Saturday 17 December 2016

മെത്രാനേ ദൈവം തിരഞ്ഞെടുക്കുന്നു.

373 ല്‍ മിലാനിലെ മെത്രാനെ തിരഞ്ഞെടുക്കാന്‍ വൈദികരും അല്മായരും ഒന്നിച്ചുകൂടിയപ്പോള്‍ ( അന്നൊക്കെ മെത്രാനെ തീരഞ്ഞെടുക്കുന്നതു പ്രാദേശികവൈദീകരും അല്മായരും ചേര്ന്നായിരുന്നൂ ) അവര്‍ ഒന്നിച്ചുകൂടി പ്രാര്ത്ഥിച്ചിട്ടു ആരെ തിരഞ്ഞെടുക്കണമെന്നൂ ആരാഞ്ഞപ്പോള്‍ ഒരു കൊച്ചുകുട്ടിവിളിച്ചൂപറഞ്ഞു അംബ്രോസിന്‍റെ പേരു . അതു ദൈവ വചനമാണെന്നു ധരിച്ചു എല്ലാവരുംകൂടി അംബ്രോസിനെ മെത്രാനാഅയി തിരഞ്ഞെടുത്തു .ആ സമയം അദ്ദേഹം ഒരു ക്രിസ്ത്യാനിപോലുമായിരുന്നില്ല. ദൈവഹിതം മനസിലാക്കിയ അംബ്രോസ് എല്ലാവരുടേയും അഭിപ്രായത്തിനു വഴങ്ങുകയാണു ചെയ്തതു .

373 ല്‍ അദ്ദേഹം സ്നാനം സ്വീകരിക്കുകയും ഒരാചക്കകം മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.. ( ഒരാഴ്ചക്ക്കകം എല്ല്ലാ പട്ടങ്ങളും അദ്ദേഹ്ഹം സ്വീകരിച്ചു.. ) അതുപോലെ ആറാം മാര്തോമ്മായും നിരണത്തുവെച്ചു എല്ലാ പട്ടങ്ങളും ഒന്നിച്ചു സ്വീകരിച്ചെല്ലോ ?

അംബ്രോസ് വലിയ ഭക്തനും വാഗ്മിയും ആയിരുന്നു. വിവിധവിഷയങ്ങളെക്കുറിച്ചു ആനേകം ഗ്രന്ധങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടു .

പാശ്ചാത്യസഭയിലെ നാലു പ്രമുഖരായ സഭാപിതാക്കന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം (മറ്റു മൂന്നുപേര്‍ ജറോം,അഗസ്സ്റ്റിന്‍, ഗ്രിഗറി )

അഗസ്റ്റിനെ നേര്‍വഴിയില്‍ കൊണ്ടുവരാന്‍ അംബ്ര്രോസിന്‍റെയും പ്രാര്ത്ഥനയുണ്ടായിരുന്നു മോനിക്കാ കണ്ണീരോടെ മകനെ കുറിച്ചു അംബ്രോസിനോടു പറയുമ്പോള്‍ അംബ്രോസ് സമാധാനിപ്പിക്കുന്നതു " മോളേ നിന്‍റെ കണ്ണീര്‍ വെറുഥെ ആകില്ല. ! അതു ദൈവതീരുമുന്‍പില്‍ ഉണ്ടു .അവനെ ദൈവം നേര്‍വഴിയ്യില്‍ കൊണ്ടുവെരുമെന്നു" പറഞ്ഞായിരുന്നു. അതുപോലെ സംഭവിച്ചു.മകന്‍ മാനസാന്തരപ്പെട്ടു. സഭാപിതാക്കന്മാരില്‍ ഒരാളായി ഉയരുകയും ചെയ്തു.

ചക്രവര്‍ത്തിമാരുമായിപോലും ഇടയുകയും വിശ്വാസം സംരക്ഷിക്കുകയും ചെയ്തു.. അതുപോലെ അന്നു ശക്തിപ്രാപിച്ച ആര്യന്‍പാഷണ്ഢതക്കെതിരായി ശക്തിയുക്തം പ്രവര്ത്തിക്കുകയും സത്യവിശ്വാസം സംരക്ഷിക്കുകയ്യും ചെയ്തു.

ഇതിനുവേണ്ടിയായിരുന്നു ദൈവം അദ്ദേഹത്തെ മെത്രാനായി തിരഞ്ഞെടുത്തതു .ഒരു അക്രൈസ്സ്തവനായിരുന്നിട്ടൂകൂടി

മെത്രാനേ ദൈവം തിരഞ്ഞെടുക്കുന്നു. .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...