
യേശുവില്ക്കൂടിയല്ലാതെ ആരും പിതാവിന്‍റെ അടുത്തേക്കു വരുന്നില്ല .
അതുപോലെ എനിക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണു യേശുവില്‍ ക്കൂടിയല്ലാതെ ആരും അമ്മയുടെ അടുത്തേക്കും വരുന്നില്ല. യേശുവിനെ അറിഞ്ഞ പല അക്രൈസ്തവരും അമ്മയുടെ അടുത്തേക്കു ഓടുന്നു.
അതുപോലെ തന്നെ ഞാന്‍ മനസിലാക്കീയ ഒന്നാണു പരിശുദ്ധ അമ്മ ധാരാളം അക്രൈസ്തവരെ യേശുവിങ്കലേക്കു അടുപ്പിക്കുന്നു. ധ്യാനകേദ്രങ്ങളിലെല്ലാം ഇതു കാണാന്‍ സാധിക്കുന്നു.
പരിശുദ്ധ കന്യാമറിയത്തെ ശരിക്കും മനസിലാക്കി സ്നേഹിച്ച ഹിന്ദുപെണ്‍കുട്ടികള്‍ യേശുവിനെ ആരാധിക്കുന്നു. കണ്ണീരോടെ ദിവ്യകാരുണ്യത്തെ ആരാധിക്കുന്നു.
" Whoever serves me ,must follow me, and where I am ,there will my servant be also. Whoever serves me ,the Father will honor. " (Jn.12:26 )
""എന്നെ ശുസ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ "
യേശുവിന്‍റെ വാക്കുകളാണു.
അമ്മയുടെ ശുസ്രൂഷ കല്ലറവരെ !
ഈ ലോകത്തില്‍ യേശുവിനെ ഇത്രയും ശുസ്രുഷിച്ച മറ്റൊരാള്‍ ഇല്ല.
9 മാസം ഉദരത്തീല്‍ വഹിച്ചു. ഈ ലോകത്തിലേക്ക് ജനിച്ചു വീണ നാള്‍ മുതല്‍ കുരീശില്‍ മരിക്കൂന്നതുവരെ എല്ലാശുസ്രൂഷകളും ചെയ്യുകയും പുത്രനെ അനുഗമിക്കുയും സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ പുത്രന്‍റെ വചനം ശ്രവിക്കുകയും അതു ഹ്രുദയത്തില്‍ സൂക്ഷിക്കുകയും ഈ ലോകത്തിലെ ആദ്യത്തെ ശിഷ്യയായി 33 വര്ഷം ഈ അമ്മ മകനോടു ഒപ്പമ്മുണ്ടായിരുന്നു.ബാക്കിയുള്ള ശിഷ്യന്മാര്‍ വെറും 3 വര്ഷം മാത്രം അതും പറയുന്നതൂ ഒന്നും മനസിലാക്കാതെ ,വെറുതെ കൂടെ നടന്നപ്പോള്‍, കന്യാമാറീയം എല്ലാം മനസിലാക്കി ഹ്രുദയത്തീല്‍ സൂക്ഷിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
"ഞാന്‍ ആയിരിക്കുന്നിടത്തു എന്‍റെ ശുസ്രൂഷകനും ആയിരിക്കും.."
ഇന്നു ആ അമ്മ തന്‍റെ മകന്‍റെ കൂടെതന്നെ സ്വര്‍ഗത്തില്‍ ഇരുന്നുകൊണ്ടു സഭക്കുവേണ്ടീ ലോകത്തിനുവേണ്ടി തന്‍റെ തിരുക്കുമാരനോടു മാദ്യസ്ഥം യാചിക്കുന്നു. ഫാത്തിമായിലും മറ്റും പ്രത്യക്ഷപെട്ട് റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്ത്ഥിക്കാന്‍പറഞ്ഞ അമ്മയെ മനസിലാക്കിയവരാണു ഈ ഹിന്ദു പെണ്‍കുട്ടികള്‍ !
