Saturday 3 December 2016

യേശുവിനു മുന്‍പുള്ളവരുടെ കാര്യം പരിംഗലിലാണോ ?

" Jesus answered him ,Very truly I tell you , no one can see the kingdom of God without being born from above. " Jn.3:3

" very truly , I tell you no one can enter the kingdom of God without being born of water and Spirit " ( Jn. 3: 5 )

ഒരാളുടെ സംശയമാണു മുകളില്ലത്തെ ചോദ്യം .
ഒരു ചെറിയ മറുപടിമാത്രം പറയുന്നു പിന്നീടു വിശദമായി എഴ്ഴുതാം .

യേശുവിനു മുന്‍പുള്ളവരൂടെ കാര്യം ഇവീടെ പ്രസക്തമ്മല്ല. യേശുവന്നു പൂതിയ ഇസ്രായേലിനു രൂപംകൊടുത്തു. അതു സഭയില്‍ കൂടിയാണു സാധിക്കുക, സഭയില്‍ അംഗം ആകുന്നതിനു, സഭാകൂട്ടായ്മയില്‍ അാകുന്നതിനും അതില്കൂടി രക്ഷിക്കപെടുന്നതിനും പുനര്‍ ജന്മം ആവശ്യമാണു .അതു സാധിക്കുന്നതു ജലത്താലും ആത്മാവിനാലും ഉള്ള സ്നാനത്താലെയാണു. ഈ രണ്ടു ഘടകങ്ങള്‍ സ്നാനത്തിനു ആവശ്യമാണു.
1) ശുദ്ധജലം ( പ്രക്രിതിജലം )
2 ) പരിശുദ്ധാത്മാവു

ഈ ജലത്തീലാണു പരിശുദ്ധാത്മാവു പ്രവര്ത്തിക്കുക.അതിനാല്‍ ജലം ഒഴിച്ചുകകട്ടാന്‍ പാടില്ലാത്ത ഘടകമാണു.
ഈ ജലം കൂദാശയുടെ ഭാഗമാണു. സഭയുടെ അംഗമാകാന്‍ കൂദാശ അനിവാര്യമാണു. ജാലത്തിന്‍റെ അളവു അപ്രസക്തമാണു.
പഴയനിയമകാലത്തൂം ജലം തളിക്കുകയാണു. അവരുടെ മേല്‍ ശുദ്ധജലം തളിക്കുമെന്നാണു പറഞ്ഞിരിക്കുന്നതു. ചുരുക്കത്തില്‍ കൂദാശയുടെ ഭാഗമായി ജലം എടുക്കാം

മാമോദീസാ സ്വീകരിക്കൂന്നവര്‍ മിശിഹായോടുകൂടി സംസ്കരിക്കപെട്ടുകയും മിശിഹായോടുകൂടി ഉയര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ നാം ഒരു പുതിയ ജന്മത്തിലേക്കു - വീണ്ടും ജനിക്കലിലൂടെ സഭാകൂട്ടായ്മയിലേക്കു കടന്നുവരുന്നു.

മലങ്കരകത്തോലിക്കര്‍ മാമോദീസാതൊട്ടിയില്‍ പച്ചവെള്ളവും ചൂടുവെള്ളവും മൂറോനും ചേര്ത്തു മാമോദീസായിക്കുള്ള ജലം ഉണ്ടാക്കൂന്നു

വീണ്ടും ജനിക്കുക. .

ഉത്തര അറാമായയില്‍ ഈ പ്രയോഗം അര്ത്ഥമാക്കുന്നതു ചിന്തകളിലും , ശീലങ്ങളിലും മാറ്റം വരുത്തുകയെന്നാണു. എന്നാല്‍ ദക്ഷിണ അറാമായ വശമായിരുന്ന നിക്കോദേമോസിനു അതു മനസിലായില്ല.

ദൈവരാജ്യപ്രവേശനം

ദൈവരാജ്ജ്യപ്രവേശനത്തിന്‍റെ വ്യവസ്ഥയെക്കുറിച്ചാണു യേശു സംസാരിക്കുന്നതു . തെരഞ്ഞെടുക്കപെട്ട ജനത്തീലെ ഒരംഗം ആയതുകൊണ്ടു - അബ്രാഹത്തിന്‍റെ പുത്രനായതുകൊണ്ടുമാത്രം അതു സാധീക്കുകയില്ല. അതിനു ഉന്നതത്തീല്‍ നിന്നുള്ള ഒരു പുനര്‍ ജന്മം -- ഒരു പുതിയ ജീവിതശൈലി ആവശ്യമാണു.. പുനര്‍ ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാപ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന ജലം വഴിയുള്ള മാമോദീസായിലൂടെയാണു സാധിക്കുന്നതു.. പുനര്‍ ജന്മം പരിശുദ്ധാത്മാവിലാരാംഭിക്കുന്ന പുതിയ ജീവിതമാണു.

നിഗൂഢ രഹസ്യം .

ഇതു ഒരൂ നിഗൂഢ രഹസ്യമാകയാല്‍ മനസിലാക്കുക അത്ര എളൂപ്പമല്ല്ല.
സ്വഭാവീക തലത്തില്‍ പോലും അഗ്രാഹ്യങ്ങളായ പലകാര്യങ്ങള്‍ ഉണ്ടെല്ലോ ?
കാറ്റിന്‍റെ പ്രവര്ത്തനം പോലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനരീതിയും നിഗൂഢമാണു.

സ്നാനം സ്വീകരിക്കുന്നതിനു മുന്‍പും പരിശുദ്ധാത്മാവു പ്രവര്ത്തിച്ചിട്ടുണ്ടു
സ്നാനം സ്വീകരിച്ചിട്ടും പരിശുദ്ധാത്മാവിനെ സ്വീകരിക്കാഞ്ഞവരും ഉണ്ടു.
കൈവെയ്പില്‍ കൂടി പരി.ആത്മാവു എഴുന്നെള്ളിവന്നിട്ടുണ്ടു.

ആത്മീയജനം

വിശുദ്ധഗ്രന്ഥം പുതിയ ഉടമ്പടിയെ കുറിച്ചും മനുഷ്യഹ്ഹ്രുദയങ്ങളില്‍ പ്രവര്ത്തിക്കുന്ന ഒരാത്മാവീനെകുറീച്ചൂം പ്രതിപാദിക്കുന്നുണ്ടു. ( എസക്കി.11:19...., 36: 26... , ജറ..31 : 31 .... മുതലായിടത്തു. യേശു തന്‍റെ പ്രവര്ത്തനം പരിശൂദ്ധാത്മാവിലൂടെ തുടര്ന്നുകൊണ്ടുപോകുന്നു

അത്മീയ ജന്മം പോലുള്ള കാര്യങ്ങള്‍ സ്വര്‍ഗീയ കാര്യങ്ങളാണു. . സ്വര്‍ഗീയ കാര്യങ്ങളെ കുറിച്ചു പറയാന്‍ കഴിയുന്നതു യേശുവിനു മാത്രമാണു
യേശുവിന്‍റെ സ്വര്‍ഗാരോഹണത്തിനുശേഷാം അവിടുത്തെ ശിഷ്യന്മാരിലൂടെ സഭയാണു ആധികാര്യമായി പറയുന്നതു.അതിനുള്ള അധികാരം സഭക്കാണു യേശു കൊടുത്തിരീക്കുന്നതു .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...