Friday 31 March 2017

ആ അച്ചന്‍ മാര്‍പ്പായുടെ കരുണാമയന്‍ വായിച്ചു കാണില്ലായിരിക്കണം

കുമ്പസാരക്കാര്‍ എല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണു ഫ്രാന്സീസ് പാപ്പായുടെ കരുണാമയന്‍ !
എന്തുകൊണ്ടു എന്നു ചോദിച്ചാല്‍ ഒരു ഉദാഹരണം മാത്രം പറയാം .കഴിഞ്ഞദിവസം ചനനാശേരില്‍ വെച്ചു ഒരു ചെറുപ്പക്കാരി സ്ത്രീ പറഞ്ഞു കുമ്പസാരക്കുട്ടില്‍ വെച്ചു അച്ചന്‍ ചോദിച്ചു എത്ര കുട്ടികള്‍ ഉണ്ടൂ ? ഫര്ത്താവിനു എന്താണു ജോലി ? ഇതു കേട്ടപ്പോള്‍ എനിക്കുതോന്നി ഇതു ഒരു അനാവശ്യചോദ്യമായിപ്പോയി .ആ അച്ചന്‍ മാര്‍പ്പായുടെ കരുണാമയന്‍ വായിച്ചു കാണില്ലായിരിക്കുമെന്നു .
പാപ്പാപറയുന്നു. കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന യാളും പാപിയാണെന്നും യേശുവാണു രണ്ടൂ കൂട്ട്രുടേയും പാപം മോചിക്കുന്നതെന്നും യേശു ഒരിക്കലും ആവശ്യ്മില്ലാത്തചോദ്യങ്ങള്‍ ചോദിക്കില്ലെന്നും യേശുവിന്‍റെ പ്രതിനിധിയായി ഇരിക്കുന്ന അച്ചനും യേശുവിനെപ്പോലെ കരുണാമയനായിരിക്കനമെന്നും.
എന്നിട്ടു ഒരു പെണ്‍കുട്ടിയുടെ സംഭവകഥ പരഞ്ഞു. അവള്‍ കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ ചെറുപ്പത്തിന്രെതായ എന്തോ പാപം പരഞ്ഞപ്പോള്‍ അച്ചന്‍ ചോദിച്ചു ഉറങ്ങുമ്പോള്‍ കൈ എവിടെയാ വയ്ക്കുന്നതെന്നു .ആ ചോദ്യം ആ കുഞ്ഞിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ജീവിതത്തില്‍ പിന്നീടു ഒരിക്കലും അവള്‍ കുമ്പസാരിച്ചിട്ടില്ല. ഇന്നു അവള്‍ മുത്തശിയാണു .

Image result for confession
ദൈവത്തിന്രെ കരുണയുടെ പ്രതിഫലനമാണു കുമ്പസാരക്കൂട്ടില്‍ നടക്കുന്നതു .അതു ഒരിക്കലും ഒരു പീഠനമുറി ആകാന്‍ പാടില്ലെന്നു പാപ്പാപറയുന്നു.
പാപ്പാതുടര്ന്നു പറഞ്ഞു.:
കുമ്പസാരത്തിനിരിക്കുമ്പോള്‍ വൈദീകരില്‍ ജിജ്ഞാസവരാം .പ്രത്യേകിച്ചും ലൈഗീകകാര്യങ്ങളില്‍ ,അതു ഒരു രോഗമാണു .പാപമാണു. ആവശ്യമില്ലാത്ത വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വൈദീകര്‍ നിര്‍ബന്ധിക്കരുതു .കുമ്പസാരിക്കാന്‍ വരുന്നവര്‍ തങ്ങളുടെ പാപങ്ങളെ പ്രതി ലജ്ജിതരാണു.പാപമോചനത്തിനു അതു തന്നെ ധാരാളമാണു. ( The Name of God is Mercy - 27 )
പാപ്പാതുടര്ന്നു: പറയുന്നതു കുമ്പസാരക്കാരന്‍ കേള്‍ക്കുകയെന്നുള്ളതാണു പ്രധാനം അല്ലാതെ കുമ്പസാരിക്കാന്‍ വരുന്നവരെ ചോദ്യം ചെയ്യുകയല്ലവേണ്ടതു .കുമ്പസാരക്കൂടു പീഠനമുറിയല്ല.
പാപ്പായുടെ കരുണാമയന്‍ എല്ലാവൈദീകരും വായിച്ചിരിക്കണം . ഇതു എഴുതുന്നതുകൊണ്ടു ആര്‍ക്കെങ്കിലും ഗുണമുണ്ടോ ? ഇനീം ഈ വിഷയം എഴുതണമോ ?

അനുതാപവും കുമ്പസാരവും !

പരിശുദ്ധാത്മാവാണു സഭയെ നയിക്കുന്നതു . അതിന്‍റെ ഒരു തെളിവാണു കാലോചിതമായി സഭാനവീകരണം നടക്കുന്നതു . ഈ കാലഘട്ടത്തിന്‍റെ ഒരു വലിയ ആവശ്യമായിരുന്നു സഭയെ നയിക്കാന്‍ വി.പത്രോസിന്‍റെ പിന്‍ഗാമിയായി ഫ്രാന്സീസ് മാര്‍ പാപ്പാ വരേണ്ടതു .
 
" Servus servorum Dei "എന്നതു വെറും ഒരു ഭംഗിവാക്കല്ലെന്നു പാപ്പായെ സംബന്ധിച്ചു അര്ത്ഥശങ്കക്കു ഇടയില്ലാതെ തീര്ത്തും പറയാം .

" ഓരോ മനുഷ്യനും ഒരു പെനി " എന്ന നോവലിലെ കഥ പാപ്പാ പറഞ്ഞതു വളരെ ശ്രദ്ധേയമാണു .
" ഒരു മിലിറ്ററി വൈദീകനായിരുന്നു ഗാസ്റ്റന്‍ .വധശിക്ഷക്കു വിധിക്കപ്പെട്ട ഒരുവന്‍റെ അവസാനത്തെ കുമ്പസാരം കേള്‍ക്കുകയായിരുന്നു. അദ്ദേഹം . നിരവധി സ്ത്രീകളുമായി അയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെ പറ്റി അയാള്‍ എണ്ണിപ്പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അതേക്കുറിച്ചു മനസ്താപമുണ്ടോയെന്നു ഗാസ്റ്റന്‍ അച്ചന്‍ ചോദിച്ചു.
ഞാനെങ്ങനെയാണു അതേക്കുറിച്ചു മനസ്തപിക്കുക ? അവയെ ക്കുറിച്ചു ഒന്നും എനിക്കു കുറ്റബോധമില്ല. കാരനം എനിക്കു ഏറ്റം ഇഷ്ടപ്പെട്ടകാര്യങ്ങളായിരുന്നു അവയെല്ലാം. അവസരം കിട്ടിയാല്‍ ഇനിയും ഞാന്‍ അതു ചെയ്യും പിന്നെ എങ്ങനെ ഞാന്‍ മനസ്തപിക്കും? 
 
Image result for The name of God is mercy

പാപ്പാ എടുത്തുപറയുകയാണു മരണത്തിന്‍റെ വക്കത്തു നില്ക്കുന്നയാളാണു അതെന്നു ഓര്‍ക്കണം .അവനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു ഒര്ത്തു അച്ചന്‍ ആലോചിച്ചു. എന്നിട്ടു അവനോടു ചോദിച്ചു എങ്കില്‍ അവയെ ഒര്ത്തു മനസ്താപം വരുന്നില്ലയെന്നതിനെ ഓര്ത്തു നിനക്കു മനസ്താപം ഉണ്ടോ ? ചെറിയ ഒരു മൌനത്തിനുശേഷം ആ ചെറുപ്പക്കാരന്‍ തലയാട്ടി. അതോടെ ഗാസ്റ്റന്‍ അച്ചന്‍ അയാള്‍ക്കു പാപമോചനം നല്കുകയും ചെയ്തു .

ഗാസ്റ്റന്‍ അച്ചന്‍റെ കുമ്പസാരം വിവരിച്ചിട്ടു പാപ്പാ ഇപ്രകാരം പറഞ്ഞു. " തീര്ത്തും അടഞ്ഞുകിടക്കുന്ന ഒരു വാതിലില്‍ ചെറിയൊരു വിടവു ഉണ്ടായാല്‍ മതി അതിലൂടെ തമ്പുരാന്‍ അകത്തു പ്രവേശിക്കും. അതാണു ദൈവകാരുണ്യ്ത്തിന്‍റെ രീതി. (The name of God is Mercy 33 )

എന്നിട്ടു പാപ്പാ ധൂര്ത്ത പുത്രന്‍റെ കഥയിലേക്കു കടന്നു.
" പാപമോചനം നല്കാനുള്ള ചെറിയോരവസരം പോലും കര്ത്താവു ഉപേക്ഷിക്കില്ല. നിവിര്ത്തിപ്പിടിച്ച കരങ്ങളുമായി മക്കളെകാത്തു നില്ക്കുന്ന പിതാവാണു ദൈവം .നമ്മുടെ തിരിച്ചു വരവും പ്രതീക്ഷിച്ചു എന്നും ചക്രവാളത്തില്‍ കണ്ണും നട്ടു കാത്തു നില്ക്കുകയാണു തമ്പുരാന്‍. ( NGM xix )

അകലെ വച്ചെ അപ്പന്‍ മകനെ കണ്ടു .അവനു എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുന്‍പു തന്നെ അവന്‍റെ അടുത്തു ഓടിയെത്തി. അവന്‍ പാപങ്ങള്‍ ഏറ്റുപറയുന്നതിനുമുന്‍പേ പിതാവു അവനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്നു. ഇതാണു ദൈവത്തിന്‍റെ കാരുണ്യം. (The name of God is mercy 45 )

ചുരുക്കത്തില്‍ അനുതാപത്തിന്‍റെ ഒരു ചെറിയ ഘടകമെങ്കിലും ഉണ്ടെങ്കില്‍ പാപം മോചിക്കപ്പെടും

Wednesday 29 March 2017

വചനം കൊണ്ടുള്ള കളി !

ബൈബിളില്‍ എവിടെയാ ഇതു എഴുതിയിരിക്കുന്നതു ? 

എന്തു പറഞ്ഞാലും ഉടന്‍ ചോദ്യം വരും ബൈബിളില്‍ എവിടെയാ ഇതു പറഞ്ഞിരിക്കുന്നതു?

ഈ കൂട്ടര്‍ ബൈബിളില്‍ ഉള്ളതേ സ്വീകരിക്കൂ. പക്ഷേ ബൈളീല്‍ പറഞ്ഞിരിക്കുന്ന പ്രമേയം എന്താണെന്നു മനസിലാക്കാതെ അവര്‍ക്കു ഇഷ്ടംപോലെ അതിനെ വളച്ചൊടിക്കും!

ഈ കൂട്ടര്‍ക്കു ബൈബിള്‍ എവിടെയുണ്ടായി? എങ്ങനെ ഉണ്ടായി എന്നു അറിയില്ല. ഇതാണു ബൈബിള്‍ എന്നുപറഞ്ഞു ലോകത്തിനു കൊടുത്തതാരാണെന്നു അറിയില്ല. 

അവരുടെ ഉത്ഭവംതന്നെ ബൈബിളിന്‍റെ ദുര്‍വ്യാഖ്യാനത്തില്‍ കൂടെയാണല്ലോ ? 

ഇനിയും വിഷയത്തിലേക്കു കടക്കാം .

വീട്ടില്‍ നടക്കുന്നതും നടന്നതുമായ കാര്യങ്ങള്‍ ദൂരെയിരിക്കുന്ന ഒരാളെ എഴുതി അറിയിക്കുമ്പോള്‍ അവിടെ നടന്നതും പറഞ്ഞതുമായ എല്ലാകാര്യങ്ങളും വള്ളിപുള്ളിവിടാതെ എഴുതാന്‍ പറ്റുമോ? അങ്ങനെ എഴുതിയാല്‍ ഒരു വലിയ പുസ്തകം തന്നെ എഴുതേണ്ടി വരും. എന്നാല്‍ എഴുതുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഏതാനും കാര്യങ്ങള്‍ മാത്രം ഒന്നോ രണ്ടോ പേജില്‍ എഴുതിയാല്‍? ആ എഴുത്തില്‍ ഇല്ലാത്ത എന്തെല്ലാം കാര്യങ്ങള്‍ ആ വീട്ടില്‍ ഉള്ളവര്‍ക്കു അറിയാം ! അതെല്ലാം ഒരു പാരമ്പര്യമായി അവര്‍ സൂക്ഷിക്കുന്നു. ആ എഴുത്തു മാത്രം കഷത്തില്‍ വെച്ചുകൊണ്ടു നടക്കുന്നയാള്‍, ആ വീട്ടില്‍ നടന്ന പലകാര്യങ്ങളും വീട്ടുകാര്‍ പറയുമ്പോള്‍ അതൊന്നുമീ എഴുത്തില്‍ ഇല്ല. അതിനാല്‍ നിംഗള്‍ പറയുന്ന കാര്യം സ്വീകാര്യ്മല്ലായെന്നു പറഞ്ഞാല്‍ ? എന്തു പറയണം ? 

