Tuesday 6 December 2016

പരിശുദ്ധക്കന്യാമറിയം

പരിശുദ്ധകന്യാമറിയത്തെപ്പറ്റി ഒരു പ്രോട്ട്സ്റ്റന്‍റ്റുകാരന്‍ പറഞ്ഞതാണു അമ്മയെക്കുറിച്ചു അല്പം എഴുതാന്‍ എന്നെ പ്രെരിപ്പിച്ചതു .

അച്ചന്‍ വേഷധാരിയായ അദ്ദേഹം പറയ്യുന്നതിങ്ങനെ (സ്വയം ബൈബിള്‍ പണ്ഡിതനെന്നു വിശേഷിപ്പിക്കകകയൂം ചെയ്യ്യും )

മറിയത്തിനും യൌസേപ്പിനും അവരുടെ സ്വന്തം മകന്‍ ഉണ്ടാകുന്നതു വരെ മറീയം കന്യകയായിരുന്നു . ഈ മനുഷ്യന്‍റെ ബൈബിള്‍ പാണ്ഡിത്യം എവിടെ നില്ക്കകന്നു ? കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്ന സ്ത്രീകള്‍ ആരുടെ അമ്മയാണെന്നു വ്യക്തമായി ബൈബിള്‍ പറയുന്നുണ്ടു .സഹോദരന്മാര്‍ എന്നു പ്പറയുന്ന്നവരുടെ അമ്മമാരാണു അവര്‍ . .നേരത്തെ പലപ്രാവശ്യം എഴുതിയതാകയാല്‍ എഴുതുന്നില്ല്ല.

എല്ലാകാര്യങ്ങളും ബൈബിള്‍ അധിഷ്ടിതാമായി മാത്രം ചിന്തിക്കുന്ന സഭയാണു കത്തോലിക്കാസഭ. അതുകൊണ്ടാണു സഭാജീവിത്തില്‍ പരിശുദ്ധ അമ്മക്കു സാധാരണ മനുഷ്യരെക്കാള്‍ വളരെ സ്രേഷ്ടമായ ഒരു സ്ഥാനം നല്കുന്നതു .ദൈവപൂത്രന്‍റെ അമ്മയാകുവാന്‍ തിരഞ്ഞെടുക്കപെട്ടവള്‍ തികച്ചും അനുഗ്രഹീതയാണു. ആ കാര്യം പിതാവായ ദൈവം തന്നെ മാലാഖായില്‍ കൂടി അവളേ അറിയിക്കുന്നു.
" ദൈവക്ക്രുപ നിറഞ്ഞവളേ സ്വസ്തി കര്ത്താവു നിന്നോടുകൂടെ " (ലൂക്ക.1:28 )

പാരിശുദ്ധാത്മാവു ഏലീസബേത്തില്‍ കൂടി പറഞ്ഞതു ഇപ്രകാരമാണു .
" നീ സ്ത്രീകളീല്‍ അനുഗ്രഹീതയാണു. നിന്‍റെ ഉദരഫലവും അനുഗ്രഹീതം എന്റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനീക്കു എവിടെ നിന്നു? ഇതാ നിന്‍റെ അഭിവാദാന സ്വരം എന്‍റെ ചെവികളീല്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്ത്താവു അരുളീചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ച നീ ഭാഗ്യവതി. " ( ലൂക്ക.1: 42 - 45 )

പരിശുദ്ധാത്മാവാണു പരിശുദ്ധ മറിയത്തെ ക്രുപനിറഞ്ഞവളും അനുഗ്രഹിക്കപെട്ടവളുമെന്നു പ്രഖ്യാപിച്ചതു. അതുതന്നെയാണു ക്കത്തോലിക്കര്‍ അനുദിനം ആവര്ത്തിച്ചു ചൊല്ലി മറിയദത്തെ ആദരിക്കുന്നതു .ഏലിസബേത്തിന്‍റെ അഭിവാദനത്തിനു മറുപടിയായി മറിയം പറഞ്ഞ ദൈവവചനം ഇപ്രകാരമായിരുന്നു.
" ഇന്നു മുതല്‍ എല്ല്ലാതലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും. " ( ലുക്ക.1:48 )

നമ്മുടെ രക്ഷകന്‍റെ അമ്മയെ - നമ്മുടെ ആമ്മയെ (കുരിശിന്‍ ചുവട്ടില്‍ വെച്ചു നമ്മുടെ അമ്മയായി യേശു തന്നതാഅണൂ ) എങ്ങനെ സ്നേഹിക്കാതിരിക്കും ? യേശൂ താന്‍റെ അമ്മയെ എന്തുമാത്രം സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തിരിക്കണം .പിതാവിനേയും മാതാവിനേയും ബഹുമാനിക്കണമെന്നു ദൈവ കല്പനയ്യാണെല്ലോ ? ( ലേവ്യര്‍ .19:3 ) അതിനെതിരായി ചീന്തിക്കുന്ന ഒരുവനു യേശുവിനേയും,പിതാവിനേയും ,പരിശുദ്ധാത്മാവിനേയും എങ്ങനെ സ്നേഹിക്കാന്‍ കഴിയൂം ?

