Saturday 18 March 2017

ദൈവകല്പനയുടെ കാപ്സ്യൂള്‍ !

"എല്ലാവസ്തുക്കളേക്കള്‍ ദൈവത്തെ സ്നേഹിക്കുക. തന്നത്താന്‍ സ്നേഹിക്കുന്നതുപോലെ മറ്റെല്ലാവരേയും സ്നേഹിക്കുക."

അരാണു മറ്റെല്ലാവരും ?

മനുഷ്യജാതിയില്‍ പെട്ടവര്‍ എല്ലാവരും !
അവിടെ ജാതിയോ, മതമോ, വര്ണ്നമോ ഇല്ല.
കാരണം മനുഷ്യര്‍ ദൈവസ്രിഷ്ടിയാണെങ്കില്‍ ഭൂമുഖത്തു കാണുന്ന എല്ലാമനുഷ്യര്‍ക്കും പിതാവു ഏകനാണു.

അതിനാല്‍ ഭൂമുഖത്തു കാണുന്ന മനുഷ്യരെല്ലാം ഏകപിതാവായ ഏക ദൈവത്തിന്‍റെ മക്കളാണു.
ഓരോരോ സമയത്തു ഭൂമുഖത്തു ജാതിയും വര്‍ഗവും ,വര്ണവും ഉണ്ടായാലും എല്ലാവരേയും രക്ഷിക്കുന്നതു ഏക ദൈവം തന്നെയാണു. അതിനാല്‍ എല്ലാവര്‍ക്കും ദൈവം തന്നെ തന്നെ വെളിപ്പെടുത്തികൊടുക്കുന്നു. രക്ഷയുടെ മാര്‍ഗവും കാണിച്ചുകൊടുക്കുന്നു. വെളിപാടില്‍ ക്കൂടി തന്നെതന്നെ ഓരോ വര്‍ഗത്തിനും വെളിപ്പെടുത്തികൊടുത്തിരിക്കുന്നു. അതു സ്വീകരിച്ചമനുഷ്യര്‍ അവരവരുടെ കഴിവിനനുസ്രിതമായി അതിനെ വ്യാഖ്യാനിച്ചു. പക്ഷേ അതൊന്നും പൂര്ണതയില്‍ മനസിലാക്കാന്‍ മനുഷ്യനു കഴിഞ്ഞില്ല. എന്നാല്‍ പൂര്ണതയില്ലെങ്കിലും മനുഷ്യനു ദൈവത്തെ പറ്റി ഒരു ഐഡിയാ ലഭിച്ചു. അതിനനുസ്രിതമായി മനുഷ്യന്‍ രക്ഷയുടെ  മാര്‍ഗത്തില്ക്കൂടി സന്‍ചരിക്കുന്നു.

എന്നാല്‍ ദൈവപുത്രന്‍ വന്നപ്പോള്‍ മാത്രമാണു വെളിപാടിന്‍റെ പൂര്ണത മനുഷ്യനു മനസിലാകുന്നതു,
മോശയുടെ നിയമം പോലും അതിന്‍റെ പൂര്ണതയിലല്ലായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഞാന്‍ നിയമം ഇല്ലാതാക്കാനല്ല വന്നതു. അതു പൂര്ത്തീകരിക്കാനാണു. നിയമജ്ഞരും ഫരീശയരും നിയമം വള്ളിപുള്ളിവിടാതെ അതുപോലെ കാത്തുസൂക്ഷിക്കുന്നവരായതിനാല്‍ യേശു പറഞ്ഞതിനെ നിയമം കയ്യിലെടുത്തു മോശയുടെ നിയമത്തിനു എതിരായി പറയുന്നു .അതിനാല്‍ ദൈവദൂഷണം പറയുന്നുവെന്നുപറഞ്ഞു യേശുവിനെ കല്ലെറിയാന്‍ ശ്രമിച്ചതു. (ഇന്നു പെന്തക്കൊസ്തുകാരും അവര്‍ ചെയ്തതുപോലെ ബൈബിള്‍ കയിലെടുത്തു അതിലെ ചില വാചകങ്ങള്‍ കയ്യിലെടുത്തു കത്തോലിക്കാസഭക്കു എതിരായി പ്രയോഗിക്കാന്‍ ശ്രമിക്കുന്നതും യേശുവിന്‍റെ കാലത്തെ ഫരീശയരുടേയും നിയമഞ്ജരുടേയും ചെയ്തികള്‍ പോലെയാണു. )