ഇനിയും പ്രസക്തഭാഗത്തിലേക്കു വരാം !

യേശു ചെയ്തതും പറഞ്ഞതുമായ എല്ലാകാര്യങ്ങളും ബൈബിളില്‍ ഉണ്ടോ? ഇല്ല. യേശു പറഞ്ഞതും കേട്ടതും കണ്ടറിഞ്ഞതുമായ ശിഷ്യന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം. 

"ഈ ശിഷ്യന്‍ തന്നെയാണു ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും. അവന്‍റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം.

യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ടു. അതെല്ലാം എഴുതിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ലോകത്തിനു തന്നെ സാധിക്കാതെ വരുമെന്നണു എനിക്കു തോന്നുന്നതു." ( യോഹ. 21: 24 - 25 ) 

യേശു ചെയ്തതും പറഞ്ഞതുമായ എല്ലാകാര്യങ്ങളും ബൈബിളില്‍ ഇല്ല. എന്നാല്‍ അതു അപ്പസ്തോലന്മാരുക്കും പിംഗാമികള്‍ക്കും അറിയാം . അതു തന്നെയാണു വിശുദ്ധ പാരമ്പര്യം. പാരമ്പര്യങ്ങളില്‍ നിന്നുമാണു ബൈബിള്‍ രൂപപ്പെട്ടതു. അതില്‍ തന്നെ ചിലകാര്യങ്ങള്‍ മാത്രമാണു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണു വി.യോഹന്നാന്‍ തന്നെ പറഞ്ഞിരിക്കുന്നതു .

വി. മത്തായിയും വി. യോഹന്നാനും അവര്‍ കണ്ടതുംകേട്ടതും സ്പര്‍ശിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ എഴുതിയെങ്കില്‍ യേശുവിന്‍റെ കൂടെ ഇല്ലായിരുന്ന വി,ലൂക്കോസും വി. മര്‍ക്കൊസും പാരമ്പര്യങ്ങളില്‍ നിന്നും മാത്രമുള്ല അറിവാണു സുവിശേഷം എഴുതാന്‍ അവരെ സഹായിച്ചതു. 

വിശുദ്ധ മര്‍ക്കോസാണു ആദ്യമായി സുവിശേഷം റൊമില്‍ വെച്ചു. ഏഡി 65 നും 70 നും ഇടയില്‍ എഴുതിയതായി പണ്ഡിതന്മാര്‍ പറയുന്നതു. 

Image result for bible

മുഖ്യമായി മനസിലാക്കേണ്ട കാര്യം.

സുവിശേഷം ഒരു ജീവചരിത്രമല്ല. സ്ഥലകാലപരിഗണനകളെ മുന്‍ നിറുത്തി സംഭവങ്ങള്‍ യധാര്ത്ഥത്തില്‍ നടന്ന ക്രമത്തില്‍ വിവരിക്കുകയുമല്ല സുവിശേഷകന്രെ ലക്ഷ്യം. സ്വ്ന്തമായ ഒരു ദൈവശാസ്ത്ര വീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണു വി.മര്‍ക്കൊസ് ചെയ്യുന്നതു. സഭയില്‍ നിലനിന്ന വി.പാരമ്പര്യങ്ങളില്‍ നിന്നാണെല്ലോ മര്‍ക്കോസിനു ഈ വിവരങ്ങള്‍ ലഭിക്കുന്നതു. ദൈവപുത്രനായ  യേസുക്രിസ്തുവിന്‍റെ സദ്വാര്ത്ത വിളമ്പരം ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു വി.മര്‍ക്കോസിനു ഉണ്ടായിരുന്നതു. എന്നാല്‍ വി. മത്തായി ഊന്നല്‍ കൊടുക്കുന്നതു യേശു അബ്രാഹത്തിന്‍റെയും ദാവീദിന്രെയും പുത്രനും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനും ആണെന്നാണു. വി. ലൂക്കോസിന്‍റെ സുവിശേഷത്തിന്‍റെ പ്രത്യേകത ദൈവത്തിന്‍റെ രക്ഷാകര പ്രവര്ത്തികളുടെ ഉച്ചകോടിയാണു രക്ഷാകര സംഭവം. യേശുവില്‍ ക്കൂടി പൂവണിഞ്ഞ രക്ഷാകര പ്രവര്ത്തികള്‍ പിന്നീടു സഭയില്‍ ക്കൂടി തുടര്ന്നുകൊണ്ടേയിരിക്കുന്നു. 

ഈ മൂന്നു സുവിശേഷങ്ങളും സമാന്തര സുവിശേഷങ്ങളാണെങ്ങ്കില്‍ വി.യോഹന്നാന്‍റെ സുവിശേഷം ഇതില്‍ നിന്നും വ്യ്ത്യസ്ഥമാണു. ജീവന്‍,മരണം,പ്രകാശം അന്ധകാരം ,സത്യം ,വ്യാജം, ആത്മാവു, ജഡം, തുടങ്ങിയ പദാവലിയിലും ആശയങ്ങളിലും കൂടെയാണു ശുവിശേഷകന്‍ യേശു സംഭവം അവതരിപ്പിക്കുന്നതു, 

ഞാന്‍ ഇത്രയും പറഞ്ഞതു സുവിശേഷത്തെക്കുറിച്ചു ഒരു ഐഡിയാ കിട്ടാനായിരുന്നു. ആദ്യകാലത്തു ക്രിസ്തു സംഭവം മുഴുവന്‍,ക്രിസ്തു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളെല്ലാം വാമൊഴിയായി മാത്രം സഭയില്‍ നിലനിന്നു. അവയില്‍ ഏതാനും കാര്യങ്ങള്‍ മാത്രമാണു സുവിശേഷകന്മാര്‍ ലിഖിതരൂപത്തിലാക്കിയതു. അതും ആദ്യം എഴുതിയതു യേശുവിന്രെ കൂടെ ഇല്ലാതിരുന്ന ,കണ്ടിട്ടുപോലുമില്ലാതിരുന്ന വി മര്‍ക്കോസാണു.

ഇതില്‍ നിന്നും നാം മനസിലാക്കേണ്ടതു സഭയില്‍ വാമൊഴിയായി നിലനില്ക്കുന്നതും പരമ്പരാഗതമായി സഭയില്‍ ഉള്ളതുമായ പലകാര്യങ്ങളും ബൈബിളില്‍ ഇല്ല. 

അതിനാല്‍ സഭപറയുന്ന പഠിപ്പിക്കുന്ന പലകാര്യങ്ങളും ബൈബിളില്‍ ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. ചുരുക്കത്തില്‍ ബൈബിളില്‍ ഉള്ളതും പാരമ്പര്യത്തില്‍ ഉള്ളതുമായ കാര്യങ്ങളാണു സഭയില്‍ ഉള്ളതു .

എന്തുപറഞ്ഞാലും ഇതു ബൈബിളില്‍ എവിടെ ? 

എന്നു ചോദിക്കുന്നവര്‍ ചിന്തിക്കുക ഇതില്‍ പരം ഉuളത്തരം  ചോദിക്കാനുണ്ടോ ? 

മാധ്യസ്ഥ പ്രാര്ത്ഥന.

"അവിശ്രാന്തം ഉണര്ന്നിരുന്നു എല്ലാവിശുദ്ധര്‍ക്കും വേണ്ടി പ്രാര്ത്ഥിക്കുവിന്‍. ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്‍റെ രഹസ്യം ധൈര്യപൂര്വം പ്രഘോഷിക്കാനും നിംഗള്‍ എനിക്കുവേണ്ടി പ്രാര്ത്ഥിക്കുവിന്‍... എന്‍റെ കടമക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കുവാന്‍ വേണ്ടി നിങ്ങള്‍ പ്രാര്ത്ഥിക്കണം" ( എഫേ.6:18 - 20 )

മധ്യസ്ഥപ്രാര്ത്ഥന ഏറെ ഫലപ്രദമാണെന്നു പൌലോസ് അപ്പസ്തോലനു അറിയാമായിരുന്നു. സാധാരണജനത്തിന്‍റെ പ്രാര്ത്ഥനാ സഹായം പോലും ശ്ളീഹായിക്കു വലിയ പ്രയോജനം ചെയ്തെങ്കില്‍ !

യേശുവിന്‍റെ അമ്മയായ പരിശുദ്ധകന്യാമറിയത്തിന്‍റെ പ്രാര്ത്ഥന എന്തു വിലയുള്ളതാണു.! ഇതു പറയുമ്പോള്‍ പെന്തക്കോസ്തു സഹോദരന്മാര്‍ പറയും മറിയം മരിച്ചു മണ്ണടിഞ്ഞുവെന്നു ?
https://www.catholicculture.org/culture/liturgicalyear/pictures/maggiore.jpg
മരിച്ചവരോടു സഭാമക്കള്‍ ഒരിക്കലും പ്രാര്ത്ഥിക്കില്ല.
പരിശുദ്ധ കന്യാമറിയം ഇന്നും ജീവിച്ചിരിക്കുന്നതു കൊണ്ടാണു അമ്മയോടു മക്കള്‍ പ്രാര്ത്ഥിക്കുന്നതു. മക്കളുടെ പ്രാര്ത്ഥന അമ്മ തന്രെ മകനില്ക്കൂടി സാധിച്ചുതരുന്നു.

മറിയത്തെ ഭയക്കുന്ന പെന്തക്കോസ്തുകാര്‍
എന്തിനാണു മറിയത്തെ ഭയക്കുന്നു? അതു മനസിലാക്കാന്‍ ഉല്പ്പത്തിയിലേക്കു പോകണം.

"നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ ഹല തകര്‍ക്കും "( ഉല്പ.:3:15 ).

അതു നിറവേറണമെല്ലോ? നീയും സ്ത്രീയും തമ്മിലുള്ള ശത്രുത ഇന്നും നിലനില്ക്കുന്നു. അതിനാല്‍ കന്യാമറിയത്തിന്‍റെ പേരുകേട്ടാല്‍ വിറക്കും. പറയാവുന്ന അവഖ്യാതീ എല്ലാം അവള്‍ക്കെതിരേ പറയും. ചീത്തപറയും മൊട്ടത്തോടാന്നു പറയും. സമനിലതെറ്റി വെറുതെ പുലഭ്യം പറയും .

അവള്‍ സഭയുടെ അമ്മയാണു.
അവളുമായി സഭക്കുള്ലതു അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണു. സഭാതനയ്ര്‍ അവളെ വളരെയധികം ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. അമ്മയുറ്റെ ആധ്യസ്ഥം യാചിക്കുന്നു. ഏകമധ്യസ്ഥനായ തന്രെ മകനില്‍ക്കൂടി സഭാതനയര്‍ക്കു - തന്‍റെ മക്കള്‍ക്കു - ആവശ്യ്മുള്ലതെല്ലാം അവള്‍ വാങ്ങിക്കൊടുക്കുന്നു.

ആ നല്ല അമ്മയുടെ മാധ്യസ്ഥം നമുക്കു എന്നും കോട്ട യായിരിക്കട്ടെ !

Tuesday 28 March 2017

കാനായിലെ കല്ല്യാണവിരുന്നില്‍ യേശു മറിയത്തോടു

Ti EMOI KAI SOI = What to me and to you = എനിക്കും നിനക്കും എന്തു ?

ഇതാണു മൂലക്രുതിയില്‍ കാണുക.
"അവര്‍ക്കു വീഞ്ഞില്ല" എന്ന മാതാവിന്‍റെ വാക്കുകളില്തന്നെ പരോക്ഷമായ ഒരപേക്ഷയുണ്ടു . എന്നാല്‍ ഈ ചോദ്യം തന്നെ മൂന്നു അര്ത്ഥങ്ങളില്‍ മനസിലാക്കാം .

1) നിഷേധാര്‍ത്ഥം .മാതാവു ആവശ്യ്പ്പെട്ടതു നിഷേധിക്കുന്നു.
2) ശാസന. മാതാവിന്‍റെ അപേക്ഷയെ പരുഷമായി ശാസന. അവരുടെ പ്രശ്നത്തില്‍ നമുക്കു എന്തുക്കര്യമെന്നു ചോദിക്കുന്നതായി.
3) ഇടപെടലിന്‍റെ അര്ത്ഥത്തെപറ്റിയുള്ളചോദ്യം. ഇതെന്തു?

അമ്മയുടെ അപേക്ഷ സാധിക്കുന്നില്ലെങ്കില്‍ പരുഷമോ ശാസനയോ ആകാമായിരുന്നു. ഇവിടെ അതല്ല.
മാതാവിനു തന്‍റെ അപേക്ഷയുടെ ഫലത്തെക്കുറിച്ചു ഒരു സംശയവുമില്ല. അതാണെല്ലോ പരിചാരകരോടു പറഞ്ഞതു അവന്‍ നിംഗളോടു പറയുന്നതു ചെയ്യുവിന്‍. അത്യാവശ്യ സന്ധര്‍ഭത്തില്‍ ആരും പറയാതെതന്നെ  അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ അമ്മ അവരെ സഹായിക്കുന്നു.

