Tuesday 28 March 2017

കാനായിലെ കല്ല്യാണവിരുന്നില്‍ യേശു മറിയത്തോടു

Ti EMOI KAI SOI = What to me and to you = എനിക്കും നിനക്കും എന്തു ?

ഇതാണു മൂലക്രുതിയില്‍ കാണുക.
"അവര്‍ക്കു വീഞ്ഞില്ല" എന്ന മാതാവിന്‍റെ വാക്കുകളില്തന്നെ പരോക്ഷമായ ഒരപേക്ഷയുണ്ടു . എന്നാല്‍ ഈ ചോദ്യം തന്നെ മൂന്നു അര്ത്ഥങ്ങളില്‍ മനസിലാക്കാം .

1) നിഷേധാര്‍ത്ഥം .മാതാവു ആവശ്യ്പ്പെട്ടതു നിഷേധിക്കുന്നു.
2) ശാസന. മാതാവിന്‍റെ അപേക്ഷയെ പരുഷമായി ശാസന. അവരുടെ പ്രശ്നത്തില്‍ നമുക്കു എന്തുക്കര്യമെന്നു ചോദിക്കുന്നതായി.
3) ഇടപെടലിന്‍റെ അര്ത്ഥത്തെപറ്റിയുള്ളചോദ്യം. ഇതെന്തു?

അമ്മയുടെ അപേക്ഷ സാധിക്കുന്നില്ലെങ്കില്‍ പരുഷമോ ശാസനയോ ആകാമായിരുന്നു. ഇവിടെ അതല്ല.
മാതാവിനു തന്‍റെ അപേക്ഷയുടെ ഫലത്തെക്കുറിച്ചു ഒരു സംശയവുമില്ല. അതാണെല്ലോ പരിചാരകരോടു പറഞ്ഞതു അവന്‍ നിംഗളോടു പറയുന്നതു ചെയ്യുവിന്‍. അത്യാവശ്യ സന്ധര്‍ഭത്തില്‍ ആരും പറയാതെതന്നെ  അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ അമ്മ അവരെ സഹായിക്കുന്നു.

ഈ ഇടപെടലിലെ പ്രസക്തഭാഗം "സ്ത്രീയേ എനിക്കും നിനക്കും എന്തു? എന്‍ടെ സമയം ഇനിയും ആയിട്ടില്ല." (യോഹ 2: 4). വളരെയധികം തെറ്റിധരിക്കപ്പെടുന്ന ഒരു ഭാഗമാണു ഇതു.

സഭാവിരോധികള്‍ അവളുടെ ദൈവമാത്രുത്ത്വത്തെ ചോദ്യം ചെയ്യുന്ന ഭാഗമാണു. ഇതു എന്നാല്‍ സഭാതനയര്‍ മാതാവിന്‍റെ മാധ്യസ്ഥ ശക്തിയെ എടുത്തു കാണിക്കുന്ന ഭാഗമായും ഉപയോഗിക്കുന്നു.

മഹത്വത്തിന്‍റെ അടയാളം.

"ഗലീലിയായിലെ കാനായില്‍ ഇതു പ്രവര്ത്തിച്ചു യേശു അടയാളങ്ങളുടെ ആരംഭം കുറിച്ചു. ഇതുവഴി അവിടുന്നു തന്‍റെ മഹത്ത്വം പ്രകടമാക്കുകയും അവിടുത്തെ ശിഷ്യര്‍  അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു." (യോഹ.2:11)

ഇനിയും പൊതുവായചിലകാര്യങ്ങള്‍ ചിന്തിക്കാം !

പരിശുദ്ധകന്യാമറിയം .

ആ വിവാഹവിരുന്നിലെ കുറവിനെ കണ്ടെത്തി ആരും ആവശ്യ്പ്പെടാതെ തന്നെ അതു പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നു. മറ്റാരും കാണാതിരുന്ന കുറവിനെയാണു തന്‍റെ പുത്രന്‍റെ സമയം ആകാഞ്ഞിട്ടുകൂടി പരിഹരിക്കപ്പെടുന്നതു.

മറ്റാരെങ്കിലും യേശുവിനോടു നേരിട്ടു ആവശ്യ്പ്പെട്ടിരുന്നെങ്കില്‍ അതു സാധിക്കുമായിരുന്നോ? ഒരിക്കലുമില്ല കാരണം അതുവരേയും തന്‍റെ സമയം ആയിട്ടില്ലായിരുന്നു. അതിനാല്‍ മറ്റു ആരു നേരിട്ടു യേശുവിനോടു പ്രാര്ത്ഥിച്ചിരുന്നെങ്കിലും നടക്കാത്ത കാര്യമാണു പരി. കന്യാമറിയത്തിന്‍റെ മാധ്യസ്ഥം മൂലം നേടിയെടുത്തതു. ഇവിടെയാണു അമ്മയുടെ അപേക്ഷയുടെ വില നാം മനസിലാക്കേണ്ടതു.

