Tuesday, 31 July 2018

നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു.
ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീക ജീവിതത്തിലേക്കാണു, ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ?
ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ?
അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു
ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

Monday, 30 July 2018

എറ്റവും വലിയ യോഗ്യത

അയോഗ്യതയെ കുറിച്ചുള്ള ബോധ്യമാണു ഏറ്റവും വലിയ യോഗ്യത
യേശു ഉയര്ത്തെഴുനേറ്റിട്ടു അവര്‍ക്കു പ്രത്യക്ഷപ്പെട്ടിട്ടു പോലും വിശ്വസിക്കാതിരുന്ന അപ്പസ്തോലന്മാരാണോ ഏറ്റവും വലിയ അവിശ്വാസികള്‍ ?
അവരുടെ അവിശ്വാസത്തെയും ഹ്രുദയകാഠിന്ന്യത്തെയും യേശു കുറ്റപ്പെടുത്തി. ശാസിക്കുന്നുണ്ടൂ . എന്നിട്ടും യേശു അവരെയാണു സുവിശേഷപ്രഘോഷണ ദൌത്യം ഏള്‍പ്പിക്കുന്നതു .(മര്‍ക്കൊ.16 : 14 - 15 )
എന്താണു ഇതിന്‍റെ രഹസ്യം ?
ഇതു അവര്ണനീയമാണു. വലിയ അല്ഭുതമാണു ! വി.കുര്‍ബാനയുടെ അത്ഭുതമാണു ഞാന്‍ കാണുന്നതു .
അത്താഴമേശയിലാണു വി.കുര്‍ബാനയുടെ സ്ഥാപനം നാം ആദ്യം കാണുന്നതു. പിന്നെ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ ഭക്ഷണമേശയിലും .പിന്നെ ഇവിടെയും ഭക്ഷണമേശയില്‍ തന്നെയാണു അത്ഭുതം !!!
"പിന്നീടു അവര്‍ പതിനൊന്നു പേര്‍ ഭക്ഷണത്തിനു ഇരിക്കുമ്പോള്‍ അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു." ( മര്‍ക്കോ.16:14 )
ഇവിടെ അവരുടെ അയോഗ്യതയെക്കുറിച്ചു അവരെ ബോധ്യപ്പെടുത്തിയിട്ടു .കുര്‍ബാനയുടെ ശക്തി അവര്‍ക്കു നല്കികൊണ്ടു അവരെ യോഗ്യരാക്കിയിട്ടാണു ദൌത്യം ഏള്‍പ്പിക്കുന്നതു.
യോഹന്നാന്‍ 20: 22 - 23 ല്‍ യേശു അവരെ തന്‍റെ ദൌത്യം ഭരമേല്പ്പിക്കുന്നതിനു മുന്‍പു അകര്‍ക്കു പരിശുദ്ധാത്മാവിനെ നല്കികൊണ്ടാണു കെട്ടാനും അഴിക്കാനും പാപങ്ങള്‍ മോചിക്കാനും ഒക്കെയുള്ള അധികാരം കൊടുക്കുന്നതു. പിതാവു യേശുവിനെ അയച്ചതുപോലെ യേശുവും അവരെ അയക്കുന്നു.
യേശു യോഗ്യരെയല്ല തിരഞ്ഞെടുത്തതു അയോഗ്യരെ തിരഞ്ഞെടുത്തിട്ടു യോഗ്യരാക്കുന്നതായിട്ടാണു കാണുന്നതു.
ഏശയയെ തിരഞ്ഞെടുക്കുമ്പോള്‍ അശുദ്ധിയുള്ള അധരങ്ങള്‍ ഉള്ളവനായിരുന്നു എന്നാല്‍ വി.കുര്‍ബാനയുടെ സാദ്രിശമായ തീകട്ട അധരങ്ങളെ സ്പര്‍ശിച്ചിട്ടു യോഗ്യനാക്കിമാറ്റിയിട്ടാണു ദൌത്യം നല്കുന്നതു.
നമുക്കും അന്നുടെ അയോഗ്യതയെ ക്കുറിച്ചു ബോധവാനാകാന്‍ ശ്രമിക്കാം . ആമ്മീന്‍

Sunday, 29 July 2018

മോചന ദ്രവ്യമായ യേശുവിന്‍റെ തിരു രക്തം !

" നിങ്ങള്‍ അദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും " ( മത്താ.6:33 )
പ്രിയപ്പെട്ടവരെ ഇഹത്തിലെ മഹത്വം അന്വേഷിച്ചു നടക്കുന്നവര്‍ക്കു ഇതു ബുദ്ധിമുട്ടാകാനാണു സാദ്ധ്യത.
യേശു പറഞ്ഞു കലപ്പമേല്‍ കൈവെച്ചിട്ടു തിരിഞ്ഞു നോക്കുന്നവന്‍ എനിക്കു യോഗ്യനല്ലെന്നു . എന്നാല്‍ ആ വാചകം സ്വജീവിതത്തില്‍ പകര്ത്തുന്നവര്‍ കുറവാണോ ? ധാരാളം ആളുകള്‍ കലപ്പയില്‍ കൈ വെച്ചിട്ടു തിരിഞ്ഞു വീട്ടിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ എണ്ണം കൂടുന്നോ ? അതാണോ കൈയില്‍ കിട്ടുന്നതെല്ലാം വീട്ടിലേക്കു കടത്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ എണ്ണം കൂടുന്നതു ? അതുകാരണം ഒരിടത്തും സമാധാനമില്ല. എങ്ങനെ അല്പം സമ്പാദിക്കാമെന്നുള്ള പരക്കം പാച്ഛിലില്‍ പലതും മറക്കുന്നു ,ദൈവവചനം തന്നെ മറക്കുന്നു.
പത്രോസ് അപ്പസ്തോലന്‍ പറയുന്നു നിങ്ങള്‍ വിലക്കു വാങ്ങപ്പെട്ടവരാണു. ഭൌതീകമായ വെള്ളിയോ സ്വര്ണമോ കൊടുത്തു വീണ്ടെടുക്കുന്നതു ഭൌതീകജീവിതത്തിലേക്കാണു,ഭൌതീകതക്കുവേണ്ടിയാണു . എന്നാല്‍ മനുഷ്യര്‍ വീണ്ടെടുക്കപ്പെട്ടത് ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടാണു.
" പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്കു ലഭിച്ച വ്യര്ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതു നസ്വരമായ വെള്ളിയോ സ്വര്ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവെല്ലോ .കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്ല്യരക്തം കൊണ്ടത്രേ. ( 1പത്രോ.1:18 - 19 )
സഹോദരന്മാരേ ,സഹോദരികളേ , ഇതില്‍ നിന്നും നാം എന്തു മനസിലാക്കണം ?
നശ്വരമായ ഈ ജീവിതത്തിനുവേണ്ടിയായിരുന്നെങ്കില്‍ യേശു തന്‍റെ രക്തം കൊടുത്തു മനുഷ്യനെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നൊ ? ഇല്ലെന്നു നമുക്കറിയാം . പിന്നെന്തിനുവേണ്ടിയാണൂ ? അനശ്വരമായ ഒരു ജീവിതത്തിനു വേണ്ടി , നിത്യമായ ഒരു ജീവിതത്തിനുവേണ്ടിയാണെല്ലോ അവിടുന്നു നമ്മേ വീണ്ടെടുത്തതു . അതു മനസിലാക്കിയാല്‍ നാം നസ്വരമായ ഈ സമ്പത്തിന്‍റെ പുറകെ നാം ഓടുമോ ?
ഇഹലോകജീവിതത്തില്‍ സമ്പത്തു നമുക്കു ആവശ്യമാണു.പക്ഷേ അനര്ഹമായതൊ ,അന്യായമായോ ,അന്യനു സ്വന്തമായിരിക്കുന്നതൊ ഒരിക്കലും നാം കൈവശപ്പെടുത്തരുതു. ന്യായമായി നാം സമ്പാദിക്കുന്നതുപോലും നമുക്കുവേണ്ടി മാത്രമല്ല ഇല്ലാത്തവര്‍ക്കും അ്തു പങ്കു വയ്ക്കാനായിട്ടാണു ദൈവം ഈ സമ്പത്തു എന്നെ ഏള്‍പ്പിച്ചതെന്നു നാം മറ ക്കാതിരിക്കണം .അതാണു അഗാപ്പേ .ക്രിസ്തീയസ്നേഹം !
ഇതിനെക്കുറിച്ചു പത്രോസ് അപ്പസ്തോലന്‍ പറയുന്നതു കേട്ടാലും .
" സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവു പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹ്രുദയ പൂര്വകമായും ഗാഡ്ഡ്മായും പരസ്പരം സ്നേഹിക്കുവിന്‍ ! " ( 1 പത്രൊ.1:22 )
സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും നമുക്കു ദൈവത്തെ കാണാം . യോഹന്നാന്‍ പറയുന്നു :-
" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല ; എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും " ( 1യോഹ. 4:12 )
അതിനാല്‍ പ്രിയപ്പെട്ടവരെ ! നമുക്കു പരസ്പരം സ്നേഹിക്കാം ! ദൈവം സ്നേഹമാണെല്ലോ ?

Saturday, 28 July 2018

ദൈവം മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ പിതാവാണു.

ഇന്നു സ്വര്‍ഗാരോഹണത്തിരുന്നാള്‍ ആഘോഷിക്കുന്ന യേശു നിത്യപുരോഹിതനാണു എങ്ങനെയാണു പുരോഹിതനായതു ? ആരാണു യേശുവിനെ പുരോഹിതനാക്കിയതു ?
കര്ത്താവുതന്നെ !!!
ദൈവം മനുഷ്യ വര്‍ഗത്തിന്‍റെ മുഴുവന്‍ പിതാവാണു.
ജാതിയും,വര്‍ഗവും, മതവും ഒക്കെ മനുഷ്യസ്രിഷ്ടിയാണു.
ദൈവത്തിനു ജാതി ഒരു പ്രശ്നമല്ല .അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ഒരു വിജാതീയന്‍
MELCHIZEDEK
" Without father , without mother ,without genealogy , having neither beginning of days nor end of life , but resembling the Son of God ,he remains a priest for ever ." ( Heb.7:3 )
ഹെബ്ര. 7:3 .ഗ്രീക്കില്‍ പറഞ്ഞിരിക്കുന്നതു ." അയാള്‍ക്കു പിതാവോ മാതാവോ ,വംശാവലിയൊ മരണമോ ജനനമോ ഇല്ലായിരുന്നു.
ഇതുതന്നെ പ്ശീത്താബൈബിളില്‍ പറഞ്ഞിരിക്കുന്നതു :
" അയാളുടെ മാതാപിതാക്ക്ന്മാരെയോ ജനന മരണത്തെയോകുറിച്ചു ഒന്നും വംശാവലിയില്‍ എഴുതിയിട്ടില്ല. "
ഇതിനു മുന്‍പു ഒരിക്കല്‍ മെല്ക്കിസെദേക്കിനെ ക്കുറിച്ചു എഴുതിയതു ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം സലേമിന്‍റെ രാജാവും, അത്യുന്നതനായ ദൈവത്തിന്‍റെ പുരൊഹിതനുമായിരുന്നു. പക്ഷേ ഇസ്രായേലിന്‍റെ വംശാവലിയില്‍ പെടാത്ത വിജാതീയ പുരോഹിതനായിരുന്നു.
എന്നാലും അബ്രഹാത്തെക്കാളും വലിയവനായിരുന്നു. അതുകൊണ്ടാണു മെല്ക്കിസ്ദേക്കു അബ്രഹാമിനെ അനുഗ്രഹിക്കുന്നതും ,അബ്രഹാമില്‍ നിന്നു ദശാംസം സ്വീകരിക്കുന്നതും.
ക്രിസ്തു നിത്യപുരോഹിതന്‍ !
" നീ മെല്ക്കിസദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നുവെന്നു അവനെക്കുറിച്ചു സാക്ഷ്യം ഉണ്ടു . ( സങ്കീ.110:4 )
യേശു എന്നേക്കുമുള്ള പുരോഹിതനാണു .
ബാക്കിയുള്ള പുരോഹിതര്‍ എന്നേക്കുമല്ലായിരുന്നു.കാരണം മരണം അവരുടെ ശുസ്രൂഷ അവസാനിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ എന്നേക്കും ആരും തുടര്‍ന്നില്ല.
" എന്നാല്‍ യേശുവാകട്ടെ എന്നേക്കും നിലനില്ക്കുന്നതുകൊണ്ടു അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ടു. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു." (ഹെബ്ര.7:24-25
യേശു കര്ത്താവിന്‍റെ വലത്തു ഭാഗത്തിരിക്കുന്നു.
"കര്ത്താവു എന്‍റെ കര്ത്താവിനോടു അരുളിചെയ്തു : ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഡമാക്കുവോളം നീ എന്‍റെ വലത്തു ഭാഗത്തിരിക്കുക " ( സങ്കീ.110 :1 )
യേശുവിന്‍റെ സ്വര്‍ഗാരോഹണം
" അവന്‍ അവരെ ബഥാനിയാ വരെ കൂട്ടികൊണ്ടു പോയി ; കൈകള്‍ ഉയര്ത്തി അവരെ അനുഗ്രഹിച്ചു.അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍ നിന്നും മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു ." ( ലൂക്ക.24:50 )

Friday, 27 July 2018

ഒരു പ്രധാനപ്പെട്ട ചോദ്യം !!!

