Friday 2 December 2016

" For where your treasure is ,there your heart will be also "


" Do not store up for yourselves treasures on earth,where moth and rust consume and where thieves break in and steel ............ ........................................................................................................ For where your treasure is, there your heart will be also " (Mat.6:19 - 21 )

യഥാര്ത്ഥ നിക്ഷേപം !

ക്രിസ്തു ശിഷ്യര്‍ ,ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതൂ വ്യഗ്രതയുളള ഒരു ലോകത്തിലാണു.
ഭൌമീകസമ്പത്തൂ ,
മനുഷ്യര്‍ ,
ആത്മീയ നന്മകള്‍
ഇവയൂടെ മധ്യത്തിലാണു ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതു.
ഭൌമീകനിക്ഷേപങ്ങളില്‍ വ്യഗ്രത പാടില്ല.
സ്വര്‍ഗീയ നിക്ഷേപങ്ങളാണു ഒരു ക്രിസ്തു ശിഷ്യനു ആവശ്യം
അതിനു ഭൌമീകനിക്ഷേപങ്ങളേയ്യും സ്വര്‍ഗീയ നിക്ഷേപങ്ങളേയും
വീവേചിച്ചറിയാന്‍ സാധിക്കണം

ക്രിസ്തുശിഷ്യന്‍ ദൈവീകകാര്യങ്ങളില്‍ അനാസ്ഥ കാണിക്കരുതു.

ഇന്നു കാണുന്നതൂം അധികാരികള്‍ കാണിച്ചുകൊടുക്കുന്നതൂം

ഭൌമീകകാര്യങ്ങളില്‍ ആസ്ഥയും , ദൈവീകകാര്യങ്ങളില്‍ അനാസ്ഥയുമാണു. അതു സ്വര്‍ഗകവാടം അടക്കാനേ ഉപകരിക്കൂ . സമ്പത്തില്‍ സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കുകയും അതു ആവോളം ആര്‍ജിക്കുകയും അതില്‍ ജീവിതസുഖം കണ്ടെത്തുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ നിന്നും. അകലെയാണു.കാരണം സമ്പത്താണു അവരുടെ മാമോന്‍ ..അവരുടെ ദൈവം .

ക്രിസ്തു ശിഷ്യന്‍ സമ്പത്താകുന്ന മാമ്മോനില്‍ ന്നിന്നും അകലാതെ ,സത്യദൈവത്തെ പിന്‍ചെല്ല്ലാന്‍ സാധിക്കില്ല. പലപ്പോഴും സമ്പത്തു സ്വര്‍ഗരാജ്യ പ്രവേശനത്തീന്നു തടസമായി നില്ക്കുന്നു.(സമ്പത്ത് വേണ്ടെന്നല്ല ഈ ലോകജീവിതത്തിനു അവശ്യത്തിനു മാത്രം )

ഇന്നു ക്രിസ്ത്യാനികള്‍ അക്രൈസ്തവര്‍ക്കു മാത്രുകയാണോ ?
ക്രിസ്തു ശിഷ്യന്‍റെ നീതി അക്രൈസ്തവര്‍ക്കു മാത്രുകയാകണം.
അവരുറെ നീതിയെ വെല്ലുന്നതായിരിക്കണം നമ്മുടെ നീതി.

ഒരു ഉദാഹരണം

അക്രൈസ്തവര്‍ സ്കൂളുകളും,ഹോസ്പിറ്റലുകളും കോളജുകളും നടത്തൂമ്പോള്‍ ആദായത്തിനാണു നടത്തുക. ജോലിക്കും, അഡ്മിഷനും , എല്ലാം ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ വാങ്ങുന്നതീന്‍റ പകുതിയെ നമ്മള്‍ വാങ്ങുന്നൂള്ളുഎന്നുപറഞ്ഞാല്‍ ? ( പലപ്പോഴും അവരെക്കാള്‍ ക്കകടുതല്‍ വാങ്ങുന്നവരും ഉണ്ടു )
അതിനകത്തൂ ഒരു നീതീകരണവും ഇല്ല. സ്വന്തം മക്കാളോടു കൈകൂലിയും കോഴയ്യും വാങ്ങുക. ? അതു വലിയ ദുര്‍മാത്രുകയാണു .

അാദ്യം ദൈവത്തിന്‍റെ രാജ്യവും അവിടുത്തേ നീതിയൂം അന്വേഷിക്കുക , അതോടൊപ്പം മറ്റുള്ളവയെല്ലാം ലഭിക്കും.
പക്ഷേ അതല്ല ക്രിസ്തു ശിഷ്യ്യന്‍ ,ക്രിസ്ത്യാനികള്‍ , ഇന്നുചെയ്യുക.അധവാ ചെയ്യുന്നതു.

മാര്‍പാപ്പായുടെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ !

പാപ്പാ പറയുന്നതു എല്ലാവരും കേള്‍ക്കും . അതുപോല്ലെ എല്ല്ലാവരേയും ഉപ്ദേശിക്കും. പക്ഷേ പ്രവര്ത്തി തിരിച്ചായിരിക്കും.

ഉപദേശമല്ല ജീവിതമാത്രുകയാണു ആവശ്യം

പഴയകാലങ്ങളില്‍ ഉപദേശം ഒത്തിരി ഫലാം ചെയ്തിരുന്നു. പക്ഷേ ഇന്നു കുഞ്ഞുങ്ങളുംജനവും ശ്രദ്ധിക്കുന്നതൂ ഉപ്ദേശമല്ല്ല പ്രവര്‍ത്തിയാണു .. അതിനാല്‍ എല്ലാം തകിടം മറിയുന്നു. മാതാപിതാക്കള്‍ ഉപ്ദേശിക്കും പക്ഷേ ജീവിതമാത്രുകയില്ലാത്തതിനാല്‍ ഉപ്ദെശം വെറും പാഴ് വേലയാകുന്നു. പാപ്പാ പറയും സ്കൂളും കോളജും ഹോസ്പിറ്റലും ,മെഡിക്കല്കോളജും ഒന്നും പണസമ്പാദനത്തിനാകരുതൂ. എല്ലാവരും ഏറ്റുപാടും എന്നിട്ടു പഴയതുപോലെ തന്നെ മൂന്‍പോട്ടുപോകും ? നാം ദുര്‍ മാത്രുകയാണു ലോകത്തിനുകൊടുക്കുന്നതൂ..

അതിനാല്‍ ക്രിസ്തു ശിഷ്യന്മാര്‍ എല്ലാം , ക്രിസ്ത്യാനികള്‍ എല്ലാം ഒരു സ്വയം തിരുത്തലിനു തയാറായിരുന്നെങ്കില്‍ !

ധാരാളം മെത്രാന്മാരും വൈദീകരും പാപ്പാ പറയുന്നതു അതുപോലെ ജീവിതത്തില്‍ സ്വീകരിക്കുന്നവര്‍ ഉണ്ടു .അല്ല്ലാത്തവരും ഉണ്ടു .
സഹോദരാ ഞാന്‍ എവീടെയാണു ? എന്‍റെ സ്ഥാനം എവിടെയാണു ? ചിന്തിക്കുക

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...