Monday 27 March 2017

അന്‍പതുനോമ്പിനു എതിരായും സഭക്കെതിരായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപെടുന്ന നാരകീയ ശക്തികളും അതിന്‍റെപ്രവര്‍ത്തനവും!

അന്‍പതു നോമ്പിന്‍റെ ആരംഭം
അന്‍പതു നോമ്പിന്‍റെ ആരംഭം. രണ്ടുരീതിയില്‍

1) വിഭൂതിതിരുന്നാളും 2 )ശുബുക്കോനോയും

മലബാര്‍ സഭയില്‍ വിഭൂതിതിരുന്നാള്‍ ആചരിച്ചുകൊണ്ടു നെറ്റിയില്‍ കുരുത്തോല കരിച്ച ചാരം കൊണ്ടു കുരിശുവരച്ചു മരണത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചുകൊണ്ടു അനുതാപത്തിലേക്കു നയിക്കുകയും പാപ പരിഹാരത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ടിക്കാന്‍ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ടു നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.

മലങ്കരസഭയില്‍ ശുബുക്കോനോ (അനുരഞ്ജനം ) ആചരിച്ചുകൊണ്ടു ദൈവത്തോടുള്ള അനുരഞ്ജനം മനുഷ്യര്‍ തമ്മില്‍ തമ്മില്‍ ആചരിക്കുന്നു.          

(പള്ളിയില്‍ വന്നിട്ടുള്ള എല്ലാവരും പരസ്പരം കൈയസ്തുരികൊടുത്തു. അതായതു പള്ളിയില്‍ 100 പേരാണെങ്ങ്കില്‍ ഒരാള്‍ 100 പേര്‍ക്കും കൈയസ്തൂരികൊടുക്കുന്നു) സൌകര്യത്തിനായി അച്ചനും സുശ്രൂഷികളും പരസ്പരം കൊടുത്തു ലൈനായി നില്ക്കുന്നു. ഓരോരുത്തര്‍ ലൈനായിവ്ന്നു അച്ചനും ശുശ്രൂഷികള്‍ക്കും കൊടുത്തു ശുസ്രൂഷിയുടെ അടുത്തു അങ്ങനെ ലൈനായി നില്ക്കുന്നു. അങ്ങനെ എല്ലാവരും എല്ലാവരുമായി അനുരഞ്ജനപ്പെടുവാന്‍ അവസരം ലഭിക്കുന്നു. അങ്ങനെ അനുതാപത്തോടെ നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.Image result for Lent

ചുരുക്കം

"ദൈവം ക്രിസ്തു വഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹ്രുദയാര്‍ദ്രതയോടേ പെരുമാറുവിന്‍" (എഫേ.4:32 )

അനുതാപകണ്ണീര്‍ വീഴ്ത്തികൊണ്ടു നോമ്പു ആരംഭിക്കാം.                                           നോമ്പു എന്നാല്‍ എന്താണു?

1) ദുഷ്ടനു എതിരായ തോല്ക്കാത്ത ആയുധമാണു നോമ്പു
2) നോമ്പു ആയുധമാണു, ആവരണമാണു, ആഭരണമാണു
3) പീഡാനുഭമാകുന്ന മണവറയും മരണമാകുന്ന വിരുന്നുമാണു
4) ക്രിസ്തുവാകുന്ന പ്രകാശത്തിനു എതിരായി നില്കുന്നവനെ ക്രിസ്തുവാകുന്ന പ്രകാശത്തീലേക്കു തിരിക്കാന്‍ സഹായിക്കുന്നതാണു നോമ്പു.

ഞാനാകുന്ന അഹത്തെ വെട്ടി " I " ക്കു കുറുകെ ഒരു _ വെക്കുന്നതാണൂ കുരിശ്
" + "  ഞാന്‍, എനിക്കു, എന്‍റെതു, എന്നതുമാറി രണ്ടുവശത്തേക്കും സഹോദരനിലേക്കു സഹായ ഹസ്തം നീളുന്നതാണു " കുരിശു." ഈ നോമ്പുകാലം നമ്മുടെ അഹത്തെ ഇല്ലാതാക്കി സഹോദരനിലേക്കു തിരിയാം.