വി.ഗീവര്‍ഗീസ് സഹദായുടെ പടത്തില്‍ ഒരു രാജകുമാരിയും, സര്‍പ്പത്തെ കുത്തികൊല്ലുന്ന സഹദായും .ഇതു അന്ധവിശ്വാസമാണോ ? ഒന്നു വിശദീകരിക്കാമോ?
ഇതിനു മുന്‍പു ഞാന്‍ എഴുതിയിട്ടുണ്ടൂ . ചുരുക്കമായി എഴുതാം .
എന്തുകൊണ്ടു വിശ്വാസസംരക്ഷണത്തിനായി ഒരാള്‍ രക്തസാക്ഷിത്വം സ്വീകരിക്കുന്നു എന്നു പറഞ്ഞിട്ടു വിഷയത്തിലേക്കു വരാം .
“ മനുഷ്യരുടെ മുന്‍പില്‍ എന്നെ എറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും എറ്റുപറയും മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും “ ( മത്താ. 10; 32-33 )
അതുകൊണ്ടല്ലേ ശ്ളീഹാ ചോദിക്കുന്നതു ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും ആര്‍ക്കു എന്നെ വേര്‍പെടുത്താന്‍ കഴിയും ? പട്ടിണിയോ ? വാളോ ? നഗ്ന്നതയോ ?
ഇതൊന്നും എന്നെ എന്‍റെ രക്ഷകനില്‍ നിന്നും വേര്‍പെടുത്തുകയില്ല.
രക്തസാക്ഷികളാകാന്‍ മടിയില്ലാത്ത ക്രിസ്ത്യാനികള്‍ !
“ തൂക്കപ്പ്ട്ടുമരത്തില്‍ – വിലാവുതുറ- ന്നാചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ സഹദേന്മാര്‍
കണ്ടങ്ങോടി മരി – പ്പാ – നായ്
കര്‍ത്താവിന്‍പേര്‍ക്കെ – ല്ലാരും “ ( മലങ്ങ്കര കുര്‍ബാനയില്‍ ഒരുക്കം )
അതേ ! കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ രക്തം വെള്ളം പോലെ ഒഴുകുന്നതു കണ്ടിട്ടു മരിക്കാനായി ഒരു ഭയവും കൂടാതെ ഓടിക്കൂടുന്ന
സഹദേന്മാരുടെ ഓര്‍മ്മയാണു ഇവിടെ അനുസ്മരിക്കുക.
അങ്ങനെയുള്ള സഹദേന്മാരിലൊരാളായിരുന്നു . “ വിശുദ്ധ് ഗീവര്ഗീസ് “
ഗീവര്‍ഗീസ് എന്നുപറഞ്ഞാല്‍ ക്രിഷിക്കാരനെന്നാണു അര്‍ത്ഥം
( ഗീവര്ഗീസ് = ക്രിഷിക്കാരന്‍ )
ക്രിഷിക്കാരന്‍ പട്ടാളക്കാരനായി, പട്ടാളക്കാരന്‍ ,രക്തസാക്ഷിയായി.
രക്തസാക്ഷി വിശുദ്ധനായി !
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു നല്ലക്രിഷിക്കാരായിരുന്ന കുടുംബത്തിലാണു ഗീവര്‍ഗീസ് ( 370 - 394 ) ജനിച്ചതു .14 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. പക്ഷേ അവര്‍ കൈമാറി കൊടുത്ത സത്യവിശ്വാസം ഒരിക്കലും നഷ്ടപ്പെട്ടില്ല. ഗീവര്‍ഗീസ് പട്ടാളക്കാരനായി. സമര്ത്ഥനായ നായകനായി. കൂട്ടുകാരിലേക്കു ക്രിസ്തീയവിശ്വാസം അദ്ദേഹം പകര്ന്നു നല്കിയിരുന്നു.
ഡൈയോക്ളേഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടാളക്കാരനയ ഗീവര്‍ഗീസ് മിടുമിടുക്കനായിരുന്നു.
ആസമയം തലപൊക്കിയ പാഷ്ന്ധതക്കെതിരായി വളരെ ശക്തമായി സഭയുടെ എതിരാളികള്‍ക്കെതിരായി യേശുവിനുവേണ്ടി സുവിശേഷപ്രഘോഷണത്തിനു കുതിരപ്പുറത്തുയാത്രചെയ്തു ശത്രുക്ക്കളുടെ നാവിനെ തന്‍റെ നാവിന്‍റേ ശക്തിയാല്‍ കീറിമുറിച്ചു. അങ്ങനെ ശത്രുക്കളുടെ കയ്യില്‍ നിന്നും ധാരാളം ആത്മാക്കളെ ദൈവത്തിന്നായി നേടിയെടുത്ത ഒരു മഹാപുരുഷനായിരുന്നു.ഗീവര്‍ഗീസ്.
അസമയത്തു ആളുകളെല്ലാം ദൈവത്തെ ആരാധിക്കുന്നതു ഡൈയോ ക്ളേഷ്യന്‍ ചക്രവര്‍ത്തിക്കു രുചിച്ചില്ല. ജനങ്ങള്‍ തന്നെക്കുടി ആരാധിക്കണമെന്നു പറഞ്ഞതു പലരും അനുസരിച്ചില്ല.
പ്ട്ടാളക്കാരനായ ഗീവര്ഗീസും രാജകല്പനയെ ധിക്കരിക്കുകയും രക്തസാക്ഷി മകുടം അണിയുകയും ചെയ്തു.
ചരിത്രകാരന്മാര്‍ ചരിത്രമെഴുതിയപ്പോള്‍ പട്ടാളക്കാരനായ ഗീവര്ഗീസ് സഭയില്‍ ഉടലെടുത്ത പാഷണ്ഢതയ്ക്കു എതിരായി പോരാടുകയും അതില്‍ അകപ്പെട്ട ധാരാളം ആളുകളെ ആ പാഷണ്ഡികളുടെ കയ്യില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യാനായി ഗീവര്‍ഗീസ് തന്‍റെ മൂര്‍ച്ചയുള്ള വചനത്താല്‍ കര്‍ത്താവിന്‍റെ രാജകുമാരിയായ ആത്മാക്കളെ ശത്രുക്കളുടെ വായില്‍ നിന്നും രക്ഷിച്ചുവെന്നു എഴുതി ചരിത്രമുണ്ടാക്കി.
അതു വായിച്ച ചിത്രക്കാരന്‍ അ സംഭവം ചിത്രത്തില്‍കൂടി ഒരു സത്യം വിവരിക്കാന്‍ ശ്രമിച്ചപ്പോള്‍ സഭയുടെ ശത്രുക്കളെ ഒരു പാമ്പായും മൂര്‍ച്ചയുള്ള വചനത്തെ കൂര്‍ത്ത ഒരു ശൂലമായും രക്ഷിക്കപ്പെട്ട ആത്മാക്കളെ ഒരു രാജകുമരിയായും ചിത്രീകരിച്ചു. അങ്ങനെ സഹദായുടെ നാവാകുന്ന മൂര്‍ച്ചയുള്ള ശുലത്താല്‍ ശത്രുവാകുന്ന പാമ്പിന്‍റെ ദുഷ്പ്രചരണമാകുന്ന നാവിനെ കുത്തികീറുന്നതായും ചിത്രം വരച്ചു.
അതാണു ഗീവ്ര്‍ഗീസ് സഹദായുടെ ചിത്രത്തില്‍ രാജകുമാരിയുടെ പടവും, കുതിരപ്പുറത്തിരിക്കുന്ന സഹദാ പാമ്പിന്‍റെ നാവിനെ കുത്തികീറുന്നതും കാനുന്നതു.
ആ ചിത്രത്തിനു വീണ്ടും ചരിത്രം !
കാലക്രമത്തില്‍ ഈചിത്രത്തിനു ചരിത്രകാരന്മാര്‍ വീണ്ടും അവരുടെ ഭാവനയില്‍ നിന്നും ചരിത്രം കുറിച്ചു.
ഒരു രാജ്യത്തൂ-ഒരു വലിയവ്യാളി ഉണ്ടായിരുന്നു. അതു മനുഷ്യരെയും മ്രുഗങ്ങളെയും യധേഷ്ടം തിന്നൊടുക്കി . അതിനാല്‍ രാജാവും പ്രജകളും ആ വ്യാളിയുമായി ഒരു ഉടമ്പടിചെയ്തു.
ടേണ്‍ അനുസരിച്ചു ഒരു ദിവസം ഒരു മനുഷ്യനും മറ്റു ഭക്ഷണസാധനങ്ങളും തന്നുകൊള്ളാം മനുഷ്യരെയും മ്രുഗങ്ങളെയും ഉപദ്രവിക്കരുതു . അങ്ങനെ ടേണ്‍ അനുസരിച്ചൂ-ഓരോരുത്തര്‍ പോകണം . ഒരു ദിവസം രാജാവിന്‍റെ മകളുടെ ടേണ്‍ ആയി എല്ലാവര്‍ക്കും സങ്കടമായി ദുഖിച്ചിരുന്നപ്പോള്‍ അതാ ഒരു പടയാളി അദ്ദേഹത്തിന്‍റെ ശൂലവുമായി വന്നു ആ വ്യാളത്തെ കൊന്നു രാജകുമാരിയെ രക്ഷിച്ചു.
ഒരു സത്യത്തെ പ്രതീകത്മകമായി ചിത്രീകരിച്ചതാണു അരൂപം .ആ രൂപത്തെ ആസ്പ്ദമാക്കി മറ്റോരു കഥയായി പിന്നീടു പ്രത്യക്ഷപ്പെട്ടതു യാഥാര്‍ദ്ധ്യത്തില്‍ നിന്നും വളരെ അകലെയായിപ്പോയില്ലേ ?
ഒരു ചരിത്ര സത്യമാണു സത്യവിശ്വാസത്തിനുവേണ്ടിയുള്ള ഗീവര്ഗീസ് സഹദായുടെ രക്തസാക്ഷിത്വം. !
ക്രിസ്ത്യാനികളായ നമ്മളെല്ലാവരും യേശുവിനു സാക്ഷ്യം വഹിക്കേണ്ടവരാണു. രക്തസാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണു. അപ്പസ്തോലന്മാരെല്ലാവരും യോഹന്നാന്‍ ഒഴികെ രക്തസാക്ഷിത്വം സ്വീകരിച്ചവരാണു.
പക്ഷേ നമ്മുടെ ജീവിതം യേശുവിനെ വിഷമിപ്പിക്കുന്നില്ലേ ? ????????

Thursday, 26 July 2018

What you say ?

അമ്മേ നാരായണ = അമ്മേ രക്ഷിക്കണേ. അമ്പലങ്ങളുടെ മുന്‍പില്‍ എഴുതിയിട്ടുണ്ടൂ .
ഹോസാന = രക്ഷിക്കണേ ( ഹെബ്രായാഭാഷയില്‍ )
ഹെബ്രായഭാഷയില്‍ അന്നു അവിടെ വെച്ചു ഹോശാന പാടി യേശുവിനു വരവേല്പ്പു നല്കി അര്ത്ഥ്ം രക്ഷിക്കണേ യെന്നു അവര്‍ ഉച്ചത്തില്‍ പാടി .
യേശുവിനു ഭാരതത്തിലായിരുന്നു സ്വീകരണമെങ്കില്‍ നമ്മള്‍ എങ്ങനെ പാടുമായിരുന്നു .
" നാരായണ ,നാരായണ, നാരായണ യേശുവേ " എന്നു പാടുമായിരുന്നോ ?

Wednesday, 25 July 2018

Lawsuits among Believers

When any of you has a grievance against another,do you dare to take it to court  before the unrighteous ,instead of taking it before the saints ? Do you not know that the saints will judge the world ?. ( 1Cor. 6 : 1 - 2 )
നീതിരഹിതരായ വിജാതീയരുടെ വിധി തേടരുതു .
നമ്മള്‍ ക്രിസ്ത്യാനികള്‍ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ക്കു രാജ്യത്തിന്‍റെ കോടതിയെ സമീപിക്കരുതു. അവരുടെ വിധി വിശ്വാസത്തിനു യോജിച്ചതാകില്ല. അവര്‍ രാജ്യത്തിന്‍റെ നീതി നടപ്പാക്കുന്നു.
അതിനാല്‍ വി. പൌലോശ്ളീഹാ 1കോറ, 6 ല്‍ ഇപ്രകാരം നമ്മേ ഉപദേശിക്കുന്നു. സഭയിലെ മൂപ്പന്മാരും സഭാകോടതിയും വേണം വിശ്വാസികളുടെ തര്‍ക്കങ്ങള്‍ തീര്‍ക്കുവാന്‍ .
ഇന്നു നമ്മള്‍ അതെല്ലാം മറക്കുന്നു. മെത്രാന്മാര്‍ മെത്രാന്മാര്‍ക്കു എതിരായും ,സഭാതലവനു എതിരായും കോടതികയറുന്നു. ഇതു കാണുന്നവിശ്വാസികളും, വിശ്വാസികള്‍ക്കു എതിരായും മെത്രാന്മാര്‍ക്കു എതിരായും ,സഭാത്ലവന്മാര്‍ക്കു എതിരായും നീങ്ങുന്നു,
ഇതു ഒരു നല്ല പ്രവണതയല്ല. ഇതുകൊണ്ടു സഭയെ തളര്ത്തുവാനും ചെറുതലമുറയുടെ  വിശ്വാസം തകരുവാനും ഇടയാകും
അതിനാല്‍ പ്രാര്ത്ഥനയോടെ മുന്നേറാം.

Tuesday, 24 July 2018

പരിശുദ്ധ ത്രീത്വം ഒരു ദൈവീക രഹസ്യം

ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ ദൈവത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ അല്പം അപാകതയുണ്ടോയെന്നു സംശയിക്കുന്നു.

പഴയനിയമത്തില്‍ " യാഹ്വേ " എന്നു പറഞ്ഞിരുന്നതു തന്നെയാണു പുതിയനിയമത്തില്‍ ത്രീത്വമായി നാം മനസിലാക്കുന്നതു. പഴയതില്‍ ദൈവം പറഞ്ഞു "ആയിരിക്കുന്നവന്‍ ഞാനാകുന്നു " I am who am "

ഇതു തന്നെ യേശു പുതിയനിയമത്തില്‍ യോഹ.6: 20 ല്‍ പറയുന്നുണ്ടൂ " ഇതു ഞാനാണു "  പക്ഷേ ഞാന്‍ ആരാണെന്നു പറഞ്ഞില്ല.
പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതില്‍ നാം കാണുക. പുതിയതില്‍ യേശു പിതാവെന്നാണു സംബോധനചെയ്യുന്നതു, അതുപോലെ " പിതാവിന്‍റെ  മടിയിലിരിക്കുന്ന ഏകജാതനല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ലെന്നും പറയുന്നു.

അല്പം വിശദമായി ചിന്തിച്ചാല്‍ .ഒറ്റദൈവമേയുള്ളു. അതില്‍ മൂന്നു ആളുകള്‍ ഉണ്ടു .പക്ഷേ ഇവരെ വേര്‍പെടുത്താന്‍ സാധിക്കില്ല. നമ്മള്‍ പലപ്പോഴും ഇവരെ മൂന്നു വ്യത്യസ്ത ആളുകളായി അഥവാ മൂന്നു വേര്‍പെട്ട ആളുകളായി കാണുന്നതാണു അബദ്ധമാകുന്നതു.
ചുരുക്കം പരിശുദ്ധാത്മാവു വന്നുവെന്നു പറഞ്ഞാല്‍ പരിശുദ്ധത്രീത്വം തന്നെയാണു വന്നതു. പുത്രനെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു.പിതാവെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു.

സ്രിഷ്ടി പിതാവിന്‍റെയാണെന്നു പറയുമ്പോഴും മൂന്നുപേരും ചേര്ന്നാണു അതു നടത്തുക.(നമുക്കു നമ്മുടെ ഛായയിലും സാദ്രിശ്യത്തിലും മനുഷ്യനെ സ്രിഷ്ടിക്കാം )

രക്ഷാകര്മ്മം പുത്രന്‍റെയാണെന്നു പറയുമ്പോഴും അവിടേയും മൂന്നുപേരും ഉണ്ടു .

വിശുദ്ധീകരണം പരിശുദ്ധാത്മാവിന്‍റെ യാണെന്നു പറയുമ്പോഴും ത്രീത്വമാണു വിശുദ്ധീകരിക്കുന്നതു.

ഇനിയും പരിശുദ്ധകന്യകയുടെമേല്‍ പരിശുദ്ധാത്മാവു വന്നു അവളുടെ ഉദരത്തില്‍ യേശു ജനിച്ചുവെന്നു പറയുമ്പോഴും അവിടേയും പരിശുദ്ധത്രീത്വമാണു പ്രവര്ത്തിക്കുക.
നാല്പതാം നാള്‍ ശ്ളീഹന്മാരുടെ മേല്‍ പരിശുദ്ധാത്മാവു തീനാവിന്‍റെ സാദ്രിശ്യത്തില്‍ ഇറങ്ങി വന്നുവെന്നു പറയുമ്പോഴും അവിടേയും പരി.ത്രീത്വമാണു പ്രവര്ത്തിക്കുക.

( ഇനിയത്തെ ഉദാഹരണം തെറ്റാണെങ്കില്‍ ക്ഷമിക്കണം ഞാന്‍ ഒരു സൈയ്ന്‍റ്റിസ്റ്റല്ലെല്ലോ  വെള്ളം = H2o ; നീരാവി =  H2o  ;    ഐസ് =  H2o. ഇതുപോലെ പിതാവ് = പരി. ത്രിത്വം ; പുത്രന്‍ = പരി. ത്രിത്വം ; പരിശുദ്ധാത്മാവു = പരി .ത്രിത്വം . )

കാരണം . ഏക സത്യ ദൈവം എന്നു പറയുന്നതു പരി .ത്രിത്വമാണു. എന്നാല്‍ ഒരിക്കലും വേര്‍പിരിയാത്ത ഒരു സത്യവും, ദൈവിക രഹസ്യവുമാണു.

ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നാം .ഇതു ഒരു ദൈവീകരഹസ്യമാണു. ഇതില്‍ ഒരു സംവാദത്തിനു ആരും തുനിയരുതു. ഇതില്‍ വെള്ലം ചേര്‍ക്കാന്‍ പറ്റില്ല.

മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ക്ഷമിക്കുക

Monday, 23 July 2018

നമ്മില്‍ പ്രവര്ത്തിക്കുന്ന ദൈവാത്മാവു !!!!!!

ദൈവം നമുക്കു ഭയത്തിന്‍റെയും ശ്ക്തിയുടേയും സ്നേഹത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെയാണു നല്കിയിരിക്കുന്നതു .വി.ഗാല്‍ഡിന്‍

പിന്നെ എന്തുകൊണ്ടു ഈ ആത്മാക്കളൊന്നും നമ്മില്‍ പ്രവര്ത്തിക്കുന്നില്ല. അതാണു ഇന്നു പിശാചു നമ്മില്‍ ശക്തി പ്രാപിക്കുന്നതും നാം ദൈവത്തില്‍ നിന്നും അകലുന്നതും.

അതിനു നാം എന്തു ചെയ്യണം ?

ദൈവത്തില്‍ ആശ്രയിക്കുക. പൂര്ണമായ സമര്‍പ്പണം ആവശ്യമാണു. വിട്ടുകൊടുക്കുക. അവിടുത്തെ കയ്യില്‍ കളിമണ്ണായി രൂപാന്തരപ്പെടുക. അവിടുത്തോടു പറയുക. എന്നെകൊണ്ടു ഒന്നും സാധിക്കുന്നില്ല. അവിടുന്നു തന്നെ എന്നില്‍ പ്രവര്ത്തിക്കണമേ !

ഭയത്തിന്‍റെ ആത്മാവിനെ എന്നിലേക്കു അയക്കണമേ !
ശക്തിയുടെ ആത്മാവിനെ എന്നിലേക്കു അയച്ചാലും !
സ്നേഹത്തിന്‍റെ ആത്മാവിനെ എന്നില്‍ നിറക്കണമേ !
വിവേകത്തിന്‍റെ ആത്മാവു എന്നില്‍ നിറയട്ടേ  ആമ്മീന്‍ 

അങ്ങനെ നമ്മള്‍ ആവശ്യപ്പെട്ടാല്‍ ,അങ്ങയെ ക്കൂടാതെ എനിക്കു ഒന്നും ചെയ്യാന്‍ കഴിവില്ലെന്നും അവിടുത്തെ ക്രുപയാല്‍ പരിശുദ്ധാത്മാവു എന്നില്‍ പ്രവര്ത്തിക്കാന്‍ അങ്ങു അനുവദിക്കണമേ അല്ലെങ്കില്‍ ഞാന്‍ പിശാചിനു അടിമയാകാനുള്ള സാധ്യത കൂടുതലാകയാല്‍ കര്ത്താവേ കനിയണമേയെന്നു പ്രാര്ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്ത്ഥന കേള്‍ക്കും !