പരിശുദ്ധ കന്യാമറിയത്തെ നാം സ്നേഹിക്കായും, ബഹൂമാനിക്കയും ,ആദരിക്കുകയുംമ്മ ചെയ്യുന്നതുപോലെ അമ്മയ്യുടെ മാധ്യസ്ഥവും നാം തേടുന്നു. അതും ബൈബിള്‍ അധിഷ്ടിതമാണു. കാനായ്യിലെ കാല്ല്യാണത്തതനു വീഞ്ഞ് തീര്ന്നപ്പോള്‍ സമയം ആകാഞ്ഞിട്ടുകൂടി അമ്മ്മായുടെ ആവശ്യം സാധിച്ചുകൊടുക്കുന്ന്നമകനെയാണു നാം ക്കാണുക. അമ്മ പറഞ്ഞാല്‍ മകന്‍ ഒരിക്കലും അതു നിരസിക്കില്ല..

ഉദ്ധാനത്തിനു ശേഷം ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ കാത്തിരിക്കുന്നതും അമ്മയോടോപ്പമായിരുന്നു. ( നടപടി 1:14 )

ദൈവപുത്രനായ യേശുവിനു ജന്മം നല്ക്കിയ കന്യാമറിയം കുരിശുമരണം വരെ അവിടുത്തെ ഒപ്പമുണ്ടായിരുന്നു. അഥിനുസേഷം സഭായുടെ ഔദ്യോഗികമായ ആരംഭത്തില്‍ പരിശുദ്ധാത്മാവിനെ സ്സ്വീകരിക്കുമ്പോഴും കന്യാമറിയം സന്നിഹിതയായിരുന്നു.

പരിശുദ്ധ അമ്മ അമലോല്ഭവയായി ജനിച്ചുവെന്നു കാത്തോലിക്കാസഭ വിശ്വസിക്കുന്നു. ജറമിയായെ ജനിക്കുന്നതിനുമുന്‍പേ വിശൂദ്ധീകരിച്ച ദൈവം യോഹന്നാനേയും അമ്മയുടെ ഉദരത്തില്‍ വെച്ചു വിശുദ്ധീകരിച്ചു. (ലൂക്ക 1::15 ) ആ ദൈവം തന്‍റെ പുത്രനു ജനിക്കാനുള്ളവളെ എത്ര അധികമായി വിശുദ്ധീകരിക്കില്ല ?

താന്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നവരെ വിളിക്കുകയും ,വിളിച്ചവരെ നീതീകരിക്കുകയും ,,നീതീകരിച്ചവരെ മഹത്വപ്പെടുഥ്തതകയ്യും ചെയ്യുന്നവനാണു ദൈവം . ( റോമാ 8: 30 ) എങ്കില്‍ പിന്നെ ദൈവപുത്രന്‍റെ ആമ്മായാകാന്‍ വിളിക്കപെട്ട മറിയത്തെ പാപരഹിതയും പരമ പരിശുദ്ധയുമായി മഹത്വപ്പ്പെടുത്തിയെന്നു നാം വിശ്വസിക്കേണ്ടതല്ലേ ?

"പൂര്ണവതി ഒരുവള്‍ മാത്രം " എന്നു ഉത്തമഗീതം പറയുന്നു. (6:9 )

അപ്പോള്‍ പരിശുദ്ധക്കന്യാമറിയം അല്ലാതെ മറ്റൊരു സ്ത്രീയുണ്ടോ ? പൂര്ണവതിയായിട്ടു ? അവള്‍ സ്വ്ര്‍ഗത്തിലേക്കു എടുക്ക്കപ്പെട്ടൂവെന്നു കത്തോലിക്കാസഭാ പഠിപ്പിക്കുന്നു .അതിനും ബൈബിള്‍ അടിസ്ഥാനം ഉണ്ടു . ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച ഹേനോക്കിനെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ,ഏലിയാ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടു. ഇവരെയൊക്കെ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടാമെങ്കില്‍ ദൈവാപുത്രന്‍റെ അമ്മയും ദൈവക്രുപ നിറഞ്ഞവളുമായ പരിശുദ്ധ കന്യാമറിയത്തെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്ന സഭയൂടെ പരമ്പരാഗതവിശ്വാസത്തെ എങ്ങനെ എതിര്‍ക്കണം ? ആ അമ്മയെ മരക്കുന്ന ഒരാള്‍ക്കു എനനെ യേശുവിനെ സ്നേഹിക്കാന്‍ കഴിയും ?

ഇതയുമെങ്കിലും അമ്മയെ ക്കുറിച്ചു പറയാതിരീക്കുന്നതതങ്ങനെ ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...