Thursday 23 March 2017

ബ്രംഹ്മചര്യം എന്നാല്‍ എന്തു ?

കത്തോലിക്കാസഭ പൂര്ണമായും ക്രിസ്തുകേന്ദ്രീക്രുതവും വചനാധിഷ്ടിതവുമാണെന്നു നമ്മേ അനുസ്മരിപ്പിക്കുന്ന ഒരു യാഥാര്ത്ഥ്യമാണു സഭയിലെ വൈദികരുടേയും ,സമര്‍പ്പിതരുടേയും ബ്രഹ്മചര്യം.

നമ്മുടെ കര്ത്താവു പറയുന്നതുപോലെ ദൈവത്തിന്‍റെ പ്രത്യേക ക്രുപ ലഭിച്ചവര് ‍(മത്താ.19:11 - 12 ) .കര്ത്താവിനെപ്പോലെയും വി. പൌലോസിനെപ്പോലെയും ദൈവരാജ്യത്തെപ്രതി നിത്യബ്രഹ്മചാരികളായി ജീവിക്കണമെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. അതിനാലാണു മറ്റു ഒരു ക്രൈസ്തവ സഭയിലും കാണാത്തതുപോലെ ലക്ഷക്കണക്കിനു ബ്രഹ്മചാരികളായ വൈദീകരേയും സമര്‍പ്പിതരേയും കത്തോലിക്കാസഭയില്‍ കാണുന്നതു.

" ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ " യെന്ന ആഹ്വാനം കൂട്ടിച്ചേര്ത്തുകൊണ്ടാണു " സ്വര്‍ഗരാജ്യത്തെ പ്രതി തങ്ങളെതന്നെ ഷണ്ഡരാക്കുന്നവരെക്കുറിച്ചു കര്ത്താവു ശിഷ്യന്മാരോടു സംസാരിച്ചതു. ( മത്താ.19:12 )
അവിടുന്നു തന്‍റെ ശിഷ്യരില്‍നിന്നും ആവശ്യപ്പെട്ടതു സമ്പൂര്ണ സമര്‍പ്പണമായിരുന്നു. ഈ വസ്തുത മനസിലാക്കികൊണ്ടാണു വി.പൌലോസ് എഴുതിയതു "എല്ലാവരും എന്നെപ്പോലെ ആയിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ ദൈവത്തില്‍നിന്നും ഓരോരുത്തര്‍ക്കും പ്രത്യേകദാനങ്ങളാണെല്ലോ ലഭിച്ചിരിക്കുന്നതു .അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു എന്നെപ്പോലെ ആയിരിക്കുന്നതാണു അവര്‍ക്കു നല്ലതു ." ( 1കോറി 7:7- 8 )

എന്തുകൊണ്ടു അവിവാഹിതര്‍ ?

കര്ത്താവിനെ അടുത്തു അനുകരിക്കുന്ന ശിഷ്യന്‍ അവിവാഹിതനായിരിക്കണമെന്നു വിപൌലോസ് ആഗ്രഹിച്ചു. അതിന്‍റെ കാരണവും അദ്ദേഹം പറയുന്നു.

"അവിവാഹിതര്‍ കര്ത്താവിനെ എങ്ങനെ സമ്പ്രീതനാക്കാമെന്നു ചിന്തിച്ചു കര്ത്താവിന്‍റെ കാര്യങ്ങളില്‍ തല്പ്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീക കാര്യങ്ങളില്‍ തല്പ്പരനാകുന്നു."( 1കോറി  7:32 )

ദൈവവചനത്തില്‍ പറയുന്നതനുസരിച്ചു ദൈവരാജ്യത്തെപ്രതി ബ്രഹ്മചര്യജീവിതം നയിക്കാന്‍ കത്തോലിക്കാസഭ നല്കുന്ന പ്രോത്സാഹനം മറ്റൊരിടത്തും നാം കാണില്ല. ദൈവവചനത്തിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടു " ഉല്ക്രിഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍" ( 1 കോറി.12:31 ) എന്നാണു വി. പൌലോസിനെപ്പോലെ കത്തോലിക്കാസഭയും പഠിപ്പിക്കുന്നതു.

യഥാര്ത്ഥ വചനാധിഷ്ടിത ജീവിതം നയിക്കുന്നതു കത്തോലിക്കാ സഭമാത്രമാണെന്നു മുകളില്‍ പറഞ്ഞ വേദ ഭാഗം നമ്മേ പഠിപ്പിക്കുന്നു. ഇനിയും വെളിപാടുകൂടി നോക്കാം

ക്രിസ്തുവാകുന്ന കുഞ്ഞാടു പോകുന്നിടത്തെല്ലാം അവിടുത്തെ അനുഗമിക്കുന്നവരെക്കുറിച്ചു ബൈബിളില്‍ പറയുന്നതു ഇപ്രകാരമാണു. " അവര്‍ ബ്രഹ്മചാരികളാണു. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി വിലക്കു വാങ്ങപ്പെട്ടവരാണു. ( വെളി .14:4 )

കര്ത്താവിന്‍റെ ഈ വെളിപാടൊക്കെ ഉള്‍കൊള്ളുന്ന കത്തോലിക്കരല്ലേ യഥാര്ത്ഥ  വചനാധിഷ്ടിതജീവിതം നയിക്കുന്നതു ?

അരെങ്കിലുംവീണാല്‍ അവിവാഹിതരായതുകൊണ്ടാണോ?  
എങ്കില്‍ പിന്നെ വിവാഹിതര്‍ വീഴുന്നതൊ ?
വിവാഹിതരില്‍ പരസ്ത്രീ, പുരുഷ ബന്ധം നടക്കുന്നില്ലേ?

തിന്മയുടെ ശക്തി എവിടേയും വളരാമെല്ലോ ?

യേശു ശിഷ്യന്മാര്‍ക്കു കോടുത്ത ഉപദേശം എത്രമഹ്ത്തരം!

മടിശീലയോ പണമോ,വെള്ളിയോ സ്വര്ണമോ കരുതരുതു.
മടിശീല കൊണ്ടു നടന്ന യൂദാസാണെല്ലോ വീണൂപോയതു.

ഇന്നും വീഴുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണു.
1) അവിഹിതപണസമ്പാദനം നടത്തുന്നവര്‍ (ഓരോ സ്ഥാപ നങ്ങളിലെ മാനേജരന്മാര്‍)
2) പണം ധൂര്ത്തടിക്കുന്നവര്‍ (ആഡംബരജീവിതം)
3) മദ്യം അല്പമായാല്‍ തെറ്റില്ലെന്നു ചിന്തിക്കുന്നവര്‍
4) അര്ഹതപ്പെട്ടവരെ മറ്റി നിര്ത്തി അനര്ഹര്‍ക്കു വാരിക്കോരി നല്കുന്നവര്‍
5) പ്രാര്ത്ഥനാജീവിതം ഇല്ലാത്തവര്‍ (വെറും പ്രഹസനം)
6) സുവിശേഷത്തെക്കാള്‍ മരാമത്തുപണിയെ സ്നേഹിക്കുന്നവര്‍

ഇവരൊക്കെ യേശുവിനെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നതു പണമാകുന്ന മാമോനെ ആയിരിക്കും.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...