Thursday 22 December 2016

യേശു ദൈവപുത്രനും,മനുഷ്യപുത്രനുമാണു .മനുഷ്യപുത്രനാകയാല്‍ ദാവീദിന്‍റെ പുത്ര്രനാകുന്നതെങ്ങനെ ?

യേശുവിന്‍റെ വംശാവലി ആരംഭിക്കുന്നതു ,വി.മത്തായിയുടെ സുവിശേഷത്തില്‍ വിശ്വാസികളുടെ പിതാവായ അബ്രഹാം മുതലാണു അതിന്‍റെ കാരാണം അബ്രഹാത്തീല്‍ കൂടി അരംഭിച്ച ഇസ്രായേലിന്‍റെ ചരിത്രത്തിലൂടെ പ്രത്യേകം ഒരുക്കിയെടുത്ത വ്യക്തിയാണു യേശുവെന്നുകാണിക്കാനാണു. ഇസ്രായേല്‍ ചരിത്രത്തിലെ മൂന്നു പ്രധാനവ്യക്തികളാണു അബ്രഹാമും, ദാവീദും,,യേശുവും, ഇവരെ മുന്‍ നിര്ത്തീ മൂന്നു ഘട്ടങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതൂ. അബ്രഹാം മുതല്‍ ദാവീദുവരെ 14 ഉം
ദാവീദുമുതല്‍ ബാബിലോണ്‍ അടിമത്വം വരെ 14 ഉം,
ബാബിലോണ്‍ അടിമത്വം മുതല്‍ യേശുവരെ 14 ഉം തലമുറകളാണു . അബ്രാഹാമില്‍ നിന്നാരംഭിച്ച വംശാവലിയിലെ ദാവീദിന്‍റെ പുത്രനാണു യേശുവെന്നു കാണിക്കാനുള്ള വി.മാത്തായിയുടെ ശ്രമമാണു നാം ഇവിടെ കാണുക.
ദാവീദിന്‍റെ പൂത്രായെന്നു ആദ്യം വിളിക്കുന്നതു കണ്ണൂപൊട്ടന്മാരാണു. (മത്താ.9:27 )
ജനക്കൂട്ടം മുഴുവന്‍ അല്ഭുതപ്പെട്ടുപറഞ്ഞു ഇവനായിരിക്കുമോ ദാവിദിന്‍റെ പുത്രന്‍ ? ( മത്താ.12:23 )
കനാന്‍ കാരി സ്ത്രീ കരഞ്ഞുകൊണ്ടൂപറഞ്ഞു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ " (മത്താ.15::22 )
"ദാവീദിന്‍റെ പുത്രനു ഹോശാന " ( മത്താ.21: 9 )
" ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ " ( മത്താ ..22: 42 )

വി. മത്തായിയുടെ സുവിശേഷത്തില്‍ ഉടനീളം യേശൂ ദാവീദിന്‍റെ പുത്രനാണെന്നൂ തെളിയിക്കുന്ന സംഭവങ്ങളാണു രേഖപ്പെടുത്തിയിരീക്കുന്നതു .

ശാരീരികമായി നോക്കുമ്പോള്‍ യേശു മറിയത്തിന്‍റെ മകനാണു .അപ്പോള്‍ പിന്നെ എങ്ങനെ ദാവീദിന്‍റെ പുത്രനാകും ? പക്ഷേ മറിയം യൌസേപ്പിന്‍റെ ഭാര്യയാണു .അതിനാല്‍ യേശു യൌസേപ്പിന്‍റെ മകനാണു. അങ്ങനെ ദാവീദിന്‍റെ വംശത്തില്‍പെട്ട യൌസേപ്പിന്‍റെ മകനാണൂ യേശുവെന്നു വി.മത്തായി തെളിയിക്കുന്നു.

അതിനാല്‍ യേശു ദൈവപുത്രനും ദാവീദിന്‍റെ പുത്രനുമാണു.

യേശുവിന്‍റെ ജനനം ദൈവീകവും ശാരീരികവുമാണു .
യേശു പരിശുദ്ധാത്മാവിനാല്‍ ജനിച്ചതുകൊണ്ടു ദൈവത്തിന്‍റെ
പുത്രനാണു .

ശാരീരികമായി ദാവീദിന്‍റെ പുത്രനുമാണു. യേശു ദാവവദീന്‍റെ പുത്രനാണെന്നുകാണിക്കാനാണു കന്യക ( യുവതി ) ഗര്‍ഭം ധരിച്ചൂ പുത്രനെ പ്രസവിക്കുമെന്നു പറഞ്ഞിരിക്കുന്നതു . ഏശയാ 7:14 ല്‍ പറഞ്ഞിരിക്കുന്നതു കൂടുതല്‍ വ്യക്തമാക്കും .

" യുവതി ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും . " ഇതു ഇമ്മാനുവേല്‍ പ്രവചനമാണു .ദൈവം ആഹാസിനുകൊടുത്ത അടയാളമാണു..

യുവതിയും കന്യകായുമ്മായ മറിയം ഗര്‍ഭംധരിച്ചു പുത്രനെ പ്രസവിച്ചപ്പോള്‍ മേല്‍ പറഞ്ഞപ്ര്രവചനത്തിന്‍റെ പൂര്ത്തീകരണമാണു .പക്ഷേ എങ്ങനെയാണു ദാവീദിന്‍റെ പുത്രനാകുക ? .മറിയത്തിന്‍റെ ഭര്ത്താവു യൌസേപ്പായതുകൊണ്ടാണു.
യൌസേപ്പു യേശുവിന്‍റെ പിതാവാണെന്നു ദൂതന്‍ .
കത്താവിന്‍റെ ദൂതന്‍ യൌസേപ്പിന്നെ സംബോധനചെയ്യുന്നതു !

" ദാവീദിന്‍റെ പുത്രനായ്യ യൌസേപ്പു "എന്നാണു. ( മത്താ.1:20 ) അതില്‍ തന്നെ യൌസേപ്പു ദാവിദിന്‍റെ വംശത്തില്‍ പെട്ടവനാണെന്നു വ്യക്തമാണു . " മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ ."
അതില്‍ നിന്നും യൌസേപ്പു മറിയത്തിന്‍റെ ഭര്ത്താവും .
" നീ അവനു യേശുവെന്നു പേരിടണം " ( മത്താ.1: 21 ) യഹൂദപാരമ്പര്യമനുസരിച്ചു കുട്ടിക്കു പേരിടേണ്ട ചുമതല പതാവിനാണു. അതില്‍ നിന്നും യൌസേപ്പു കുട്ടിയുടെ പിതാവാണെന്നു മാലാഖാ (കര്ത്താവിന്‍റെ ദൂതന്‍ ) പ്രഖ്യാപിക്കുകയാണു ചെയ്യുന്നതു .

ചുരുക്കത്തില്‍ യൌസേപ്പു ദാവീദിന്‍റെ വംശപരമ്പരയില്‍ പെട്ട ആളായതുകൊണ്ടു യൌസേപ്പിന്‍റെ മകനെന്നുള്ള നിലയില്‍ യേശു "ദാവീദിന്‍റെ പുത്രനുമാണു " എന്നുതെളിയിക്കാനാണു വി.മത്തായി സുവിശേഷകന്‍ ശ്രമിക്കുന്നതു .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...