ഈ ഇടപെടലിലെ പ്രസക്തഭാഗം "സ്ത്രീയേ എനിക്കും നിനക്കും എന്തു? എന്‍ടെ സമയം ഇനിയും ആയിട്ടില്ല." (യോഹ 2: 4). വളരെയധികം തെറ്റിധരിക്കപ്പെടുന്ന ഒരു ഭാഗമാണു ഇതു.

സഭാവിരോധികള്‍ അവളുടെ ദൈവമാത്രുത്ത്വത്തെ ചോദ്യം ചെയ്യുന്ന ഭാഗമാണു. ഇതു എന്നാല്‍ സഭാതനയര്‍ മാതാവിന്‍റെ മാധ്യസ്ഥ ശക്തിയെ എടുത്തു കാണിക്കുന്ന ഭാഗമായും ഉപയോഗിക്കുന്നു.

മഹത്വത്തിന്‍റെ അടയാളം.

"ഗലീലിയായിലെ കാനായില്‍ ഇതു പ്രവര്ത്തിച്ചു യേശു അടയാളങ്ങളുടെ ആരംഭം കുറിച്ചു. ഇതുവഴി അവിടുന്നു തന്‍റെ മഹത്ത്വം പ്രകടമാക്കുകയും അവിടുത്തെ ശിഷ്യര്‍  അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു." (യോഹ.2:11)

ഇനിയും പൊതുവായചിലകാര്യങ്ങള്‍ ചിന്തിക്കാം !

പരിശുദ്ധകന്യാമറിയം .

ആ വിവാഹവിരുന്നിലെ കുറവിനെ കണ്ടെത്തി ആരും ആവശ്യ്പ്പെടാതെ തന്നെ അതു പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നു. മറ്റാരും കാണാതിരുന്ന കുറവിനെയാണു തന്‍റെ പുത്രന്‍റെ സമയം ആകാഞ്ഞിട്ടുകൂടി പരിഹരിക്കപ്പെടുന്നതു.

മറ്റാരെങ്കിലും യേശുവിനോടു നേരിട്ടു ആവശ്യ്പ്പെട്ടിരുന്നെങ്കില്‍ അതു സാധിക്കുമായിരുന്നോ? ഒരിക്കലുമില്ല കാരണം അതുവരേയും തന്‍റെ സമയം ആയിട്ടില്ലായിരുന്നു. അതിനാല്‍ മറ്റു ആരു നേരിട്ടു യേശുവിനോടു പ്രാര്ത്ഥിച്ചിരുന്നെങ്കിലും നടക്കാത്ത കാര്യമാണു പരി. കന്യാമറിയത്തിന്‍റെ മാധ്യസ്ഥം മൂലം നേടിയെടുത്തതു. ഇവിടെയാണു അമ്മയുടെ അപേക്ഷയുടെ വില നാം മനസിലാക്കേണ്ടതു.

ക്ഷാളനത്തിനുള്ള 6 കല്ഭരണികള്‍ !
6 എന്ന നമ്പര്‍ തന്നെ അപൂര്ണതയെയാണു കാണിക്കുന്നതു. പൂര്ണത 7 എന്ന നമ്പരാണു. മുറ്റത്തു വെച്ചിരുന്ന ക്ഷാളന ഭരണികളില്‍ നിന്നും ക്ഷാളനം സ്വീകരിച്ചാല്‍ അതു അപൂര്ണതയാണു. അതില്‍ കുളിച്ചാല്‍ ശരീരത്തിലെ അഴുക്കുകളയാം. ആത്മീയമായി ഒന്നും നേടുന്നില്ല. ഇതു കാണിക്കുന്നതു മുറ്റത്തു വെച്ചു ചിലര്‍ കുളിച്ചിട്ടു രക്ഷിക്കപ്പെട്ടുവെന്നു പറയുന്നതിനു തുല്ല്യമാണു.

ഭരണിയും വെള്ലവും അവിടെ നിന്നും കലവറയിലേക്കു മാറ്റ്പ്പെടുമ്പോള്‍ അതു വിലയുള്ലതായി രൂപാതരപ്പെടുന്നു. വെള്ലം വീഞ്ഞായി രൂപാതരം പ്രാപിച്ചപ്പോള്‍ ഭരണികളും വീഞ്ഞും കലവറയിലേക്കു മാറ്റപ്പെട്ടപ്പോള്‍ വിലയുള്ളതായി മാറി.

മുറ്റത്തെ ക്ഷാളനം പള്ളിയകത്തു സ്നാനത്തിനുള്ള സ്തലത്തേക്കു മാറ്റപ്പെട്ടപ്പോള്‍ അതുവെറും കുളിയല്ല. ശരീരവും ആത്മാവും വിശുദ്ധീകരിക്കപ്പെടുന്നതായി നാം കാണുന്നു.

എന്താണു നോമ്പില്‍ നടക്കുന്നതു?
തപസാണു. താപനമാണു. തണുപ്പിക്കലാണു.
വെള്ലം തന്നെ തണുപ്പിച്ചാല്‍ സീറോ ഡിഗ്രിയാകുമ്പോള്‍ വെള്ലം മാറുന്നു അതിനു ആക്രുതിയുണ്ടാകുന്നു. പാറ പോലെ ഉറക്കുന്നു. മൈനസ് അമ്പതു അറുപതു നൂറു എന്നിംഗനെ പോയാലോ? അടിച്ചാല്‍ പൊട്ടാത്ത ഘരമായി രൂപാന്തരപ്പെടും! ഇതുപോലെ തപസില്‍ക്കൂടി മനുഷ്യനും ഒരുതരം രൂപാന്തരം പ്രാപിക്കുന്നു. അവന്‍ ആധ്യാത്മീകമായി ഉയരുന്നു. പാറപോലിരുന്ന മനുഷ്യന്‍ ഘനമില്ലാത്ത വളരെ ശാന്തമയ, ദൈവീകമായ അവസ്ഥയിലേക്കു രൂപാന്തരം പ്രാപിക്കുന്നു. ചൂടന്മാരൊക്കെ തണുപ്പന്മാരായി രൂപാന്തരപ്പെടൂന്നു. അനുരജ്ഞനത്തിലേക്കു കടന്നുവരുന്നു. കരുണയിലേക്കും സ്നേഹത്തിലേക്കും കടന്നുവരുന്നു. പ്രാര്ത്ഥനയിലേക്കു കടന്നുവരുന്നു. ഇതൊക്കെയാണു നോമ്പില്‍ സാധിക്കേണ്ടതു !

നമുക്കു പരിശുദ്ധ അമ്മയെ കണ്ടുപഠിക്കാം. ആവശ്യക്കാരുടെ ആവശ്യം കണ്ടറിഞ്ഞു അവരെ സഹായിക്കാന്‍ നമുക്കു സാധിക്കണം. എന്നോടു ചോദിച്ചാല്‍ കൊടുക്കാം എന്ന മനോഭാവം മാറ്റി അമ്മ ചെയ്തതുപോലെ ആവശ്യ്ക്കാരുടെ ആവശ്യം കണ്ടറിഞ്ഞു സഹായിക്കാന്‍ നമുക്കു സാധിക്കണം. അതുപോലെ അമ്മയുടെ മാധ്യസ്ഥം നമുക്കു എപ്പോഴും തേടാം.

Monday 27 March 2017

അന്‍പതുനോമ്പിനു എതിരായും സഭക്കെതിരായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപെടുന്ന നാരകീയ ശക്തികളും അതിന്‍റെപ്രവര്‍ത്തനവും!

അന്‍പതു നോമ്പിന്‍റെ ആരംഭം
അന്‍പതു നോമ്പിന്‍റെ ആരംഭം. രണ്ടുരീതിയില്‍

1) വിഭൂതിതിരുന്നാളും 2 )ശുബുക്കോനോയും

മലബാര്‍ സഭയില്‍ വിഭൂതിതിരുന്നാള്‍ ആചരിച്ചുകൊണ്ടു നെറ്റിയില്‍ കുരുത്തോല കരിച്ച ചാരം കൊണ്ടു കുരിശുവരച്ചു മരണത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചുകൊണ്ടു അനുതാപത്തിലേക്കു നയിക്കുകയും പാപ പരിഹാരത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ടിക്കാന്‍ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ടു നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.

മലങ്കരസഭയില്‍ ശുബുക്കോനോ (അനുരഞ്ജനം ) ആചരിച്ചുകൊണ്ടു ദൈവത്തോടുള്ള അനുരഞ്ജനം മനുഷ്യര്‍ തമ്മില്‍ തമ്മില്‍ ആചരിക്കുന്നു.          

(പള്ളിയില്‍ വന്നിട്ടുള്ള എല്ലാവരും പരസ്പരം കൈയസ്തുരികൊടുത്തു. അതായതു പള്ളിയില്‍ 100 പേരാണെങ്ങ്കില്‍ ഒരാള്‍ 100 പേര്‍ക്കും കൈയസ്തൂരികൊടുക്കുന്നു) സൌകര്യത്തിനായി അച്ചനും സുശ്രൂഷികളും പരസ്പരം കൊടുത്തു ലൈനായി നില്ക്കുന്നു. ഓരോരുത്തര്‍ ലൈനായിവ്ന്നു അച്ചനും ശുശ്രൂഷികള്‍ക്കും കൊടുത്തു ശുസ്രൂഷിയുടെ അടുത്തു അങ്ങനെ ലൈനായി നില്ക്കുന്നു. അങ്ങനെ എല്ലാവരും എല്ലാവരുമായി അനുരഞ്ജനപ്പെടുവാന്‍ അവസരം ലഭിക്കുന്നു. അങ്ങനെ അനുതാപത്തോടെ നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.Image result for Lent

ചുരുക്കം

"ദൈവം ക്രിസ്തു വഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹ്രുദയാര്‍ദ്രതയോടേ പെരുമാറുവിന്‍" (എഫേ.4:32 )

അനുതാപകണ്ണീര്‍ വീഴ്ത്തികൊണ്ടു നോമ്പു ആരംഭിക്കാം.                                           നോമ്പു എന്നാല്‍ എന്താണു?

1) ദുഷ്ടനു എതിരായ തോല്ക്കാത്ത ആയുധമാണു നോമ്പു
2) നോമ്പു ആയുധമാണു, ആവരണമാണു, ആഭരണമാണു
3) പീഡാനുഭമാകുന്ന മണവറയും മരണമാകുന്ന വിരുന്നുമാണു
4) ക്രിസ്തുവാകുന്ന പ്രകാശത്തിനു എതിരായി നില്കുന്നവനെ ക്രിസ്തുവാകുന്ന പ്രകാശത്തീലേക്കു തിരിക്കാന്‍ സഹായിക്കുന്നതാണു നോമ്പു.

ഞാനാകുന്ന അഹത്തെ വെട്ടി " I " ക്കു കുറുകെ ഒരു _ വെക്കുന്നതാണൂ കുരിശ്
" + "  ഞാന്‍, എനിക്കു, എന്‍റെതു, എന്നതുമാറി രണ്ടുവശത്തേക്കും സഹോദരനിലേക്കു സഹായ ഹസ്തം നീളുന്നതാണു " കുരിശു." ഈ നോമ്പുകാലം നമ്മുടെ അഹത്തെ ഇല്ലാതാക്കി സഹോദരനിലേക്കു തിരിയാം.

നോമ്പില്‍ പ്രധാനമായും നാം എന്തു ചെയ്യണം ? "എഴുനേല്ക്കണം "
                                           "എഴുനേല്ക്കുക "

എഴുനേല്ക്കണമെങ്കില്‍ സുബോധമുണ്ടാകണം. സുബോധമുണ്ടാകണമെങ്കില്‍ ആയിരിക്കുന്ന അവസ്ഥ മനസിലാക്കണം.
അയിരിക്കുന്ന അവസ്ഥ മനസിലാകണമെങ്കില്‍ പ്രാര്ത്ഥന ആവശ്യമാണു.

