Friday 17 March 2017

സഭയേയും പാപ്പായേയും പഠിപ്പിക്കാന്‍ ഇറങ്ങിയവര്‍ !

ഈ കൂട്ടര്‍ക്കു എല്ലാം അറിയാമെന്നു സ്വയം കരുതുന്നു.
എന്തിനും ഉടന്‍ ഉത്തരം. സഭക്കു ഒന്നും അറിയില്ലെന്നും പരയും. അതിനാല്‍ സഭയും സഭാതലവനും പരയുന്നതല്ല ശരിയെന്നും പറഞ്ഞുകളയും !

ഇന്നലെ ഞാന്‍ എഴുതിയതിന്‍റെ ഒരു ഭാഗമാണു ഇതു    (താഴൈടുന്നു )

"സമ്പൂര്ണമായ ഉറപ്പോടെ ഒരാള്‍ ദൈവത്തെ കണ്ടു മുട്ടിയെന്നു കരുതുകയും ഒരു അല്പം പോലുംസംശയം അയാള്‍ക്കു അക്കാര്യത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അതു തെറ്റായ ദൈവാനുഭവമാണു. എന്നെ സംബന്ധിച്ചിടത്തോളം ഇതു പ്രാധാനപ്പെട്ട മാനദണ്ഡമാണു .എല്ലാചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒരാളുടെ കൈ വശം ഉണ്ടെങ്കില്‍ അതു ദൈവം അവന്‍റെ കൂടെയില്ലെന്നുള്ളതിനു തെളിവാണു. സ്വന്തം താലപര്യത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്ന വ്യാജപ്രവാചകനാണു അയാള്‍ .
മോശയെപ്പോലുള്ള മഹാ നേതാക്കള്‍ സംശയത്തിനു ഒരിടം എപ്പോഴും ബാക്കിയിട്ടിരുന്നു. നമ്മുടെ ഉറപ്പുകള്‍ക്കു അതീതമായി തമ്പുരാനു എപ്പോഴും നമ്മള്‍ അല്പം ഇടം നല്കണം. അതിനു നമ്മള്‍ എളിമയുള്ളവരാകണം." (പാപ്പായുടെപഠനങ്ങള്‍ പെജ് 57 )

ആ ലേഖനം വായിച്ചിട്ടു ഒരാള്‍ (കര്ത്ത്രുദാസനെന്നു സ്വയം  പരിചയപ്പെടുത്തും) എഴുതി പാപ്പാ പറയുന്നതാണോ അതോ ബൈബിള്‍ പരയുന്നതോ സ്വീകരിക്കേണ്ടതെന്നു എന്നിട്ടു പഴയനിയമവാക്യങ്ങളും കോട്ടുചെയ്തിരുന്നു.

ഇതുപോലെയുള്ലവര്‍ യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു. അവരും പറഞ്ഞതു യേശുവിനു ഒന്നും അറിയില്ല. എല്ലാം അവര്‍ക്കു അറിയാമെന്നു. (നിയമജ്ഞര്‍, സദുക്കായര്‍, ഫരീസേയര്‍ മുതല്പേര്‍)

അവരുടേയും അറിവു വളരെ പരിമിതമാണെന്നു അവരെ മനസിലാക്കാനായി യേശു അവരോടു ചോദിച്ച ചോദ്യമാണു ഇതു. ദാവീദുതന്നെ പറഞ്ഞകാര്യം പറഞ്ഞുകൊണ്ടാണു ചോദ്യം. കര്ത്താവു എന്‍റെ കര്ത്താവിനോടു അരുള്‍ ചെയ്തു ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍റെ വലതു ഭാഗത്തു ഉപവിഷ്ടനാകുക. ദാവീദുതന്നെ അവനെ കര്ത്താവെന്നുവിളിക്കുന്നു. പിന്നെ എങ്ങനെയാണു അവന്‍ അവന്‍റെ പുത്രനാകുന്നതു?      (മര്‍ക്കോ.12:36 - 37 )

ക്രിസ്തു  ദാവീദിന്‍റെ പുത്രനാനെന്നു പറയുന്നു. അതേ സമയം ദാവീദു കര്ത്തവെന്നു വിളിക്കുക്യും ചെയ്യുന്നു. എല്ലാം അറിയാമെന്നു നടിക്കുന്നവര്‍ക്കു ഉത്തരം ഇല്ലായിരുന്നു.

