ സംസാരം ശ്രദ്ധിച്ചാല്‍ അവര്‍ എങ്ങ്നെയുള്ളവരാണെന്നു മനസിലാകും .സ്ത്രീകള്‍ പലപ്പ്പ്പ്ഴും ഒന്നിച്ചുകൂടിയാല്‍ അവരുടെ വിഷയം അന്യവീടുകളിലെ വിശേഷമായിരിക്കും , " ഹല്ലാ നീ അറിഞ്ഞായിരുന്നോ ആപെണ്ണു ഒരുത്തനുമായി ഒളിച്ചോടി " പലപ്പോഴും പരദൂഷണത്തിലായിരിക്കും അവസാനിക്കുക. പുരുഷന്മാര്‍ക്കു പലപ്പോഴും വിഷയം അധികം കാണില്ല.
"സങ്കീര്ത്തനങ്ങളാലും സ്തുതികളാലും "
പൌലോസ് ശ്ളീഹാ പറഞ്ഞു ഒന്നിച്ചുകൂടുമ്പോള്‍ സങ്കീര്ത്തനങ്ങളും സ്തുതികളും ആലപിക്കാന്‍ .ക്രിസ്ത്യാനികള്‍ ഒന്നിച്ചുകൂടുന്നതു സങ്കീര്ത്തനങ്ങളും സ്തുതികളുമാലപിക്കാനാണെങ്കില്‍ അതില്‍ പരം ഒരു സന്തോഷം ഉണ്ടോ ? ഹ്രുദയം നിറഞ്ഞു പാട്ടു പാടി സ്ന്തോഷിക്കാനാണു ശ്ളീഹാ ആഹ്വാനം ചെയ്യുന്നതു .
രണ്ടു സ്ത്രീകളുടെ സ്തോത്രഗീതം
അതേ അവര്‍ പരസ്പരം കാണുമ്പോള്‍ തന്നെ പരിശുദ്ധാത്മാവില്‍ നിറയുന്നു. എന്നിട്ടു അതാ സ്തോത്രഗീതം ആലപിക്കുന്നു.ഇതു തന്നെ ദൈവക്രുപയുടെ ലക്ഷണമാണെല്ലോ? സ്ത്രോത്രഗീതം ആലപിക്കണമെങ്കില്‍ സ്പിരിട്ടുനിറയണം . സ്പിരിട്ടിന്‍റെ നിറവില്‍ സ്തോത്രഗിതം തനിയെ വരും .
ചിലകുടിയന്മാര്‍ക്കും സ്പിരിട്ടു നിറഞ്ഞാല്‍ പിന്നെ പാട്ടുതനിയെ വരും .അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നു ഞാന്‍ പറയാതെ തന്നെ മനസിലാകുമല്ലോ ?
ദൈവം പ്രത്യേകമായി വിളിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നവരെ അവരുടെ മാതാവിന്‍റെ ഉദരത്തില്‍ രൂപം നല്കുന്നതിനു മുന്‍പേ ദൈവം അവരെ അറിയുകയും തിരഞ്ഞെടുപ്പുനടത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ( ജറ. 1: 5 )
പൌലോസ് സ്ളീഹായേയും ദൈവം അമ്മയുടെ ഉദരത്തിക്‍ വെച്ചുതന്നെ വിളിച്ചു വേര്തിരിച്ചു ( ഗലാ. 1: 15 )
ഏശയ്യായേയും അവിടുന്നു വിളിക്കുന്നതു ഗര്‍ഭത്തില്‍ വെച്ചുതന്നെയാണു .വിളിയും ദൌത്യവും എല്ലാം ജനിക്കുന്നതിനുമുന്‍പുതന്നെ ചിലര്‍ക്കുലഭിക്കുന്നു.(ഏശ.49:1 )
എറ്റവും വലിയ വിളിയും ദൌത്യവും .
പരിശുദ്ധകന്യാമറിയത്തിന്‍റെ വിളിയും ദൌത്യവുമെല്ലാം മുകളില്‍ പറഞ്ഞ വ്യക്തികളുടേതില്‍ നിന്നും എത്രയോ വലുതും മഹനീയവുമാണു ?