എല്ലാവരേയും ദൈവം സമര്ത്ഥമായി അനുഗ്രഹിക്കട്ടെ ആമ്മീന്‍ 

Saturday, 21 July 2018

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു "

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു "

ശ്രീനാരായണഗുരുവിനു ഈ ആശയം എവിടെ നിന്നും ലഭിച്ചു ?

ബൈബിളില്‍ നിന്നുമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

ബൈബിള്‍ പൂര്ണമായും പഠിച്ച ഒരു വ്യക്തി ആയിരുന്നു ശ്രീ നാരായണ ഗുരു .

അദ്ദേഹം പഴയനിയമവും പുതിയ നിയമവും പഠിച്ചയാളായിരുന്നു.

യേശു ലോകത്തിലേക്കു വന്നതു മനുഷ്യരെ മുഴുവന്‍ യോജിപ്പിക്കുവാനായിരുന്നു .എല്ലാവരേയും ദൈവത്തിങ്കലേക്കു അടുപ്പിക്കുവാനായിരുന്നു.ഒരു ജാതിക്കാരേയും അവിടുന്നു മാറ്റിനിര്ത്തിയിരുന്നില്ല. കുറഞ്ഞജാതിക്കാരെന്നു പറഞ്ഞു യഹൂദര്‍ മാറ്റിനിര്ത്തിയവരായിരുന്നു സമരിയാക്കാര്‍ .

തെറ്റിപോയ സമരിയാക്കാരിയെ രക്ഷയുടെ പാതയിലേക്കു കൊണ്ടുവരാനായി നട്ടുച്ചക്കു കിണറ്റിന്‍ കരയില്‍ കാത്തിരിക്കുന്ന യേശുവിനെക്കാണാം .

കുക്ഷ്ട രോഗികളെ സമൂഹം മാറ്റിനിര്ത്തിയിരുന്നു .അവര്‍ സമൂഹത്തില്‍ വരാതെ അവര്‍ക്കു ഭ്രഷ്ട്കല്പ്പിച്ചിരുന്നു.എന്നാല്‍ യേശു കുഷ്ടരോഗിയെ സ്പ്ര്‍ശിച്ചു സുഖപ്പെടുത്തുന്നു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളെ കല്ലെറിഞ്ഞു കൊല്ലണം .അതായിരുന്നു മോശയുടെ നിയമം .  യേശുവിന്‍റെ അടുത്തു കൊണ്ടുവന്ന വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടു കരുണകാണിക്കുന്നയേശു .

യേശുവിന്‍റെ മലയിലെ പ്രസംഗം ( ഗാന്ധിജിക്കും ഈ പ്രസംഗം വളരെ ഇഷ്ടമായിരുന്നു ) ഇതെല്ലാമാണു ശ്രീ നാരായണഗുരുവിനെ " മതം ഏതായാലും മനുഷ്യന്‍ നന്നാകണം " എന്ന ചിന്തയിലേക്കു കടത്തികൊണ്ടു വന്നതു .

ഇതുകാണിക്കാനായി അവരുടെ മണ്ഡഭങ്ങളില്‍ നേരത്തെ ഓരോ നിലയിലും ഒരോ മതത്തിന്‍റെ ചിഹ്നം കൊടുക്കുമായിരുന്നു.

അടിയില്‍ ഹിന്ദു ദേവന്രെ പ്രതിമ.അതിന്‍റെ മുകളിലത്തെ നിലയില്‍ യേശുവിന്‍റെ പ്രതിമയോ കുരിശൊ പിന്നെ മുസ്ലീമിന്രെയും ഒക്കെ പ്രതീകങ്ങള്‍ ഒരു കാലത്തു ഉണ്ടായിരുന്നു .ഇപ്പോള്‍ അതെല്ലാം മാറ്റി ശ്രീനാരയണഗുരുവിന്‍റെ തു മാത്രമാക്കി.

ഏതായാലും ഒരു കാര്യം വ്യക്തമാണു .

മനുഷ്യര്‍ ഏതു ജാതിയില്‍ പെട്ടവനായാലും എല്ലാവരും ദൈവമക്കള്‍ തന്നെ .

ദൈവം ഏതെങ്കിലും ഒരു ജാതിയില്‍ പെട്ടവനല്ല. !!!

മനുഷ്യമക്കള്‍ക്കെല്ലാം പിതാവായദൈവം ഏകന്‍ തന്നെ  !!!!!

Friday, 20 July 2018

യേശുവിന്‍റെ യധാര്ത്ഥ പുരോഹിതന്‍

എന്‍റെ ഒരു സ്വപ്നം


ര്ണ്ടു തരത്തിലുള്ള വൈദീകര്‍


1) ഇടവക ജനത്തിന്‍റെ കാര്യം മാത്രം നോക്കുന്നവര്‍


2) ഹോസ്പിറ്റല്‍, സ്കൂള്‍, മുതലായവനടത്തുന്നവര്‍ 

ഇവര്‍ ഇതു മാത്രമേ നോക്കാവൂ.ഇവരെ ഇടവകയിലേക്കു വിടരുതു .അവര്‍ പണസമ്പാദനവിഷയത്തില്‍ തല്പരരായിരിക്കാന്‍ സാധ്യത കൂടുതലാണു.കുറഞ്ഞപക്ഷം കുമ്പസാരമെങ്കിലും അവരില്‍ നിന്നും ഒഴിവാക്കണം.കാരണം അതിനുവേണ്ടി ഒരുങ്ങാന്‍ അവര്‍ക്കു സമയം കിട്ടില്ല.


ഒന്നാമത്തെ കൂട്ടര്‍ .


ഇവര്‍ ഇടവകക്കാരുടെ കാര്യം മാത്രം നോക്കുന്നവരായിരിക്കണം . ഇടവകയിലെ ഓരോ വീടും ഇവരുടെ സ്രദ്ധയില്‍ പെടണം .പ്രത്യേകിച്ചു വയോധികര്‍,രോഗികള്‍ മുതലായവരുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവരായിരിക്കണം


പ്രാര്ത്ഥന .


ഇടവകയുടെ നവീകരണത്തിനായും,ആദ്ധ്യാത്മീക ഉന്നമനത്തിനായും ,ഇടവകജനത്തിന്‍റെ പാപാവസ്ഥക്കു വേണ്ടിയും അവരുടെ വിടുതലിനായും പ്രത്യേകം പ്രാര്ത്ഥിക്കുന്നവരായിരിക്കണം .


കുമ്പസാരം .


കുമ്പസാരം കേള്‍ക്കുന്നതിനു തലേദിവസം മുതലേ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചു ഒരുങ്ങണം .ഒരിക്കലും ഒരുക്കം ഇല്ലാതെ കുമ്പസാരം കേള്‍ക്കരുതു. ( അത്യാവശ്യസന്ദര്‍ഭം ഒഴിച്ചു ).കുമ്പസാരം കേട്ടുകഴിഞ്ഞാല്‍ അര്ത്ഥികള്‍ക്കുവേണ്ടി ,അവരുടെ പാപപരിഹാരത്തിനുവേണ്ടി ,ചിലപ്പോള്‍ മണിക്കൂറുകള്‍ പ്രാര്ത്ഥിക്കുന്നവരായിരിക്കണം.കുമ്പസാരക്കൂട്ടില്‍ യേശുവാണു പാപം മോചിക്കുന്നതെന്നു അവരെ ബോധ്യപ്പെടുത്തണം.ഒരിക്കലും കുമ്പസാരക്കൂടു ഒരു മാനസീകപീഠനത്തിനുള്ള ഒരു തലമാകാന്‍ പാടില്ല. ലൈംഗീകപാപത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ പിന്നീടു കാണാന്‍ അവസരം ഉണ്ടാക്കരുതു.


എന്നെങ്കിലും ഈ സ്വപ്നം നടപ്പില്‍ വരുമോ ?

Thursday, 19 July 2018

ഭാര്യയും ഭര്‍ത്താവും

ഭാര്യ ഭര്ത്താവിന്‍റെ സ്വക്കര്യ സ്വത്തല്ല. - സുപ്രീം കോടതി .

"ദൈവം യോജിപ്പിച്ചതു മനുഷ്യര്‍ വേര്‍പെടുത്തരുതു "

ദൈവം യോജിപ്പിക്കാത്ത കെയിസുകളും കാണും. അങ്ങനെയുള്ളതാണു അസാധുവായി സഭ പ്രഖ്യാപിക്കുന്നതു .

പരിശുദ്ധ ത്രീത്വം സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ കുടുംബവും, ഭാര്യയും ഭര്ത്താവും സ്നേഹത്തില്‍ ഒന്നാകണം .
അതു മനുഷ്യര്‍ക്കു മാത്രമേ സാധിക്കൂ. അതായതു രണ്ടുപേരും മനുഷ്യരായിരിക്കണം. ഒരാള്‍ മ്രുഗീയതയിലും ,മറ്റേയാള്‍ മാത്രം മനുഷ്യനുമായിരുന്നാല്‍ അവിടെ കുടുംബമില്ല.

ചിലമ്രുഗങ്ങള്‍ പറയും അവള്‍ എന്‍റെ ഭാര്യയാണു. ഞാന്‍ അവളെ ചവിട്ടും ,തൊഴിക്കും, അടിക്കും ആരാടാ ചോദിക്കാന്‍ എനിക്കു ഇഷ്ടമുള്ളതു അവളോടു ചെയ്യും അവള്‍ എന്‍റെയാടാ . എന്നു പറഞ്ഞാല്‍ അവള്‍ എന്‍റെ സ്വകാര്യ സ്വത്താണെന്നു. അതായതു എനിക്കു ഒരു ആടുണ്ടു ,ഒരു എരുമയുണ്ടു, ഒരു ഭാര്യയുണ്ടു എല്ലാം അയാളുടെ സ്വകാര്യ സ്വത്തു മാത്രം ?

സുപ്രീം കോടതി യുടെ കണ്ടെത്തല്‍ സ്വാഗതാര്ഹമാണു .ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞതു ഓര്‍ക്കുന്നു

" അയാള്‍ക്കു അയാളുടെ വഴി എനിക്കു എന്‍റെ വഴി "

ഭാര്യാ ഭര്ത്താക്ക്ന്മാര്‍ പരസ്പരം സ്നേഹത്തിലും,കൂട്ടായ്മയിലും, പരസ്പരം താങ്ങും തണലുമായി ,ഒരുമയിലും ,സ്വരുമയിലും ജീവിക്കുന്നവര്‍ ആയിരിക്കണം .

ഒരാളുടെ മോശമായ പ്രവര്ത്തനം കൊണ്ടു ഒരുതരത്തിലും ഒന്നിച്ചു താമസിക്കാന്‍ സാധിക്കാത്ത അവസരം ഉണ്ടായാല്‍ നിര്‍ബന്ധിച്ചു ഒന്നിച്ചു താമസിപ്പിക്കുന്നതില്‍ അര്ത്ഥം ഇല്ല.

അതായിരിക്കും സുപ്രീം കോടതി പറഞ്ഞതു ഭാര്യ ഭര്ത്താവിന്‍റെ സ്വകാര്യ സ്വത്തല്ലെന്നു .

Wednesday, 18 July 2018

ശില്‍പിയുടെ മുന്‍പില്‍ ശില്‍പത്തിനു നാണം വരുമോ ?

നഗ്നത !

നഗ്നത വിശുദ്ധിയുടെ അടയാളമോ ? അതോ അശുദ്ധിയുടെ അടയാളമോ ?

ദൈവത്തോടോപ്പമായിരിക്കുന്നവര്‍ക്കു വസ്ത്രത്തിന്‍റെ ആവശ്യം ഉണ്ടോ ?

ഏദന്‍ തോട്ടത്തില്‍ ആദ്യമനുഷ്യര്‍ ദൈവത്തോടോപ്പമായിരുന്നപ്പോള്‍ വസ്ത്രമില്ലായിരുന്നു.

യേശു ഉയര്ത്തെഴുനേറ്റപ്പോള്‍ ഒരു വസ്ത്രവും കൊണ്ടുപോയില്ല. ( മഹത്ത്വീകരിക്കപെട്ട ശരീരമായതിനാല്‍ വസ്ത്രത്തിന്‍റെ ആവശ്യം ഇല്ല )

ദൈവാലയത്തില്‍ അതിവിശുദ്ധസ്ഥലത്തു ആയിരിക്കുമ്പോള്‍ മനുഷ്യര്‍ ( വൈദികര്‍ ) എത്രയോ വസ്ത്രങ്ങള്‍ ഒന്നിനു മുകളിലായി ധരിക്കുന്നു.

എന്നാല്‍ ഹിന്ധുസഹോദരന്മാര്‍ ( പൂജാരികള്‍ ) അതിവിശുദ്ധസ്ഥലത്തു ആയിരിക്കുമ്പോള്‍ നൂല്‍ ബന്ധമില്ലാതെ അധവാ പൂര്ണനഗ്നരാകുന്നു. അതിനു കാരണം അവര്‍ പൂര്ണതുറവിയുള്ളവര്‍ ആയിരിക്കണമെന്നതായിരിക്കും. അധവാ തത്ത്വമസിയുടെ പൂര്ണതയില്‍ അവര്‍ എത്തിയതായിരിക്കുകില്ലേ കാരണം ? ( തത്ത്വമസിയെന്നാല്‍ ഭഗവാനും ഭക്തനും ഒന്നാകുന്ന അവസ്ഥ )
അടയാളങ്ങളും പ്രതീകങ്ങളും !

ദൈവീകരഹസ്യങ്ങള്‍ പൂര്ണമായി  വെളിവാക്കുവാന്‍  വാക്കുകള്‍ക്കു ( ഭാഷക്കു ) സാധിക്കില്ല .അതിനു അടയാളങ്ങളുടേയും പ്രതീകങ്ങളൂടേയും സഹായം ആവശ്യമാണു .ഉദാ.ദിവ്യബലിയ്ല്‍ ഇതു ഉപയോഗിക്കുന്നു.

മലങ്കര കുര്‍ബാനയില്‍ അടയാളങ്ങളുടേയും പ്രതീകങ്ങളുടേയും സമര്‍ദ്ധികാണാം .

മാലാഖാമാരുടെ സാന്നിധ്യവും അവര്‍ ചിറകടിച്ചു സ്തുതിക്കുന്നതും കാണിക്കാന്‍ മര്‍ബഹാസാ രണ്ടു സൈഡിലും പിടിച്ചു വിറപ്പിക്കുന്നു.

തിരു ശരീരരക്തങ്ങളുടെ മേല്‍ പരിശുദ്ധാത്മാവിന്‍റെ ആവസിപ്പുകാണിക്കാന്‍ വൈദീകന്‍ തിരു വസ്തുക്കളുടെ മേല്‍ രണ്ടു കൈകളും ഉയ്ര്ത്തി പ്രാവു പറക്കുന്നതുപോലെ കാണിക്കുന്നു. ഇങ്ങനെ ധാരാളം പ്രതീകങ്ങള്‍ കാണാം .ത്രോണോസിലെ വിരിക്കൂട്ടം ,വെള്ലത്തുണി ,മദുബഹായിലെ മറ എല്ലാം എല്ലാം അടയാളങ്ങളും പ്രതീകങ്ങളുമാണു.

അമ്പലത്തില്‍

അമ്പലങ്ങളുടെ പുറം അടിമുതല്‍ മുകള്‍ വരെ ആയിരക്കണക്കിനു  നഗ്നരൂപങ്ങളാണു .ആദ്യമൊക്കെ അതു വളരെ മ്ളേശ്ചമായി എനിക്കു തോന്നിയിട്ടുണ്ടൂ .എന്നാല്‍ അവരെല്ലാം സ്വര്‍ഗത്തില്‍ ഉള്ളവരായി ചിത്രീകരിക്കുമ്പോള്‍ അതില്‍ മ്ളേശ്ചത എനിക്കു തോന്നില്ല. എന്തിനു അവരെ കളിയാക്കുകയോ പരിഹസിക്കുകയോ വേണം ? അവരുടെ ഫിലോസഫിയും, തിയോളജിയും മനസിലാകാത്തതുകൊണ്ടു പരിഹസിക്കണമോ ?

ദൈവാലയത്തില്‍

കുരിശു യേശുവിന്‍റെ മരണത്തെ യും ഉദ്ധാനത്തെയും സൂചിപ്പിക്കുന്നു.

ക്രൂശിതരൂപം .യേശുവിന്‍റെ കുരിശുമരണത്തെ സൂചിപ്പിക്കുന്നു.

കുരിശു ( രൂപമില്ലാത്തതു )  യേശുവിന്‍റെ ഉദ്ധാനത്തെയും,രക്ഷകര സംഭവത്തെയും കാണിക്കുന്നു.

സ്ളീബാ വന്ദന.

സ്ളീബാ ആഘോഷത്തില്‍ യേശുവിനെ ഉയര്ത്തി ആരാധിക്കുന്നു. സ്ളീബാ വന്ദനവില്‍ യേശുവിനെ വന്ദിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

ഇവിടെ കുരിശു ഒരു അടയാളം മാത്രമാണു ,കുരിശിനെ ആരാധിക്കുന്നില്ല.