നോമ്പുകാലത്തേ എഴുനേല്‍പ്പും പരിണിതഫലവും

1) " അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു " ( ലൂക്ക.15 : 20 )

ധൂര്ത്തനായപുത്രന്‍ അവന്‍റെ എല്ലാ സമ്പാദ്യങ്ങളും ധൂര്ത്തടിച്ചുകഴിഞ്ഞപ്പോള്‍ ഒരുനേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ അലഞ്ഞപ്പോള്‍ എറ്റവും നിക്രുഷ്ടജീവിയായ പന്നിയെ മേയിക്കാനുള്ള ജോലിയാണു കിട്ടിയതു. പന്നി തിന്നുന്ന തവിടെങ്ങ്കിലും തിന്നു വയറുനിറക്കാന്‍ അവനു സാധിക്കാതെ വന്നപ്പോള്‍ (പന്നി അവനെ ധ്യാനിപ്പിച്ചപ്പോള്‍ അവനു സുബോധം വന്നു."  എന്നു നര്മ്മം കലര്ത്തിപ്പറയാം)

"അപ്പോള്‍ അവനു സുബോധമുണ്ടായി അവന്‍ പറഞ്ഞു : എന്‍റെ പിതാവിന്‍റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാന്‍ എഴുനേറ്റു എന്‍റെ പിതാവിന്‍റെ അടുത്തേക്കുപോകും." (ലൂകാ.15:17-18 )

ഇവിടെ നാം കാണുന്നതു അവനു സുബോധമുണ്ടായപ്പോള്‍ പിതാവിനെ ഓര്ത്തു.
എന്നിട്ടു ഉറച്ച തീരുമാനം എടുത്തു. പിതാവിന്‍റെ അടുത്തേക്കുപോകും .

ആ തീരുമാനം പ്രാവര്ത്തികമാക്കി. അല്ലെങ്കില്‍ ഒരു ഫലവും ഉണ്ടാകില്ല. അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു. കുറ്റബോധവും തല്‍ഫലമായി പാപബോധവും ഉണ്ടായി. പാപങ്ങള്‍ ഏറ്റുപറയാന്‍ അവന്‍ തയാറായി. അങ്ങനെ അവന്‍ സ്വഭവനത്തില്‍ വീണ്ടും സ്വീകാര്യനായി തീര്ന്നു.

രണ്ടാം എഴുനേല്‍പ്പു

2) " സഖേവൂസ് എഴുനേറ്റു പറഞ്ഞു : കര്‍ത്താവേ , ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു നല്കുന്നു" ( ലൂക്ക 19 : 8 )

യേശു ജറീക്കോയിലൂടെ കടന്ന്നു പോകുമ്പോള്‍ ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായ സഖേവൂസ് യേശുവിനെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അതു എളുപ്പമല്ലെന്നു അവന്‍ ചിന്തിച്ചു കാരണം അവന്‍റെ പരിമിതികള്‍ തന്നെ.

അവനെ കുറിച്ചുതന്നെ അവന്‍ ചിന്തിച്ചു.
അവന്‍റെ പരിമിതികളെക്കുറിച്ചു അവന്‍ ബോധവാനായി.
അതു തരണം ചെയ്യാന്‍ എന്തുചെയ്യണമെന്നും അവന്‍ ബൊധവാനായി. അതിനായി അവന്‍ മുന്‍പേഓടി മരത്തില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. എന്നാല്‍ യേശു അവനെ വെറുതേവിട്ടില്ല. മരത്തിനടിയില്‍ വന്നപ്പോള്‍ അവനെ പേരുചൊല്ലിവിളിച്ചു. വേഗം ഇറങ്ങിവരിക ഇന്നു ഞാന്‍ നിന്‍റെ ഭവനത്തില്‍ താമസിക്കമെന്നു പറഞ്ഞപ്പോള്‍ അവന്‍ തിടുക്കത്തില്‍ ഇറങ്ങിവന്നു യേശുവിനെ അവന്‍റെ ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്‍റെ കൌണ്സിലിംഗില്‍ സഖേവൂസ് തന്നെ തന്നെ മനസിലാക്കി. അവന്‍റെ പോരായ്മകളും തെറ്റുകളും മനസിലാക്കിയിട്ടു അവന്‍ പരിഹാരം ചെയ്യാനായി ഒരുങ്ങി. യേശുവിനോടു അവന്‍ എഴുനേറ്റു പറഞ്ഞ വാചകമാണു മുകളില്‍ നാം കണ്ടതു. അതു അവന്‍റെ ഉറച്ചതീരുമാനമായിരുന്നു. ഇവിടെ നാം കാണുന്നതു അവന്‍ ആഗ്രഹിച്ചു. തന്നെതന്നെ മനസിലക്കി അവന്‍റെ പോരായ്മകളും, പരിമിതികളും. അവന്‍ കമ്പികള്‍ പൊട്ടിയ ഒരു വീണക്കുതുല്യമായിരുന്നു. അതിനാല്‍ എല്ലാവരും അവനെ മാറ്റിനിര്ത്തിയിരുന്നു. സമൂഹത്തില്‍ വിലയില്ലാത്തവനായിരുന്നു സഖേവൂസ്. എന്നാല്‍ അവന്‍റെ പൊട്ടിയകമ്പികളെ നന്നാക്കാനായി അവന്‍ യേശുവിനെ അനുവദിച്ചപ്പോള്‍ അവന്‍ സൌഖ്യം ഉള്ളവനായിതീര്ന്നു. അപ്പോള്‍ അവനെ  മാറ്റിനിര്ത്തിയവരെല്ലാം അവനെ ചേര്ത്തു  നിര്ത്തി. കാരണം അവനില്‍ മാനസാന്തരം ഉണ്ടായി എന്നുള്ളതാണു.

മുന്നാമത്തെ എഴുനേല്‍പ്പു

3) " അവര്‍ അപ്പോള്‍ തന്നെ എഴുനേറ്റു ജറുസലേമിലേക്കു തിരിച്ചുപോയി " (ലൂക്കാ24:33 )

അപ്പസ്തോലന്മാര്‍ക്കു യേശുവിലുണ്ടഅയിരുന്ന സകല ആശയും യേശുവിന്‍റെ മരണത്തോടെ അസ്ത്മിച്ചുപോയി. ആശയറ്റവരായി അവ്ര്‍ എമ്മാവൂസിലേക്കുപോയപോഴാണു യേശു അവര്‍ക്കു പ്രത്യ്ക്ഷ്പെട്ടുകൊണ്ടു അവരെ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ വിശദീകരിച്ചു വിശ്വാസത്തിലേക്കുകൊണ്ടുവരികയും അപ്പം ആശീര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെടുകയും അപ്പോള്‍ തന്നെ അവര്‍ എഴുനേറ്റു ബാക്കി അപ്പസ്തോലന്മാരുടെ അടുത്തേക്കൂപോക്യുകയുമായിരുന്നു.

നോമ്പിലെ ഉപവാസം ആവശ്യമാണോ ?                
സഭയുടെ പഠനങ്ങളെ വിമര്‍ശിക്കുന്ന പെന്തകോസ്തുകാരുടെ കൂടെ കൂടി വിമര്‍ശിക്കുന്നവര്‍ !

ദൂഷണം പറയാന്‍ വേണ്ടി ജനിച്ചവരോ?
ഈ കൂട്ടര്‍ കാണുന്നതിനെയെല്ലാം കണ്ണുമടച്ചു വിമര്‍ശിക്കും. ഇവരെക്കുറിച്ചു ബൈബിളിലും കാണാം

"യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചു ബാധിതനാണെന്നു അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു.അപ്പോള്‍ അവര്‍ പറയുന്നു: ഇതാ ഭോജനപ്രിയനും വീഞ്ഞുകുടിയനും.ചുങ്കകാരുടേയൂം പാപികളുടേയും സ്നേഹിതനുമായ മനുഷ്യന്‍! " ( മത്താ.11: 18 - 19 )

ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍.

ആവികൊണ്ടു ഓടുന്ന ബോട്ടു ഉണ്ടാക്കിയപ്പോള്‍ മനുഷ്യര്‍ പറഞ്ഞു ഈ മനുഷ്യനു ഭ്രാന്താണെന്നു. ബോട്ടു ഓടണമെങ്ങ്കില്‍ കാറ്റൂം പായുംവേണം അല്ലെങ്കില്‍ തുഴയണം. ഇതുഒടാന്‍ പോകുന്നില്ല. ബോട്ടു ഓടുന്നതുകണ്ടപ്പോള്‍ പറഞ്ഞു ഇത് എവിടെയെങ്കിലൂം ഇടിച്ചുതകരും എങ്ങനെ നിര്ത്തും? കരക്കു അടുത്തപ്പോള്‍ പറഞ്ഞു ഏതായാലും ഭ്രാന്താണെന്നു ?

"തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. മ്രുഗങ്ങളുടെ നാശം തന്നെ അവര്‍ക്കും വന്നുകൂടും. അവര്‍കു തിന്മക്കു തിന്മ  പ്രതിഭലമായി ലഭിക്കും." (2 പത്രോ.2:12)

യേശുവാകുന്നമൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിതറയില്‍ പണിതുയര്ത്തപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ സഭയുടെ വിശ്വാസമോ. പഠനമോ ഒന്നും മനസിലാക്കാതെ വെറുതെ സഭയേയും സഭാതലവന്മാരേയും പുലഭ്യം പറയാന്‍വേണ്ടി മാത്രം ജനിച്ചവരാണു പെന്തക്കോസ്തു വിഭാഗത്തില്‍ പെട്ട സഹോദരന്മാര്‍. അവര്‍ക്കു മനസിലാകാത്ത എല്ലാകാര്യങ്ങളും നിഷേധിക്കുകയും ബുദ്ധിയില്ലാത്തവരും വിശ്വാസം കാത്തുപാലിക്കുന്നതില്‍ ശ്രദ്ധയില്ലാത്തതുമായ ആളുകളെ ഇവര്‍ വഴിതെറ്റിക്കുന്നു.
ഇവരുടെ വാക്കുകേട്ടു നോമ്പും ഉപവാസവും ഒന്നും വേണ്ടെന്നു പറയുന്നവര്‍ അവരുടെ വലയില്‍ പെട്ടമീന്‍ !

ഭക്ഷിച്ചില്ലങ്കില്‍ പിശാചുബാധിതനാണെന്നു പറയും. ഭക്ഷിച്ചാല്‍ ഭോജനപ്രിയനാണെന്നു പറയും. യേശുവോ സഭയോ പറയുന്നതു മനസിലാക്കാതെ അവരുടെ സ്വന്ത ഇഷ്ടത്തിനു വചനം വളച്ചൊടിക്കുന്നു.

" കൊല്ലപ്പെടുന്നതിനുമാത്രമായി സ്രിഷ്ടിക്കപെട്ട സഹജവാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്ത മ്രുഗങ്ങളെപ്പോലെയാണു അവര്‍. തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. "( 2 പത്രോ.2 : 12 )

കഥ അറിയാതെ ആട്ടം കണ്ടു പുലഭ്യം പറയുന്ന പെന്തക്കോസ്തുകാര്‍ !

കഥ അറിഞ്ഞു ആട്ടം കാണുന്നവര്‍ ആ കഥ നടക്കുന്ന സ്ഥലത്തു ആ സ്ംഭവത്തില്‍ ലയിച്ചു അതു നടന്ന കാലത്തിലേക്കു തങ്ങളെതന്നെകൊണ്ടൂപോയി ആനന്ദ നിര്‍വ്രുതിയടയുമ്പോള്‍  കഥയറിയാത്തവനു വെറും ഭ്രാന്തന്മാരുടെ കളിയായി ചിന്തിച്ചു പുലഭ്യം പറഞ്ഞുകൊണ്ടേ ഇരിക്കും.

ഇതുപോലെയാണു സഭയില്‍ നടക്കുന്ന കാര്യങ്ങള്‍. വിശുദ്ധകൂദാശകളും അനുഷ്ടാനങ്ങളും ഒന്നും അവനു മനസിലാകില്ല. അതിനാല്‍ എല്ലാത്തിനേയും എതിര്‍ത്തു സ്വയം നശിക്കും. വെള്ളത്തില്‍  കുടിച്ചുചാകുന്നവര്‍ അടുത്തുചെല്ലുന്നവരെയും കൊല്ലും. ഇതാണു ഇന്നു കണ്ടു വരുന്നതു. അതിനാല്‍ സൂക്ഷിക്കുക.

വീടുകളില്‍ ഞുഴഞ്ഞുകയറി അബദ്ധങ്ങള്‍ പഠിപ്പിക്കുന്നു

ഒരു സംഭവം പറയാം.