നോമ്പില്‍ പ്രധാനമായും നാം എന്തു ചെയ്യണം ? "എഴുനേല്ക്കണം "
                                           "എഴുനേല്ക്കുക "

എഴുനേല്ക്കണമെങ്കില്‍ സുബോധമുണ്ടാകണം. സുബോധമുണ്ടാകണമെങ്കില്‍ ആയിരിക്കുന്ന അവസ്ഥ മനസിലാക്കണം.
അയിരിക്കുന്ന അവസ്ഥ മനസിലാകണമെങ്കില്‍ പ്രാര്ത്ഥന ആവശ്യമാണു.

നോമ്പുകാലത്തേ എഴുനേല്‍പ്പും പരിണിതഫലവും

1) " അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു " ( ലൂക്ക.15 : 20 )

ധൂര്ത്തനായപുത്രന്‍ അവന്‍റെ എല്ലാ സമ്പാദ്യങ്ങളും ധൂര്ത്തടിച്ചുകഴിഞ്ഞപ്പോള്‍ ഒരുനേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ അലഞ്ഞപ്പോള്‍ എറ്റവും നിക്രുഷ്ടജീവിയായ പന്നിയെ മേയിക്കാനുള്ള ജോലിയാണു കിട്ടിയതു. പന്നി തിന്നുന്ന തവിടെങ്ങ്കിലും തിന്നു വയറുനിറക്കാന്‍ അവനു സാധിക്കാതെ വന്നപ്പോള്‍ (പന്നി അവനെ ധ്യാനിപ്പിച്ചപ്പോള്‍ അവനു സുബോധം വന്നു."  എന്നു നര്മ്മം കലര്ത്തിപ്പറയാം)

"അപ്പോള്‍ അവനു സുബോധമുണ്ടായി അവന്‍ പറഞ്ഞു : എന്‍റെ പിതാവിന്‍റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാന്‍ എഴുനേറ്റു എന്‍റെ പിതാവിന്‍റെ അടുത്തേക്കുപോകും." (ലൂകാ.15:17-18 )

ഇവിടെ നാം കാണുന്നതു അവനു സുബോധമുണ്ടായപ്പോള്‍ പിതാവിനെ ഓര്ത്തു.
എന്നിട്ടു ഉറച്ച തീരുമാനം എടുത്തു. പിതാവിന്‍റെ അടുത്തേക്കുപോകും .

ആ തീരുമാനം പ്രാവര്ത്തികമാക്കി. അല്ലെങ്കില്‍ ഒരു ഫലവും ഉണ്ടാകില്ല. അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു. കുറ്റബോധവും തല്‍ഫലമായി പാപബോധവും ഉണ്ടായി. പാപങ്ങള്‍ ഏറ്റുപറയാന്‍ അവന്‍ തയാറായി. അങ്ങനെ അവന്‍ സ്വഭവനത്തില്‍ വീണ്ടും സ്വീകാര്യനായി തീര്ന്നു.

രണ്ടാം എഴുനേല്‍പ്പു

2) " സഖേവൂസ് എഴുനേറ്റു പറഞ്ഞു : കര്‍ത്താവേ , ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു നല്കുന്നു" ( ലൂക്ക 19 : 8 )

യേശു ജറീക്കോയിലൂടെ കടന്ന്നു പോകുമ്പോള്‍ ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായ സഖേവൂസ് യേശുവിനെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അതു എളുപ്പമല്ലെന്നു അവന്‍ ചിന്തിച്ചു കാരണം അവന്‍റെ പരിമിതികള്‍ തന്നെ.