"എന്നെ ശുസ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും "
അതേപിതാവിനാല്‍ ബഹുമാനിക്കപെട്ടവളാണു പരിശുദ്ധ കന്യാമറിയം.
ദൈവത്താല്‍ അയക്കപെട്ട ദൂതന്‍ കന്യാമറിയത്തിന്‍റെ അടുത്തു വന്നുപറഞ്ഞു "ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി !! കര്ത്താവു നിന്നോടു കൂടെ "
പിതാവു മറിയത്തെ ബഹുമാനിക്കുന്നു .അപ്പോള്‍ചോദിച്ചെക്കാം വരാനിരിക്കുന്ന കാര്യത്തിനു ഇപ്പോഴെ ബഹുമാനിക്കുമോ? ദൈവത്തിനു എല്ലാം പ്രസ്ന്‍റ്റു ടെന്സാണെല്ലോ ?
ലോകത്തില്‍ ഒരു അമ്മക്കും സ്വന്തം പുത്രന്‍റെ പീഠനം നേരില്‍ ക്കണ്ടു ഇത്രയും ചങ്ങ്കു പൊടിഞ്ഞിട്ടുണ്ടാകില്ല. സെമയോന്‍ പറഞ്ഞു നിന്‍റെ ഹ്രുദയത്തീല്‍ കൂടി ഒരു വാള്‍ കടക്കും.അതെല്ലാം അതുപോലെ നിറവേറിയല്ല്ലോ ? ഇതെല്ലാം പുത്രന്‍റെ ബലിയോടുചേര്ത്തു ആ നല്ല അമ്മ പിതാവിനു പുത്രനില്‍ കൂടി കാഴ്ചവെച്ചു ബലിയില്‍ പങ്കാളിയായി
ആ നല്ല അമ്മ ഇന്നും പുത്രന്‍റെ മണവാട്ടിയായ സഭക്കുവേണ്ടി നിത്യം മാധ്യസ്ഥം യാചിച്ചുകൊണ്ടു പുത്രന്‍റെ മുന്‍പില്‍ ഉണ്ടു .
പിതാവിനാല്‍ ബഹുമാനിക്കപെടുകയ്യും പൂത്രനാലും പരിശുദ്ധാത്മാവിനാലും സ്നേഹിക്കപെടുകായും ചെയ്ത ഇതുപോലൊരു വ്യക്തി ഇഹത്തിലോ പരത്തിലോ കാണില്ല.
ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഇത്രയും കാര്യങ്ങള്‍ മനസിലാക്കി പരിശുദ്ധ അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിഞ്ഞ ഈ പെണ്‍കുട്ടികളുടെ മുന്‍പില്‍ അറിയാതെ ഞാന്‍ നമ്രശിരസ്കനാകുന്നു. അവര്‍ക്കു ദിവസേന ദൈവാനുഗ്രഹം ഉണ്ടാകാനായി പ്രാര്ത്ഥിക്കുകയൂം ചെയ്യുന്നു
ഞാന്‍ ധാരാളം കുട്ടികളേയും മുതിര്ന്നവരേയും കാണുന്നു. ധ്യാനകേദ്രങ്ങളിലും, കൌണ്സിലിംഗിലും, മാര്യേജു പ്രിപ്പറേഷാനിലും ഒക്കെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനിച്ചു വളര്ന്നവര്‍ക്കു ഇത്രമ്മാത്രം ഉറച്ച വിശ്വാസം കാണുന്നീല്ലെന്നുതോന്നും.
ഉണ്ണീശോയുടേയും പരിശുദ്ധ അമ്മയുടേയും ഭക്തരായ ഈ സ്സഹോദരിമാരെ സമര്ത്ഥമായി അനുഗ്രഹിക്കാനായി നമുക്കും പ്രാര്ത്ഥിക്കാം
ദൈവത്തിനു മഹത്വമ്മുണ്ടാകട്ടടെ ! ആമ്മീന്‍ !
No comments:
Post a Comment