കഴിഞ്ഞദിവസം ഞാന്‍ പോയ വഴിക്കു കോട്ടയത്തു കളത്തിപ്പടിയില്‍ എന്‍റെ ഒരു കസിന്‍റെ വീട്ടില്‍ കയറി അവിടെ നടന്ന ഒരു സംഭവം ഞാന്‍ നിനളുമായി പങ്കു വയ്ക്കുന്നു. ആ വീട്ടില്‍ മൂന്നു ആളുകള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. അമ്മയും രണ്ടു മക്കളും. അമ്മ പിജി ക്കാരിയാണു. മക്കള്‍ + 1 ലും +2 വിലും പഠിക്കുന്നു. ഭര്ത്താവു പേര്ഷ്യന്‍ ഗള്‍ഭിലാണു. പെന്‍റ്റക്കോസ്തുകാര്‍ ആവീട്ടില്‍ ചെന്നു പ്രാര്ത്ഥിക്കാമെന്നും പറഞ്ഞു. ഇപ്പോള്‍ ബിസിയാണു കുഞ്ഞുങ്ങള്‍ പോകാറായീന്നുപറഞ്ഞു കതകടച്ചു. പിന്നെ ഒരു ദിവസം കുഞ്ഞുങ്ങള്‍ പോയിക്കഴിഞ്ഞു ചെന്നു. ഞങ്ങള്‍ക്കു ഞങ്ങളുടെ സഭയിലുള്ള പ്രാര്ത്ഥനകള്‍ ഒക്കെയുണ്ടു. നോമ്പില്‍ ഒത്തിരി പ്രാര്ത്ഥനയുണ്ടു. ഇനിയും ഇവിടെ വരേണ്ടതില്ലയെന്നും പറഞ്ഞു തിരികെ അയച്ചുവെന്നു അവള്‍ പറഞ്ഞു. ഞാനിതുപറയാന്‍ കാരണം ( ഇവള്‍ എന്‍റെ മകളൂടെ സ്ഥാനത്താണു ) മറ്റോരു മകളൂടെ സ്ഥാനത്തുള്ള പെണ്ണിനെ വെരൂര്‍നിന്നും ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലായിരുന്നപ്പോള്‍ വീട്ടില്‍ കുയറി ഇറങ്ങി ആ പെണ്ണും രണ്ടു പെണ്മക്കളും അവരുടെ കൂടെ കൂടി. ഭര്ത്താവു ജോലി ഉപേക്ഷിച്ചു വീട്ടില്‍ വന്നിരിക്കുകയാണു. പക്ഷേ അവള്‍ തിരികെ വന്നില്ല. ഇപ്പോള്‍ പറഞ്ഞ പെണ്‍കുട്ടി തീര്ത്തു പറഞ്ഞതുകൊണ്ടു ഇനിയും വരില്ലായിരിക്കും. ഈ വാക്യം കൂടി ശ്രദ്ധിക്കുക.

" അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്ത്തികൊണ്ടു അതിന്‍റ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞു കയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും .......................................... ............................................................................................ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു ." (2 തിമോ 3:5- 8 )

പൌലോസ് ശ്ളീഹായാണു ഇവരുടെ ചെയ്തികളെ മുന്‍കൂട്ടി നമ്മളെ അറിയിച്ചിരിക്കുന്നതു. ഇവരെ സൂക്ഷിക്കണം .

ഇവരാണു അന്ത്യത്തില്‍ യേശുവുമായി തര്‍ക്കിക്കുന്നതു  ?

"അന്നു പലരും എന്നോടു ചോദിക്കും. കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്‍ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടുപറയും. ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല.അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍" ( മത്താ 7:22-- 23 )

കഴിഞ്ഞയാത്രയില്‍ പലരും ചോദിച്ചു നമ്മള്‍ ഈ പെന്ത കോസ്തുകാര എതിര്‍ക്കണമോ? കാരണം അവരും ചെയ്യുന്നതു യേശുവിനു വേണ്ടിയല്ലേ?

1) എപ്പോഴും കര്ത്താവേ കര്ത്താവേ എന്നുവിളിക്കുന്നു. ?
2) യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുന്നു  ?
3) യേശുവിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നു ?
4)  യേശുവിന്‍റെ നാമത്തില്‍ രോഗശാന്തി നല്കുന്നു  ?
5) ധാരാളം അല്ഭുത്ങ്ങള്‍ ചെയ്യുന്നു  ?

അതേ ഇതു തന്നെയാണു ഇവര്‍ യേശുവിനോടു പറഞ്ഞതും യേശു നിഷേധിച്ചതും. യേശു അറിയാത്തവരും യേശു നിഷേധിച്ചവരുമായവരെ നമ്മളൂം നിഷേധിക്കണം. കാരണം യേശു പറഞ്ഞു സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്കക്കാരനെപോലെയും നിനക്കായിരിക്കട്ടെയെന്നു.

യേശു സ്ഥാപിച്ച കൂദാശകളെല്ലാം നിഷേധിക്കുന്നവരാണു. ഇവര്‍ സാധാരണ മനുഷ്യന്‍റെ ഭാവനയില്‍ രൂപപ്പെട്ട കൂട്ടങ്ങളാണു ഇവര്‍. രോഗശാന്തിയോ അല്ഭുതമോ ഒന്നും കണ്ടു അവരുടെ പുറകേ പോകെരുതെന്നാണു ഞാന്‍ പറഞ്ഞുകൊടുത്തതു. സൂക്ഷിക്കുക.

നമ്മള്‍ പറഞ്ഞുകൊണ്ടുവന്നതു നോമ്പിനെക്കുറിച്ചാണെല്ലോ ?

ഒരു സന്യാസിയുടെ ദൈവവിശ്വാസം.

സന്യാസിക്കു വിശന്നപ്പോള്‍ പുട്ടു ഉണ്ടാക്കി കഴിക്കാമെന്നു വിചാരിച്ചു. പുട്ടുകുടം അടുപ്പേല്‍ വെച്ചിട്ടു പൊടീ എടുക്കാന്‍ ഭരണിയില്‍ നോക്കിയപ്പോള്‍ അതില്‍ ഒരു പിടി പൊടിപോലുമില്ല. അദ്ദേഹം ഇനിയും എന്തുകഴിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടു നോക്കിയപ്പോള്‍ ഭണിയിലേക്കു അരീപൊടി ധാരയായി വീഴുന്നതുകണ്ടു. സന്യാസി ഉടനെ വിളിച്ചുപറഞ്ഞു നിര്ത്തുക. നിന്‍റെ ചതി! എന്‍റെ ദൈവം ഒരു അരികച്ചവടക്കാരനല്ല. ഉടനെ അതു നിന്നു. പിശാചിന്‍റെ തട്ടിപ്പു സന്യാസിക്കു മനസിലായി.

മാര്‍പാപ്പാ പറഞ്ഞതു ഓര്‍ക്കുകയായിരുന്നു. "എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു" അതിന്‍റെ അര്ത്ഥം പെന്തകോസ്തുകള്‍ക്കു മനസിലായില്ല. കുറച്ചുനാള്‍ അതും പൊക്കിപിടിച്ചു നടന്നു ഷീണിച്ചപ്പോള്‍ തനിയെ നിര്ത്തി.

നോമ്പു കാലത്തു ഒത്തിരി പരീക്ഷണങ്ങള്‍ ഉണ്ടാകാം അതിനെ അതിജീവിക്കുന്നവന്‍ ഭാഗ്യവാന്‍.

Sunday 26 March 2017

Will power

It is the ability to control your own thoughts and the way in which  you behave
I think each one of us should have " The ability to control ourselves  "

ദൈവം മനുഷ്യനുതന്നിരിക്കുന്ന ഒരു വലിയ കഴിവാണു അധവാ അനുഗ്രഹമാണു ആത്മനിയന്ത്രണം. സ്വയ നിയ്ന്ത്രണം.
സ്വയം തീരുമാനം എടുക്കാന്‍ കഴിയാത്ത മനുഷ്യന്‍ കാറ്റത്തു ഉലയുന്ന ഞാങ്കണക്കുതുല്ല്യമാണു. (മറ്റൊരുവന്‍റെ അടിമ പറയുന്നതെല്ലാം ചെയ്യും).

മനുഷ്യന്. അവന്‍ കാണപ്പെടുന്ന ദൈവമാണു. ദൈവത്തിന്‍റെ പ്രതിനിധിയാണു.
ദൈവത്തിനു വസിക്കാനുള്ള ആലയമാണു. ദൈവാലയമാണു എങ്കില്‍ അതു എപ്പോഴും ശുദ്ധമായിരിക്കണം.

“ ദൈവത്തിന്‍റെ ആത്മാവു യഥാര്ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡീകരല്ല ആത്മീയരാണു. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുളളവനല്ല" ( റോമ.8:9 )

മനുഷ്യന്‍റെ യധാര്ത്ഥമായ ആരാധന.

“ നിംഗളുടെ ശരീരങ്ങളേ വിശുദ്ധവും ദൈവത്തിനുപ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്‍. ഇതായിരിക്കണം നിംഗളുടെ യധാര്ത്ഥമായ ആരാധന.” ( റോമ 12 : 1 )
ബലിയര്പ്പിച്ചാണു നാം ആരാധിക്കേണ്ടതു. ദൈവത്തിനു ആരുടേയും രക്തമോ മറ്റു സാധനങ്ങളോ ആവശ്യമില്ല. ദൈവത്തിനു കൊടുക്കേണ്ടതു ഏറ്റവും വിലപിടിപ്പുള്ള സധനം വേണം. ഒരു മനുഷ്യനു അവന്‍റെ ശരീരം മാത്രമാണു ഏറ്റവും വിലപിടിപ്പുള്ളതു. അതുവേണം ദൈവത്തിനു സമര്‍പ്പിക്കാന്‍ അതു വിശുദ്ധമായിരിക്കണം. അശുദ്ധമാക്കിയശരീരം ദൈവത്തിനു സമര്‍പ്പണയോഗ്യമല്ല.

പരസ്പര സ്നേഹം ദൈവീകമാണു.

“ നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍. നന്മയെ മുറുകെപിടിക്കുവിന്‍. നിങ്ങള്‍ അന്നോന്യം സഹോദര തുല്ല്യം സ്നേഹിക്കുവിന്‍. പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്‍. ( റോമാ 2: 9 – 10 )

മനുഷ്യശരീരം ദൈവാലയമാണു.

"നിംഗള്‍ ദൈവത്തിന്‍റെ ആലയമാനെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ" 1കോറ 3: 16 ).

"നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ  ശരീരമെന്നു നിങ്ങല്ക്കു അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലക്കുവാങ്ങപെട്ടവരാണു ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹ്വത്തപെടുത്തുവിന്‍" (1കോറ.6: 19-20 ).

നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയം

“ നമ്മള്‍ ജീവിക്കുന്നദൈവത്തിന്‍റെ ആലയമാണു .എന്തെന്നാല്‍ ദൈവം അരുളിചെയ്തിരിക്കുന്നു. ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും ഞാന്‍ അവരുടെ ദൈവമായിരിക്കും. അവര് എന്റെ ജനവുമായിരിക്കും( 2കോറി.6:16 ).

മനുഷ്യശരീരം എത്ര മഹത്വവും ബഹുമാനവുമുളളതാണു?

എങ്കില്‍ അതിനെ അശുദ്ധമാക്കാന്‍ മനുഷ്യനു അധികാരമുണ്ടോ?

ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും.

"ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും എന്തെന്നല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണു .ആ ആലയം നിംഗള് തന്നെ" ( 1കോറി 3: 17 ).

ഇതു മനസിലാക്കാത്തവരാണു മനുഷ്യശരീരത്തെ കൊല്ലുന്നതും ബലാല്‍സംഘത്തില്‍ കൂടെയോ ചതിയിലോ വന്ചനയിലോ പെടുത്തി ഒരു സ്ത്രീയുടെ കന്യാത്വം നഷ്ടപെടുത്തുകയോ അവളെ അശുദ്ധയാക്കുകയോ ചെയ്യുന്നവര്. ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കാന്‍ വിളിക്കപ്പെട്ടവരാണു ഈ മ്ളേശ്ചത കാണിക്കുന്നതെങ്കിലോ? ഒരു വൈദികന്‍ യേശുവിന്‍റെ പ്രതിനിധിയാണു, അദ്ദേഹം ഒരു മ്രുഗമായി രൂപാന്തരപ്പെട്ടാലോ? ദൈവം എങ്ങനെ ക്ഷമിക്കും?

ഒരു സ്ത്രീയുടേയോ പുരുഷന്റെയോ സ്വത്തു അവരുടെ കളങ്കമില്ലാത്ത ശരീരമാണു. ദൈവം തന്ന കന്യത്വം ഒരിക്കലും ന്ഷ്ടപെടുത്തരുതു. ഇതു മനസിലാക്കാന്‍ ദൈവത്തില്‍നിന്നു അല്പം ക്രുപവേണം. ഈ നോമ്പുകാലം അതിനുവേണ്ടി പ്രാര്ത്ഥിക്കാം

അബ്രഹാത്തസ് എന്ന സഭാപിതാവു പറയുന്നതു വളരെ ശ്രദ്ധേയമാണു. വളരെ ആഴമായ അര്ത്ഥം അദ്ദേഹത്തിന്‍റെ ചിന്തയില്‍ ഉണ്ടൂ.

അദ്ദേഹമാണു പറയുന്നതു. ഒരു ക്രിസ്ത്യാനി 24 മണിക്കൂറും പ്രര്ത്ഥനയിലാണെന്നു. അദ്ദേഹം പറയുന്നു ഒരു സ്ത്രീ വിവാഹിതയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനാല്‍ അവളൂടെ കന്യാത്വം നഷ്ടപെടില്ല.
പിന്നെ എങ്ങനെയാണു അതു നഷ്ടപെടുന്നതു? അവള്‍ ദാമ്പത്യ വിശ്വസ്ഥത പുലര്ത്താതെ വന്നാല്‍ അതില്‍ തന്നെ അവളൂടെ കന്യാത്വം നഷ്ടപെടും. ഇതേ നിയമം പുരുഷനും ബാധകമാണു.

