Wednesday 28 December 2016

യേശുവിന്‍റെ രണ്ടാം വരവിനായി വഴി ഒരുക്കാന്‍ വിളിക്കപ്പെട്ടവര്‍ ! ഉറങ്ങുകയാണോ ?

അദ്യവരവിനായി വഴിയൊരുക്കിയവന്‍ തന്‍റെ ദൌത്യം ഭ്ംഗിയാക്കി !

“ ഒരു സ്വരം ഉയരുന്നു :മരുഭൂമിയില്‍ കര്ത്താവിനു വഴി ഒരുക്കുവിന്‍ വിജനപ്രദേശത്തുനമ്മുടെ ദൈവത്തിനു വിശാല വീധി ഒരുക്കുവിന്‍ “ (ഏശ: 40: 3) ) യേശുവിന്‍റെ ജനനത്തിനു 700 വര്ഷങ്ങള്‍ക്കുമുന്‍പു ഏശയാദീര്ഘദര്ശി പ്രവചിച്ചതാണു ഇതു .

അതിനുശേഷം 700വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ആശബ്ദമിതാമരുഭൂമിയില്‍ മുഴങ്ങുന്നു “ മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു “ (മത്താ.3: 2 )
അതിന്‍റെ ഫലമായിജനങ്ങളില്‍ മാറ്റമുണ്ടായി അവര്‍ മാനസാതരത്തിന്‍റെ അവസ്ഥയിലേക്കുകടന്നുവന്നു പാപങ്ങള്‍ ഏറ്റുപറഞ്ഞു.
ഇന്നു സാധിക്കാത്ത ഏകകാര്യമാണു മാനസാന്തരം .
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ ഓര്‍ക്കാം
“ ഇന്നത്തെലോകത്തിന്‍റേ ഏറ്റവും വലിയ പ്രശ്നം മനുഷ്യര്‍ക്കു പാപബോധമില്ലായെന്നുള്ളതാണു “
പാപമില്ലെങ്കില്‍ പിന്നെ മാനസാന്തരം വേണ്ടെല്ലോ ?

എവിടെയാണുതെറ്റുപറ്റുന്നതു ?
മാനസാന്തരത്തിനായി ആഹ്വാനം ചെയ്യുന്നവര്‍ മാനസാന്തരാവസ്ഥയിലായിരിക്കണം അല്ലെങ്കില്‍ ഫലം ഉണ്ടാകില്ല.
അതാണോ ഇന്നത്തെ പ്രശനം ?
വിശ്വാസപ്രമാണം തെറ്റുകൂടാതെ ചൊല്ലുവാന്‍ അറിയാത്തഒരു അധ്യാപകന്‍ ഒരു കുട്ടിയെ വിശ്വാസപ്രമാണം പഠിപ്പിച്ചാല്‍ എങ്ങ്നെയിരിക്കും ?
പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍റെ പാപം പഠിക്കുന്നവന്‍റെ പാപത്തെക്കാള്‍ വലുതാണു. സഭാതനയര്‍ക്കു പാപബോധം നഷ്ടപ്പെടുന്നതിനാല്‍ വലിയ പ്രശ്നം ആകുന്നു.മാനസാന്തരം ഇല്ലാതെപോയാല്‍ രണ്ടാം വരവിനായി എങ്ങനെ ഒരുങ്ങും ?
അന്നു സ്നാപകന്‍റെ വാക്കുകേട്ടു മാനസാന്തരപ്പെട്ടു പാപങ്ങള്‍ ഏറ്റുപഞ്ഞു രക്ഷായുടെ മാര്‍ഗത്തില്ലേക്കുവന്നൂ .യേശുവിനു വഴിയൊരുക്കി.

മറ്റൊരുകൂട്ടര്‍ രക്ഷിക്കപ്പെടാനുള്ള കുറുക്കുവഴിയൂമായി നടക്കുന്നു.


ആറ്റില്‍ പോയി കുളീച്ചാല്‍ മാത്രം മതി രക്ഷിക്കപ്പെടും ! ധാരാളം ആളുക്കള്‍ കുരുക്കുവഴിയിലൂടെ നടന്നു കുരുക്കില്‍ അകപ്പെടുന്നു.
അങ്ങനെ ചിലന്തിവലയീല്‍ പെട്ട ഈച്ചയെപ്പോലെ കുരുക്കില്‍ അകപ്പ്പെട്ട ധാരാളം പേര്‍ രക്ഷിക്കപ്പെട്ടുവെന്നും പറഞ്ഞു ഇരിക്കുന്നു.

ഇത്തരുണത്തില്‍ സഭാതനയരുടെ കര്ത്തവ്യം !

നാം വിളിക്കപ്പെട്ടതു യേശുവ്വിന്‍റെ രണ്ടാം വരവില്‍ യേശുവിനു വഴിയൊരുക്കാന്‍ വേണ്ടിയാണു . നാം യേശുവിനു സാക്ഷികളാകണം . സുവിശേഷപ്രഘോഷണം നടത്തണം .അതിനു എങ്ങും പ്പോയി പ്രസംഗിക്കേണ്ടതില്ല .നമ്മുടെ ജോലി എന്തു തന്നെആയാലും അതില്‍ക്കൂടി സാക്ഷീകളാകാം . സുവിശേഷം ജീവിക്കുകയാണു വേണ്ടതു .നമ്മുടെ ജീവിതം കണ്ടിട്ടു അവര്‍ സുവിശേഷത്തിലേക്കു വരണം !
ജനനപ്പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന നാം എന്തുചെയ്യണം ?
ജനനപ്പെരുന്നാളിനു ഒരുക്കമായി എന്തുചെയ്യണമെന്നു പിതാവു , സ്നാപകനില്‍ കൂടി നമ്മേ പഠിപ്പിച്ചു. “ മാനസാന്തരപ്പെടുവിന്‍ “
അതേ നാം മാനസാന്തര്പ്പെട്ടെങ്കില്‍ മാത്രമേ ഏശുവിനു നമ്മുടെ ഉള്ളത്തില്‍ ജനിക്കാന്‍ സാധിക്കയുള്ളു. പരിശുദ്ധിയുടെ നിറകുടമായ കന്യകയില്‍ ജനിച്ച ഏശു നമ്മുടെ ഉള്ളത്തിലും ജനിക്കാന്‍ നമുക്കു മാനസാന്തരം ഉണ്ടാകണം .
അങ്ങനെ എല്ലാവരുടേയും ഉള്ളത്തില്‍ യേശു ജനിക്കാന്‍ ഇടയാകട്ടെ ! എന്നു പ്രാര്‍ത്ഥിക്കുന്നു !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...