ക്ഷാളനത്തിനുള്ള 6 കല്ഭരണികള്‍ !
6 എന്ന നമ്പര്‍ തന്നെ അപൂര്ണതയെയാണു കാണിക്കുന്നതു. പൂര്ണത 7 എന്ന നമ്പരാണു. മുറ്റത്തു വെച്ചിരുന്ന ക്ഷാളന ഭരണികളില്‍ നിന്നും ക്ഷാളനം സ്വീകരിച്ചാല്‍ അതു അപൂര്ണതയാണു. അതില്‍ കുളിച്ചാല്‍ ശരീരത്തിലെ അഴുക്കുകളയാം. ആത്മീയമായി ഒന്നും നേടുന്നില്ല. ഇതു കാണിക്കുന്നതു മുറ്റത്തു വെച്ചു ചിലര്‍ കുളിച്ചിട്ടു രക്ഷിക്കപ്പെട്ടുവെന്നു പറയുന്നതിനു തുല്ല്യമാണു.

ഭരണിയും വെള്ലവും അവിടെ നിന്നും കലവറയിലേക്കു മാറ്റ്പ്പെടുമ്പോള്‍ അതു വിലയുള്ലതായി രൂപാതരപ്പെടുന്നു. വെള്ലം വീഞ്ഞായി രൂപാതരം പ്രാപിച്ചപ്പോള്‍ ഭരണികളും വീഞ്ഞും കലവറയിലേക്കു മാറ്റപ്പെട്ടപ്പോള്‍ വിലയുള്ളതായി മാറി.

മുറ്റത്തെ ക്ഷാളനം പള്ളിയകത്തു സ്നാനത്തിനുള്ള സ്തലത്തേക്കു മാറ്റപ്പെട്ടപ്പോള്‍ അതുവെറും കുളിയല്ല. ശരീരവും ആത്മാവും വിശുദ്ധീകരിക്കപ്പെടുന്നതായി നാം കാണുന്നു.

എന്താണു നോമ്പില്‍ നടക്കുന്നതു?
തപസാണു. താപനമാണു. തണുപ്പിക്കലാണു.
വെള്ലം തന്നെ തണുപ്പിച്ചാല്‍ സീറോ ഡിഗ്രിയാകുമ്പോള്‍ വെള്ലം മാറുന്നു അതിനു ആക്രുതിയുണ്ടാകുന്നു. പാറ പോലെ ഉറക്കുന്നു. മൈനസ് അമ്പതു അറുപതു നൂറു എന്നിംഗനെ പോയാലോ? അടിച്ചാല്‍ പൊട്ടാത്ത ഘരമായി രൂപാന്തരപ്പെടും! ഇതുപോലെ തപസില്‍ക്കൂടി മനുഷ്യനും ഒരുതരം രൂപാന്തരം പ്രാപിക്കുന്നു. അവന്‍ ആധ്യാത്മീകമായി ഉയരുന്നു. പാറപോലിരുന്ന മനുഷ്യന്‍ ഘനമില്ലാത്ത വളരെ ശാന്തമയ, ദൈവീകമായ അവസ്ഥയിലേക്കു രൂപാന്തരം പ്രാപിക്കുന്നു. ചൂടന്മാരൊക്കെ തണുപ്പന്മാരായി രൂപാന്തരപ്പെടൂന്നു. അനുരജ്ഞനത്തിലേക്കു കടന്നുവരുന്നു. കരുണയിലേക്കും സ്നേഹത്തിലേക്കും കടന്നുവരുന്നു. പ്രാര്ത്ഥനയിലേക്കു കടന്നുവരുന്നു. ഇതൊക്കെയാണു നോമ്പില്‍ സാധിക്കേണ്ടതു !

നമുക്കു പരിശുദ്ധ അമ്മയെ കണ്ടുപഠിക്കാം. ആവശ്യക്കാരുടെ ആവശ്യം കണ്ടറിഞ്ഞു അവരെ സഹായിക്കാന്‍ നമുക്കു സാധിക്കണം. എന്നോടു ചോദിച്ചാല്‍ കൊടുക്കാം എന്ന മനോഭാവം മാറ്റി അമ്മ ചെയ്തതുപോലെ ആവശ്യ്ക്കാരുടെ ആവശ്യം കണ്ടറിഞ്ഞു സഹായിക്കാന്‍ നമുക്കു സാധിക്കണം. അതുപോലെ അമ്മയുടെ മാധ്യസ്ഥം നമുക്കു എപ്പോഴും തേടാം.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...