ശരീരത്തിന്മേല്‍ ഉള്ള അവകാശവും അധികാരവും അവരവര്ക്കുതന്നെ. എന്നാല്‍ വിവാഹത്തോടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം കൈമാറുന്നു.
സ്ത്രീയുടെ ശരീരത്തിന്മേല്‍ ഉള്ള അവകാശം പുരുഷനായിതീരുന്നു. അതിനല്‍ അവളുടെ ശരീരം അവല്ക്കു ഇഷ്ടമുള്ള മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ പറ്റില്ല. അതുപോലെ പുരുഷനും.

ഹ്രുദയം പരിശോധിക്കുന്ന ദൈവം

നമ്മുടെ ഹ്രുദയമാണു ദൈവം കാണുക, നമ്മുടെ ഉദ്ദേശമാണു ദൈവം വിലയിരുത്തുക.

വ്യഭിചാരം ചെയ്യരുതു.

ആസക്തിയോടേ സ്ത്രീയേ നോക്കിയാല്‍പോലും വ്യഭിചാരം ആകും.

“ വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടൂണ്ടെല്ലോ എന്നാല്‍ ഞാന് നിങ്ങടു പരയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില് അവളുമായി വ്യഭിചാരംചെയ്തു കഴിഞ്ഞു (മത്താ.5: 27 28).

എന്തുകൊണ്ടു ?                        

ദൈവം ഹ്രുദയമാണു പരിശോധിക്കുന്നതു. നീ എന്തു ചെയ്തു എന്നതിലുപരി എന്തു ഉദ്ദേശത്തോടെ ചെയ്തു വെന്നാണു ദൈവം നോക്കുക.

വിശുദ്ധ ചുംബനം

“വിശുദ്ധചുംബനം കൊണ്ടു എല്ലാസഹോദരരേയും അഭിവാദനംചെയ്യുവിന്‍ " (1 തെസേ 5 : 26 )

നാമെല്ലാവരും വിശുദ്ധരായിരിക്കണം

“ നിങ്ങളെ വിളിച്ചവന്‍പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടൂ നിങ്ങളും പരിശുദ്ധരായിരിക്കുവിന് ( 1പത്രോ.1: 15 – 16 ).

ചതിയന്മാരെ ശ്രദ്ധിക്കുവിന്‍.

ചിലപ്പോള്‍ കാവല്ക്കാര്തന്നെ കൊല്ലും. ഇന്ദിരാഗാന്ധിയെ വെടിവെച്ചതു ബോഡീഗാറ്ഡുതന്നെയായിരുന്നു. അതുപോലെ നമ്മെ വിശുദ്ധീകരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട വൈദീകരാല്‍ തന്നെ നമ്മുടെ ആത്മാവു നഷ്ടപ്പെട്ടാലോ ?

ഹ്രുദയം പരിശോധിക്കുന്നവന്‍റെ മുന്‍പില്‍ ഹ്രുദയ പരമാര്‍ത്ഥതയോടെ ജീവിക്കാന്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ.

Saturday 25 March 2017

എപ്പോഴാണു രക്ഷിക്കപ്പെടുക ?

യേശുക്രിസ്തുവിന്‍റെ ബലിയാല്‍ മനുഷ്യവര്‍ഗം മുഴുവന്‍  (ജാതി മത ഭേദമന്യേ) എല്ലാവരും രക്ഷിക്കപ്പെട്ടു. എന്നാല്‍ ഓരോരുത്തരും ആ രക്ഷ സ്വായത്തമാക്കണം. അതു അവസാനം വരെ പിടിച്ചുനില്ക്കുന്നവര്‍ക്കു മാത്രം (മത്താ.24:13).

അതിനാല്‍ ഞാന്‍ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു ആരും കുനിഞ്ഞിരിക്കേണ്ടാ. നാം രക്ഷയുടെ പാതയില്‍ മാത്രമാണു സൂക്ഷിക്കുക! അല്ലേല്‍ വീണൂ പോകും. !

"ആരും നിങ്ങളെ വഴിതറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. പലരും എന്‍റെ നാമത്തില്‍ വന്നു ഞാന്‍ ക്രിസ്തുവാണു എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും." (മത്താ.24:4)

"നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടു അനേകരെ വഴിതെറ്റിക്കും.അധര്മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തുപോകും എന്നാല്‍ അവസാനം വരെ സഹിച്ചു നില്ക്കുന്നവര്‍ രക്ഷിക്കപ്പെടും" ( മത്താ.24: 11- 13)

പെന്തക്കോസ്തുകാര്‍ എപ്പോഴും ചോദിക്കും " അതു ബൈബിളില്‍ എവിടെ പറഞ്ഞിരിക്കുന്നു? "
അതു അവരുടെ കുറ്റമല്ല. അവര്‍ ഉണ്ടായതുതന്നെ ബൈബിളിന്‍റെ ദുര്വ്യാഖ്യാനം മൂലമാണു. അവര്‍ ഉണ്ടാകുന്നതിനു 1750 വര്ഷങ്ങള്‍ക്കു മുന്‍പുതന്നെ ബൈബിള്‍ ഉണ്ടു.

എന്നാല്‍ സഭയില്‍ അങ്ങനെയല്ല. ബൈബിള്‍ (പുതിയ നിയമം) ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പുമുതലേ സഭയുണ്ടു. യേശു പഠിപ്പിച്ചതു മുഴുവന്‍ വി.പാരമ്പര്യ്ത്തില്ക്കൂടി സഭയില്‍ നിലനിന്നു. ആ വിശുദ്ധപാരമ്പര്യ്ത്തില്‍ ഒരു ഭാഗം മാത്രമാണു        (യോഹ.21:25) ബൈബിളില്‍ രേഖപ്പെടുത്തിയതും നൂറ്റാണ്ടുകള്‍ കഴിഞ്ഞു സഭഅതിനെ ഏകോപിപ്പിച്ചു ഇതാണു ബൈബിള്‍ എന്നു പറഞ്ഞു ലോകത്തിനു കൊടുത്തതും .

എന്നുപറഞ്ഞാല്‍ സഭയിലാണു ബൈബിള്‍ രൂപപ്പെട്ടതു. അതിനു എത്രയോ നൂറ്റാണ്‍റ്റുകള്‍ മുന്‍പുതന്നെ അപ്പസ്തൊലന്മാരായ അടിത്തറയില്‍ ക്രിസ്തുവാകുന്നമൂലകല്ലില്‍ സഭ പണിതുയര്ത്തപ്പെട്ടു. അതിനാല്‍ ബൈബിളില്‍ എവിടെ പറഞ്ഞുവെന്നു സഭയില്‍ ചോദിക്കേണ്ട, ബൈബിളില്‍ ഉള്ളതിലും കൂടുതല്‍ സഭാപാരമ്പര്യങ്ങളില്‍ ഉണ്ടു. സഭയുടെ   കുഞ്ഞാണു ബൈബിള്‍. സഭയിലാണു ബൈബിള്‍ രൂപപ്പെട്ടതു. അതിനാല്‍ അതിലെ ഓരോ വാക്കും സഭയില്‍ സുപരിചിതമണു. അതു സഭയുടെ രക്തത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുന്നുവെന്നുപറയാം.
എന്നാല്‍ ബൈബിളിനെ ദുര്വ്യാഖ്യാനം ചെയ്തു ഇന്നലത്തെ മാക്കുപൊട്ടിയ പെന്തക്കോസ്തിനു അതു ബാധകമല്ല.

സഭയില്‍ ബൈബിളിനും ബലിക്കും തുല്ല്യ പ്രാധാന്യം ഉണ്ടു. ബലിയില്ലാതെ സഭയോ സഭയില്ലാതെ ബലിയോ ഇല്ല.

അതായതു "സഭബലിയെ കെട്ടിപ്പടുക്കുന്നു. ബലിസഭയെ കെട്ടിപ്പടുക്കുന്നു.". അവര്‍ ഏകമനസോടെ താല്പര്യപൂര്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും,... .( അപ്പ.2:46 )

ചുരുക്കത്തില്‍ പ്രാര്ത്ഥനക്കും അപ്പം മുറിക്കലിനും (ബലി) വലിയ പ്രാധാന്യമാണു ഉള്ളതു. ഇതെല്ലാം സഭക്കറിയാം.

"സഭയെ അനുസരിക്കാത്തവനെ
പുറജാതിക്കരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും കരുതാം." ( മത്താ.18:17 ). സഭാഹനയര്‍ സഭയെ കേള്‍ക്കുന്നു.

വിഘടനവാദികള്‍ സഭയെ തള്ളിപ്പറയും. അവരുടെ വലയില്‍ കുടുങ്ങാതെ സൂക്ഷിക്കുക. വചനം പരഞ്ഞുകൊണ്ടാണു അവര്‍ വരിക. യേശുവിനെ പരീക്ക്ഷിക്കാനും പരീക്ഷകന്‍ വചനമാണു ഉപയോഗിച്ചതു. വചനം കൊണ്ടു തന്നെ അവനെ തോല്പ്പിക്കാന്‍ കഴിയണം.!

എല്ലാകൂദാശകളും ബൈബിളും സഭയില്‍ വലരെ പ്രാധാന്യം അര്ഹിക്കുന്നവയാണു. അതില്‍ മുന്‍ പന്തിയ്ല്‍ നില്ക്കുന്നതു ബലിയും ബൈബിളുമാണു.

അതിനാല്‍ പ്രിയരേ ശ്രദ്ധിക്കുക.യുഗാന്ത്യത്തിലേക്കു അടുക്കും തോറും വ്യാജന്മാര്‍ തിരഞ്ഞെടുക്കപ്പെട്ടവരെ വന്‍ചിക്കാന്‍ കിണഞ്ഞു പരിശ്രമിക്കും! ജാഗ്രത പാലിക്കുക! അല്ഭുതങ്ങളും അടയാളങ്ങളും കാണിക്കും!

അതിനാല്‍ സൂക്ഷിക്കുക !

Friday 24 March 2017

സന്യാസം !

സന്യാസത്തിനു ക്രിസ്തീയ സഭയില്‍ മൂന്നു വ്രതങ്ങള്‍ സ്വീകരിക്കുന്നു.

അനുസരണം, ബ്രഹ്മചര്യം, ദാരിദ്യം. മലങ്കരസഭയില്‍ മെത്രാനും സന്യാസിയാണു. അതിനാണു ആദ്യം റമ്പാന്‍ പട്ടം കൊടുക്കുക. വൈദികരും സന്യാസവൈദികരും സെക്കുലര്‍ വൈദികരും ഉണ്ടു. എല്ലാവരും ബ്രഹ്മചര്യം പാലിക്കേണ്ടതാ്ണു. അതൊരു വ്രതമാണു. യേശുവും, യോഹന്നാന്‍ അപ്പതോലനും പൌലോസ് അപ്പസ്തോലനും ഒക്കെ കന്യാവ്രുതക്കാരായിരുന്നു.

അനുസരണം എന്നാൽ അടിമത്തമല്ലെന്ന തിരിച്ചറിവും ഉണ്ടാകണം. ഈഗോയിൽനിന്നും ഈശോയിലേക്ക് വളരുമ്പോൾ അനുസരണം ഒരു ഭാരമായി തോന്നില്ല.

സന്യാസം തിരഞ്ഞെടുക്കുന്ന പുരുഷന്മാര്‍ ആസ്രമങ്ങളിലും സ്ത്രീകള്‍ കന്യാമഠങ്ങളിലും കൂട്ടമായി  താമസിക്കുന്നു.

വീണുപോകുന്നവര്‍

പ്രയാസം നിറഞ്ഞ ഈ ജീവിതപാതയിലേക്ക് വന്ന ചിലരെങ്കിലും വഴിയരുകിൽ തളർന്നു വീഴുന്നു എന്നത് സത്യമാണ്. വിരലിലെണ്ണാവുന്ന ഇത്തരം ചില സംഭവങ്ങളെ ഉയർത്തിക്കാണിച്ച് സന്യസ്തജീവിതം മുഴുവൻ മലീമസമാണെന്ന് വരുത്തിത്തീർക്കാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നുണ്ട്. സ്വന്തം സമർപ്പണത്തിന്റെ അഭാവംകൊണ്ട് സന്യാസജീവിതം ഉപേക്ഷിക്കേണ്ടി വന്നവരും വിശുദ്ധ വസ്ത്രത്തിനുള്ളിൽ അഹങ്കാരത്തിന്റെ കുട്ടിപ്പിശാചുക്കൾക്ക് അഭയം നൽകിയവരുമൊക്കെ ഇത്തരം ഗൂഢശക്തികൾക്കൊപ്പം ചേരുകയും ചെയ്യുന്നു. അതിന്റെ ഫലമായി സന്യാസിനികളെ ദൈവത്തിന്റെ മാലാഖമാരായി കണ്ട സമൂഹം, ആസക്തികളുടെ സംശയം നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കുന്നു. വിശുദ്ധ കൂടാരങ്ങളിൽനിന്ന് അശുദ്ധിയുടെ പുക ഉയരുന്നു എന്ന് സമൂഹത്തെ വിശ്വസിപ്പിച്ച് ചിലർ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു.