കുരിശുമരണത്തില്ക്കൂടി യേശു മനുഷ്യവര്‍ഗത്തെ മുഴുവന്‍ രക്ഷിച്ചു. അതുകാണിക്കാനായി കുരിശു ഉയര്ത്തിയാല്‍ ആ കുരിശല്ല മനുഷ്യനെ രക്ഷിച്ചതു യേശുവാണു.

ഇതു തന്നെ പ്രതീകാത്മകമായി മരുഭൂമിയില്‍ കാണാം .

മരുഭൂമിയില്‍ പതിനായിരങ്ങള്‍ സര്‍പ്പദംശനമേറ്റു മരിച്ചപ്പോള്‍ ദൈവം മോശയോടു പറഞ്ഞു കമ്പില്‍ ഒരു പിത്തള സര്‍പ്പത്തെ ഉയര്ത്തുവാനായി .അതേല്നോക്കുന്നവരെല്ലാം രക്ഷപ്രാപിക്കുമെന്നും.

ആ പിത്തളസര്‍പ്പത്തിനു ഒരു ശക്തിയും ഇല്ലായിരുന്നു. അതു ഒരു വിഗ്രഹവും അല്ലായിരുന്നു. അതേല്‍ നോക്കിയവര്‍ രക്ഷപ്രാപിച്ചതു ദൈവം അവരെ സൌഖ്യപ്പെടുത്തിയതുകൊണ്ടാണു.

അതുപോലെ  തന്നെ ഇവിടേയും കുരിശിനെനോക്കുന്നവര്‍ ആ തടിയെയല്ല നോക്കുന്നതു യേശുവിനെയാണു. ഇവിടേയും സൌഖ്യം നല്കുന്നതു യേശു മാത്രമാണു. കുരിശല്ല.  ഇവിടേയും കുരിശു ഒരു വിഗ്രഹമല്ല. കുരിശിനെ ചുംബിക്കുന്നതിലൂടെ യേശുവിനെയാണു ചുംബിക്കുന്നതു. മനസിലാകാത്തവര്‍ തെറ്റിധരിക്കും.

" ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്കു  ഇമ്പമുള്ളവയില്‍ അവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. " ( 2തിമോ.4:3 - 4 )

മനസിലാകാത്തതിനെയെല്ലാം നിഷേധിക്കുന്നതു നന്നല്ല.

ഹിന്ദുക്കള്‍ എല്ലവരും  വിഗ്രഹാ രാധകരാണെന്നു പറയുന്നതില്‍ അര്ത്ഥമില്ല. അറിവുള്ളവര്‍ വിഗ്രഹാരാധകര്‍ അല്ല. എന്നാല്‍ അറിവില്ലാത്തജനം വിഗ്രഹത്തെ ആരാധിക്കുന്നു. ഇതില്‍ സന്യാസവേഷധാരികളും ഉണ്ടു. അവര്‍ വിഗ്രഹത്തെയും മ്രുഗത്തേയും ആരാധിക്കും. അവരുടെ ആരാധനാമൂര്ത്തിയായ മ്രുഗത്തെ കൊന്നാല്‍ അവര്‍ മനുഷ്യരെ കൊന്നൊടുക്കും . അറിവില്ലാത്തജനം !

Tuesday, 17 July 2018

സ്വര്‍ ഗത്തിലേക്കുള്ള വഴി

സ്വര്‍ഗത്തിലേക്കുള്ള വഴി സ്നേഹം മാത്രം ! നമുക്കു സ്നേഹിക്കാം !

 സ്വര്‍ഗത്തിലേക്കുള്ള വഴി  ക്രിസ്തു കാണിച്ചു തന്ന മാര്‍ഗം മാത്രം .

അതു സ്നേഹത്തിന്‍റെ മാര്‍ഗമാണു. യേശു പറഞ്ഞു ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപൊലെ  നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നമുക്കു കൈമോശം വന്നതും അതു തന്നെയാണു .നമുക്കു ആരേയും സ്നേഹിക്കാന്‍ പറ്റുന്നില്ല. സ്നേഹം ഒരിക്കലും തന്‍കാര്യം അന്വേഷിക്കുന്നില്ല. അപരനു ഒരു നഷ്ടവും ഉണ്ടാക്കുന്നില്ല. സ്നേഹം സഹനമാണു. യേശു സ്നേഹിച്ചതു സ്വന്തം ജീവന്‍ പോലും കൊടുത്തുകൊണ്ടാണു. ഇന്നു സ്നേഹം ലാഭത്തിനു വേണ്ടിയാണു. അതു യേശുവിന്‍റെ മാര്‍ഗമല്ല

വിശ്വാസവും, രോഗശാന്തിയും , നിത്യക്ഷയും

ഒരാളുടെ വിശ്വാസം കൊണ്ടു മറ്റൊരാള്‍ക്കു രോഗശാന്തിയും ,നിത്യര ക്ഷയും ലഭിക്കുന്നു

" For them this is evidence of their destruction ,but of your salvation. ( Phil.1:2 8 )
“ For he has graciously granted you the privilege not only of believing in Christ ,but of suffering for him as well  ( phil.1:29)

ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യോഗ്യമായ വിധത്തില്‍ പോരാടുമ്പോള്‍ ശത്രുക്കളില്‍ നിന്നും ധാരാളം സഹിക്കേണ്ടിവരും പക്ഷേ അതു നമ്മുടെ നിത്യരക്ഷയെ ഉറപ്പിക്കുകയേയുള്ളു. ഒരിക്കലും നമ്മള്‍ പിന്തിരിഞ്ഞു ഓടാന്‍ ഇടയാകരുതു

“ നിങ്ങളുടെ എതിരാളികളില്‍ നിന്നു ഉണ്ടാകുന്ന യാതോന്നിനേയും ഭയപ്പെടേണ്ടാ.ദൈവത്തില്‍ നിന്നുള്ള അടയാളമാണു അതു – അവര്‍ക്കു നാശത്തിന്‍റെയും നിങ്ങള്‍ക്കു രക്ഷയുടേയും. ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്കു   ലഭിച്ചിരിക്കുന്നു. “ ( ഫിലി.1: 28- 29 )

പലപ്പോഴും വിശ്വസിക്കാന്‍ എളുപ്പമാണു പക്ഷേ സഹനം വരുമ്പോള്‍ വിശ്വാസം ക്ഷയിക്കുന്നവരും ഉണ്ടു പക്ഷേ അവനെ പ്രതി സഹിക്കാനുളള അനുഗ്രഹവും നമുക്കു ലഭിച്ചിട്ടൂണ്ടെന്നു പലരും മനസിലാക്കാതെ പോകുന്നു.

ഒരാളൂടെ വിശാസംകൊണ്ടൂ മറ്റോരാള്ക്കു (മകള്ക്കു )രോഗശാന്തി

കനാന്‍ കാരിസ്ത്രീയുടെ വിശ്വാസമാണു അവളുടെ മകള്‍ക്കു സൌഖ്യം ലഭിക്കാന്‍ കാരണമായിതീര്ന്നതു ( മത്താ 15 : 21–28)

തളര്‍വാതരോഗിയെ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ടു തളര്‍വാദരോഗിക്കു യേശു സൌഖ്യം കൊടുക്കുന്നു. ( മത്താ. 9:1–8)

ജയ്റോസിന്‍റെ വിശ്വാസം മകളൂടെ ജീവന്‍ രക്ഷിക്കുന്നു (മര്കൊ5:37-43 )

പത്തുപേരില്‍ ഒരുവന്‍ മാത്രം രക്ഷിക്കപെടുന്നു.

രോഗ സൌഖ്യം ലഭിച്ചതുകൊണ്ടു രക്ഷകിട്ടണമെന്നില്ല ,

പത്തുകുഷ്ടരോഗികള്‍ സൌഖ്യപെട്ടിട്ടു ഒരുവന്‍ മാത്രം രക്ഷിക്കപെടുന്നു

ഒരുവന്‍ മാത്രം യേശുവന്‍റെ അടുത്തു വന്നു നന്ദിരേഖപെടുത്തുന്നു

ഒരുവന്‍റെ മാനസാന്തരവും വിശ്വാസവും കുടുംബത്തിനു മൂഴുവന്‍ രക്ഷ !

ഒരുവന്‍റെവിശ്വാസം ഒരു കുടുംബത്തിനുമുഴുവന്‍ രക്ഷ നേടികൊടുക്കുന്നു. സഖേവൂസിന്‍റെ മാനസാന്തരം ആ കുടുംബത്തെ മുഴുവന്‍ രക്ഷിക്കുന്നു.

യേശുവിന്‍റെ സംരക്ഷണം .

യേശുവില്‍ വിശ്വസിക്കുന്നവനെ സംരക്ഷിക്കുക മാത്രമല്ല അവനുവേണ്ടി മാദ്ധ്യസ്ഥം  വഹിക്കുകയും,നിത്യരക്ഷക്കു ആവശ്യമായ ദാനങ്ങളും  യേശു നല്കുന്നു.

“ നമ്മുടെ നിത്യരക്ഷക്കു ആവശ്യമായ ദാനങ്ങള്‍ തന്‍റെ വിവിധതരത്തിലുള്ള മാദ്ധ്യസ്ഥം വഴി തുടര്‍ന്നും നല്കികൊണ്ടിരിക്കുന്നു.” ------- ccc 969 .

യേശുവിന്‍റെ മുന്‍പില്‍ യോഗ്യതയോടെ എങ്ങനെ നില്ക്കാം ?

യേശുവിന്‍റെ മുന്‍പില്‍,ദൈവത്തിന്‍റെ മുന്‍പില്‍ നില്‍കാനുള്ള യോഗ്യതസ്നേഹം മാത്രമാണു

സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ,ദൈവം അവനിലും വസിക്കുന്നു.

“ദൈവത്തിന്‍റെ മുന്‍പില്‍ നമ്മിലുള്ള യോഗ്യതയുടെ മുഖ്യ സ്രോതസ് സ്നേഹമാണു " ---------- ccc 2026 .
സ്നേഹമുണ്ടെങ്കില്‍ എല്ലമുണ്ടു സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല.

ചുരുക്കം

“ സ്നേഹത്തിലൂടെ പ്രവര്‍ത്തന നിരതമായ വിശ്വാസമാണുസുപ്രധാനം " (ഗല.5:6 )  

Monday, 16 July 2018

സ്ളീബാ വന്ദന എങ്ങനെ വിഗ്രഹാരാധനയാകും ?

സ്ളീബാ വന്ദന എങ്ങനെ വിഗ്രഹാരാധനയാകും ?

മനുഷ്യ മനസിനു സങ്കല്‍പിക്കാന്‍ പറ്റാത്ത ഒന്നില്‍ മനസിനെ പിടിച്ചു നിര്ത്താന്‍ പറ്റുമോ ?
ഉദാ.കാറ്റ് !

കാറ്റു എന്നു പറഞ്ഞാല്‍ എന്താണു . കാണാന്‍ പറ്റുമോ ? അരൂപിയായ ഒന്നിനെ എങ്ങനെ മനസില്‍ കൊണ്ടുവരാന്‍ പറ്റും ? കാറ്റിനെ ക്കുറിച്ചു എങ്ങനെ ധ്യാനിക്കും ? എന്നാല്‍ കാറ്റത്തു ഉലയുന്നതെങ്ങിനെ മനോദ്രിഷ്ടിയില്‍ ക്കൂടി കാണാന്‍ പറ്റും. കാറ്റത്തു പറന്നുപോകുന്ന സാധനങ്ങള്‍ മന്സില്‍ നിരൂപിക്കാം. അതിനാല്‍ കാറ്റു എന്നു പറഞ്ഞാല്‍ ആ ഉലയുന്നതെങ്ങാണോ ? കാറ്റു എന്നുപറഞ്ഞാല്‍ ആ പറന്നു പോകുന്ന സാധനങ്ങളാണോ ?

അല്ലയെന്നു തെങ്ങിനേയും ,സാധനങ്ങളേയും മനസില്‍ നിരൂപിച്ച വ്യക്തിക്കു നന്നായറിയാം .

പക്ഷേ മറ്റൊരുവന്‍ പറയുകയാണു കാറ്റ് എന്നു പറഞ്ഞാല്‍ വളഞ്ഞുകുത്തുന്ന തെങ്ങാണെന്നു ഇവന്‍ പറയുന്നുവെന്നു പറഞ്ഞാല്‍ " സത്യം " എവിടെ നില്ക്കുന്നു ?

ഇതുപോലെയാണു സഭയില്‍ നടക്കുന്ന " സ്ളീബാ വന്ദന " വിഗ്രഹാരാധനയാണെന്നു സഭാവിരോധികള്‍ പറയുന്നതു
അരൂപിയായ ദൈവത്തെ മനസില്‍ ധ്യാനിക്കാന്‍ സ്നേഹനിധിയായ ഒരു പിതാവിനെയോ ,മറ്റെന്തെങ്കിലും ഒരു പ്രതീകമോ സ്വീകരിച്ചാല്‍ ആ പ്രതീകമല്ല ദൈവം അതു ദൈവത്തിങ്കലേക്കു ഉള്ള ചൂണ്ടുപലക മാത്രമാണു . ഇതു മനസിലാക്കാത്തവര്‍ തലതിരിഞ്ഞ വിശദീകരണം നല്കും.

മോശകൊണ്ടുവന്ന ഇസ്രായേല്‍ ജനം അറിവില്ലാത്ത കാടന്മാരായിരുന്നു. കാളക്കുട്ടിയെ ഉണ്ടാക്കിയിട്ടു ഇതാണു ദൈവമെന്നു പറഞ്ഞു അതിനെ ആരാധിച്ചു. എന്നാല്‍ മോശനാട്ടിയ പിത്തള സര്‍പ്പം ദൈവമാനെന്നു അവര്‍ പറഞ്ഞില്ല. അതു വിഗ്രഹാരാധനയായില്ല. എന്നാല്‍ കാളകുട്ടിയെ ആരാധിച്ചതു വിഗ്രഹാരാധനയായി.

ഇന്നു ഭൂമുഖത്തു ഉള്ളവര്‍ അറിവുള്ലവര്‍ ,വിദ്യാഭ്യാസമുള്ലവര്‍ അവരാരും കാളക്കുട്ടിയെ ഉണ്ടാക്കിയിട്ടു ഇതാണു ഞങ്ങളുടെ
ദൈവമെന്നു പറയില്ല. ഒരു സ്ളീബാ എടുത്തിട്ടു ഇതാണു ദൈവമെന്നു പറയില്ല. പ്രതീകവും അടയാളവും സഭയില്‍ കൂദാശക്കു ധാരാളം ഉപയോഗിക്കും അതെല്ലാം യാധാര്ത്ഥ്യങ്ങളീലേക്കുള്ള ചൂണ്ടു പലകയാണു. അതു ശരിക്കും സഭാ തനയര്‍ക്കറിയാം .അവിടെ വിഗ്രഹാരാധനയാകില്ല. ,എന്നാല്‍ വളരെ കുറച്ചാളുകള്‍ അറിവില്ലാത്തവരും കാണാം .അവര്‍ക്കു തെറ്റു പറ്റില്ലെന്നു തീര്ത്തു പറയുന്നില്ല.

കുരിശിനെ ആരാധിക്കുകയല്ല. കുരിശിനെ വന്ദിക്കുകയാണു.ആ കുരിശില്‍ ക്കൂടി യേശുവിലേക്കു എത്തിചേരുന്നു .യേശുവിനെ ആരാധിക്കുന്നു.

Sunday, 15 July 2018

അമ്മമാരുടെ ഭാരിച്ച ഉത്തര വാദിത്വം ദൈവീകമല്ലേ ?

ഒരു അമ്മയുടെ കണ്ണീരിന്‍റെ കഥ യെന്നു പറഞ്ഞു എഴുതിയ ലേഖനം ഒത്തിരി അമ്മ മാരെ സ്വാധീനിച്ചു വെന്നു എനിക്കു മനസിലായി. അതിനാല്‍ ഒരു സത്യം തുറന്നു പറഞ്ഞാല്‍ ഈ അമ്മമാര്‍ എന്നെ കല്ലെറിയുമോ ? ഇല്ലെങ്കില്‍ പറയാം !

അമ്മയെന്ന സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമാണു.

എല്ലാതിന്മയുടേയും മൂര്ത്തീഭാവമായി ഒരു കുഞ്ഞിനെ വാര്ത്തെടുക്കുന്നതു അമ്മയാണു.

എല്ലാ നന്മയുടേയും വിളനിലമായി ഒരു കുഞ്ഞിനു ജന്മം നല്കുന്നതും അമ്മ തന്നെയാണു .

ഇതിനു തെളിവായി ഒരു പുരാണ കഥ എടുക്കുന്നു.

വിശ്രവസ് എന്ന സന്യാസിയുടെ അടുത്തു കൈകയ്സി  എന്ന രാക്ഷസ സ്ത്രീ ഒരു അനുഗ്രഹം ചൊദിക്കുന്നു.

അവളുടെ ആവശ്യം അവള്‍ പറഞ്ഞു എന്‍റെ പിതാ മഹന്മാരെ കൊന്നൊടുക്കിയ വരെ മുഴു വന്‍ വകവരുത്താന്‍ കഴിവുള്ല ഒരു സംഹാരദൂതനായി എനിക്കു ഒരു കുഞ്ഞു ജനിക്കാന്‍ അങ്ങു എന്നെ അനുഗ്രഹിക്കണം !

