Wednesday 29 March 2017

വചനം കൊണ്ടുള്ള കളി !

ബൈബിളില്‍ എവിടെയാ ഇതു എഴുതിയിരിക്കുന്നതു ? 

എന്തു പറഞ്ഞാലും ഉടന്‍ ചോദ്യം വരും ബൈബിളില്‍ എവിടെയാ ഇതു പറഞ്ഞിരിക്കുന്നതു?

ഈ കൂട്ടര്‍ ബൈബിളില്‍ ഉള്ളതേ സ്വീകരിക്കൂ. പക്ഷേ ബൈളീല്‍ പറഞ്ഞിരിക്കുന്ന പ്രമേയം എന്താണെന്നു മനസിലാക്കാതെ അവര്‍ക്കു ഇഷ്ടംപോലെ അതിനെ വളച്ചൊടിക്കും!

ഈ കൂട്ടര്‍ക്കു ബൈബിള്‍ എവിടെയുണ്ടായി? എങ്ങനെ ഉണ്ടായി എന്നു അറിയില്ല. ഇതാണു ബൈബിള്‍ എന്നുപറഞ്ഞു ലോകത്തിനു കൊടുത്തതാരാണെന്നു അറിയില്ല. 

അവരുടെ ഉത്ഭവംതന്നെ ബൈബിളിന്‍റെ ദുര്‍വ്യാഖ്യാനത്തില്‍ കൂടെയാണല്ലോ ? 

ഇനിയും വിഷയത്തിലേക്കു കടക്കാം .

വീട്ടില്‍ നടക്കുന്നതും നടന്നതുമായ കാര്യങ്ങള്‍ ദൂരെയിരിക്കുന്ന ഒരാളെ എഴുതി അറിയിക്കുമ്പോള്‍ അവിടെ നടന്നതും പറഞ്ഞതുമായ എല്ലാകാര്യങ്ങളും വള്ളിപുള്ളിവിടാതെ എഴുതാന്‍ പറ്റുമോ? അങ്ങനെ എഴുതിയാല്‍ ഒരു വലിയ പുസ്തകം തന്നെ എഴുതേണ്ടി വരും. എന്നാല്‍ എഴുതുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഏതാനും കാര്യങ്ങള്‍ മാത്രം ഒന്നോ രണ്ടോ പേജില്‍ എഴുതിയാല്‍? ആ എഴുത്തില്‍ ഇല്ലാത്ത എന്തെല്ലാം കാര്യങ്ങള്‍ ആ വീട്ടില്‍ ഉള്ളവര്‍ക്കു അറിയാം ! അതെല്ലാം ഒരു പാരമ്പര്യമായി അവര്‍ സൂക്ഷിക്കുന്നു. ആ എഴുത്തു മാത്രം കഷത്തില്‍ വെച്ചുകൊണ്ടു നടക്കുന്നയാള്‍, ആ വീട്ടില്‍ നടന്ന പലകാര്യങ്ങളും വീട്ടുകാര്‍ പറയുമ്പോള്‍ അതൊന്നുമീ എഴുത്തില്‍ ഇല്ല. അതിനാല്‍ നിംഗള്‍ പറയുന്ന കാര്യം സ്വീകാര്യ്മല്ലായെന്നു പറഞ്ഞാല്‍ ? എന്തു പറയണം ? 

ഇനിയും പ്രസക്തഭാഗത്തിലേക്കു വരാം !

യേശു ചെയ്തതും പറഞ്ഞതുമായ എല്ലാകാര്യങ്ങളും ബൈബിളില്‍ ഉണ്ടോ? ഇല്ല. യേശു പറഞ്ഞതും കേട്ടതും കണ്ടറിഞ്ഞതുമായ ശിഷ്യന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം. 

"ഈ ശിഷ്യന്‍ തന്നെയാണു ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും. അവന്‍റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം.

യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ടു. അതെല്ലാം എഴുതിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ലോകത്തിനു തന്നെ സാധിക്കാതെ വരുമെന്നണു എനിക്കു തോന്നുന്നതു." ( യോഹ. 21: 24 - 25 ) 

യേശു ചെയ്തതും പറഞ്ഞതുമായ എല്ലാകാര്യങ്ങളും ബൈബിളില്‍ ഇല്ല. എന്നാല്‍ അതു അപ്പസ്തോലന്മാരുക്കും പിംഗാമികള്‍ക്കും അറിയാം . അതു തന്നെയാണു വിശുദ്ധ പാരമ്പര്യം. പാരമ്പര്യങ്ങളില്‍ നിന്നുമാണു ബൈബിള്‍ രൂപപ്പെട്ടതു. അതില്‍ തന്നെ ചിലകാര്യങ്ങള്‍ മാത്രമാണു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണു വി.യോഹന്നാന്‍ തന്നെ പറഞ്ഞിരിക്കുന്നതു .

വി. മത്തായിയും വി. യോഹന്നാനും അവര്‍ കണ്ടതുംകേട്ടതും സ്പര്‍ശിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ എഴുതിയെങ്കില്‍ യേശുവിന്‍റെ കൂടെ ഇല്ലായിരുന്ന വി,ലൂക്കോസും വി. മര്‍ക്കൊസും പാരമ്പര്യങ്ങളില്‍ നിന്നും മാത്രമുള്ല അറിവാണു സുവിശേഷം എഴുതാന്‍ അവരെ സഹായിച്ചതു. 