വീഴ്ച്ചകള്‍ കുടുംബജീവിതത്തിലും സംഭവിക്കുന്നു.

ദീർഘകാല പ്രണയത്തിനുശേഷം വിവാഹിതരായ പലരും വിവാഹമോചനത്തിനായി കുടുംബക്കോടതിക്കു മുമ്പിൽ ക്യൂ നിൽക്കുന്ന ഇക്കാലത്ത് ഇടുങ്ങിയ വഴിയിൽക്കൂടി യാത്രയാരംഭിച്ച ചിലർ ഇടറിവീഴുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു.? ജീവിതവഴികളിൽ ഒന്നിടറി വീണു എന്നത് ശിഷ്യത്വത്തിന്റെ അവസാനമൊന്നുമല്ല. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഇടറിപ്പോയ പത്രോസിനെയാണ് ക്രിസ്തു സ്വർഗത്തിന്റെ താക്കോലുകൾ ഏൽപിച്ചത് എന്നത് ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അളവുകോൽ കൊണ്ടല്ല സന്യസ്തർ അളക്കപ്പെടേണ്ടത്. മറിച്ച് ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അസത്യങ്ങളുടെ പുകച്ചുരുൾ സൃഷ്ടിച്ച് വിശുദ്ധ കൂടാരങ്ങൾക്കെതിരെ പടവാളുയർത്തുന്നവർ തീർച്ചയായും നിരാശപ്പെടേണ്ടിവരും.                                                  

മദര്‍ തെരേസയുടെ മഠങ്ങളും അതുപോലെ ആതുരസേവനം മാത്രം ജീവിതമായി കണ്ടു സഹനത്തില്‍ ക്കൂടി ജീവിതം സമര്‍പ്പിക്കുന്ന എത്രയോ സന്യാസ സഭകളെ നമുക്കു കാണാന്‍ സാധിക്കും.

ദൈവത്തിന്‍റെ കരം ഇവരില്ക്കൂടി പ്രവര്ത്തിക്കുന്നു.

സന്യാസഭവനങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനാമന്ത്രങ്ങളെയും പ്രവൃത്തികളിൽ വിരിയുന്ന കാരുണ്യപ്രഭയെയും നിഷ്പ്രഭമാക്കാൻ ഇത്തരം അപവാദപ്രചരണങ്ങൾക്കാകില്ല. ക്രൈസ്തവ സന്യാസത്തെ ഇത്രയേറെ കരിതേച്ചു കാണിക്കാൻ പലരും ശ്രമിച്ചിട്ടും അനേകം പുതുനാമ്പുകൾ നമ്മുടെ വിവിധ സന്യാസശിഖിരങ്ങളിൽ ചേക്കേറുന്നു എന്നത് അഭിമാനത്തോടെ നോക്കിക്കാണേണ്ട ഒരു വസ്തുതയാണ്. ഇവിടെയാണു ദൈവത്തിന്‍റെ കരം കാണാന്‍ സാധിക്കുക.

സന്യാസത്തിന്റെ ഉത്ഭവചരിത്രം  

മതപീഡനങ്ങളുടെ കാലം അവസാനിച്ചപ്പോൾ രക്തസാക്ഷിത്വത്തിനുള്ള സാധ്യതകൾ പരിമിതമായി. ഇതിനൊരു പരിഹാരമെന്നോണമാണ് വിവിധ പാരമ്പര്യങ്ങളിൽ സന്യാസം ആരംഭിച്ചത്. ഒരിടത്തും സുരക്ഷിതമായ വഴികളിൽ കൂടിയായിരുന്നില്ല സന്യാസത്തിന്റെ വളർച്ചയും വികാസവും.

പഴയകാലത്തു സ്വയം പീഡനങ്ങളിലൂടെ സഹനത്തെ നെഞ്ചോടു ചേർക്കുന്ന രീതികൾ പോലും നമ്മുടെ സന്യാസപാരമ്പര്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍  
ഇന്ന് സഹനത്തിന്റെ വഴികൾ വിപുലമായി എന്നുമാത്രം. ക്രിസ്തുവിന്റെ പീഡകളെ സ്വപ്നംകണ്ട് കർമ്മവേദികളിൽ മറ്റുള്ളവർക്കുവേണ്ടി മുറിക്കപ്പെട്ട് ദൈവത്തിനുള്ള സമ്മാനമായി ഉരുകിത്തീരുന്ന ജീവിതമാണ് ഓരോ സന്യാസിയുടേയും, സന്യാസിനിയുടെയും ജീവിതം. നമ്മുടെ സന്യാസികൾ ഏറെ വിലപ്പെട്ട ജീവിതവും അതിന്റെ നിറക്കൂട്ടുകളും വേണ്ടെന്നുവച്ച് കുരിശിന്റെ വഴിയെ ഇറങ്ങിയത് ഏതെങ്കിലുമൊരു നിമിഷത്തെ ഉപരിപ്ലവമായ ആവേശംകൊണ്ടല്ല. ആത്മാവിനുള്ളിൽ ജ്വലിക്കുന്ന അഗ്നി ഉള്ളതുകൊണ്ടാണെന്ന് അവരുടെ പ്രവൃത്തികൾ സാക്ഷ്യപ്പെടുത്തുന്നു.

സന്യാസമെന്നത് ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. മറിച്ച് ക്രൂശിതന്റെ പിന്നാലെ നീങ്ങാനുള്ള ധൈര്യത്തിൽനിന്നും ആവിർഭവിക്കുന്ന ജീവിതക്രമമാണിത്. ദൈവത്തോടും മനുഷ്യനോടുമുള്ള ശരിയായ അനുപാതത്തിലുള്ള സ്‌നേഹമാണ് സന്യാസത്തെ മുൻപോട്ടു നയിക്കുന്ന ഇന്ധനം. ഉള്ളിലെ സ്‌നേഹം തീർന്നുപോയാൽ ക്രൈസ്തവ സന്യാസജീവിതം ജീവിക്കാൻ ആർക്കുമാകില്ല. സ്‌നേഹത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം യാന്ത്രികതയും കാപട്യവുമാണ്. അവിടെ ക്രിസ്തുവിന് സ്ഥാനമില്ല. സമൂഹമുയർത്തുന്ന സംശയങ്ങൾക്കും കിംവദന്തികൾക്കുമിടയിലും പരാതിയും പരിഭവവുമില്ലാതെ നന്മയുടെ സങ്കേതങ്ങളായി ക്രൈസ്തവ സന്യാസഭവനങ്ങൾ എന്നുമിവിടെയുണ്ടാകും. നാമുറങ്ങുമ്പോൾ പ്പോലും വിരിക്കപ്പെട്ട കരങ്ങളുമായി ഈ ഭൂമിക്കവർ കാവൽനിൽക്കും; ക്രിസ്തുവിന്റെ കരുണയുടെ ആൾ രൂപങ്ങളായി. ആതുരാലയങ്ങളിലും അധ്യാപനത്തിലും എല്ലാം അവരുണ്ടാകും. നന്മയുടെ ശേഷിപ്പുകളായി, വിശുദ്ധിയെന്നത് കാലഹരണപ്പെട്ട പദമല്ലെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ട് പീഠത്തിലുയർത്തിയ ദീപംപോലെ ഈ പുണ്യജീവിതങ്ങൾ ഇവിടെയുണ്ടാകണമെന്നുള്ളതു ദൈവനിശ്ചയമാണു.

ഇന്നു ആരംഭത്തില്‍ ഉണ്ടായിരുന്ന തീക്ഷ്ണത കുറഞ്ഞു പോകുന്നതുകൊണ്ടാകാം പലരും വീണുപോകാന്‍ കാരണമാകുന്നതു. എതെങ്ങ്കിലും വീഴ്ച്ചകണ്ടാല്‍ ചെറുതാണെങ്കില്‍ തിരുത്തും. തിരുത്താവുന്നതിലും വലിയ വീഴ്ച്ചവന്നാല്‍ അവരെ പുറത്താക്കുകയോ അവര്‍ തന്നെ പിരിഞ്ഞുപോകയോ ചെയ്യും. അതുകൊണ്ടു എല്ലാവരേയും അടച്ചാക്ഷേപിക്കുന്നതു ശരിയല്ല. കുടുംബജീവിതത്തിലും പാളിച്ചകള്‍ സംഭവിക്കുന്നു. അതിനാല്‍ ഇനിയും ആരും കുടുംബജീവിതം തിരഞ്ഞെടുക്കേണ്ടെന്നു ആരെങ്കിലും പറയുമോ ?

സഭയുടെ നിലനില്പ്പിനു തന്നെ വലിയ പരീക്ഷണഘട്ടം ഉണ്ടായപ്പോള്‍, സഭാവിരോധികള്‍ സഭവിട്ടു പോയപ്പോള്‍, വിശ്വാസത്യാഗികള്‍ ഉണ്ടായപ്പോള്‍, അബദ്ധസിദ്ധാന്തങ്ങളുമായി പലരും തല ഉയര്ത്തിയപ്പോഴൊക്കെ സഭയെ താങ്ങി നിര്ത്തിയതു സന്യാസികളായിരുന്നു. അതൊന്നും നാം മറക്കരുതു !

ധന്യമായ ഈ ജീവിതങ്ങൾക്ക് മുൻപിൽ ആയിരം പ്രണാമം.

സഭയിലെ സന്യാസസഭകളെ ദൈവത്തിനു സമര്‍പ്പിക്കുന്നു.  

Thursday 23 March 2017

ബ്രംഹ്മചര്യം എന്നാല്‍ എന്തു ?

കത്തോലിക്കാസഭ പൂര്ണമായും ക്രിസ്തുകേന്ദ്രീക്രുതവും വചനാധിഷ്ടിതവുമാണെന്നു നമ്മേ അനുസ്മരിപ്പിക്കുന്ന ഒരു യാഥാര്ത്ഥ്യമാണു സഭയിലെ വൈദികരുടേയും ,സമര്‍പ്പിതരുടേയും ബ്രഹ്മചര്യം.

നമ്മുടെ കര്ത്താവു പറയുന്നതുപോലെ ദൈവത്തിന്‍റെ പ്രത്യേക ക്രുപ ലഭിച്ചവര് ‍(മത്താ.19:11 - 12 ) .കര്ത്താവിനെപ്പോലെയും വി. പൌലോസിനെപ്പോലെയും ദൈവരാജ്യത്തെപ്രതി നിത്യബ്രഹ്മചാരികളായി ജീവിക്കണമെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. അതിനാലാണു മറ്റു ഒരു ക്രൈസ്തവ സഭയിലും കാണാത്തതുപോലെ ലക്ഷക്കണക്കിനു ബ്രഹ്മചാരികളായ വൈദീകരേയും സമര്‍പ്പിതരേയും കത്തോലിക്കാസഭയില്‍ കാണുന്നതു.

" ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ " യെന്ന ആഹ്വാനം കൂട്ടിച്ചേര്ത്തുകൊണ്ടാണു " സ്വര്‍ഗരാജ്യത്തെ പ്രതി തങ്ങളെതന്നെ ഷണ്ഡരാക്കുന്നവരെക്കുറിച്ചു കര്ത്താവു ശിഷ്യന്മാരോടു സംസാരിച്ചതു. ( മത്താ.19:12 )
അവിടുന്നു തന്‍റെ ശിഷ്യരില്‍നിന്നും ആവശ്യപ്പെട്ടതു സമ്പൂര്ണ സമര്‍പ്പണമായിരുന്നു. ഈ വസ്തുത മനസിലാക്കികൊണ്ടാണു വി.പൌലോസ് എഴുതിയതു "എല്ലാവരും എന്നെപ്പോലെ ആയിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ ദൈവത്തില്‍നിന്നും ഓരോരുത്തര്‍ക്കും പ്രത്യേകദാനങ്ങളാണെല്ലോ ലഭിച്ചിരിക്കുന്നതു .അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു എന്നെപ്പോലെ ആയിരിക്കുന്നതാണു അവര്‍ക്കു നല്ലതു ." ( 1കോറി 7:7- 8 )

എന്തുകൊണ്ടു അവിവാഹിതര്‍ ?

കര്ത്താവിനെ അടുത്തു അനുകരിക്കുന്ന ശിഷ്യന്‍ അവിവാഹിതനായിരിക്കണമെന്നു വിപൌലോസ് ആഗ്രഹിച്ചു. അതിന്‍റെ കാരണവും അദ്ദേഹം പറയുന്നു.