അവളുടെ ആഗ്രഹ നിര്‍വ്രുതി ക്കായി അവള്‍ മഹര്ഷിയുടെ കൂടെ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. അങ്ങനെ അവള്‍ സന്യാസിയുടെ കൂടെ കൂടി. അവളുടെ മനസു മുഴുവന്‍ പ്രതികാരചിന്തയും, കൊല്ലും,കൊലയും, ചുരുക്കത്തില്‍ എല്ലാതിന്മയുടേയും ആവാസ കേദ്ര മായിരുന്നു. ഈ അവസരത്തില്‍ അവള്‍ക്കു ജനിക്കുന്ന കുട്ടിയാണു എല്ലാതിന്മയുടേയും കൂടാരമായ " രാവണന്‍ "

പിന്നെ അവള്‍ക്കു മറ്റു മൊഹങ്ങളൊന്നും ഇല്ല. വെറും തീനും ഉറക്കവും മാത്രം .ഈ അവസരത്തില്‍ ജനിക്കുന്ന കുട്ടിയാണു " കുംഭകര്ണന്‍ "

അതും കഴിഞ്ഞു അവള്‍ സന്യായിയുടെ തപസിലും, പ്രാര്ത്ഥനയിലും ,യാഗത്തിലും, ഉപവാസത്തിലുമൊക്കെ പങ്കു ചേരാന്‍ തുടങ്ങി.

ഈ അവസരത്തില്‍ അവള്‍ക്കു ജനിക്കുന്ന കുട്ടിയാണു എല്ലാ നന്മകളുടേയും വിളനിലമായ  " വിഭീഷ്ണര്‍ "

ഇവിടെ നമുക്കു ലഭിക്കുന്ന പാഠം  ഒരു കുഞ്ഞിനെ സല്ഗുണ സമ്പൂര്ണനാക്കുന്നതും അമ്മ.  ഒരു കുഞ്ഞിനെ തിന്മയുടെ കൂടാരമാക്കി മാറ്റുന്നതും അമ്മ !

അമ്മമാര്‍ കല്ലെറിയുമോ ?  ചിന്തിക്കുക. !

ഒരു അമ്മയില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തര വാദിത്വം എത്രയോ മഹത്ത്തരം ?

തെറ്റിപോയ കുഞ്ഞിനെ അവന്‍റെ വഴിക്കു വിടാതെ 30 വര്ഷം തുടര്‍ച്ചയായി കരഞ്ഞ മോനിക്കാ പുണ്ണ്യവതിയെ നമുക്കും അനുകരിക്കാം .

Saturday, 14 July 2018

ഒരു മനുഷ്യന്‍റെ മുഖ്യശത്രുക്കള്‍ !

ഒരു മ്നുഷ്യനു പ്രധാനമായും 4 ശത്രുക്കള്‍ ഉണ്ടെന്നു പറയാം .

ഒന്നു ഈ ലോകം തന്നെ .

എങ്ങനെയാണു ദൈവം സ്രിഷ്ടിച്ച ഈ സുന്ദരമായ ലോകം അവന്‍റെ ശത്രുവാകുക ? ദൈവമില്ലാത്ത ലോകമാണു ശത്രുവാകുക. വെറും ലൌകായികനായി ,ദൈവത്തെ മാറ്റിനിര്ത്തി ,ലൌകീകസുഖങ്ങളില്‍ മാത്രം കണ്ണും നട്ടു സ്വാര്ത്ഥനായി ജീവിക്കുമ്പോള്‍ അവിടെ ദൈവം ഇല്ല. ദൈവത്തെ മാറ്റി നിര്ത്തിയുള്ള ജീവിതത്തില്‍ ലോകം അവന്‍റെ ശത്രുവാകുന്നു

രണ്ടൂ. ശരീരം .

ഈ സുന്ദരമായ ശരീരം എങ്ങനെയാണു ശത്രുവാകുക ?

ശരീരം ദൈവത്തിന്‍റെ ആലയമാണു.ദൈവത്തിനു വസിക്കാനുള്ള ആലയമാണു ശരീരം .ആത്മാവിനു വസിക്കാനുള്ള കൂടാരവും ശരീരമാണു.പിന്നെ എങ്ങനെ യാണു നമ്മുടെ ശത്രുവായിതീരുക ?

ജഡീകകാര്യങ്ങള്‍ക്കു മുന്തൂക്കം കൊടുത്തു വെറും ജഡീകരായി ജീവിക്കുമ്പോള്‍ അവിടെ ദൈവത്തിനു വസിക്കാന്‍ പറ്റാതെ വരും. അധവാ നാം ദൈവത്തെ അകറ്റി ജഡീകസുഖങ്ങള്‍ക്കു മാത്രം പ്രാമുഖ്യം നല്കുമ്പോള്‍ ദൈവീകചൈതന്യം നില നില്ക്കാത്ത ജഡം നമ്മുടെ ശത്രുവായിതീരുന്നു.

മൂന്നു . പിശാചു .

അവന്‍ എപ്പോഴും മനുഷ്യനെ ചതിയില്‍ കുടുക്കാന്‍ ശ്രമിക്കും. കഴിയുമെങ്കില്‍ രോഗമോ ,മറ്റു ശാരീരിക പീഡനങ്ങളോ വഴിയും അവന്‍ മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റും.അസഹനീയമായ വേദന വരുമ്പോള്‍ മനുഷ്യന്‍ ദൈവത്തെ ഉപേക്ഷിച്ചെന്നും വരാം   യേശുവിനെ ഇത്രയധികം പീഡിപ്പിക്കാന്‍ പീഡകരുടെ മനസ് കടുപ്പിച്ചതു  ഒരു മനുഷ്യനു സഹിക്കാവുന്നതില്‍ കൂടുതല്‍ സഹിക്കാനുള്ള അവസരം ഉണ്ടാക്കിയാല്‍ ഏതെങ്കിലും ഒരു അവസരത്തില്‍ എന്തെങ്കിലും ലഭിക്കുമോയെന്നു അവന്‍ നോക്കുകയായിരുന്നു.

നാലു.  മരണം .

മരണവും മനുഷ്യന്‍റെ ശത്രുവാണു.അതിനാണു യേശു തന്‍റെ മരണം കൊണ്ടു മരണത്തെ മരിപ്പിച്ചതു (കൊന്നതു ) ഇനിയും നമ്മള്‍ ചാകുകയോ , മരിക്കുകയോ ഒന്നുമല്ല .കര്ത്താവില്‍ നിദ്ര പ്രാപിക്കുകയാണു ചെയ്യുന്നതു. അതിനു നമ്മള്‍ ഭയപ്പെടേണ്ടതില്ല. കര്ത്താവില്‍ ചെന്നു ചേരുകയാണു. നാം ഓരോരുത്തരും ദൈവത്തില്‍ നിന്നും വന്നു.ദൈവത്തില്‍ തന്നെ ചെന്നു ചേരുന്നു. ഹിന്ദു സഹോദരന്മാര്‍ പറയുന്ന മുക്തിയും അതു തന്നെയായിരിക്കും. ഒരു വ്യത്യാസം ഉള്ളതു മുക്തി പ്രാപിച്ചുകഴിഞ്ഞാല്‍ ,ഈശ്വരനില്‍ ലയിച്ചു കഴിഞ്ഞാല്‍ പിന്നെ അവശേഷൈക്കുന്നതു ഈശ്വരന്‍ മാത്രം നമ്മള്‍ ഇല്ലാതാകുന്നു.

എന്നാല്‍ ക്രിസ്തീയ  വിശ്വാസം അതല്ല.നാം ദൈവത്തില്‍ ചെന്നു ചേര്ന്നാലും നാം ഇല്ലാതാകില്ല. ദൈവൈക സൌഭാഗ്യം അനുഭവിച്ചുകൊണ്ടു നാം എപ്പോഴും അവിടുത്തെ തിരുമുന്‍പില്‍ ഉണ്ടാകും.  എല്ലാ മനുഷ്യരും ദൈവത്തില്‍ തന്നെ ചെന്നു ചേരണമെന്നും ഒരുവന്‍ പോലും നശിച്ചുപോകെരുതന്നുമാണു അവിടുന്നു ആഗ്രഹിക്കുക.

അതിനു ദൈവം നല്കുന്ന മുന്നരിയിപ്പുകള്‍ !

കായേന്‍ നശിച്ചു പോകാതിരിക്കാന്‍ അവിടുന്നു അവനു മുന്നറിയിപ്പു കൊടുക്കുന്നു." എന്തേ നിന്‍റെ മുഖം വാടിയിരിക്കുന്നു " ? നല്ലതു പ്രവര്ത്തിച്ചാല്‍ നീയും സ്വീകാര്യനാകില്ലേ ? പിന്നീടും അവനെ ഉപദേശിക്കുന്നു. നിന്നെ പ്രതീക്ഷിച്ചു പാപം വാതില്‍ പ്പടിക്കല്‍ തന്നെയുണ്ടു സൂക്ഷിച്ചില്ലേല്‍ വീണുപോകും !

അതുപോലെ യൂദാസിനെ മൂന്നു തവണ യേശു പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. നിംഗളില്‍ ഒരുവന്‍ എന്നെ ഒറ്റികൊടുക്കും.  ആരാണെന്നു അവന്‍ തന്നെ ചോദിക്കുമ്പോള്‍ നീതന്നെ പറഞ്ഞുവെല്ലോ ? എന്നും ,പിന്നീടു എന്നോടുകൂടി താലത്തില്‍ കൈ യിടുന്നവന്‍ എന്നൊക്കെ പറഞ്ഞു അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. യേശുവിനു മരിക്കാതിരിക്കാനല്ല യേശു അങ്ങനെ പറഞ്ഞതു.യേശു മരിക്കാനാണു വന്നതു.മരണത്തില്‍ കൂടി മനുഷ്യവര്‍ഗത്തെ രക്ഷിക്കാനാണു വന്നതു .പക്ഷേ ഒറ്റികൊടുക്കുന്നതു നിംഗള്‍ തന്നെ വേണ്ടെല്ലോ ? യേശുവിനെ എല്ലാവര്‍ക്കും അറിയാം ഒറ്റികൊടുത്തില്ലെങ്കിലും അവര്‍ പിടിക്കും .പക്ഷേ ആപാപം നിങ്ങള്‍ തന്നെ ചെയ്യേണ്ടെല്ലോ ? അതിനാണു അവനെ പിന്തിരിപ്പിക്കാന്‍ യേശു അവസാനം വരേയും ശ്രമിക്കുന്നതു .

നമ്മളും സഹോദരനെതിരായി ചെയ്യുന്നതെല്ലാം യേശുവിനു എതിരായിചെയ്യുന്നുവെന്നു മനസിലാക്കി നമുക്കും ഒരു മാനസാന്തരത്തിന്‍റെ അവസ്ഥയിലേക്കു കടന്നുവരാം !

നീണ്ടൂ പോയോ ? ഇത്രയും വലിയ ലേഖനം എഴുതാന്‍ ഉദ്ദേശിച്ചില്ല സമയം ഉള്ളവര്‍ വായിക്കുക.

Friday, 13 July 2018

ദൈവത്തിന്‍റെ ഒരേ ഒരു കല്പന !

യേശുവിന്‍റെ ഒരേ ഒരു കല്പന നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ !

ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ !

നിങ്ങള്‍ക്കു  പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരണെന്നു അതുമൂലം എല്ലാവരും അറിയും "  ( യോഹ. 13:34 - 35 )

സ്നേഹമില്ലെങ്കിലോ ?

ഇവന്മാര്‍ ക്രിസ്ത്യാനിയുടെ വേഷം ധരിച്ച വെറും വേടന്മാരാണെന്നു എല്ലാവരും പറയും .?

ഇന്നു നമ്മുടെ പ്രവര്ത്തികള്‍ കണ്ടാല്‍ നാം ക്രിസ്ത്യാനികളാണെന്നു ആരെങ്കിലും പറയുമോ ?

പരസ്പരം പാരവയ്ക്കുകയും ,സ്നേഹരാഹിത്യം പ്രകടമാകുന്ന സംസാരരീതികളും, ചെയ്തികളുമല്ലേ നമ്മുടെ ഭാഗത്തുനിന്നും ലോകം ദര്‍ശിക്കുന്നതു ?

ചുങ്കക്കാരും വ്യഭിചാരികളും നമ്മേക്കാള്‍ മുന്‍പേ സ്വര്‍ഗരാജ്യത്തില്‍ പോകില്ലേ ? പോകുമെന്നു യേശു പറഞ്ഞില്ലേ ?

മഹാത്മഗാന്ധിജി ഒരിക്കല്‍ പറഞ്ഞു എനിക്കു ക്രിസ്തുവിനെ ഇഷ്ടമാണു പക്ഷേ ക്രിസ്ത്യാനികളെ വെറുക്കുന്നുവെന്നു !

സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഗാന്ധിജി യോടു ഒരു സ്ന്ദേശം തരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗാന്ധിജി പറഞ്ഞതു :-

" Go and do what you preach " this is my message "

നിങ്ങള്‍ പ്രസംഗിക്കുന്നതു തന്നെ ചെയ്യുക.അങ്ങനെ ചെയ്താല്‍ ഈ ലോകം സര്‍ഗമാകില്ലേ ? പക്ഷേ നമ്മുടെ പ്രസംഗവും പ്രവര്ത്തിയും തമ്മില്‍ പുലബന്ധം പോലുമില്ലെന്നു നാം തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ ?

Thursday, 12 July 2018

കൂട്ടായ്മ

ദൈവം ഒരു കൂട്ടായ്മയാണു.

മനുഷ്യന്‍ ഒരു കൂട്ടായ്മയാണു.

കുടുംബം ഒരു കൂട്ടായ്മയാണു.

സഭയൊരു കൂട്ടായ്മയാണു.

എന്താണു കൂട്ടായ്മയെന്നാല്‍ ?

എല്ലാം പങ്കുവെച്ചു അനുഭവിക്കുന്നതാണു കൂട്ടായ്മ.

മനുഷ്യനെ സ്രിഷ്ടിച്ചതു ദൈവമാണു.

" അമ്മയുടെ ഉദരത്തില്‍ നിന്നെ ഉരുവാക്കിയതു കര്ത്താവായ ഞാനാണു " ദൈവം പറയുന്നു.

രക്ഷാകരകര്മ്മം !!!

തെറ്റിപോയ മനുഷ്യനെ രക്ഷിച്ചതു കര്ത്താവാണു.
സഹനത്തില്‍ കൂടിയാണു രക്ഷാകര കര്മ്മം രക്ഷകന്‍  പൂര്ത്തിയാക്കിയതു .
പൌലോസ്ശ്ളീഹാപറഞ്ഞു : യേശുവിന്‍റെ സഹനത്തില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു എന്‍റെ ശരീരത്തില്‍ ഞാന്‍ അതു പൂര്ത്തിയാക്കുന്നു.

സഹനം രക്ഷാകരമാണു .

നാം രോഗിയാകുമ്പോള്‍ നാം ഭയപ്പെട്ടു ഓടുകയല്ലവേണ്ടതു .ആ സഹനം രക്ഷാകരമാണെന്നു നാം മനസിലാക്കണം .യേശുവിന്‍റെ സഹനത്തോടു ചേര്‍ത്തു ആസഹനം നമുക്കു  സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയണം.

നാം ദൈവത്തില്‍ നിന്നും വന്നു ദൈവത്തിലേക്കു തിരികെപോകുന്നു. വെറും കയ്യോടെ വന്നു വെറും കയ്യോടെ പോകുന്നു.ഭൌതീക വസ്തുക്കള്‍ ഒന്നും കൊണ്ടു പോകുന്നില്ലെങ്കിലും സ്വര്‍ഗീയസമ്പത്തിന്‍റെ ഉടമയായിവേണം നാം പോകുവാന്‍ .

അതിനു എന്തു ചെയ്യണം ?

കൂട്ടായ്മയില്‍ വളരണം .ഉള്ളതൊക്കെ പങ്കുവെയ്ക്കാന്‍ നമുക്കു കഴിയണം.ദൈവീകസ്നേഹം  നമ്മില്‍ കവിഞ്ഞൊഴുകണം. നന്മചെയ്തു കടന്നു പോകുവാന്‍ നമുക്കു കഴിയണം .അപ്പോള്‍ നാം സമ്പന്നരാകും.

ഈ നോമ്പുകാലം പ്രത്യേകിച്ചു ഈ വലിയ ആഴ്ച്ച സഹനവും ,കൂട്ടായ്മയും നമുക്കു ശീലിക്കാം
ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !

Wednesday, 11 July 2018

ദൈവത്തെ എങ്ങനെ സേവിക്കാം ?

ദൈവത്തെ എങ്ങനെ സേവിക്കാം ?

മാനവ സേവയില്ക്കൂടി മാത്രം മാധവസേവ  !

മാനവ കുലത്തിന്‍റെ ദൈവം ഒരാള്‍ മാത്രം ! ത്രീയേകദൈവം !

ദൈവീകവെളിപാടു എല്ലാജാതിക്കാര്‍ക്കും  നല്കുന്നതു  ഒരേദൈവം തന്നെയാണു. എല്ലാജാതിക്കാരും ദൈവമക്കള്‍ !

ദൈവത്തിനു ജാതിയില്ല.  എല്ലാവരുടേയും പിതാവു ഏകദൈവം !