വിശുദ്ധ മര്‍ക്കോസാണു ആദ്യമായി സുവിശേഷം റൊമില്‍ വെച്ചു. ഏഡി 65 നും 70 നും ഇടയില്‍ എഴുതിയതായി പണ്ഡിതന്മാര്‍ പറയുന്നതു. 

Image result for bible

മുഖ്യമായി മനസിലാക്കേണ്ട കാര്യം.

സുവിശേഷം ഒരു ജീവചരിത്രമല്ല. സ്ഥലകാലപരിഗണനകളെ മുന്‍ നിറുത്തി സംഭവങ്ങള്‍ യധാര്ത്ഥത്തില്‍ നടന്ന ക്രമത്തില്‍ വിവരിക്കുകയുമല്ല സുവിശേഷകന്രെ ലക്ഷ്യം. സ്വ്ന്തമായ ഒരു ദൈവശാസ്ത്ര വീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണു വി.മര്‍ക്കൊസ് ചെയ്യുന്നതു. സഭയില്‍ നിലനിന്ന വി.പാരമ്പര്യങ്ങളില്‍ നിന്നാണെല്ലോ മര്‍ക്കോസിനു ഈ വിവരങ്ങള്‍ ലഭിക്കുന്നതു. ദൈവപുത്രനായ  യേസുക്രിസ്തുവിന്‍റെ സദ്വാര്ത്ത വിളമ്പരം ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു വി.മര്‍ക്കോസിനു ഉണ്ടായിരുന്നതു. എന്നാല്‍ വി. മത്തായി ഊന്നല്‍ കൊടുക്കുന്നതു യേശു അബ്രാഹത്തിന്‍റെയും ദാവീദിന്രെയും പുത്രനും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനും ആണെന്നാണു. വി. ലൂക്കോസിന്‍റെ സുവിശേഷത്തിന്‍റെ പ്രത്യേകത ദൈവത്തിന്‍റെ രക്ഷാകര പ്രവര്ത്തികളുടെ ഉച്ചകോടിയാണു രക്ഷാകര സംഭവം. യേശുവില്‍ ക്കൂടി പൂവണിഞ്ഞ രക്ഷാകര പ്രവര്ത്തികള്‍ പിന്നീടു സഭയില്‍ ക്കൂടി തുടര്ന്നുകൊണ്ടേയിരിക്കുന്നു. 

ഈ മൂന്നു സുവിശേഷങ്ങളും സമാന്തര സുവിശേഷങ്ങളാണെങ്ങ്കില്‍ വി.യോഹന്നാന്‍റെ സുവിശേഷം ഇതില്‍ നിന്നും വ്യ്ത്യസ്ഥമാണു. ജീവന്‍,മരണം,പ്രകാശം അന്ധകാരം ,സത്യം ,വ്യാജം, ആത്മാവു, ജഡം, തുടങ്ങിയ പദാവലിയിലും ആശയങ്ങളിലും കൂടെയാണു ശുവിശേഷകന്‍ യേശു സംഭവം അവതരിപ്പിക്കുന്നതു, 

ഞാന്‍ ഇത്രയും പറഞ്ഞതു സുവിശേഷത്തെക്കുറിച്ചു ഒരു ഐഡിയാ കിട്ടാനായിരുന്നു. ആദ്യകാലത്തു ക്രിസ്തു സംഭവം മുഴുവന്‍,ക്രിസ്തു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളെല്ലാം വാമൊഴിയായി മാത്രം സഭയില്‍ നിലനിന്നു. അവയില്‍ ഏതാനും കാര്യങ്ങള്‍ മാത്രമാണു സുവിശേഷകന്മാര്‍ ലിഖിതരൂപത്തിലാക്കിയതു. അതും ആദ്യം എഴുതിയതു യേശുവിന്രെ കൂടെ ഇല്ലാതിരുന്ന ,കണ്ടിട്ടുപോലുമില്ലാതിരുന്ന വി മര്‍ക്കോസാണു.

ഇതില്‍ നിന്നും നാം മനസിലാക്കേണ്ടതു സഭയില്‍ വാമൊഴിയായി നിലനില്ക്കുന്നതും പരമ്പരാഗതമായി സഭയില്‍ ഉള്ളതുമായ പലകാര്യങ്ങളും ബൈബിളില്‍ ഇല്ല. 

അതിനാല്‍ സഭപറയുന്ന പഠിപ്പിക്കുന്ന പലകാര്യങ്ങളും ബൈബിളില്‍ ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. ചുരുക്കത്തില്‍ ബൈബിളില്‍ ഉള്ളതും പാരമ്പര്യത്തില്‍ ഉള്ളതുമായ കാര്യങ്ങളാണു സഭയില്‍ ഉള്ളതു .

എന്തുപറഞ്ഞാലും ഇതു ബൈബിളില്‍ എവിടെ ? 

എന്നു ചോദിക്കുന്നവര്‍ ചിന്തിക്കുക ഇതില്‍ പരം ഉuളത്തരം  ചോദിക്കാനുണ്ടോ ? 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...