അതുകൊണ്ടാണു യേശു ചെയ്തപലതും മോശയുടെ നിയമത്തിനു എതിരായി യഹൂദര്‍ക്കു തോന്നിയതു . യേശു  കുഷ്ട രോഗിയെ കെട്ടിപ്പിടിച്ചു. ചുങ്കക്കരുടെയും ,വ്യ്ഭിചാരികളേയും മാറ്റിനിര്ത്തിയില്ല. ഭര്യയെ ഉപേക്ഷചീട്ടുകൊടുത്തു പിരിച്ചു വിടാമെന്നുള്ല മോശയുടെ നിയമം ശരിയല്ലെന്നു യേശു തെളിയിച്ചു. വ്യ്ഭിചരികളെ കല്ലെറിഞ്ഞുകൊല്ലാന്‍ യേശു കൂട്ടുനിന്നില്ല. വ്യഭിചാരമെന്നുപറഞ്ഞാല്‍ ഒരുവന്‍ പാപം ചെയ്യാനായി ഒരു സ്ത്രീയെ മോഹിച്ചാല്‍, ദുഷ്ടലാക്കോടെ നോക്കുന്നതുപോലും വ്യഭിചാരമാകുമെന്നു യേശു പഠിപ്പിച്ചു, ഇതെല്ലാം നിയമത്തിന്രെ പൂര്ത്തീകരണമായിരുന്നു.

ഇതിന്‍റെയെല്ലാം കാതല്‍ ദൈവം കരുണയാണെന്നും, കരുണാമയനാനെന്നും, മനുഷ്യരെ രക്ഷിക്കാനല്ലാതെ അവരെ ശിക്ഷിക്കാന്‍ കഴിവില്ലാത്തവനാണു ദൈവമെന്നും ,അറിവില്ലാത്തവരോടു വളരെ കരുണ കാണിക്കുമെന്നും അവിടുന്നു തെളിയിച്ചു. " അതുകൊണ്ടാണു അജ്ഞതയുടെ കാലഘട്ടം അവിടുന്നു കണക്കിലെടുത്തില്ലെന്നു " പറയുന്നതു.

അറിവില്ലാത്തവര്‍ ചെയ്യുന്ന തെറ്റിനു വലിയ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ദൈവം ഹ്രുദയമാണു പരിശോധിക്കുക,

ഇതിന്‍റെയെല്ലാം ചുരുക്കമാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു " എല്ലാ മതത്തിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നുവെന്നു "
എല്ലാമതത്തിലും ദര്‍ശനങ്ങളും.വെളിപാടുകളും നല്കിയവന്‍ ഏകസത്യ ദൈവം തന്നെയാണു. എല്ലാമതത്തിലും രക്ഷയുടെ മാര്‍ഗം കാണിച്ചുകൊടുക്കുന്നതും ഏകസത്യദൈവം തന്നെയാണു.

അതിനാല്‍ മനുഷ്യവര്‍ഗത്തിന്‍റെ മുഴുവന്‍പിതാവു ഏകസത്യദൈവം തന്നെയാണു,

ഓരോരുത്തര്‍ അവരവരുടെ ഭാഷയില്‍ ദൈവത്തെ ഓരോ പേരു വിളിച്ചു. ദേവൂസ്, ദേവാ, യാഹ്വേ, യഹോവാ,  ആലാഹാ, ആലോഹോ, അള്ലാഹു, ഈശ്വര്‍, ദൈവം, ഭഗവാന്‍, എന്തു പറഞ്ഞാലും ഇതെല്ലാം ഏകദൈവത്തെയാണു സൂചിപ്പിക്കുക,

അതിനാല്‍ ക്രിസ്ത്യാനി മാത്രമേ രക്ഷിക്കപെടൂ , ബാക്കിയെല്ലാവരേയും ദൈവം നശിപ്പിക്കുമെന്നു പറയാന്‍ നമുക്കു അധികാരമില്ല. അവരെ ദൈവം എങ്ങനെയാണു രക്ഷിക്കുകയെന്നു ഓര്ത്തു സമയം കളയണ്ടാ. ലഭിച്ച ക്രിപക്കനുസരിച്ചു ജീവിക്കുക. അറ്റുള്ളവരുടെ മുന്‍പില്‍ സുവിശേഷമായി ജീവിക്കുക, !

ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നാം .തല്ക്കാലം നിര്ത്തുന്നു .

ദൈവത്തിനു മഹത്വം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...