ഭാരതീയ സന്യാസിമാര്‍ ദൈവത്തെ അന്‍‌വേഷിച്ചു നടന്നു 

“അസതോമാ സദ്ഗമയാ
തമസോമാ ജോതിര്‍ ഗമയാ
മ്രുതോമാ അമ്രുതം ഗമയാ “

ദൈവത്തെ അന്വേഷിച്ചു നടന്ന ഭാരതീയാചാര്യന്മാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയുമായി അതാ ദൈവപുത്രന്‍ വന്നു .

യേശുപറഞ്ഞു : “വഴിയും സത്യവും ജീവനും ഞാനാണു “

എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു പോകുന്നില്ല ( യൊഹ. 14 : 6 )

അതേ യേശുവാകുന്ന വാതിലില്ക്കൂടി വേണം നാം പിതാവിന്‍റെ പക്കലേക്കുപോകുവാന്‍ .

‘ വിശ്വാസത്തിന്റെ വാതില്‍ ( അപ്പ14 :27 ) 

 നമ്മുടെ മുന്‍പില്‍ എപ്പോഴും തുറന്നുകിടക്കുന്നു അതു നമ്മേ ദൈവവുമായുള്ള സംസര്‍ഗത്തിലേക്കു കൂട്ടികൊണ്ടുപോകുന്നു.
“ ഞാനാണു വാതില്‍ എന്നിലുടെപ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും “ (യോഹ. 10 : 9 )

“ തന്‍റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു.” ഹെബ്രാ.10:20 )
ഈ പാതയിലൂടെ സന്‍ചരിച്ചുവേണം നാം പിതാവിന്‍റെ അടുത്തേക്കുപോകുവാനന്‍
“ ഞാന്‍ വാതിക്കല്‍ വന്നു മുട്ടും ആരെങ്കിലും അതു തുറന്നു തന്നാല്‍ …… ………………………………….. “

അതേ യേശുവന്നു നമ്മുടെ ഹ്രുദയമാകുന്ന വാതിലില്‍ മുട്ടും തുറക്കുകയോ തുറക്കാതിരിക്കുകയോ എന്തുവേണമെങ്കിലും നമുക്കു തിരഞ്ഞെടുക്കാം .

സഹോദരന്മാരേ !                     
                                                                     
ഈ നോമ്പുകാലത്തു നമുക്കു അനുതാപത്തില്ക്കൂടി മാനസാന്തരമാകുന്നതാക്കോല്‍ കൊണ്ടു നമ്മുടെ ഹ്രുദയം നമുക്കു യേശുവിനു തുറന്നുകൊടുക്കാം .

സ്നേഹത്തിന്‍റെ നിറവില്‍ എല്ലാമുറിവുകളേയും ദുഖങ്ങളേയും നമുക്കു നീക്കികളയാം .

സ്നേഹത്തിനു ദാരിദ്ര്യം ഉണ്ടായാല്‍ അതു ആന്തരീകമുറിവുകള്‍ക്കു കാരണമാകും.

ഇന്നു കുടുംബജീവിതത്തില്‍ സ്നേഹത്തിന്‍റെ ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം ഭാര്യമാര്‍ ഉണ്ടെന്നുള്ളതു ഒരു സത്യമാണു.
ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തില്‍ കൂടി മാത്രമേ നമുക്കു ആന്തരീകമുറിവുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുള്ളു.
അതിനാല്‍ നമുക്കു ദൈവീകസ്നേഹത്തില്‍ നിറയാന്‍ നമ്മേ തന്നെ ഒരുക്കാം .

ദൈവത്തിനു മഹത്വം 

Tuesday, 10 July 2018

കുപ്പയില്‍ നിന്നും ഉയര്‍ത്തുന്ന ദൈവം !

കുപ്പയില്‍ നിന്നും ഉയര്‍ത്തുന്ന ദൈവം !

മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി മാറ്റുന്ന ദൈവം.
ഏറ്റവും താഴ്ന്ന മ്രുഗമായ കഴുതക്കുട്ടിയുടെ മുകളിലേറിയവനായ ദൈവം !
എല്ലാവരാലും പുശ്ചിച്ചു തള്ളപ്പെട്ട  കുരിശിനെ മഹത്തരമായ വിജയക്കൊടിയായി രൂപപ്പെടുത്തിയ ദൈവം .
അടിമയെ സ്വതന്ത്രനാക്കുന്ന ദൈവം !

നൂറ്റാണ്ടുകള്‍ ഈജിപ്തില്‍ അടിമപ്പണിചെയ്ത ഇസ്രായേല്ക്കാരെ സ്വതന്ത്രരാക്കി പാലും തേനും ഒഴുകുന്ന നാട്ടിലാക്കിയ ദൈവം
പക്ഷേ എന്നേയും നിന്നേയും രക്ഷിക്കാന്‍ സ്വയം ബലിയായിതീര്‍ന്ന ദൈവം നമ്മേ കാണിച്ചു തരുന്നതു ദൈവീക നീതിയാണു. അതായതു പാപപരിഹാരം രക്തത്താല്‍ തന്നെ നേടണം . പക്ഷേ ഒരു പാപിക്കു രക്തം ചിന്തി ആരേയും രക്ഷിക്കാന്‍ സാധിക്കില്ല.
ഇസ്രായേല്‍ ജനം ഊനമറ്റ കുഞ്ഞാടിന്‍റെ മേല്‍ ജനത്തിന്‍റെ പാപം ആരോപിച്ചു അതിനെ ബലി അര്‍പ്പിച്ചിരുന്നതു വെറും പ്രതീകം മാത്രമായിരുന്നു.അതുകൊണ്ടു ആരുടേയും പാപം മോചിക്കാന്‍ സാധ്യമല്ലായിരുന്നു.യേശുവിന്‍റെ ബലിയുടെ പ്രതീകമായിരുന്നു ആ കുഞ്ഞാടിന്‍റെ ബലി.

എന്നാല്‍ ലോകത്തിന്‍റെ പാപം മുഴുവന്‍ തന്നില്‍ ഏറ്റെടുത്തുകൊണ്ടു പാപമില്ലാത്തവന്‍ പാപമായിതീര്ന്നു സ്വയം ബലിയായി തീര്ന്നപ്പോള്‍ ദൈവിക നീതി നടപ്പിലാക്കുകയായിരുന്നു. എന്നെയും നിന്നെയും രക്ഷിക്കാനാണു ദൈവം തന്നെ ബലിയാടായി തീര്ന്നതു.

മ്രുഗങ്ങളുടെ രക്തം തളിച്ചു ആണ്ടു തോറും ഇസ്രായേല്‍  ജനം പാപപരിഹാരം നേടിയിരുന്നെങ്കില്‍ ഇവിടെ യേശുവിന്‍റെ ബലി ഒരിക്കല്‍ മാത്രം അര്‍പ്പിച്ചുകൊണ്ടു മനുഷ്യവര്‍ഗത്തെ മുഴുവന്‍ രക്ഷയുടെ പാതയിലാക്കി.

അതിന്‍റെ ഓര്മ്മയാണു നാം ഈ ആഴ്ച്ചയില്‍ കൊണ്ടാടുന്നതും ധ്യാനിക്കുന്നതും !

ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹമാണു നമ്മില്‍ നിന്നും ബഹിര്‍ സ്പുരിക്കേണ്ടതു .

നമുക്കു പ്രതികാരമില്ല. സഹോദരസ്നേഹം നിറഞ്ഞു നില്ക്കണം.ആരേയും കുറ്റപ്പെടുത്തേണ്ടാ. എന്നാല്‍ തെറ്റിനെ സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുകയും വേണം .

നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു നല്ല ഒരു കുമ്പസാരം നടത്തി ദൈവികസ്നേഹത്തിലേക്കു നമുക്കു അടുത്തു വരാം !!!!!

ദൈവത്തിനു മഹത്വം !   
ആമ്മീന്‍ !

Monday, 9 July 2018

ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ കണ്ടിട്ടു മനസിലാക്കിയ സത്യം!!

കണ്ണീരോടേയും വിശ്വാസപൂര്ണതയിലും പ്രാര്ത്ഥിച്ചിരുന്നതു കമ്യൂണീസ്റ്റ് രാജ്യങ്ങളില്‍ മാത്രം !

അരാധനയില്‍ പങ്കെടുത്ത വിശ്വാസികള്‍ കരഞ്ഞുകൊണ്ടാണു പ്രതിവാക്യം ചൊല്ലിയിരുന്നതു.

എന്താണു കാരണം ?

അവര്‍ക്കു ഒന്നും സ്വന്തമായില്ലായിരുന്നു. പള്ളിയും പള്ളിവസ്തുക്കളും സര്‍ക്കാരിന്‍റെയായിരുന്നു. അവരുടെ അരപ്പട്ടയില്‍ സ്വര്ണമോ, വെള്ളിയോ ,ചെമ്പോ ഇല്ലായിരുന്നു. താഴേക്കു കണ്ണോടിക്കേണ്ട ആവശ്യമില്ലായിരുന്നു. എപ്പോഴും അപ്പനിലേക്കു മാത്രം നോക്കി " അന്നന്നത്തെ റോട്ടിക്കു മാത്രം " കേഴുന്ന മക്കള്‍ ! അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും മാത്രം അന്വേഷിക്കുന്ന മക്കള്‍ - വിശ്വാസികള്‍ - ബാക്കിയെല്ലാം അവിടുന്നു കൂട്ടിചേര്‍ക്കും എന്നു വിശ്വസിച്ചവര്‍ കരഞ്ഞുകൊണ്ടു പ്രാര്ത്ഥിച്ചു.

എന്‍റെ മാതാപിതാക്കളും, വല്ല്യപ്പച്ചന്മാരും ,വല്ല്യമ്മച്ചിമാരും കരഞ്ഞുകൊണ്ടാണു പ്രാര്ത്ഥിച്ചിരുന്നതു. ( കമ്മ്യൂണീസ്റ്റ് രാജ്യമല്ലാഞ്ഞിട്ടും )

അപ്പോള്‍ എവിടെയാണു പ്രശ്നം ?

വടക്കേ ഇന്‍ഡ്യാക്കാര്‍ പറയും "" ഖാക്കേ ഖാക്കേ ഉസ്കാ ------------ മേ ചര്‍ബി ആഗയാ " അതിനാല്‍ ആരേ പേടിക്കാന്‍ ? ദൈവത്തെ പ്പോലും പേടിയില്ലാത്ത അവസ്ഥ .??????

സഭയെ നയിക്കുന്നതു പരിശുദ്ധാത്മാവായതുകൊണ്ടൂ കമ്മ്യൂണീസ്റ്റ് രാജ്യങ്ങളിലേതുപോലെ, ഇവിടേയും ഒന്നും നമ്മുടേതല്ലാത്ത ഒരു അവസ്ഥ വന്നാല്‍ മാത്രമേ നാം യഥാര്ത്ഥ ദൈവവിശ്വാസികള്‍ ആകൂ .അതു വരെ സ്വത്തുക്കള്‍ കുന്നുകൂട്ടാന്‍ മാത്രം ശ്രദ്ധിക്കുന്ന ഭരണാധികാരികള്‍ ആകുമ്പോള്‍ യധാര്ത്ഥ ദൈവം പുറം തള്ലപ്പെടും. !!!

അതിനാണു ഫ്രാന്സീസ് പാപ്പായെ ( Servus servorum Dei ) ദൈവം സഭയുടെ തലപ്പത്തു വെച്ചിരിക്കുന്നതു, അദ്ദേഹത്തിന്‍റെ വാക്കു ശ്രദ്ധിക്കാന്‍ നമ്മുടെ സഭാ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ !!!

ഈന്നു നമ്മുടെ സാമാജികന്മാരും ,മന്ത്രിമാരും ശമ്പളം വര്‍ദ്ധിപ്പിക്കുന്നു. അതിന്‍റെ കൂടെ യാത്രാ ബദ്ധ എന്നുവേണ്ടാ 5 വര്ഷം മന്ത്രിയായാല്‍ പിന്നെ 2 തലമുറക്കു ചുമ്മാതിരുന്നു തിന്നാല്‍ മതി .

നമ്മുടെ വൈദീകഗണം മരാമത്തു പണികളാണു ഇഷ്ടപ്പെടുക. പൊളിക്കുക.വീണ്ടും പണിയുക. കമ്മ്യൂണീസ്റ്റു രാജ്യത്തു ഒരു പള്ളിപോലും ആരും പൊളിച്ചില്ല. പണിതില്ല. ആര്‍ക്കുവേണ്ടീ ?

എല്ലാവരും പണിചെയ്യുക .എല്ലാവരും പ്രാര്ഥിക്കുക.

ഇവിടെ വിശ്വാസം നിലനില്ക്കനമെങ്കില്‍ സഭ സ്വത്തുക്കള്‍ മുഴുവന്‍ ഉപേക്ഷിക്കുക . എന്നിട്ടു യേശുവിനെ അനുഗമിക്കുക !!!!!
ചെവിയുള്ളവന്‍ കേള്‍ക്കട്ടേ !

ദൈവത്തിനു മഹത്വം !

Sunday, 8 July 2018

ക്രിസ്തീയ സ്നേഹം

ആലന്‍ചേരില്‍ പിതാവു കാണിച്ച മാത്രുക !

ജോര്‍ജു ആലന്‍ ചേരിലച്ചന്‍ പി.ഒ.സി.യുടെ ഡിറക്ടര്‍ ആയിരുന്നപ്പോള്‍ ഞാന്‍ ധാരാളം സെമിനാരൂകള്‍ക്കു പോയിരുന്നു അന്നേ അച്ചനുമായി നല്ല പരിചയം ആയിരുന്നു.

താണവരോടുള്ള അച്ചന്‍റെ സമീപനം

ഞങ്ങള്‍ ഭക്ഷണം കഴിച്ച അതേ മേശയില്‍ പറമ്പില്‍ ജോലി ചെയ്തിരുന്ന ചേട്ടനും ഭക്ഷണം കൊടുക്കുന്നതു കണ്ടീട്ടു അന്നു ഞാന്‍ അച്ചനോടു ചോദിച്ചു അച്ചാ ഇത്രയും വേണോ ? മറ്റൊരു മുറിയില്‍ കൊടുത്താല്‍ പോരേ ? അച്ചന്‍ പറഞ്ഞു ഇങ്ങനെ തന്നെവേണമെന്നു !

ആ മാത്രുക ജീവിതത്തില്‍ പകര്ത്താന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ശ്രമിച്ചിട്ടുണ്ടൂ. അപ്പോഴാണു എന്‍റെ ചെറുപ്പത്തിലെ സംഭവം ഓര്‍ മ്മയില്‍ വരിക. അന്നൊക്കെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ജാതിപ്പേര്‍ ചേര്ത്താണു വിളിക്കുക. പേരിനോടു ചേര്‍ത്തു ,നായര്‍ ,പിള്ള, മാപ്പിള, പുലയന്‍, പറയന്‍, ആശാരി, എന്നിങ്ങനെയായിരുന്നു വിളി . ഇന്നു എന്‍റെ പഴയ ഒരു പോസ്റ്റു കൂടിചേര്ത്തു നോക്കാം

Mea Culpa . Mea Culpa . Mea maxima Culpa !

മര്‍ക്കോസ് പറയനും ,യോഹന്നാന്‍ പറയനും .

എന്‍റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീടിനടുത്തുണ്ടായിരുന്ന ര്ണ്ടുകൊച്ചു വീടുകളാണു മര്‍ക്കോസ് പറയന്‍റെയും യോഹന്നാന്‍ പറയന്‍റെയും വീടുകള്‍ . അവര്‍ ക്രിസ്ത്യാനിയായതാണു . അവരുടെ മാമോദീസാപ്പേരായിരുന്നു മര്‍ക്കൊസും യോഹന്നാനും. പക്ഷേ അവരെ ക്രിസ്ത്യാനികള്‍ ആ പേരിലല്ല വിളിച്ചതു .

ക്രിസ്ത്യാനി ആയിട്ടും അവരുടെ അധക്രുതത്തിനു മാറ്റം വന്നില്ല. അതുകൊണ്ടാകാം അവരെ അവരുടെ പേരിനോടു ചേര്ത്തു പറയന്‍ എന്നുകൂടി വിളിച്ചതു. അതില്‍ അവര്‍ക്കു ഒരു കുറവും അനുഭവപ്പെട്ടുമില്ല. അക്കാലത്തു എല്ലാവരേയും ജാതിപ്പേര്‍  ചേര്‍ത്താണു വിളിച്ചിരുന്നതു.               
                                             
അവര്‍ ക്രിസ്ത്യാനി ആയതുകൊണ്ടു അവരുടെ വീടിനോ ,സമ്പത്തിനൊ ഒരു വ്യത്യാസവും വന്നില്ല . പക്ഷേ അവരുടെ പേരു മാറി എന്നകാരണത്താല്‍ അവര്‍ക്കു ലഭിച്ചിരുന്ന എല്ലാ ആനുകുല്ല്യവും സര്‍ക്കാര്‍ എടുത്തു കളഞ്ഞിരിക്കണം ! ( അതു അറിയില്ല. )

സര്‍ക്കര്‍ അത്രയും ചെയ്തതു അന്യായമാണെന്നു തോന്നാം .പക്ഷേ ക്രിസ്ത്യാനിയായിട്ടും അവരെ സഹോദരരെ പ്പോലെ കരുതാന്‍ കഴിയാഞ്ഞ ക്രിസ്ത്യാനികളോടു ദൈവം  എന്താകും ചെയ്യുക. അവര്‍ക്കു വേറേ പള്ളിവെച്ചുകൊടുത്തു വേറേ മാറ്റിയതും ദൈവം ക്ഷമിക്കുമോ ?