ദൈവപുത്രന്‍റെ മാതാവായിതിരഞ്ഞെടുക്കപ്പെട്ടവള്‍ ! അവളെ എന്തുമാത്രം വിശുദ്ധീകരിക്കില്ല ?
പൌരസ്ത്യ സഭയിലെ ലിറ്റര്‍ജിയില്‍ മാതാവിന്‍റെ വിശേഷണം .
വിശുദ്ധിയും , മഹത്വവും, വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയം !
പൌരസ്ത്യ സഭകള്‍ എന്നും ദൈവമാതാവായ കന്യാമറിയ്ത്തെ ബഹുമാനിച്ചിരുന്നു. എഫേസൂസ് സൂനഹദോസില്‍ വെച്ചാണു "ദേയോതോക്കോസ് " ദൈവമാതാവു എന്ന അഭിസംഭോധന നടത്തിയതു .
പടിഞ്ഞാറന്‍ സഭകള്‍ അതു ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചതു മുന്‍പു പറഞ്ഞതുപോലെ 1850ല്‍ ഒന്‍പതാം പീയൂസ് പാപ്പായാണു. അതിനുമുന്‍പു തന്നെ സഭയില്‍ ഉള്ള വിശ്വാസം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കാനുള്ള കാരണം പരിശുദ്ധ അമ്മയേ പ്രൊട്ടസ്റ്റന്‍റ്റുകാര്‍ തീരെ വിലമതിക്കാതെ വന്ന അവസരത്തിലാണു ഒന്‍പതാം പീയൂസ് പാപ്പാ അതൊരു വിസ്വാസസത്യമായി പ്രഖ്യാപിച്ചതു .
പൌരസ്ത്യസഭകളിലെ ലിറ്റര്‍ജിയില്‍ കന്യാമറിയം
പരിശുദ്ധകുര്‍ബാന ആരംഭിക്കുന്നതുതന്നെ ഈ വിവരമെല്ലാം ഉത്ഘോഷിച്ചുകൊണ്ടാണു . പരസ്യ ശുശ്രുഷയില്‍ ഇപ്രകാരം ജനം ചൊല്ലുന്നു
" സ്വഭാവപ്രകാരം മരണമില്ലാത്തവ്നും ,ക്രുപയാല്‍ മനുഷ്യ വര്‍ഗം മുഴുവന്‍റെയും ജീവനും രക്ഷക്കും വേണ്ടി വിശുദ്ധിയും , മഹത്വവും , വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയാമില്‍ നിന്നു ഭേദം കൂടാതെ മനുഷ്യനായി തീര്ന്നവനും ........................................... എല്ല്ലാവരോടും കരുണചെയ്യണമേ "
വിശുദ്ധിയും ,മഹത്വവും , വെടിപ്പും സൂചിപ്പിക്കുന്നതു . അവളുടെ പരിശുദ്ധിയേയും, കന്യാത്വത്തേയും ,ആത്മാവും ശരീരവും സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതിനെയാണു മഹത്വം കാണിക്കുന്നതു. ദൈവമാതാവെന്നുള്ളതു എഫേസൂസില്‍ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.
ഇതു പുതിയ ഒരു കണ്ടു പിടുത്തമല്ല ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതുപോലെ ആദ്യ"നൂറ്റാണ്ടു മുതല്‍ തന്നെ ഈ വിശ്വാസം സഭയില്‍ ഉണ്ടായിരുന്നതാണു.
ഇനിയും വി.കുര്‍ബാന ദൈവമാതാവിന്‍റെ ബഹുമാനാര്ത്ഥമാണു അര്‍പ്പിക്കുന്നതെങ്കില്‍ പരസ്യ് ശുശ്രൂഷക്കുമുന്‍പുള്ള അന്സ്മരണ പ്രാര്ത്ഥനയില്‍ വൈദികന്‍ ഇപ്രകാരം ചൊല്ലുന്നു. (രഹസ്യപ്രാര്ത്ഥന )
" ദൈവമാതാവായ പരിശുദ്ധമറിയാമിന്‍റെ ബഹുമതിക്കായി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ കുര്‍ബാനയില്‍ അവളെ ഞങ്ങ്ള്‍ പ്രത്യേകമായി സ്മരിക്കുന്നു ."
