ദൈവത്തിനു കാലത്തിനനുസരിച്ചു സ്വഭാവവും മാറുമോ ? പഴയനിയമകാലത്തെ ദൈവം ക്രൂരനൂം പൂതിയനിയമത്തില്‍ കാരുണ്യവാനുമാണോ ??
ദൈവം എന്നും കാരുണ്യവാനാണു .ആരേയും ശിക്ഷിക്കാത്തവന്‍ ! പുതിയനിയമത്തില്‍ കാണുന്ന കാരുണ്യവാനായ ദൈവത്തെ പഴയനിയമത്തീലും അദിമുതല്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ടു . ആദത്തേയും ഹവ്വായേയും തുകല്‍ വസ്ത്രം ഉണ്ടാക്കി ഉടുപ്പിക്കുന്നാവനായ ദൈവം മനുഷ്യനെ വിട്ടുകളഞ്ഞില്ല. രക്ഷാകരപ്രവര്ത്തനത്തിനു തന്‍റെ ഏകജാതനെ പ്പോലും അയക്കാന്‍ സന്നദ്ധനായ ദൈവം കരുണാമായനാണു.ഹോസിയായുടെ പുസ്തകത്തില്‍ വേശ്യാവ്രുത്തീയില്‍ ഏര്‍പ്പെടുന്ന്നവളെപ്പോലും വീണ്ടും സ്വീകരിക്കാന്‍ ,ഭാര്യയാക്കാന്‍ മനസാകുന്നദൈവം ക്കരുണാമയന്നാണു .ദൈവത്തിനു ആരേയും ശീക്ഷിക്കാന്‍ ക്കഴിയില്ല. ഒരു കുശവനു തന്‍റെ പാത്രം കോടിപോയാല്‍ പൊട്ടിച്ചുകള്ളയാം .പക്ഷേ ദൈവത്തീനു തന്‍റെ സ്രിഷ്ടിയെ തകര്ത്തുകളയാന്‍ പറ്റില്ല !
എന്നാല്‍ പിന്നെ പേടിക്കെണ്ടെല്ലോ ഇഷ്ടം പോലെ ജീവിച്ചാല്‍ ?
ദൈവം ശിക്ഷിക്കില്ല പക്ഷേ ഓരോ പ്രവര്ത്തിയുടേയും പ്രത്യാഘാതങ്ങള്‍ അവരവര്‍ തന്നെ അനുഭവിക്കണം .അതു ദൈവം ശിക്ഷിക്കൂന്നതല്ല്ല .
ഉദാ. ഒരുത്തന്‍ ദേഷ്യം വന്നപ്പോള്‍ കാലുകൊണ്ടു ഇരുമ്പു ദണ്ഡിനിട്ടു കാലുമടക്കി ശക്തമായി അടിച്ചു .അവന്‍റെ കാല്‍ മൂന്നിടത്തു വലിയ ഒടിവുകളും പൊട്ടലും ഒക്കെ ഉണ്ടായി .അതു അവന്‍റെ പ്രവര്ത്തിയുടെ പ്രത്യാഘാതങ്ങളാണു ദൈവം അവനെ ശീക്ഷിച്ചതല്ല. ലൈഗീകാരാ ജകത്തില്‍ ജീവിച്ചവര്‍ക്ക് എയിഡ്സ് രോഗം പിടിപെട്ടാല്‍ അതു അവന്‍റെ പാപജീവിത്തിന്‍റെ പ്രതിഫലനമാണു.അതു ദൈവം ശിക്ഷിക്കുന്നതല്ല.
പിതാവു അരേയും വിധിക്കുന്നില്ല.വിധിമ്മുഴുവന്‍ പുത്രനെ ഏള്‍പ്പിച്ചിരീക്കുന്നു. ( യോഹ . 5:22 )
പുത്രന്‍ പറഞ്ഞു ഞാനും ആരേയും വിധിക്കുന്നില്ല്ല.
" എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അതുപാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം ഞാന്‍ വന്നിരിക്കുന്നതു ല്ലോകത്തെ വിധിക്കാനല്ല്ല രക്ഷിക്കാനാണു .എന്നാല്‍ എന്നെ നിരസിക്കുക്കയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവനു ഒരു വിധികര്ത്താവുണ്ടു. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യ ദിനത്തില്‍ അവനെ വിധിക്കും. " ( യോഹ. 12 : 47 - 48 )
ദൈവം ആരേയും വിധിക്കുകയോ ശിക്ഷിക്കയോ വേണ്ടാ അവനവന്‍ ചെയ്യുന്ന പ്രവര്ത്തിയുടെ ഫലം അവനവനുതന്നെ ലഭിക്കും.
