Friday 17 March 2017

ആത്മാഭിമാനം !

ഏതു പാപിക്കും ഉള്ളതാണു ആത്മാഭിമാനം.അതു ഹനിക്കപ്പെടാന്‍ യേശു ആഗ്രഹിക്കുന്നില്ല. വ്യഭിചാരിണിയായ സ്ത്രീയെ കല്ലെറിയാന്‍ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നപ്പോള്‍ അവളുടെ അന്തസിനു ക്ഷതം വരത്തക്ക ഒരു വാക്കും യേശു അവള്‍ക്കു എതിരായി പറഞ്ഞില്ല. അതുപോലെ മോശയുടെ നിയമം പാലിക്കപ്പെടെട്ടേയെന്നും പറഞ്ഞില്ല. ആ കാപാലികന്മാരില്‍നിന്നും അവലെ രക്ഷിക്കുക മാത്രമാണു യേശു ചെയ്തതു. അവസാനം ആരും നിന്നെ വിധിച്ചില്ലേ? ഞാനും നിന്നെ വിധിക്കുന്നില്ല ഇനിയും പാപം ചെയ്യരുതെന്നു മാത്രമേ യേശു പറഞ്ഞൊള്ളു.

വേശ്യാവ്രുത്തിക്കു പോകുന്ന പാപിനിക്കുപോലും അവളുടെ അന്തസ് വലുതാണു.

ഫ്രാന്സീസ് പാപ്പാ ഒരിക്കല്‍ പറഞ്ഞു "ആത്മാഭിമാനമാണു ഒരാള്‍ക്കു ഏറ്റവും വലുതു. വേശ്യാവ്രുത്തിക്കുപോകുന്ന പാപിനിക്കുപോലും അവളുടെ അന്തസ് വലുതാണു. അതിനെ നമ്മള്‍ മുറിപ്പെടുത്തരുതു. എത്രകൊടും പാപിയുടേയും ആത്മാഭിമാനത്തെ നമ്മള്‍ ബഹുമാനിക്കണം. കാരണം ദൈവ സാന്നിദ്ധ്യത്തിന്‍റെ പ്രതിഫലനമാണു അതു."

യേശുവും എപ്പോഴും പാപികള്‍ക്കും അശരണര്‍ക്കും അത്താണിയായിരുന്നു. വലിയ സമ്പന്നരുടെ വീട്ടില്‍ സദ്യക്കിരിക്കുമ്പോഴും യേശുവിന്‍റെ ഹ്രുദയം പാപികള്‍ക്കും രോഗികള്‍ക്കും സംലഭ്യമായിരുന്നു. ബൈബിളില്‍ ഉടനീളം നാം കാണുന്നതാണു ഇതു.

പാപ്പാ പരഞ്ഞ ഒരു സംഭവ കഥ

പാപ്പാ അര്‍ജന്‍റീനയില്‍ ആയിരുന്ന കാലം. ഒരു പാവപ്പെട്ട സ്ത്രീയുടെ ഭര്ത്താവു രണ്ടു കുട്ടികളേയും അവരേയും ഉപേക്ഷിച്ചു പോയി. കുഞ്ഞുങ്ങളെ വളര്ത്താന്‍ അവര്‍ക്കു ഒരു കഴിവും ഇല്ല. ജോലിയും ഇല്ല വല്ലപ്പോഴും മാത്രം അല്ലറ ചില്ലര ജോലി കിട്ടും. അതുകൊണ്ടു ഒന്നിനും തികയുകയില്ല. അതിനാല്‍ ചിലപ്പോള്‍ അവ്ള്‍ വേശ്യാവ്രുത്തിക്കുപോയിരുന്നു. പക്ഷേ അവള്‍ വലിയ ദൈവവിശ്വാസിയും ഭക്തയും ആയിരുന്നു. കുഞ്ഞുങ്ങളുമായി പള്ളിയില്‍ വരുമായിരുന്നു. ആ വിവരം അറിയാമായിരുന്നിട്ടുകൂടി അവരെ ഭവതിയെന്നേ അദ്ദേഹം സംബോധന ചെയ്തിരുന്നുള്ളു. കാരിത്താസില്‍ ക്കൂടി കഴിയുന്ന സഹായം അവര്‍ക്കു ചെയ്തുകൊടുക്കയും ചെയ്തിരുന്നു. ഒരിക്കല്പോലും അവരുടെ അഭിമാനത്തിനു ക്ഷതം വരാന്‍ അദ്ദേഹം അനുവദിച്ചില്ല. ഒരിക്കല്‍ അരമനയി വന്ന ആ സ്ത്രീ തന്നെ പാപ്പായോടു ആ കാര്യം പരഞ്ഞു. അങ്ങു എന്നെ ഭവതിയെന്നു വിളിച്ചു ബഹുമാനിക്കുന്നതിനു നന്ദിപരയാനാണു അവര്‍ വന്നതെന്നു. ( അവള്‍ക്കറിയാമായിരുന്നു എല്ലാവരേയുംപോലെ അവളൂടെ ചരിത്രം പാപ്പായിക്കും അറിയാമായിരുന്നെന്നു.  പാപ്പായെന്നു ഞാന്‍ പരഞ്ഞതു പാപ്പായാകുന്നതിനു മുന്‍പു അര്‍ജന്‍റ്റീനയില്‍ ആയിരുന്നപ്പോഴത്തെ കാര്യമാണു. മനസിലാക്കാന്‍  ‌വേണ്ടി പാപ്പായെന്നു പറഞ്ഞതാണു.) 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...