പിന്നെ അച്ചന്മാരുടെ സ്കീമോ നമസ്കാരത്തിലും മാതാവിന്‍റെ ജനനപ്പെരുന്നാളിന്‍റെ സെദറയിലുമെല്ലാം ഇതു കാണാം
" മുള്‍ മരമെരിയാതെരുതീ ... തന്‍ നടുവില്‍ ... കണ്ടതുപോല്‍ ചിന്മയനാ മറിയാമില്‍ വസിച്ചു. ശരീ...രം ....പൂണ്ടു . " അവള്‍ വെടിപ്പുള്ളവളാണു അതു അവളുടെ ജീവിതകാലം മുഴുവന്‍ അവള്‍ നിത്യ കന്യകയായിരുന്നുവെന്നു കാണിക്കുന്നതാണു .
വളരെ എളുപ്പത്തില്‍ ഓര്മ്മയില്‍ നിന്നും ഇത്രയും എഴുതി ഇത്രയും മതിയാകുമല്ലോ ഇല്ലേ ?
രണ്ടാമാദവും രണ്ടാം ഹവ്വായും
പതനത്തിനുമുന്‍പുള്ള ആദത്തെയും രണ്ടാമാദാമായ യേശുവിനേയും സുറിയാനിപിതാക്കന്മാര്‍ ഒരേ പേരുകൊണ്ടാണു സംബോധനചെയ്തിരുന്ന്തു
"യീഹീദോയോ " = single minded man = സമഗ്രമനുഷ്യന്‍ പതനത്തിനുശേഷമുള്ള ആദത്തെ അങ്ങ്നെ വിളിക്കില്ല.
അതുപോലെ രണ്ടാം ഹവ്വായിക്കും ആദ്യ ഹവ്വായുടെ പാപമില്ലായ്മ നിശ്ചയമായും ഉണ്ടാകണം അപ്പസ്തോലപിതാവായ ജസ്റ്റിനാണു രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കന്യാമറിയത്തെ രണ്ടാം ഹവ്വായെന്നു വിശേഷിപ്പിച്ചതു.
ഡിസമ്പര്‍ 8 പരിശുദ്ധ കന്യാമറിയത്തിന്‍റെ അമലോല്‍ഭവതിരുന്നാള്‍
പരിശുദ്ധാത്മാവില്‍ നിറഞ്ഞുള്ള പ്രഘോഷണം പരിശുദ്ധാത്മാവു തന്നെ യാണു പറയുന്നതു .എലിസബേത്തു ആത്മാവില്‍ നിറഞ്ഞു പറഞ്ഞതു
" നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു "
" എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? ( ലൂക്കാ 1: 42 - 43 )
" ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യ്വതിയെന്നു വിളിക്കും " (1: 48 )
ഉല്‍പത്തിയിലേക്കു നോക്കിയാല്‍
" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മില്‍ ഞാന്‍ ശത്രുത ഉളവാക്കും അവന്‍ നിന്‍റെ തലതകര്‍ക്കും ." (ഉല്പ.1: 15 )
" അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു " ( വെളി .12:17 ) ആ കോപം ഇപ്പോഴും അവനും അവന്‍റെ അനുയായികളും തുടരുന്നു.
അവര്‍ ഇപ്പോഴും അവളെ മൊട്ടതോടെന്നും ഒക്കെ വിളിച്ചു സ്വയം ഇളിഭ്യരാകുന്നു. എന്നാല്‍ സഭ അവളെ ആരംഭകാലം മുതല്‍ തന്നെ ബഹുമാനിക്കുന്നു. പരമപരിശുദ്ധനായ പുത്രനു വാസഥലമൊരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും പിതാവായ ദൈവം കാത്തു പാലിച്ചു. ആ വിശ്വാസവും വണക്കവും ആദിമുതലേസഭയിലെ പാരമ്പര്യമായിരുന്നു എന്നാല്‍ ഒന്‍പ്താം പീയൂസ് മാര്‍പ്പായാണു ഇതു വിശ്വാസ സത്യമായിപ്രഖ്യാപിച്ചതു. പത്തൊന്‍പതാം നൂറ്റണ്ടിന്‍റെ മധ്യത്തില്‍ !
