Friday 30 December 2016

സു വിശേഷം = നല്ല വീശേഷം !

യേശു ലോകത്തിലേക്കു കൊണ്ടുവന്നതു നല്ല്ല വിശേഷമാണു .
ലോകജനതക്കു സന്തോഷത്തിന്‍റെ സദ്വാര്ത്തയാണു.
ഏദന്‍ തോട്ടത്തില്‍ ഭയപ്പെട്ട മനുഷ്യന്‍ ദൈവത്തെ വിട്ടു സ്വയം പരിഹാരം ചെയ്യാന്‍ ശ്രമിച്ചു അത്തിയില കൂട്ടിതുന്നി ധരിച്ചു പരാജയപ്പെട്ടു . സ്വയം പരിഹാരാം ചെയ്തു രക്ഷപെടാന്‍ മനുഷ്യനു സാധിക്കാത്തതിനാല്‍ ,ദൈവം തന്നെ പരിഹാരം ചെയ്യാന്‍ ഭൂമിയിലേക്കു വന്നു മനുഷ്യനെ രക്ഷിച്ചു അതാണു സുവിശേഷം !

എന്നാല്‍ ദൈവത്തിന്‍റെ സഹായം ഇല്ലാതെ സ്വയം പര്യാപ്തത അന്വേഷിച്ചമനുഷ്യന്‍ ദൈവത്തില്‍ നിന്നനം അകന്നു അത്തിയില തുന്നിയതുപോലെ ഇന്നു സഭയില്‍ നിന്നും അകന്നു ,സഭയുടെ സഹായാം ഇല്ലാതെ സ്വയം പാര്യാപ്തത അന്വേഷിക്കുന്ന മനൂഷ്യന്‍ ആദിമമനൂഷ്യനെപ്പോലെ അത്തിയില തുന്നുന്നവരാണു !!!

എന്നാല്‍ യഥാര്ത്ഥ രക്ഷയാണു ,സന്തോഷമാണു , സാദ്വാര്ത്ത !
" ദൂതന്‍ അവരോടു പറഞ്ഞു ഭയപ്പെടേണ്ടാ .ഇതാ സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. " ( ലൂക്കാ .2 10 )

നമ്മള്‍ പലപ്പോഴും കാര്യമായി എടുക്കാത്ത ഒരു വാക്കാണു ദൂതന്‍ പറഞ്ഞ ഭയത്തെ ക്കുറിച്ചു ! ആര്‍ക്കാണു ഭയം ? ഭയം ഉണ്ടോ ?

ശരിക്കും പറഞ്ഞാല്‍ എല്ലാവരും ഭായത്തിലല്ലേ ?
ഭാര്യക്കു ഭര്ത്താവു തന്നെവിട്ടുപോകുമോയെന്നു ഭയം
ഭര്‍ത്താവീനു തിരിച്ചും ഭയം
പ്രായമായവര്‍ക്കു തങ്ങളെ അനാഥാലയത്തില്‍ തള്ളുമോന്നു ഭായം .
വിവാഹപ്രായം കഴിഞ്ഞവര്‍ക്ക് ഇനിയും വിവാഹം നടക്കുമോന്നു ഭയം
വിവാഹ പ്രായമായവര്‍ക്കു തക്ക ഇണയെ കിട്ടുമോന്നു ഭയം
പഠിക്കുന്നവര്‍ക്കു പരീക്ഷയില്‍ ജയിക്കകമോന്നു ഭയം
ഭൌതീക ലാഭത്തിനു വേണ്ടി സഭയില്‍ നിന്നും പുറത്തുപോയിട്ടു സഭയുടെ പഠനങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു സാഭയില്‍ നീന്നും ആളുകളെ ചിതറിക്കുന്ന പെന്തക്കോസ്തുക്കാര്‍ക്കു എതിരെ പറയാന്‍ ഭയം .

ഒരാളുടെ സംശയം പങ്കു വയ്യ്ക്കുന്നു. എന്നോടു ചോദിച്ചതു .
" സാര്‍ എഴുതുമ്പോള്‍ ഹിദുക്കളോടു വളരെ ലാഘവത്തോടും എന്നാല്‍ പെന്തക്കോസ്തുകാരോടു വളരെ കാര്‍ക്കസ്യമായും പെരുമ്മാറുന്നതു എന്താണു ? പെന്തക്കോസ്തുകാരും യേശുവിനെ വിളിക്കുന്നു. പക്ഷേ മറ്റവര്‍ എതിരല്ലേ ? എന്നിട്ടും അവരോടു എന്തിനീ മ്രുദു സമീപനം ??

രണ്ടും രണ്ടാണു പെന്തക്കൊസ്തുകാര്‍ ഒരിക്കല്‍ സത്യം അറിഞ്ഞിട്ടു ഭൌതീകലാഭത്തിനുവേണ്ടീ വിശ്വാസം ഉപേക്ഷിച്ചവര്‍ മറ്റവര്‍ക്കു വെളിച്ചം ലഭിച്ചിട്ടില്ല അധവാ ലഭിച്ച വെളിച്ചത്തിനു അനുസരണമായി പ്രവര്ത്തീക്കുന്നവരോടു ദൈവവും അനുകമ്പ കാണിക്കും.. എന്നാല്‍ മറ്റവരോടു , കര്ത്താവേ ! ഞങ്ങള്‍ നിന്‍റെ നമത്തില്‍ അല്ഭുതങ്ങള്‍ ചെയ്തില്ലേ? പിശാചുക്കളെ പുറത്താക്കിയില്ലേ പ്രവചിച്ചചല്ലേ ? എന്നു ചോദിക്കുമ്പോള്‍ , ഞാന്‍ നിങ്ങളെ അറിയുന്നില്ലെന്നായിരിക്കും, ദൈവം പറയുക ( മത്താ.7:22 )
ദൈവം കരുണകാണിക്കുന്നവരോടു മനുഷ്യനും കരുണകാണിക്കേണ്ടേ ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...