അവനെ കുറിച്ചുതന്നെ അവന്‍ ചിന്തിച്ചു.
അവന്‍റെ പരിമിതികളെക്കുറിച്ചു അവന്‍ ബോധവാനായി.
അതു തരണം ചെയ്യാന്‍ എന്തുചെയ്യണമെന്നും അവന്‍ ബൊധവാനായി. അതിനായി അവന്‍ മുന്‍പേഓടി മരത്തില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. എന്നാല്‍ യേശു അവനെ വെറുതേവിട്ടില്ല. മരത്തിനടിയില്‍ വന്നപ്പോള്‍ അവനെ പേരുചൊല്ലിവിളിച്ചു. വേഗം ഇറങ്ങിവരിക ഇന്നു ഞാന്‍ നിന്‍റെ ഭവനത്തില്‍ താമസിക്കമെന്നു പറഞ്ഞപ്പോള്‍ അവന്‍ തിടുക്കത്തില്‍ ഇറങ്ങിവന്നു യേശുവിനെ അവന്‍റെ ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്‍റെ കൌണ്സിലിംഗില്‍ സഖേവൂസ് തന്നെ തന്നെ മനസിലാക്കി. അവന്‍റെ പോരായ്മകളും തെറ്റുകളും മനസിലാക്കിയിട്ടു അവന്‍ പരിഹാരം ചെയ്യാനായി ഒരുങ്ങി. യേശുവിനോടു അവന്‍ എഴുനേറ്റു പറഞ്ഞ വാചകമാണു മുകളില്‍ നാം കണ്ടതു. അതു അവന്‍റെ ഉറച്ചതീരുമാനമായിരുന്നു. ഇവിടെ നാം കാണുന്നതു അവന്‍ ആഗ്രഹിച്ചു. തന്നെതന്നെ മനസിലക്കി അവന്‍റെ പോരായ്മകളും, പരിമിതികളും. അവന്‍ കമ്പികള്‍ പൊട്ടിയ ഒരു വീണക്കുതുല്യമായിരുന്നു. അതിനാല്‍ എല്ലാവരും അവനെ മാറ്റിനിര്ത്തിയിരുന്നു. സമൂഹത്തില്‍ വിലയില്ലാത്തവനായിരുന്നു സഖേവൂസ്. എന്നാല്‍ അവന്‍റെ പൊട്ടിയകമ്പികളെ നന്നാക്കാനായി അവന്‍ യേശുവിനെ അനുവദിച്ചപ്പോള്‍ അവന്‍ സൌഖ്യം ഉള്ളവനായിതീര്ന്നു. അപ്പോള്‍ അവനെ  മാറ്റിനിര്ത്തിയവരെല്ലാം അവനെ ചേര്ത്തു  നിര്ത്തി. കാരണം അവനില്‍ മാനസാന്തരം ഉണ്ടായി എന്നുള്ളതാണു.

മുന്നാമത്തെ എഴുനേല്‍പ്പു

3) " അവര്‍ അപ്പോള്‍ തന്നെ എഴുനേറ്റു ജറുസലേമിലേക്കു തിരിച്ചുപോയി " (ലൂക്കാ24:33 )

അപ്പസ്തോലന്മാര്‍ക്കു യേശുവിലുണ്ടഅയിരുന്ന സകല ആശയും യേശുവിന്‍റെ മരണത്തോടെ അസ്ത്മിച്ചുപോയി. ആശയറ്റവരായി അവ്ര്‍ എമ്മാവൂസിലേക്കുപോയപോഴാണു യേശു അവര്‍ക്കു പ്രത്യ്ക്ഷ്പെട്ടുകൊണ്ടു അവരെ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ വിശദീകരിച്ചു വിശ്വാസത്തിലേക്കുകൊണ്ടുവരികയും അപ്പം ആശീര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെടുകയും അപ്പോള്‍ തന്നെ അവര്‍ എഴുനേറ്റു ബാക്കി അപ്പസ്തോലന്മാരുടെ അടുത്തേക്കൂപോക്യുകയുമായിരുന്നു.

നോമ്പിലെ ഉപവാസം ആവശ്യമാണോ ?                
സഭയുടെ പഠനങ്ങളെ വിമര്‍ശിക്കുന്ന പെന്തകോസ്തുകാരുടെ കൂടെ കൂടി വിമര്‍ശിക്കുന്നവര്‍ !

ദൂഷണം പറയാന്‍ വേണ്ടി ജനിച്ചവരോ?
ഈ കൂട്ടര്‍ കാണുന്നതിനെയെല്ലാം കണ്ണുമടച്ചു വിമര്‍ശിക്കും. ഇവരെക്കുറിച്ചു ബൈബിളിലും കാണാം

"യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചു ബാധിതനാണെന്നു അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു.അപ്പോള്‍ അവര്‍ പറയുന്നു: ഇതാ ഭോജനപ്രിയനും വീഞ്ഞുകുടിയനും.ചുങ്കകാരുടേയൂം പാപികളുടേയും സ്നേഹിതനുമായ മനുഷ്യന്‍! " ( മത്താ.11: 18 - 19 )

ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍.