നമുക്കും അമ്മയോടൂ പ്രാത്ഥിക്കാം അമ്മയുടെ മാദ്ധ്യസ്ഥം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്ത്ഥിക്കുന്നു
നാരകീയശക്തികള്‍ സഭക്കെതിരായും മറിയത്തിനെതിരായും
സഭയില്‍ ആരംഭം മുതലുള്ള കാര്യങ്ങള്‍ എങ്ങ്നെയായിരുന്നെന്നു സഭക്കു എങ്ങും തപ്പിപോകേണ്ടതില്ല. അപ്പസ്തോലന്മാര്‍ കഴിഞ്ഞാല്‍ അപ്പസ്തോലപിതാക്കന്മാര്‍ രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യം വരെ., പിന്നെ എട്ടാം നൂറ്റണ്ടൂ വരെ സഭാപിതാക്കന്മാര്‍ .ഇവര്‍ തുടര്‍ച്ചയായി എഴുതിയിട്ടും പഠിപ്പിച്ചിട്ടും ഉണ്ടു അങ്ങ്നെ നല്ല ഉറച്ച പാരമ്പര്യമാണു സഭയില്‍ ഉള്ളതു . അതിനു വിപരീതമായി ലൂസിഫറിന്‍റെ അനുയായികള്‍ സഭയില്‍ കലഹം ഉണ്ടാക്കാന്‍ ശ്രമിക്കും അതു എല്ലാകാലവും കാണും കുറെ കഴിയുമ്പോള്‍ കെട്ടടങ്ങും വിണ്ടും ഫണം ഉയര്‍ത്തും ഇതാണു പതിവു. അവര്‍ .കുറെപേരെവീഴിക്കും .
ദൈവത്തിനെതിരായി ഗോപുരം പണിയുന്നവര്‍
ഇവര്‍ ബൌദ്ധീകബാബേല്‍ഗോപുരം പണിയാന്‍ ശ്രമിക്കുന്നവരാണു. ബൌദ്ധീക അതിപ്രസരങ്ങ്ള്‍ വിശ്വാസസത്യങ്ങളെ നിഷേധിച്ചുകൊണ്ടു ദൈവത്തിന്‍റെ വെളിപ്പെടുത്തലുകളേയും ഇടപെടലുകളേയും തിരസ്കരിക്കുകയാണു ചെയ്യുന്നതു. ഈ കൂട്ടര്‍ ദൈവവുമായിട്ടാണു മല്‍സരിക്കുന്നതു
ഇത്തരം പ്രവര്‍ത്തനങ്ങളല്ലേ വിവിധതരത്തിലുള്ള തകര്‍ച്ചയില്‍ കൂടി മനുഷ്യനെ കടത്തിവിടാന്‍ കാരണമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചതു പ്രക്രുതിഷോഭം , യുദ്ധങ്ങള്‍, പീഠനങ്ങള്‍, കൊലപാതകം , ഭ്രൂണഹത്യയില്‍ കൂടിയുള്ള അരക്ഷിതാവസ്ഥ എന്നുവേണ്ടാ മനുഷ്യന്‍റെ സമാധാനം കെടുത്തുന്ന ഓരോന്നുമാണു ഞാന്‍ ഉദ്ദേശിച്ചതു.
ഇന്നു സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ അവഗണിക്കുകയോ അവയെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന "സന്ദേഹമെന്ന" തിന്മയിലൂടെയാണു ഈ തിന്മ ദൈവജനത്തിന്‍റെ പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണു ഈ കൂട്ടര്‍ക്കുള്ളതു .