അവരുടെ കൊച്ചുമകന്‍ വടക്കേ ഇന്‍ഡ്യയില്‍ പോയി മിഷ്യനില്‍ ചേര്ന്നു അച്ചനായി വന്നപ്പോള്‍ ആ അച്ചന്‍റെ കയ്യില്‍ നിന്നും കുര്‍ബാന സ്വീകരിക്കാനും കുമ്പസാരിക്കാനും വരെ മടിച്ചവരെ ദൈവം എന്തു ചെയ്യും. ?

ഈ സമയത്താണു ബഹുമാനപ്പെട്ട ജോര്‍ജ് ആലന്‍ചേരി അച്ചന്‍ കാണിച്ചുതന്ന വിലപ്പെട്ട മാത്രുകാ ക്രിസ്ത്യാനികള്‍ കണ്ടു പഠിക്കേണ്ടതു .ഞാന്‍ ഒത്തിരി ബഹുമാനിക്കുന്ന ഒരു മാത്രുകാ പിതാവാണു ആലന്‍ചേരില്‍ പിതാവു.  ബ. ജോസ് ആലന്‍ചേരി അച്ചനുമായും നല്ല ബന്ധമാണു എനിക്കു . ജോസച്ചന്‍ എന്‍റെ അദ്ധ്യാപകനാണു. അച്ചനാണു കൌണ്സിലിംഗ് പഠിപ്പിച്ചതു .  പക്ഷേ ക്രിസ്തീയ സ്നേഹം പകരാന്‍ പഠിപ്പിച്ചതു ജോര്‍ജച്ചനായിരുന്നു. തക്കലനിന്നും വന്ന രൂപതക്കാരുടെ സ്നേഹം കാണേണ്ടതായിരുന്നു.
അഭിവന്ദ്യ  ആലന്‍ ചേരിപിതാവു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പു മാത്രമല്ല കത്തോലിക്കാ സഭയുടെ അഭിമാനം കൂടിയാണു. പക്ഷേ അതു തകര്‍ക്കാനാണു വിമത അച്ചന്മാരും പിതാക്ക്ന്മാരും പരിശ്രമിക്കുന്നതു.

ദൈവം കരുണാമയനാണെങ്കില്‍ ദൈവമക്കളും കരുണയുള്ളവരാകേണ്ടേ ?

Mea Culpa , Mea Culpa  Mea maxima Culpa !

Saturday, 7 July 2018

പെസഹാ പുതിയ നിയമ വീക്ഷണത്തില്‍ Inbox x

The Passover ----- പെസഹാ

പുതിയനിയമ വീക്ഷണത്തില്‍ !!!

സ്നേഹനിധിയായ യേശു തന്‍റെ വേര്‍പാടിനു മുന്‍പു തന്നെതന്നെ തന്‍റെ സഭക്കു, മണവാട്ടിക്കു ഭക്ഷണമായി  നല്കുന്ന ഒരു പ്രക്രിയയുടെ ഓര്‍മ്മ പുതുക്കലല്ലേ ?

" പിന്നെ അവന്‍ അപ്പം എടുത്തു ക്രുതജ്ഞതാസ്തോത്രം ചെയ്തു മുറിച്ചു അവര്‍ക്കുകൊടുത്തുകൊണ്ടു അരുളിചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണു.എന്‍റെ ഓര്മ്മക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍ " ( ലൂക്ക. 22: 19 )

എളിമയുടെ പര്യായമായ യേശു തന്‍റെ ശിഷ്യന്മാരെല്ലാം  എളിമയുള്ളവരായിരിക്കണമെന്നു കാണി ച്ചുകൊടുക്കാന്‍ തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ ഓര്മ്മ പുതുക്കലല്ലേ ഇതു ?

ചുരുക്കത്തില്‍ വിശുദ്ധകുര്‍ബാനയും പൌരോഹിത്യവും സ്ഥാപിച്ചതിന്‍റെ ഓര്‍മ്മദിവസം ആചരിക്കുന്ന ദിവസമാണു ഇന്നെന്നു പറയാമല്ലോ ?

പെസഹാ ആചരണത്തിലും ,വിനയത്തിന്‍റെ സാക്ഷ്യമായ ,കാല്‍ കഴുകല്‍ ശൂസ്രൂഷയിലും, അപ്പം മുറിക്കലിലും,ഓരോ ഭവനവും പങ്കുചേരുമ്പോള്‍ അവരുടെ ഹ്രുദയങ്ങളില്‍ ദൈവീകസ്നേഹം നിറയട്ടെയെന്നു ആശംസിക്കുന്നു.

ആരാധന ക്രമം

രണ്ടാം വത്തിക്കാന്‍ കൌണ്‍ സിലിന്‍റെ പ്രമാണ രേഖയില്‍ നിന്നും .

SC = Sacrosanctum Concilium = ആരാധനക്രമം .

ആരാധനക്രമത്തിന്‍റെ ഘടകങ്ങള്‍.

ആരാധനക്രമം വ്യക്തിപരമോ,രഹസ്യമോ ആയ ആചരണമല്ല.പ്രത്യുത അതു സഭ്യയുടെ ഔദ്യോഗിക ആചരണങ്ങളാണു.

പരി.കുര്‍ബാനയും, മറ്റുകൂദാശകളും, കൂദാശാനുകരണങ്ങളും, യാമപ്രാര്ത്ഥനകളുമാണു. ഇവ ഓരോന്നും വിശ്വാസിയുടെ സഭാപരവും, വ്യക്തിപരവുമായ ജീവിതത്തില്‍ വിവിധകാലങ്ങളിലെ വിശ്വാസപ്രഖ്യാപനങ്ങളാണു.

മാമോദീസാ. ( SC. 64 - 70 )

സഭാപ്രവേശനത്തിന്‍റെ പ്രഘോഷണമായ മാമോദീസായില്‍ യേശുവിന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും, ദിവ്യരഹസ്യങ്ങള്‍ അനുസ്മരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു. മാമോദീസാ വഴി ഓരോ വിശ്വാസിയ്യും വേര്തിരിക്കപ്പെടുകയും, ത്രിത്വൈകദൈവത്തിന്‍റെ കൂട്ടായ്മയിലേക്കു സ്വന്തമാക്കപ്പെടുകയും ചെയ്യുന്നു. തല്ഫലമായി വിശ്വാസി ദൈവപുത്രസ്ഥാനത്തേക്കു ഉയര്ത്തപ്പെടുന്നു. മാത്രമല്ല സഭാശരീരത്തിലെ അംഗമാകുകയും ചെയ്യുന്നു. ദൈവമക്കളായി പുനര്‍ ജന്മം പ്രാപിച്ച അവര്‍ ദൈവത്തില്‍ നിന്നും സഭ വഴിലഭിച്ച വിശ്വാസം മറ്റു മനുഷ്യരുടെ മുന്‍പില്‍ ഏറ്റുപറയുവാന്‍ കടപ്പെട്ടിരിക്കുന്നുവെന്നു കൌണ്സില്‍ പഠിപ്പിക്കുന്നുണ്ടു. ( തിരുസഭ 11 )

Friday, 6 July 2018

കര്ത്ത്രുപ്രാര്ത്ഥനയും അന്നന്നു വേണ്ടുന്ന ആഹാരവും

കര്ത്ത്രു പ്രാത്ഥനയും Daily bred ഉം !

അന്നന്നു വേണ്ടുന്ന ആഹാരം മനുഷ്യന്‍ അധ്വാനിച്ചു ഉണ്ടാക്കുന്നു. എന്നാല്‍ daily bred ഞങ്ങള്‍ക്കു ആവശ്യമുള്ള അപ്പം - ആത്മാവിന്‍റെ അപ്പം _ അതു ദൈവത്തിന്‍റെ ദാനമാണു . അതാണു ആവശ്യപ്പെടുന്നതു !

കര്‍ത്ത്രു പ്രാര്‍ത്ഥന .

ശിഷ്യന്മാര്‍ യേശുവിനോടു അപേക്ഷിച്ചു ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ  എന്നു .

ശിഷ്യന്മാര്‍ക്കു പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുക്കൂടെന്നു വിചാരിക്കണമോ ?   

 ഒരു യഹൂദനു  പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുകൂടെന്നു എങ്ങനെ ചിന്തിക്കും ?

അവരുടെ പ്രാര്‍ത്ഥന ചെറുപ്പം മുതലേ അവര്‍ പഠിക്കും  അപ്പോള്‍ ആ പ്രാര്ത്ഥനയല്ല ശീഷ്യര്‍ ഉദ്ദേശിച്ചതെന്നു വ്യക്തം .

അവര്‍ കാണുന്ന ഒരു കാര്യം യേശു പിതാവുമായി ബ്ന്ധപ്പെടുന്നതു പ്രാര്ത്ഥനയില്‍ കൂടിയാണു.അതിനു എന്തോ പ്രത്യേകത അവര്‍ കാണുന്നു. അതുപോലെ പ്രാര്ത്ഥിക്കനാണു അവര്‍ ആഗ്രഹിക്കുന്നതു. അതിനു അവരെ സഹായിക്കാനാണു യേശുവിനോടു അവര്‍ ആവശ്യപ്പെടുന്നതു . അവരുടെ ആഗ്രഹം യേശു സാധിച്ചുകൊടുക്കുന്നതു കര്ത്ത്രുപ്രാര്ത്ഥനപഠിപ്പിച്ചു കൊണ്ടാണു . "സ്വര്‍ഗസ്ഥനായ പിതാവേ എന്നപ്രാര്ത്ഥനയില്‍ ശരിയായ പ്രാര്ത്ഥനയുടെ രൂപവും ചൈതന്യവും ദര്‍ശിക്കുവാന്‍ കഴിയും.

പിതവേ ! എന്ന സംബോധന ഒരുവനില്‍ ശീശു സഹജമായ പ്രതീതിഉളവാക്കുന്നു.പിതാവു സ്വര്‍ഗസ്ഥനാണെന്നുള്ള ചിന്ത അവനില്‍ ഭക്തിയും ആദരവും ഉളവാക്കുന്നു.

അദ്യത്തെ മൂന്നു കാര്യങ്ങളും ദൈവത്തെ സംബന്ധിക്കുന്നവയാണു.

1) ദൈവത്തിന്‍റെ തിരുനാമം പരിശുദ്ധമാകപ്പെടണം
2) ദൈവരാജ്യം വരണമേ ( ദൈവരാജ്യം സം സ്താപിതമാകണം )
3)അവിടുത്തെ തിരുഹിതം നിറവേറണം

ഇവയെല്ലാം ദൈവത്തെ സംബന്ധിക്കുന്നകാര്യങ്ങളാണു. എങ്കിലും മനുഷ്യന്‍ ദൈവത്തോടു നടത്തുന്ന ഒരു യാചനയാണു.

ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ സ്രിഷ്ടാവെന്നനിലയില്‍ അവിടുത്തെ പ്രവര്ത്തനങ്ങള്‍   മനസിലാക്കി അംഗീകരിക്കുകയാണു ചെയ്യുന്നതു.

ദൈവത്തിന്‍റെ തിരുഹിതം നിറവേറണം .അതു സ്വര്‍ഗത്തിലേപ്പോലെ ഭൂമിലും ആകണം,സ്വര്‍ഗത്തില്‍ അതു നിറവേറിക്കഴിഞ്ഞു എന്നാല്‍ അതു ഭൂമിയില്‍ നിറവേറാന്‍ ഇരിക്കുന്നതേയുള്ളു. യേശുവിന്‍റെ മരണത്തോടെ ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിതമായി പക്ഷേ അതിന്‍റെപൂര്ണത യേശുവിന്‍റെ രണ്ടാം വരവിലാണു നിറവേറുക. സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള പ്രധാന വ്യവസ്ത ദൈവതിരുമനസു നിറവേറ്റുകയെന്നുള്ളതാണു. ദൈവതിരുമനസു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയും അതുമായി ബന്ധപ്പെട്ട അവിടുത്തെ ആഗ്രഹവുമാണു. ഈ പ്രാര്ത്ഥനയിലൂടെ നാം അപേക്ഷിക്കുന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതി യാഥാര്ത്ഥ്യമായിതീരണമെന്നാണു.
അവസാനത്തെ മൂന്നുയാചനകള്‍ മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്നവയാണു. ആവശ്യമുള്ള അപ്പത്തിനു‌വേണ്ടിയാചിക്കുന്നു.

( അപ്പമെന്നു പറഞ്ഞതു ദൈനംദിനമുള്ല ആഹാരമാണെന്നു ധരിക്കുന്നതില്‍ നല്ലതു യേശു മനുഷ്യ്ര്‍ക്കായി തരുവാന്‍പോകുന്ന ,അപ്പത്തില്‍ വസിക്കുന്നയേശുവിനെ, തന്നെ തരണമെന്നാണു ആവശ്യപ്പെടുന്നതു .കാരണം യേശു തരുവാന്‍ പോകുന്ന അപ്പത്തിന്റെ കാര്യം അവിടുന്നു യോഹന്നാന്‍ 6 ല്‍ പരാമര്‍ശിക്കുന്നുണ്ടൂ.   " നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍ "  (യൊഹ.6:27 )

അവിടുന്നു വീണ്ടും പറയുന്നു " ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തു വരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല" ( 6:35 )

വീണ്ടും പറയുന്നു. മരുഭൂമിയില്‍ വെച്ചു മന്നാ ഭക്ഷിച്ചവര്‍ മരിച്ചു എന്നാല്‍ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ  അപ്പം ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല .ലോകത്തിന്‍റെ  ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു " (6: 49 - 51 )

അതിനാല്‍ യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്ത്ഥനയില്‍ പറയുന്ന അപ്പവും തന്‍റെ ശരീരമാകുന്ന അപ്പത്തെപ്പറ്റിയാണു , )

അന്നന്നു വേണ്ടുന്ന ആഹാരം എന്നുപറയുന്നതു മനുഷ്യന്‍റെ ശരീരത്തിനു ആവശ്യമായ ആഹാരമാണു .എന്നാല്‍ " daily bred " എന്നുപറയുന്നതു ശരീരത്തിന്‍റെ ഭക്ഷണമല്ലെന്നും ആത്മാവിന്‍റെ ഭക്ഷണമാണെന്നും പറയുന്നവര്‍ ഉണ്ടു . അതാണു കൂടുതല്‍ അര്ത്ഥവത്തായി തോന്നുക.

ഞ്ങ്ങളുടെ കടക്കാരോടു ഞ്ങ്ങള്‍ ക്ഷമിക്കുന്നതുപോലെ ( പ്സീത്താബൈബിളില്‍ ഞങ്ങള്‍ ക്ഷമിച്ചതുപോലെയെന്നാണു ) കടങ്ങള്‍ എന്നുപറയുന്നതു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നതാണു.നമ്മള്‍ ചെയ്യാന്‍ ദൈവം കല്പിച്ചകാര്യങ്ങള്‍ നമ്മള്‍ ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍ . നമ്മുടെ കടങ്ങളും പാപങ്ങളും നമ്മോടു ദൈവം ക്ഷമിക്കാന്‍ എറ്റവും നല്ലമാര്‍ഗം നമ്മുടെ കടക്കാരോടു നമ്മള്‍ ക്ഷമിക്കുന്നതാണു.(മത്താ18:23-25 )
പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ .

ഇതു പാപം ചെയ്യാനുള്ള പ്രലോഭനത്തെക്കാള്‍ വിശ്വാസത്യാഗത്തിനുള്ള പ്രലോഭനമാണു, " അവര്‍ കുറേ കാലത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളൂടെ കാലത്തു വീണുപോകുന്നു . ( ലൂക്ക 8: 13 )
ദൈവത്തെ ഉപേക്ഷിക്കാന്‍ ഒരിക്കലും ഇടവരരുതേ എന്നാണു നാം പ്രാര്ത്ഥിക്കുന്നതു. ദൈവം ആരേയും പരീക്ഷിക്കുന്നില്ല.

ദുഷ്ടനില്‍ നിന്നു ഞ്ങ്ങളെ രക്ഷിക്കണമേ എന്നുള്ളതു ദുഷ്ഠാരൂപിയില്‍ നിന്നുള്ള മോചനമല്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധനക്കുശേഷം വരുന്നരണ്ടു ഗണം യാചനകള്‍ ദൈവസ്നേഹത്തേയും മനുഷ്യസ്നേഹത്തേയും ആസ്പത മാക്കിയുള്ളതാണു.

പാപമോചനത്തിനായുള്ള യാചന ഒരു ജീവിതനിയമം പോലെ ക്രോഡീകരിച്ചിരിക്കുന്നു .ഇതു (കര്ത്ത്രുപ്രാര്ത്ഥന) ഒരു ജീവിതക്രമം കൂടി ഉള്‍കൊള്ളുന്നു. പാപമോചനത്തിനായുള്ള യാചന മറ്റുള്ളവരുടെതെറ്റുകള്‍ ക്ഷമിക്കുവാനുള്ള ഒരു പ്രതിജ്ഞകൂടിയാണു.