ആവികൊണ്ടു ഓടുന്ന ബോട്ടു ഉണ്ടാക്കിയപ്പോള്‍ മനുഷ്യര്‍ പറഞ്ഞു ഈ മനുഷ്യനു ഭ്രാന്താണെന്നു. ബോട്ടു ഓടണമെങ്ങ്കില്‍ കാറ്റൂം പായുംവേണം അല്ലെങ്കില്‍ തുഴയണം. ഇതുഒടാന്‍ പോകുന്നില്ല. ബോട്ടു ഓടുന്നതുകണ്ടപ്പോള്‍ പറഞ്ഞു ഇത് എവിടെയെങ്കിലൂം ഇടിച്ചുതകരും എങ്ങനെ നിര്ത്തും? കരക്കു അടുത്തപ്പോള്‍ പറഞ്ഞു ഏതായാലും ഭ്രാന്താണെന്നു ?

"തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. മ്രുഗങ്ങളുടെ നാശം തന്നെ അവര്‍ക്കും വന്നുകൂടും. അവര്‍കു തിന്മക്കു തിന്മ  പ്രതിഭലമായി ലഭിക്കും." (2 പത്രോ.2:12)

യേശുവാകുന്നമൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിതറയില്‍ പണിതുയര്ത്തപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ സഭയുടെ വിശ്വാസമോ. പഠനമോ ഒന്നും മനസിലാക്കാതെ വെറുതെ സഭയേയും സഭാതലവന്മാരേയും പുലഭ്യം പറയാന്‍വേണ്ടി മാത്രം ജനിച്ചവരാണു പെന്തക്കോസ്തു വിഭാഗത്തില്‍ പെട്ട സഹോദരന്മാര്‍. അവര്‍ക്കു മനസിലാകാത്ത എല്ലാകാര്യങ്ങളും നിഷേധിക്കുകയും ബുദ്ധിയില്ലാത്തവരും വിശ്വാസം കാത്തുപാലിക്കുന്നതില്‍ ശ്രദ്ധയില്ലാത്തതുമായ ആളുകളെ ഇവര്‍ വഴിതെറ്റിക്കുന്നു.
ഇവരുടെ വാക്കുകേട്ടു നോമ്പും ഉപവാസവും ഒന്നും വേണ്ടെന്നു പറയുന്നവര്‍ അവരുടെ വലയില്‍ പെട്ടമീന്‍ !

ഭക്ഷിച്ചില്ലങ്കില്‍ പിശാചുബാധിതനാണെന്നു പറയും. ഭക്ഷിച്ചാല്‍ ഭോജനപ്രിയനാണെന്നു പറയും. യേശുവോ സഭയോ പറയുന്നതു മനസിലാക്കാതെ അവരുടെ സ്വന്ത ഇഷ്ടത്തിനു വചനം വളച്ചൊടിക്കുന്നു.

" കൊല്ലപ്പെടുന്നതിനുമാത്രമായി സ്രിഷ്ടിക്കപെട്ട സഹജവാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്ത മ്രുഗങ്ങളെപ്പോലെയാണു അവര്‍. തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. "( 2 പത്രോ.2 : 12 )

കഥ അറിയാതെ ആട്ടം കണ്ടു പുലഭ്യം പറയുന്ന പെന്തക്കോസ്തുകാര്‍ !

കഥ അറിഞ്ഞു ആട്ടം കാണുന്നവര്‍ ആ കഥ നടക്കുന്ന സ്ഥലത്തു ആ സ്ംഭവത്തില്‍ ലയിച്ചു അതു നടന്ന കാലത്തിലേക്കു തങ്ങളെതന്നെകൊണ്ടൂപോയി ആനന്ദ നിര്‍വ്രുതിയടയുമ്പോള്‍  കഥയറിയാത്തവനു വെറും ഭ്രാന്തന്മാരുടെ കളിയായി ചിന്തിച്ചു പുലഭ്യം പറഞ്ഞുകൊണ്ടേ ഇരിക്കും.

