യേശു ജനിച്ചപ്പോള്‍ പാതിരായ്ക്കു പ്രകാശം !
യേശു മരിച്ചപ്പോള്‍ ന്‍ട്ടുച്ചക്കു കൂരിരുട്ടു !
യേശു ,ദൈവം കൂടെയുള്ലപ്പോള്‍ പ്രകാശത്തിലും,
യേശു ,ദൈവം കൂടെയില്ലാത്തപ്പോള്‍ അന്ധകാരത്തിലും !
ഇതാണു മനുഷ്യന്‍റെ അവസ്ഥ .
യേശുവിന്‍റെ സാന്നിദ്ധ്യം ലോകത്തില്‍ ശാന്തിയും സമാധാനവും ശാന്തതയും എവിടേയും സംജാതമായി.
എന്നാല്‍ യേശുവില്ലാത്തലോകത്തില്‍ അശാന്തിയും,അസമാധാനവും കളിയാടി. എവിടേയും കൊല്ലും കൊലയും ബലാല്സംഘവും ,അട്ടഹാസങ്ങളും ,യുദ്ധവും , വെടിയൊച്ചയും മാത്രം !
വെടിയൊച്ചകള്‍ !
അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായിരുന്ന ഭാര്യാഭ്ര്ത്താക്കന്മാര്‍ വസിക്കുന്ന കുടുംബത്തില്‍ ഇപ്പോള്‍ സദാസമയവും വെടിയൊച്ചകള്‍
ഭാര്യ പറയുന്നതു ഭര്ത്താവിനു ഇഷ്ടപ്പെടാതെ വരുന്നു
ഉടനെ അയാള്‍ ഒറ്റ വെടി കുടുംബം ഭയന്നു വിറക്കും.
ഭര്ത്താവു പറയുന്നതു ഭാര്യ്ക്കു രസിക്കാതെ വരുന്നു
ഉടനെ അവളും ഒറ്റ വെടി കുടുംബം ആകെ പ്രകമ്പനം കൊള്ളുന്നു. മാതാപിതാക്കള്‍ പറയുന്നതു മക്ക്ള്‍ക്കും പിടിക്കാതെ വരുന്നു. അവരും കഴിയും വിധത്തില്‍ ശക്തമായി വെടിപൊട്ടിക്കുന്നു. വെടിയൊച്ചകളുടെ ബഹളമാണു ഇന്നു കുടുംബങ്ങളില്‍ കാണുക.
രഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധകോലാഹലമാണെങ്കില്‍ കുടുംബങ്ങളിലും ഇന്നു യുദ്ധസമാനമായ കോലാഹലങ്ങളാണു കാണുക .ആര്‍ക്കും ആരേയും വിശ്വാസമില്ല. ബലാല്സംഘങ്ങള്‍ വരെ കുടുംബങ്ങളില്‍ നടമാടുന്നു.
പ്രശാന്തമായ അന്തരീക്ഷത്തില്‍ ദൈവസാന്നിദ്ധ്യം അനുഭവിച്ചിരുന്നു.
പഴയകാലത്തു ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ ഭക്തര്‍ കടല്‍ തീരത്തും, ആറ്റിന്തീരത്തും, മലമുകളിലും, ഗുഹാമുഖങ്ങളിലും, വ്രുക്ഷച്ചുവടുകളും അതിനായി ഉപയോഗിച്ചിരുന്നു.
യേശുവും പിതാവുമായുള്ല സംസര്‍ഗത്തില്‍ ലയിച്ചിരിക്കുവാന്‍ ,മലമുകളും, കടല്ക്കരയും, നദീതീരവും, തോട്ടങ്ങളും ഒക്കെ ഉപയോഗിച്ചു.
ചുരുക്കത്തില്‍
ദൈവസാന്നിദ്ധ്യം ശാന്തതയിലായിരുന്നു.അന്നു ദൈവം കോലാഹലത്തിന്‍റെ
ദൈവമല്ലായിരുന്നു. ശാന്തതയില്‍ ശാന്തിയും സമാധാനവും കൈവന്നു.
ഇന്നു കാലം മാറി എവിടേയും കോലാഹലവും , അലര്‍ച്ചയും മാത്രം ! അവിടെയാണു ദൈവാത്മാവു പ്രവര്ത്തിക്കുകയെന്നു തോന്നും ? കുറ്റപ്പെടുത്തലല്ല.
എന്തോപന്തികേടുണ്ടെന്നുതോന്നും ഈ പോക്കുകണ്ടാല്‍ ?
ഇവിടെയാണു തിരുക്കുടുംബത്തെ നാം മാത്രുകയാക്കേണ്ടതു
അവിടെ വെടിയൊച്ചകള്‍ ഇല്ല.ശാന്തിയും സമാധാനവും !
ഒന്നിച്ചു സഹവസിക്കുന്നതിനുമുന്‍പു ഭാര്യ ഗര്‍ഭിണിയാണെന്നു അറിഞ്ഞിട്ടും വെടി പൊട്ടിച്ചില്ല.
നീതിമാനായ യൌസേപ്പു അവളെ അപകീര്ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ല.
അരും അറിയാതെ അവളെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു. ആരേലും അറിഞ്ഞാല്‍ അവളെ കല്ലെറിഞ്ഞുകൊല്ലും.അതു ഉണ്ടാകാന്‍ യൌസേപ്പു അനുവദിക്കുന്നില്ല.
അതുകഴിഞ്ഞും എന്തെല്ലാം പ്രശനങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായി എല്ലാം ശാന്തമായി സഹിക്കുന്ന കുടുംബത്തെയാണു കാണുക. കഠിനാദ്ധ്വാനം കൊണ്ടു കുടുംബം പോറ്റുന്ന യൌസേപ്പു.ഭര്ത്താവിന്‍റെയും കുഞ്ഞിന്‍റെയും എല്ലാകാര്യവും ശാന്തമായി ചെയ്യുന്ന,ശുസ്രൂഷിക്കുന്ന ഒരു ഭാര്യയും, അമ്മയുമാണു ഇവിടെ കാണുക. അതുപോലെ മാതാപിതാക്കളെ അനുസരിച്ചും,അവര്‍ക്കു വിധേയനായും ജീവിക്കുന്ന യേശു .ചുരുക്കത്തില്‍ ഈ തിരുക്കുടുംബം ആയിരിക്കണം നമ്മുടെ മാത്രുക.

No comments:
Post a Comment