ദൈവം ആരേയൂം നരകത്തില്‍ തെള്ളിയിട്ടുന്നില്ല .
ഉദാ. ഒരുവന്‍ ദൈവം പറയുന്നതു ആനുസരിക്കാതെ ദൈവത്തില്‍ നിന്നും അകന്നു സ്വന്ത ഇഷ്ടത്തിനു ജീവിക്കുന്നു. മരിക്കുന്നതും ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയ്യില്‍ തന്നെ എങ്കീല്‍ അവനു ദൈവത്തെ അനുഭവ്വിക്കാനോ കാണാനോ സാധിക്കാതെ വരന്നു അതുതന്നെ വലിയ പീഡനം ആണൂ .അവന്‍ സാത്താന്‍റെ ആടിമയാകുന്നു. അവന്‍ ( സാത്താന്‍ ) വരുന്നതു മോഷ്ടിക്കാനും ,കൊല്ലാനും, പീഡിപ്പികക്കനും ഒക്കെയാണു .അവനു ഇഷ്ടമുള്ളതൊക്കെ തന്‍റെ അടിമയൊടു ചെയ്യ്യുന്നു. അതത അവന്‍റെ കാര്യമാണു .ചുരുക്കത്തില്‍ ദൈവം ഒരുവനെ നരകത്തീല്‍ തെള്ളിയീട്ടിട്ടു കൈ കൊട്ടിച്ചിരിക്കുന്നില്ല. അവൈടുന്നു കാരുണയും സ്നേഹവും മാത്രമാണൂ .
പിന്നെ എന്തേ പഴയനിയമത്തില്‍ ദൈവം വലിയ വിധിയാളനായും കര്‍ക്കശക്കാരനായും, മനുഷ്യനെ കൊല്ലുന്നവനായും, വ്യഭിചരം ചെയ്താല്‍ സ്ത്രീയേയും ,പുരുഷനേയും കൊന്നുകള്ളയണമെന്നും മറ്റും പറയുന്നതു ?
അതു ദൈവീകവെളിപാടുകളെ മാനുഷീകമായ രീതിയില്‍ മനസിലാക്കുന്നതും.വ്യാഖ്യാനിക്കുന്നതുമാണു. അന്നത്തെ മനുഷ്യരുടെ ആചാര മര്യാദകള്‍ക്കനുസ്രുതമായി ദൈവീകവെളിപാടുകളെ വിലയിരുത്തുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുന്നു. അങ്ങനെ തെറ്റുകള്‍ മനാസിലാക്കി അതുപോലെ ജീവിച്ചതിനെ തിരുത്തുവാനായിട്ടാണു യേശുവന്നതും കലപനകള്‍ക്കൊക്കെ.വിശദീകരണവും നല്കകയതു. വ്യഭിചാരം ചെയ്തവളെ കൊല്ലാന്‍ യേശു പറഞ്ഞില്ല, ദൈവത്തിന്‍റെ കരുണയാണു നാം അവിടെ കാണുക.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കെല്ല്ലാം ദൈവം സമീപസ്ഥനാണു .ദൈവം തന്നെ അവര്‍ക്ക്കു വെളീപ്പെടുത്തികൊടുക്കും. വളിപാടുകളിലൂടേയും , ദര്‍ശനത്തില്‍ കൂടേയും ഒക്കെ പക്ഷേ വ്യാഖ്യാനത്തില്‍ തെറ്റുപറ്റാം , യഹൂദന്മാരും ,മുസ്ലീംകളും, ഹിന്ദുക്കളും ഒക്കെ അവര്‍ക്കു ലഭിച്ച വെളിപാടുകളെ വ്യാഖ്യാനിച്ചതില്‍ വന്ന പിശകാണൂ അവിടെയെല്ലാം കാണുന്നതു . എന്നാല്‍ യേശു വന്നപ്പോള്‍ എല്ലാം സ്പഷ്ടമായി നമുക്കൂ വെളിപ്പെടുത്തിതന്നു. അതു അവിടുത്തെ ശരീരമായ സഭയില്‍ കൂടി നിലനീന്നുപോരുന്നു.
ഇത്രയൂംനേരം പറഞ്ഞതിന്‍റെ ചുരുക്കം ദൈവത്തിനു കാലഭേദമില്ല . ഭാവിയോ ഭൂതമോ ഇല്ല വര്ത്തമാനകാലം മാത്രം ! ദൈവം ഇന്നലേയും ഇന്നും എന്നും ഒരുവന്‍ തന്നെ !
No comments:
Post a Comment