ഇതുപോലെയാണു സഭയില്‍ നടക്കുന്ന കാര്യങ്ങള്‍. വിശുദ്ധകൂദാശകളും അനുഷ്ടാനങ്ങളും ഒന്നും അവനു മനസിലാകില്ല. അതിനാല്‍ എല്ലാത്തിനേയും എതിര്‍ത്തു സ്വയം നശിക്കും. വെള്ളത്തില്‍  കുടിച്ചുചാകുന്നവര്‍ അടുത്തുചെല്ലുന്നവരെയും കൊല്ലും. ഇതാണു ഇന്നു കണ്ടു വരുന്നതു. അതിനാല്‍ സൂക്ഷിക്കുക.

വീടുകളില്‍ ഞുഴഞ്ഞുകയറി അബദ്ധങ്ങള്‍ പഠിപ്പിക്കുന്നു

ഒരു സംഭവം പറയാം.

കഴിഞ്ഞദിവസം ഞാന്‍ പോയ വഴിക്കു കോട്ടയത്തു കളത്തിപ്പടിയില്‍ എന്‍റെ ഒരു കസിന്‍റെ വീട്ടില്‍ കയറി അവിടെ നടന്ന ഒരു സംഭവം ഞാന്‍ നിനളുമായി പങ്കു വയ്ക്കുന്നു. ആ വീട്ടില്‍ മൂന്നു ആളുകള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. അമ്മയും രണ്ടു മക്കളും. അമ്മ പിജി ക്കാരിയാണു. മക്കള്‍ + 1 ലും +2 വിലും പഠിക്കുന്നു. ഭര്ത്താവു പേര്ഷ്യന്‍ ഗള്‍ഭിലാണു. പെന്‍റ്റക്കോസ്തുകാര്‍ ആവീട്ടില്‍ ചെന്നു പ്രാര്ത്ഥിക്കാമെന്നും പറഞ്ഞു. ഇപ്പോള്‍ ബിസിയാണു കുഞ്ഞുങ്ങള്‍ പോകാറായീന്നുപറഞ്ഞു കതകടച്ചു. പിന്നെ ഒരു ദിവസം കുഞ്ഞുങ്ങള്‍ പോയിക്കഴിഞ്ഞു ചെന്നു. ഞങ്ങള്‍ക്കു ഞങ്ങളുടെ സഭയിലുള്ള പ്രാര്ത്ഥനകള്‍ ഒക്കെയുണ്ടു. നോമ്പില്‍ ഒത്തിരി പ്രാര്ത്ഥനയുണ്ടു. ഇനിയും ഇവിടെ വരേണ്ടതില്ലയെന്നും പറഞ്ഞു തിരികെ അയച്ചുവെന്നു അവള്‍ പറഞ്ഞു. ഞാനിതുപറയാന്‍ കാരണം ( ഇവള്‍ എന്‍റെ മകളൂടെ സ്ഥാനത്താണു ) മറ്റോരു മകളൂടെ സ്ഥാനത്തുള്ള പെണ്ണിനെ വെരൂര്‍നിന്നും ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലായിരുന്നപ്പോള്‍ വീട്ടില്‍ കുയറി ഇറങ്ങി ആ പെണ്ണും രണ്ടു പെണ്മക്കളും അവരുടെ കൂടെ കൂടി. ഭര്ത്താവു ജോലി ഉപേക്ഷിച്ചു വീട്ടില്‍ വന്നിരിക്കുകയാണു. പക്ഷേ അവള്‍ തിരികെ വന്നില്ല. ഇപ്പോള്‍ പറഞ്ഞ പെണ്‍കുട്ടി തീര്ത്തു പറഞ്ഞതുകൊണ്ടു ഇനിയും വരില്ലായിരിക്കും. ഈ വാക്യം കൂടി ശ്രദ്ധിക്കുക.

" അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്ത്തികൊണ്ടു അതിന്‍റ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞു കയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും .......................................... ............................................................................................ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു ." (2 തിമോ 3:5- 8 )

പൌലോസ് ശ്ളീഹായാണു ഇവരുടെ ചെയ്തികളെ മുന്‍കൂട്ടി നമ്മളെ അറിയിച്ചിരിക്കുന്നതു. ഇവരെ സൂക്ഷിക്കണം .

