Monday 19 December 2016

The cost of Discipleship

" Whoever comes to me and does not hate father and mother ,wife and children ,brothers and sisters ,yes ,and even life itself ,cannot be my disciple " . ( Lk.14:26 )

ഇതെന്തൊരു ഉപദേശമാണു ? ആരെയെങ്കിലും വെറുക്കാന്‍ സ്നേഹം തന്നെയായ ദൈവത്തിനു പറയാന്‍ സാധിക്കുമോ ? ഒരിക്കലുമില്ല.

Image result for jesus and disciples

പിന്നെ എന്താണു ഇതിന്‍റെ അര്ത്ഥം ?
ത്യാഗം കൂടാതെശിഷ്യത്വമില്ല .മഹാവിരുന്നിന്‍റെ ഉപമ പൂര്ത്തിയാക്കുന്നതൂ ശിഷ്യത്വത്തെക്കുറിച്ചുള്ള സംഭാഷണത്തോടെയാണു. മത്തായിയുടെ സുവിശേഷത്തീല്‍ കല്ല്യാണ വസ്ത്രത്തിന്‍റെ ഉപമയോടെയാണു . ( മത്താ.22:11- 14 )

ഇവിടെ യേശു പറഞ്ഞതു സ്വന്തം ജീവനു രണ്ടാം സ്ഥാനം .യേശുവിനെ അനുഗമിച്ചുകൊണ്ടുവേണം മഹാവിരുന്നിനുള്ള ക്ഷണം സ്വീകരിക്കാന്‍ .ഒരുവന്‍ യേശുവുമായി ബന്ധപ്പെടുന്നതു സ്വന്തജീവനു രണ്ടാം സ്ഥാനം കൊടുത്തുകൊണ്ടുവേണം .
വി.ഗ്രന്ഥ ശൈലി അനുസരിച്ചു വെറുക്കൂകയെന്നതിന്‍റെ അര്ത്ഥം കുറവായി സ്നേഹിക്കുകയെന്നാണു. ഇതിന്‍റെ വിപരീത അര്ത്ഥം കൂടുതലായി സ്നേഹിക്കുകയെന്നാണു . ആപ്പോള്‍ ഒരാള്‍ യേശുവിന്‍റെ ശിഷ്യനായാല്‍ എല്ലാത്തിനേയൂം കാള്‍ കൂടുതല്‍ യേശുവിനെ സ്നേഹിക്കണം .യേശുവിനെപ്രതി എല്ലാം ഉപേക്ഷിക്കാന്‍ തായാറാകണം .ആദ്യത്തെ ശിഷ്യന്മാര്‍ വള്ളോം വലയും സമ്പത്തും എല്ല്ലാം വിട്ടിട്ടാണു യേശുവിനെ അനുഗമിച്ചതു.

യേശുവിനെക്കാള്‍ അധികം ആരെയെങ്കിലും സ്നേഹിക്കുന്നവന്‍ അവിടുത്തേക്കു യോഗ്യനല്ല. " എന്നേക്കാ്ള്‍ ആധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല. എന്നെക്കാള്‍ അധികം പുത്രനേയോ പുത്രിയേയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല .സ്വന്തം കൂരിശെടുത്തു എന്നെ അനുഗമിക്കാത്തവന്‍ എനിക്കുയോഗ്യനല്ല " ( മത്താ.10 : 37 )

ഇതിന്‍റെ അര്ത്ഥം ആരേയും വെറുക്കുവാനല്ല. എല്ല്ലാത്തിനേയും കാള്‍ അധികം ദൈവത്തെ സ്നേഹിക്കാനാണു. അതിനാണു യേശു പറഞ്ഞതു " തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശീഷ്യനാകുക സാധ്യമല്ലാ ." ( ലൂകോ.14:33 ) എവിടേയും ശിഷ്യത്വത്തിനാവശ്യമായ വ്യവസ്ഥയാണു കാണിക്കുക.

ശിഷ്യനായികഴിഞ്ഞാല്‍ പിന്നെ ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതീല്ല ..എല്ലാം അവിടുന്നു കൂട്ടിചേര്ത്തുകൊള്ളും.

അതാണെല്ലോ രണ്ടുടുപ്പും, മടിശീലയില്‍ പ്പൊന്നോ വെള്ളിയോ ഒന്നും കരുതേണ്ടാ യെന്നും പറയുന്നതു .ഭൌതീകതയിലേക്കു പോയാല്‍ ഈ ലോകത്തീന്‍റെതായതെല്ലാം കുന്നുകൂട്ടാനൂം കെട്ടിപ്പടുക്കാനും ആയിരിക്കും ശ്രദ്ധ,, അപ്പോള്‍ പരലോകകാര്യങ്ങളില്‍ ശ്രദ്ധകുറയൂം .അവര്‍ക്കു ശിഷ്യനാകുക സാധ്യമല്ല . അങ്ങനെയുള്ളവര്‍ക്കു സുവിശേഷ പ്രഘോഷണം സാധ്യ്യമല്ല .

അതിനാല്‍ ആരേയും വെറുക്കാനല്ല എല്ലാത്തിലും ഉപരി ദൈവത്തെ സ്നേഹിക്കാനാണു യേശു പഠിപ്പിച്ചതു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...