പണ്ടുകാലത്തെ ഉപദേശിമാര്‍ തന്നെയാണു ഇന്നു പേരുമാറ്റി കര്ത്ത്രുദാസന്മാരെന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നവര്‍. അവരാണു സഭയേയും സഭാ തലവന്മാരേയും പഠിപ്പിക്കാനിറങ്ങിയിരിക്കുന്നതു .

കുറെ ഉപദേശിമാര്‍ പറഞ്ഞു. പാപ്പാ ക്ഷമ ചൊദിച്ചു . മാര്‍പ്പാപ്പാ ക്ഷമ ചോദിച്ചതു അവരോടാണെന്നു വരുത്തി വെയ്ക്കുന്നു. 200 വര്ഷം പോലും തികയാത്തവരോടു മദ്ധ്യയുഗങ്ങളില്‍ സംഭവിച്ചതു അവരോടാണെന്നു പാവങ്ങള്‍ ധരിക്കുന്നു. മനുഷ്യന്‍ 200 വര്ഷത്തിനിപ്പുറം രൂപം കൊടുത്ത കൂട്ടമാണു പെന്തക്കോസ്തെന്നു പാവം വയറ്റിപ്പിഴപ്പിനു നടക്കുന്ന ഉപദേശി സഹോദരന്മാര്‍ക്കു അറിയില്ല.

കെ.പി. യോഹന്നാന്‍റെ സഭ അപ്പസ്തൊലിക പാരമ്പര്യം ഉള്ല സഭയാണെന്നു പറയുന്നതു പോലെയാണു പെന്തക്കോസ്തുകാരും പറയുക. പാവങ്ങള്‍ !

മനസിലാക്കേണ്ട ചില ദൈവീകരഹസ്യങ്ങള്‍ !
യേശു ക്രിസ്തു ദാവീദിന്‍റെ മകനാണു അതുപോലെ ദാവീദിന്‍റെ കര്ത്താവുമാണു.

യേശുക്രിസ്തു പരിശുദ്ധകന്യാമറിയത്തിന്‍റെ മകനാണു അതുപോലെ മറിയത്തിന്‍റെ രക്ഷകനും കര്ത്താവുമാണു.

മനുഷ്യരുടെ മുന്‍പില്‍ അല്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നവര്‍ സൂക്ഷിക്കുക. സഭക്കു എതിരായിട്ടാണു നിങ്ങളുടെ പ്രവര്ത്തനമെങ്കില്‍ അതു ദൈവതിരുമുന്‍പില്‍ വിലപ്പോകില്ല. അന്നു ചോദിക്കും !

"അന്നു പലരും എന്നോടു ചോദിക്കും. കര്ത്താവേ കര്ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്ത്തിക്കുന്നവരെ നിങ്ങള്‍  എന്നില്‍ നിന്നും അകന്നുപോകുവിന്‍ " (മത്താ.7:22-24 )

അതിനാല്‍ സൂക്ഷിക്കുക! ഇന്നലത്തെ മഴക്കു കിളിര്ത്ത വ്യാജന്മാരുടെ അല്ഭുതങ്ങളോ അടയാളങ്ങളോ കണ്ടു അവരുടെ പുറകെ പോകരുതു.

ഞാന്‍ ഇത്രയും എഴുതിയതു അവരുടെ വിവരക്കേടു കണ്ടിട്ടാണു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...