ഇവരാണു അന്ത്യത്തില്‍ യേശുവുമായി തര്‍ക്കിക്കുന്നതു  ?

"അന്നു പലരും എന്നോടു ചോദിക്കും. കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്‍ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടുപറയും. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല.അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍" ( മത്താ 7:22-- 23 )

കഴിഞ്ഞയാത്രയില്‍ പലരും ചോദിച്ചു നമ്മള്‍ ഈ പെന്ത കോസ്തുകാര എതിര്‍ക്കണമോ? കാരണം അവരും ചെയ്യുന്നതു യേശുവിനു വേണ്ടിയല്ലേ?

1) എപ്പോഴും കര്ത്താവേ കര്ത്താവേ എന്നുവിളിക്കുന്നു. ?
2) യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുന്നു  ?
3) യേശുവിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നു ?
4)  യേശുവിന്‍റെ നാമത്തില്‍ രോഗശാന്തി നല്കുന്നു  ?
5) ധാരാളം അല്ഭുത്ങ്ങള്‍ ചെയ്യുന്നു  ?

അതേ ഇതു തന്നെയാണു ഇവര്‍ യേശുവിനോടു പറഞ്ഞതും യേശു നിഷേധിച്ചതും. യേശു അറിയാത്തവരും യേശു നിഷേധിച്ചവരുമായവരെ നമ്മളൂം നിഷേധിക്കണം. കാരണം യേശു പറഞ്ഞു സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്കക്കാരനെപോലെയും നിനക്കായിരിക്കട്ടെയെന്നു.

യേശു സ്ഥാപിച്ച കൂദാശകളെല്ലാം നിഷേധിക്കുന്നവരാണു. ഇവര്‍ സാധാരണ മനുഷ്യന്‍റെ ഭാവനയില്‍ രൂപപ്പെട്ട കൂട്ടങ്ങളാണു ഇവര്‍. രോഗശാന്തിയോ അല്ഭുതമോ ഒന്നും കണ്ടു അവരുടെ പുറകേ പോകെരുതെന്നാണു ഞാന്‍ പറഞ്ഞുകൊടുത്തതു. സൂക്ഷിക്കുക.

നമ്മള്‍ പറഞ്ഞുകൊണ്ടുവന്നതു നോമ്പിനെക്കുറിച്ചാണെല്ലോ ?

ഒരു സന്യാസിയുടെ ദൈവവിശ്വാസം.

സന്യാസിക്കു വിശന്നപ്പോള്‍ പുട്ടു ഉണ്ടാക്കി കഴിക്കാമെന്നു വിചാരിച്ചു. പുട്ടുകുടം അടുപ്പേല്‍ വെച്ചിട്ടു പൊടീ എടുക്കാന്‍ ഭരണിയില്‍ നോക്കിയപ്പോള്‍ അതില്‍ ഒരു പിടി പൊടിപോലുമില്ല. അദ്ദേഹം ഇനിയും എന്തുകഴിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടു നോക്കിയപ്പോള്‍ ഭണിയിലേക്കു അരീപൊടി ധാരയായി വീഴുന്നതുകണ്ടു. സന്യാസി ഉടനെ വിളിച്ചുപറഞ്ഞു നിര്ത്തുക. നിന്‍റെ ചതി! എന്‍റെ ദൈവം ഒരു അരികച്ചവടക്കാരനല്ല. ഉടനെ അതു നിന്നു. പിശാചിന്‍റെ തട്ടിപ്പു സന്യാസിക്കു മനസിലായി.

മാര്‍പാപ്പാ പറഞ്ഞതു ഓര്‍ക്കുകയായിരുന്നു. "എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു" അതിന്‍റെ അര്ത്ഥം പെന്തകോസ്തുകള്‍ക്കു മനസിലായില്ല. കുറച്ചുനാള്‍ അതും പൊക്കിപിടിച്ചു നടന്നു ഷീണിച്ചപ്പോള്‍ തനിയെ നിര്ത്തി.

നോമ്പു കാലത്തു ഒത്തിരി പരീക്ഷണങ്ങള്‍ ഉണ്ടാകാം അതിനെ അതിജീവിക്കുന്നവന്‍ ഭാഗ്യവാന്‍.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...