പുറത്തുള്ള ശത്രുവിനെക്കാള്‍ ശക്തന്‍ സഭക്കുള്ളില്‍
സഭക്കുള്ളില്‍ യേശുക്രിസ്തുവിന്‍റെ രക്ഷാകര ശക്തിയെ നിര്‍വീര്യമാക്കുന്ന ശക്തികളെയാണു നാം കൂടുതല്‍ ഭയക്കേണ്ടതു. ശത്രു ഉള്ളില്‍ കടന്നു സഭാതനയരുടെ വേഷം ധരിച്ചു സഭാതനയരെ അവരുടെ ദുരുപദേശത്തിനു കൂട്ടുചേര്‍ന്നു സഭക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ സഭക്കുള്ളില്‍ രൂപം കൊള്ളുന്നു ഈ അപകടം മനസിലാക്കി കാലേകൂട്ടി ഇവരുടെ പിടിയില്‍ നിന്നും വിശ്വാസികളായ മക്കളേ കാത്തുസൂക്ഷിക്കാന്‍ പിതാക്കന്മാര്‍ക്കു കഴിയണം.
ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ സാധിക്കാത്തവരെ നിംഗള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ശരീരത്തെയും ആത്മാവിനേയും നരകത്തിനിരയാക്കാന്‍ കഴിയുന്നവരെ ഭയപെടുവിന്‍ ( മത്താ.10: 28 )
പുറമേനിന്നു സഭയേ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സഭ വളരുകയാണു ചെയ്തതു. രക്തസാക്ഷികളുടെ രക്തം സഭയെ വളര്‍ത്തി. എന്നാല്‍ സഭക്കുള്ളില്‍ പാഷണ്ഡികളും ശീശ്മകളും ഉല്‍ഭവിച്ചപ്പോള്‍ സഭക്കു ക്ഷീണം സംഭവിച്ചിട്ടുണ്ടൂ
സഭയുടെ വിശ്വാസസത്യങ്ങളേയും പഠനങ്ങളേയും നേരിയ വ്യത്യാസത്തില്‍ അവതരിപ്പിച്ചുകൊണ്ടൂ യേശുക്രിസ്തുവിന്‍റെ രക്ഷാകരശക്തിയെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണു ഇവര്‍ പലപ്പോഴും നടത്തുക. നേര്യ വ്യത്യാസമാകുമ്പോള്‍ ജനങ്ങള്‍ അതു പെട്ടെന്നു മനസിലാക്കാതെ അവര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്നു ചിന്തിക്കും അങ്ങനെ ദൈവമക്കളുടെ വിശ്വാസതീക്ഷ്ണത നഷ്ടപ്പെടുന്നു, അങ്ങ്നെ വിശ്വാസത്തില്‍ മാദ്യം സംഭവിച്ച ജനസമൂഹമായി മാറ്റി സഭയെ തകര്‍ക്കാന്‍ സാധിക്കുമെന്നാണു ഈ കൂട്ടര്‍ കണക്കുകൂട്ടുന്നതു.
സഭാപ്രബോധനങ്ങള്‍ക്കുവിരുദ്ധമായി സഭാസമൂഹത്തില്‍ രൂപം കൊണ്ടിരിക്കുന്ന വ്യക്തിഗത ദൈവശാസ്ത്രപ്രബോധനങ്ങള്‍ ദൈവജനത്തിനു ഹാനികരമാണു .
സഭാസമൂഹത്തില്‍ ശത്രു വിതച്ചതെറ്റായ അറിവുകളും പഠനങ്ങളും തിരുത്തപ്പെടുകതന്നെവേണം.
മനോവാ നാരകീയസക്തികളുടെ പിന്‍ബലത്തില്‍ സഭക്കും സഭാതലവനും എതിരായി പരസ്യമായിതന്നെ പുറത്തു വന്നിരിക്കുന്നു. അവന്‍റെ സഹായികളായി സഭാമക്കളില്‍ തന്നെ പലരും കപടവേഷം ധരിച്ചു നമ്മുടെകൂട്ടത്തില്‍ ഉണ്ടു അതു ആരൊക്കെയാണെന്നു മനസിലാക്കി അവരെ ദൂരത്തു നിര്ത്താന്‍ പിതാക്കന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണു പല അച്ചന്മാരും അവരുടെ കൂടെയുണ്ടെന്നു വരത്തക്കരീതിയിലുള്ള സന്ദേശങ്ങളും പ്രഫൈലുകളും കാണാം
No comments:
Post a Comment