Thursday, 5 July 2018

ഒന്നും വലിച്ചെറിയരുതു

ഭക്ഷണസാധനങ്ങള്‍ ഒന്നും വലിച്ചെറിയരുതു !

അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍.  ( യോഹ.6:12 ) പന്ത്രണ്ടുകുട്ട നിറയെ അവര്‍ ശേഖരിച്ചു

വിജനപ്രദേശത്തു ദിവസം മുഴുവന്‍ വചനം കേട്ടു തളര്ന്ന മനുഷ്യരെ പറഞ്ഞുവിടാന്‍ ശിഷ്യന്മാര്‍ പറഞ്ഞിട്ടുപോലും അവരെ പറഞ്ഞുവിടാന്‍ യേശുവിനു മനസുവന്നില്ല. അന്‍ചു അപ്പംകൊണ്ടു അയ്യായിരം പുരുഷന്മാരേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും അവന്‍ തീറ്റിത്രിപ്തരാക്കി ബാക്കിവന്ന കഷണങ്ങള്‍ 12 കുട്ടനിറച്ചു എടുക്കുകയും ചെയ്തു.

നമ്മളാണെങ്ങ്കില്‍ എന്തു ചെയ്യുമായിരുന്നു ?

യാത്രചിലവിനുള്ള പണം കൈയില്‍ വെച്ചിട്ടു ബാക്കിയുള്ലതെല്ലാം ബക്കറ്റില്‍ നിക്ഷേപിച്ചിട്ടു എല്ലാവരും പിരിഞ്ഞുപോകണം. ബക്കറ്റു വോളന്‍ റ്റിയേഴ്സ് സൂക്ഷിച്ചു കൈകാര്യം ചെയ്യണം. തെള്ളൂണ്ടാകാതിരിക്കാന്‍ ബക്കറ്റു വിവിധ സ്ഥലങ്ങളില്‍ എത്തിക്കുക. ( അവര്‍ പോകുന്നതിനു മുന്‍പു അവസാനത്തെ പിഴിച്ചില്‍ കൂടി കഴിഞ്ഞേ വിടൂ)

എന്നാല്‍ യേശു പറഞ്ഞു അവര്‍ പോകേണ്ടതില്ല. വഴിയില്‍ അവര്‍ തളര്ന്നു വീണേക്കാം .അവര്‍ക്കു ഭക്ഷണം കൊടുത്തേ വിടാവൂ. ഇതാണു നമ്മള്‍ കണ്ടു പഠിക്കേണ്ടതു . അവരെ സഹായിക്കുന്നതിനു  പകരം   അവസരം കിട്ടുമ്പോഴെല്ലാം അവരെ പിഴിയുന്നതു യേശു വെറുക്കുന്നു.

മറ്റോരു വലിയകാര്യം യേശു പഠിപ്പിച്ചതു ആവശ്യം കഴിഞ്ഞുള്ലതൊന്നും വലിച്ചെറിയരുതു. വിശപ്പടക്കാന്‍   ഒരു അപ്പക്കഷണത്തിനുവേണ്ടി ആഗ്രഹിക്കുന്നവര്‍ ഈ ലോകത്തില്‍ ധാരാളം പേരുണ്ടൂ .എന്‍റെ വീട്ടില്‍ ഒരു വറ്റുപോലും നഷ്ടപ്പെടുത്തുകില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്ഷനസാധനങ്ങള്‍ വലിച്ചെറിയുന്നതു കണ്ടു സങ്കടപ്പെടാറുണ്ടു. പലപ്പോള്‍ പറഞ്ഞു.ഇപ്പോള്‍ പറച്ചില്‍ നിര്ത്തി. പലവീടുകളിലും ഇതാണു കാണുന്നതു.

ഇന്നു വന്നു വന്നു ജീവനെപ്പോലും വലിച്ചെറിയുന്നു. ഒന്നോ രണ്ടോ കഴിഞ്ഞുള്ലതെല്ലാം ആവശ്യമില്ലാത്തതാണെന്നു കരുതി നിഷ്കരുണം വലിച്ചെറിയുന്നു. അതു കൊലപാതകമാണെന്നു പലരും അറിയുന്നില്ല. ജീവന്‍റെ വില അവര്‍ മനസിലാക്കുന്നില്ല. ഒരു പക്ഷേ വയസാകുമ്പോള്‍ അവരെനോക്കാനായി ദൈവം കൊടുത്ത ഒരു മകനെ ആയിരിക്കാം അവര്‍ വലിച്ചെറിഞ്ഞതു. അതുകാരണം അവരെ നോക്കാന്‍ ആളില്ലാതെ വയസാം കാലത്തു അവരും വല്ല അനാഥമംദിരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്നു. സ്വയം കുഴിച്ച കുഴിയില്‍ സ്വയം വീഴുന്നു.

Wednesday, 4 July 2018

രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടു ആവശ്യം

" ആരോഗ്യം ഉള്ളവര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനേകൊണ്ടൂ ആവശ്യം !

ആരാണു രോഗി ? ആര്‍ക്കാണു സൌഖ്യം ലഭിക്കുക ?     രോഗമുണ്ടെന്നും,വൈദ്യന്‍ ആരാണെന്നും അറിയുന്നവര്‍ക്കാണു സൌഖ്യം ലഭിക്കുക.

ഒരിക്കല്‍ വലിയ ജനക്കൂട്ടം യേശുവിനെ തിക്കിതിരക്കി മുന്‍പോട്ടു യാത്ര ചെതപ്പോള്‍ ആ കൂട്ടത്തില്‍ ധാരാളം രോഗികള്‍ ഉണ്ടായിരുന്നു.പക്ഷേ സൌഖ്യം ലഭിച്ചതു   ഒരാള്‍ക്കു  മാത്രം !

രക്തസ്രാവക്കാരി സ്ത്രീ അവള്‍ രൊഗിയാണെന്നു അറിഞ്ഞു.വൈദ്യനേയും അവള്‍ അറിഞ്ഞു .അവന്‍റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി എനിക്കു സൌഖ്യം ലഭിക്കുമെന്നു അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു, അവള്‍ യേശുവിന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തന്നെ അവള്‍ക്കു സൌഖ്യം ലഭിച്ചു.   (മത്താ.9:20 - 21 )

രോഗികളാണെങ്കിലും വൈദ്യനെ അറിയാത്തവരും, അറിഞ്ഞിട്ടും ഉടക്കു ചോദ്യവുമായി വരുന്നവര്‍ ഒരിക്കലും സൌഖ്യപ്പെടില്ല.

ഈ കൂട്ടര്‍ നിക്കോദേമോസിന്‍റെ ചോദ്യങ്ങള്‍ കടമെടുത്തവരാണു.വീണ്ടും ജനിക്കണമെന്നു യേശു  പ റഞ്ഞപ്പോള്‍  ഒരു മനുഷ്യനു അമ്മയുടെ ഉദരത്തില്‍ കയറി വീണ്ടും ജനിക്കുക അസാധ്യമാണെന്നു അറിയാമെങ്കിലും വെറും ഉടക്കു ചോദ്യവുമായി വരും? അമ്മയുടെ  ഉദരത്തില്‍ എങ്ങനെ കയറും ?

ഈ കൂട്ടര്‍ ഒരിക്കലും സൌഖ്യം പ്രാപിക്കില്ല. ഒരു ലേഖനം കണ്ടാല്‍ അതു വായിച്ചു അതിന്‍റെ പ്രമേയം എന്തെന്നു മനസിലാക്കില്ല. പകരം അറ്റവും വാലും വായിച്ചിട്ടു ആ ലേഖനത്തോടു ഒരു ബന്ധവും ഇല്ലാത്ത ഉടക്കു ചോദ്യങ്ങളുമായി വരും. ഈ കൂട്ടര്‍ ഒരിക്കലും രോഗമെന്തെന്നോ ,വൈദ്യന്‍ ആരെന്നോ മനസിലാക്കാത്തവരും ഒരിക്കലും സൌഖ്യം ലഭിക്കാത്തവരുമാണു. 

Tuesday, 3 July 2018

പരസ്യപാപിയും രഹ്സ്യപാപിയും

ഞാന്‍ എപ്പോഴും സഭയുടെ വാക്താവായാണു പറയാറു.സഭയുടെ പഠിപ്പിക്കലില്‍ ഉറച്ചു നില്ക്കുന്നു. എന്നാല്‍ ഇതു എന്‍റെ സ്വന്തം അഭിപ്രായമാണു.  ആ വിധത്തിലെ ഇതിനെ കാണാവൂ.പക്ഷേ സഭക്കു എതിരാണെന്നു ധരിക്കുകയും അരുതു .

രഹസ്യപാപിയും പരസ്യപാപിയും !

രഹസ്യപാപിയെ ദൈവം വെറുക്കുന്നു. പരസ്യപപിയോടു ദൈവം കരുണകാണിക്കുന്നു.

ആരാണു രഹസ്യപാപി ?

ആളുകളുടെ മുന്‍പില്‍ നല്ലപിള്ളചമഞ്ഞു നടക്കുകയും രഹസ്യമായി കള്ളുകുടിയും പെണ്ണുപിടിയും ,വ്യഭിചാരത്തിനു വിധവകളേയും,പെണ്‍കുട്ടികളേയും പ്രേരിപ്പിക്കുകയും അതേ സമയം പരസ്യമായി സന്മാര്‍ഗം പഠിപ്പിക്കുകയും ,ഒരു പക്ഷേ സുവിശേഷം പ്രസംഗിക്കുകയും, ദിവ്യബലി അര്‍പ്പിക്കുകയും ഒക്കെ ചെയ്യുന്നകൂട്ടരാണു രഹസ്യപാപികള്‍ .ഇക്കൂട്ടരെ ദൈവം വെറുക്കുന്നു. ഇവരെയാണു യേശു " വെള്ളയടിച്ച കുഴിമാടങ്ങളേ "  യെന്നു വിളിച്ചതു . ഈ കൂട്ടരെ ദൈവം വെറുക്കുന്നു. ഇവര്‍ക്കു മനുഷ്യന്‍റെ കണ്ണില്‍ മാത്രമേ പൊടിയിടാന്‍ സാധിക്കൂ !

ആരാണു പരസ്യപാപികള്‍ ?

ഇവര്‍ കള്ളുകുടിയും, പെണ്ണുപിടിയും, അടിപിടിയിലും, വ്യഭിചാരത്തിലും, ബലാല്‍ സംഘത്തിലും ഒക്കെ പ്രതിയായവരും വഴിയില്‍ വീണുകിടക്കുന്നവരുമൊക്കെ ആകാം. ഇവരെ പരസ്യപാപികളായി ജനം മുദ്രകുത്തുകയും ഒരു പക്ഷേ ഇവരെ ജനം ഭയപ്പെടുകയും ചെതെന്നു വരാം . ദൈവത്തിന്‍റെയും മനുഷ്യരുടേയും മുന്‍പില്‍ ഇവര്‍ പാപികളാണു. പക്ഷേ ദൈവം ഇവരോടു കരുണകാണിക്കും. കാരണം ഇവര്‍ക്കു മുഖം മൂടിയില്ല. ഒള്ളതു ഒള്ളതുപോലെ മനുഷ്യരേയും ദൈവത്തെയും കാണിക്കുന്നു. ഇവര്‍ മറ്റവരെക്കാള്‍ കൂടുതല്‍ തുറവിയുള്ളവരാണു.മറ്റേ കൂട്ടര്‍ എപ്പോഴും മുഖം മൂടി അണിഞ്ഞിരിക്കുന്നു. ചിരിക്കുന്ന മുഖത്തിനു പ്റകില്‍ ഇവര്‍ക്കു കടിച്ചു കീറുന്ന ഒരു മുഖം കൂടിയുണ്ടു .

ഹ്രുദയ പരമാര്ത്ഥതയില്ല. കുഞ്ഞുങ്ങളെ സല്സ്വഭാവം ഉള്ളവരായി വളര്ത്തണമെന്നു മാതാപിതാക്കളെ ഉപദേശിക്കുകയും ,അവരുടെ അസാന്നിധ്യത്തില്‍ കുഞ്ഞുങ്ങളെ പാപത്തിലേക്കു ആകര്ഷിക്കുകയും ചെയ്യും . ഇവരെ എപ്പോഴും ദൈവം വെറുക്കുന്നു. എന്നാല്‍ പരസ്യ പാപിനിയോടും, കനാന്‍ കാരിസ്ത്രീയോടും ,വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളോടും ഒക്കെ ദൈവം  കാരുണ്ണ്യപൂര്‍വമാണു പെരുമാറിയതു .

ഇന്നു സഭയില്‍ രഹസ്യപാപികളുടെ , മുഖം മൂടിധരിച്ച പാപികളൂടെ എണ്ണം കൂടീ വരുന്നു. ഇതു അല്മായരുടെ ഇടയില്‍ മാത്രമല്ല ,എല്ലാതലങ്ങളിലും കാണാന്‍ സാധിക്കുന്നു.

ദൈവമേ അങ്ങയുടെ ഇടപെടല്‍ അനിവാര്യമാണെല്ലോ !

Monday, 2 July 2018

പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു

കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കു വിപരീതമായി ചില സഹോദരങ്ങള്‍ ചിന്തിക്കുകയും ,പ്രസംഗിക്കുകയും ചെയ്യുന്നു.

യേശുവിന്‍റെ വരവോടെ പഴയതെല്ലാം അവസാനിച്ചു പുതിയതു വന്നുഅതിനാല്‍ പഴയനിയമം നോക്കേണ്ടാ,വായിക്കേണ്ടാ, പഠിക്കേണ്ടാ, പുതിയനിയമം മാത്രം മതിയെന്നു .

ഇതു സഭയുടെ പഠിപ്പിക്കലിനു വിപരീതമാണു.

സഭ യുടെ പഠിപ്പിക്കല്‍      പഴയതിനും പുതിയതിനും  ഒരുപോലെ പ്രാധാന്യം നല്കുന്നു

പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു . രണ്ടും ഒരുപോലെ ദൈവനിവേശിതമാണു. രണ്ടൂം ഒരുപോലെ ബഹുമാനിക്കപ്പെടേണ്ടതാണു.

ccc 121 മുതല്‍ 142 വരെ പരിശോധിച്ചാല്‍ മനസിലാകും സഭ എന്തുമാത്രം പ്രാധാന്യം രണ്ടു പുസ്തകത്തിനും നല്കുന്നുവെന്നു.യേശുവന്നതു ഒന്നും കളയുവാനോ നിരാകരിക്കാനോ അല്ല പൂര്ത്തിയാക്കാനാണു.

യേശുവിന്‍റെ കാലത്തു തന്നെ ഇതിനെപറ്റി ചിലര്‍ക്കു സംശയമുണ്ടായപ്പോള്‍ യേശു കൊടുത്ത മറുപടി ശ്രദ്ധേയമാണു.യേശു വന്നതു പഴയതിനെ ഇല്ലാതാക്കുവാനാണെന്നു ധരിച്ചവരോടാണു പറഞ്ഞതു
" നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുതു .അസാധുവാക്കാനല്ല പൂര്ത്തിയാക്കാനാണു ഞാന്‍ വന്നതു . ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ , സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. " ( മത്താ.5: 17 - 18 )

ഇതുതന്നെയാണു സഭയും പഠിപ്പിക്കുന്നതു .ഉല്പത്തിമുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങള്‍ എല്ലാം തന്നെ ദൈവനിവേശിതമാണു. അതില്‍ നിന്നു ഒരു വാക്കുപോലും കളയാനോ വിപരീതമായി പഠിപ്പിക്കുവാനോ ആര്‍ക്കും സാധിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവന്‍ ചെറിയവനെന്നു വിളിക്കപ്പെടും .

" ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസാരമായ ഒന്നു ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ലവരെ പ ഠിപ്പി ക്കുകയോ  ചെയ്യുന്നവന്‍ സ്വ്ര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും.എന്നാല്‍ അതു അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും ."  (മത്താ.5:19 )

സഭപഠിപ്പിക്കുന്ന മറ്റൊരു പ്രധാപ്പെട്ട വിവരമാണു പരിശുദ്ധകുര്‍ബാനക്കു നാം കൊടുക്കുന്ന ആദരവിനും ബഹുമാനത്തിനും തുല്ല്യമായിതന്നെ ദൈവവചനത്തിനും ( ബൈബിളിനും ) നാം ആദരവും ബഹുമാനവും കൊടുക്കുന്നു.

ലിറ്റര്‍ജിക്കു പഴയനിയമവും ,പുതിയനിയമവും ഒരുപോലെ ഉപയോഗിക്കുന്നു.

ഇത്രയും നേരം ഞാന്‍ പറഞ്ഞതു പഴയതു കഴിഞ്ഞുപോയി പുതിയതു വന്നു അതിനാല്‍ പഴയതിനു ഇനിയും പ്രാധാന്യമില്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ അ്തു കത്തോലിക്കാസഭയുടെ പ്രബോധനമല്ല.
ദൈവത്തിനു മഹത്വം

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...