"അവിവാഹിതര്‍ കര്ത്താവിനെ എങ്ങനെ സമ്പ്രീതനാക്കാമെന്നു ചിന്തിച്ചു കര്ത്താവിന്‍റെ കാര്യങ്ങളില്‍ തല്പ്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീക കാര്യങ്ങളില്‍ തല്പ്പരനാകുന്നു."( 1കോറി  7:32 )

ദൈവവചനത്തില്‍ പറയുന്നതനുസരിച്ചു ദൈവരാജ്യത്തെപ്രതി ബ്രഹ്മചര്യജീവിതം നയിക്കാന്‍ കത്തോലിക്കാസഭ നല്കുന്ന പ്രോത്സാഹനം മറ്റൊരിടത്തും നാം കാണില്ല. ദൈവവചനത്തിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടു " ഉല്ക്രിഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍" ( 1 കോറി.12:31 ) എന്നാണു വി. പൌലോസിനെപ്പോലെ കത്തോലിക്കാസഭയും പഠിപ്പിക്കുന്നതു.

യഥാര്ത്ഥ വചനാധിഷ്ടിത ജീവിതം നയിക്കുന്നതു കത്തോലിക്കാ സഭമാത്രമാണെന്നു മുകളില്‍ പറഞ്ഞ വേദ ഭാഗം നമ്മേ പഠിപ്പിക്കുന്നു. ഇനിയും വെളിപാടുകൂടി നോക്കാം

ക്രിസ്തുവാകുന്ന കുഞ്ഞാടു പോകുന്നിടത്തെല്ലാം അവിടുത്തെ അനുഗമിക്കുന്നവരെക്കുറിച്ചു ബൈബിളില്‍ പറയുന്നതു ഇപ്രകാരമാണു. " അവര്‍ ബ്രഹ്മചാരികളാണു. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി വിലക്കു വാങ്ങപ്പെട്ടവരാണു. ( വെളി .14:4 )

കര്ത്താവിന്‍റെ ഈ വെളിപാടൊക്കെ ഉള്‍കൊള്ളുന്ന കത്തോലിക്കരല്ലേ യഥാര്ത്ഥ  വചനാധിഷ്ടിതജീവിതം നയിക്കുന്നതു ?

അരെങ്കിലുംവീണാല്‍ അവിവാഹിതരായതുകൊണ്ടാണോ?  
എങ്കില്‍ പിന്നെ വിവാഹിതര്‍ വീഴുന്നതൊ ?
വിവാഹിതരില്‍ പരസ്ത്രീ, പുരുഷ ബന്ധം നടക്കുന്നില്ലേ?

തിന്മയുടെ ശക്തി എവിടേയും വളരാമെല്ലോ ?

യേശു ശിഷ്യന്മാര്‍ക്കു കോടുത്ത ഉപദേശം എത്രമഹ്ത്തരം!

മടിശീലയോ പണമോ,വെള്ളിയോ സ്വര്ണമോ കരുതരുതു.
മടിശീല കൊണ്ടു നടന്ന യൂദാസാണെല്ലോ വീണൂപോയതു.

ഇന്നും വീഴുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണു.
1) അവിഹിതപണസമ്പാദനം നടത്തുന്നവര്‍ (ഓരോ സ്ഥാപ നങ്ങളിലെ മാനേജരന്മാര്‍)
2) പണം ധൂര്ത്തടിക്കുന്നവര്‍ (ആഡംബരജീവിതം)
3) മദ്യം അല്പമായാല്‍ തെറ്റില്ലെന്നു ചിന്തിക്കുന്നവര്‍
4) അര്ഹതപ്പെട്ടവരെ മറ്റി നിര്ത്തി അനര്ഹര്‍ക്കു വാരിക്കോരി നല്കുന്നവര്‍
5) പ്രാര്ത്ഥനാജീവിതം ഇല്ലാത്തവര്‍ (വെറും പ്രഹസനം)
6) സുവിശേഷത്തെക്കാള്‍ മരാമത്തുപണിയെ സ്നേഹിക്കുന്നവര്‍

ഇവരൊക്കെ യേശുവിനെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നതു പണമാകുന്ന മാമോനെ ആയിരിക്കും.

Wednesday 22 March 2017

Mea culpa ,mea culpa .mea maxima culpa

തെറ്റിനെ വെള്ലപൂശുന്നവരല്ല വിശുദ്ധര്‍, തെറ്റിനെ അംഗീകരിക്കുന്നവരാണു വിശുദ്ധര്‍ !

പരീശന്‍റെ പ്രാര്ത്ഥന ദൈവം കേട്ടില്ല.

എന്നാല്‍ ചുങ്കക്കാരന്‍റെ പ്രാര്ത്ഥന ദൈവം കേട്ടു.

വിശുദ്ധരുടെ മാത്രം വംശാവലിയിലല്ല യേശു ജനിച്ചതു !

പാപികളുടേയും വ്യ്ഭിചാരികളുടേയും വേശ്യകളുടേയും വിശുദ്ധ്ന്മാരുടേയും  മഹാവിശുദ്ധന്മാരുടേയും ഒക്കെ വംശാവലിയായിരുന്നു യേശുവിന്‍റേതു !

കത്തോലിക്കാസഭയും ഇതുപോലെയാണു. സഭയില്‍ വിശുദ്ധ്ന്മാര്‍ മാത്രമല്ല. പാപികളും, മഹാപാപികളും സഭയില്‍ കണ്ടെത്തിയന്നുവരാം. അതുകൊണ്ടു സഭക്കു ഒന്നും സംഭവിക്കില്ല. തെറ്റു തെറ്റാണെന്നു പറഞ്ഞു തെറ്റിനെ വെറുത്തുപേക്ഷിക്കുക. ഒരിക്കലും തെറ്റിനെ വെള്ളപൂശാന്‍ ശ്രമിക്കാതിരിക്കുക.

തെറ്റുകാര്‍ക്കുവേണ്ടി ക്ഷമചോദിക്കാന്‍ കഴിയുന്നതാണു,   തെറ്റിനെ അംഗീകരിക്കുന്നതാണു വിശുദ്ധിയിലേക്കുള്ള ചുവടുവയ്പ്പു .

ദൈവമേ തെറ്റുകാരോരോട് ക്ഷമിക്കണമേ എന്നു പ്രാര്ത്ഥിക്കുമ്പോഴും അവരുടെ ശിക്ഷയില്‍ കുറവുവരാനല്ല പ്രാര്ത്ഥിക്കുന്നതു. നിത്യരക്ഷയുടെ കാര്യ്ത്തില്‍ മാത്രമാണു. ശിഷവേണ്ടെങ്കില്‍ പിന്നെ ശുദ്ധീകരണ സ്ഥലം ആവശ്യ്മില്ലെല്ലോ ? 

Tuesday 21 March 2017

വിവാഹപൂര്വ ലൈഗീകതയും കുടുംബത്തകര്‍ച്ചയും !

ഇന്നു ഒരു പ്രത്യേക കാര്യത്തിനായി എഴുതുന്നു. ഒരു കൌണ്സിലിയുടെ വിവരങ്ങള്‍. അവരുടെ സമ്മതത്തോടെ ചിലവിവരങ്ങള്‍ മാത്രം എഴുതുന്നു. ഈ എഴുത്തു ആര്ക്കെങ്ങ്കിലും ഉപകരിക്കുമെങ്ങ്കില് എഴുതുന്നതില്‍ കൌണ്സിലിക്കു എതിര്പ്പില്ല. അതിനാല് സമ്മതം വാങ്ങി എഴുതുന്നു

തകര്‍ന്ന ആത്മഹത്യ

അത്മഹത്യ്ക്കു ആവശ്യമായ വിഷം ആദ്യത്തെ കുപ്പിയില് സൂക്ഷിച്ചു. Methyl alcohol (methanol ) .
രണ്ടാമത്തെകുപ്പിയില്‍ Ethyl alcohol ഉണ്ടായിരുന്നു. (അതു മദ്യമായുംകഴിക്കാം). ഇനിയും ജീവിക്കേണ്ടെന്നു വിചാരിച്ചപ്പോള്‍ മരിക്കാന്‍ തീരുമാനിച്ചു. കതകടച്ചു പൂട്ടിയിട്ടു ജ്യൂസില്‍ വിഷം ഒഴിച്ചു കഴിച്ചു. ബൊധം നഷ്ടപെട്ടു മണിക്കൂറുകലോളം കിടന്നു സ്ര്‍ദ്ധിച്ചു. പക്ഷേ മരിച്ചില്ല. കൊടിയവിഷം കഴിച്ചിട്ടു എന്തേ മരിക്കാഞ്ഞു അപ്പോഴണു മനസിലായതു കഴിച്ചതു വിഷമല്ല മദ്യമായിരുന്നെന്നു. പിന്നെ മരിക്കാന്‍ ശ്രമിച്ചില്ല അങ്ങനെയാണു കൌണ്സിലിംഗിനു വന്നതു.
(അനുവാദം ഉണ്ടെങ്കിലും ചില ക്കര്യങ്ങള്‍ മാത്രം പങ്കു വയ്ക്കുന്നു.

ചെറുപ്പത്തിലെ തഴക്കദോഷം കുടുംബജീവിതത്തെ തകര്‍ത്തു വിഷാദം ബാധിച്ചു. ഒടുവില്‍ ആത്മഹത്യചെയ്തു. കുപ്പിമാറിയതിനാല്‍ മരിച്ചില്ല.
കൌന്സിലിംഗില്‍ കൂടിവീണ്ടും ജീവിതത്തിലേക്കു വന്ന ഒരു സ്ത്രീസംഭവമാണു.

വിവാഹം കഴിഞ്ഞു ആദ്യദിനങ്ങളില്‍ തന്നെ ഭര്ത്താവിനെ വെറുത്തു.

ഒരുതരത്തില്‍ ഒരുമാസം അയാളുടെ കൂടെ കഴിച്ചുകൂട്ടി അപ്പോള്‍ ഭര്ത്താവു ജോലിസ്ഥലത്തെക്കുപോയി. ഇനിയും ഒന്നോരണ്ടോ വര്ഷം കഴിഞ്ഞെ അദ്ദേഹം തിരികെ വരികയുള്ളു. അപ്പോള്‍ പിന്നെ സുഖമായി ഇഷ്ടമുളളവരുമായി ഇഷ്ടം പോലെ ജീവിക്കാന്‍ പറ്റി. വീട്ടില്‍ പ്രായംചെന്ന മാതാപിതാക്കള് മാത്രം. അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല. അതിനെപറ്റി വിശദമ്മയി അറിയേണ്ടകാര്യമില്ലാത്തതിനാല് ആഭാഗം വിടുന്നു.

എന്തുകൊണ്ടു ആദ്യനാളുകളില്തന്നെ ഭര്ത്താവിനെവെറുത്തു ?

അതിനെകുറിച്ചു മാത്രം അല്പം പറയാം. കോളജില്‍ പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അല്പം വിവരിക്കുന്നു.

മാതാപിതാക്കള്‍ ഗള്ഫിലായിരുന്നു. ഒറ്റപുത്രി. വല്യപ്പന്റെയും വല്യമ്മയുടേംകൂടെ താമസം. ആരും നിയന്ത്രിക്കാനില്ല. ഇഷ്ടം പോലെ തകര്‍ത്തടിച്ചു ജ്ജീവിക്കാം. ചിലപ്പോള്‍ കൂട്ടുകാരികള്‍ വീട്ടില്‍ വന്നുകിടക്കും. അവരില്‍ ചിലര്ക്കു തഴക്കദോഷവും സ്വയം ഭൊഗവും ഒക്കെയുളളവര് പരസ്പരം പിടിച്ചും ഉമ്മവെച്ചും ലൈംഗീകജീവിതത്തിലേക്കു കടന്നുവന്നു. ചില കൂട്ടുകാരുമൊത്തു പലയിടത്തുമ്പോയി. എല്ലാതരത്തിലുള്ള സുഖഭോഗങ്ങളില്‍ ഏര്പ്പെട്ടു. അന്നേരമാണു ഒരാള്ക്കു അനുഭവപെട്ട ദുരനുഭവം മനസിലായതു. അവളുടെ നഗ്നചിത്രം എടുത്തു. പിന്നെ അവന്മാര് ബ്ളാക്കുമെയില്‍ ചെയ്യാന്‍ തുടങ്ങി. പിന്നെ അവര്പറയുന്നിടത്തും പറയുന്നവരുമായി ബന്ധപ്പെടണം. ഒടുവില്‍ ആ കൂട്ടുകാരി ആത്മഹത്യചെയ്തു. പേടിച്ചിട്ടു ആണ്കുട്ടികളുമായുളള ബന്ധം അവസാനിപ്പിച്ചു. പിന്നെ ഞങ്ങള്‍ കണ്ടുപിടിച്ചതു പ്രായമായ വരെയാണു. അവര് ഒരിക്കലും ചതിക്കില്ല. രണ്ടാള്ക്കും ലൈഗീകതയില്‍ മാത്രം ശ്രദ്ധ. അങ്ങനെ ധാരാളം ആളുകളുമായി ലംഗീകജീവിതത്തില്‍ ബന്ധം കണ്ടെത്തികഴിഞ്ഞാണു വിവാഹജീവിതത്തില്‍ മാതാപിതാക്കള്‍ നിര്ബധിച്ചു പ്രവേശിപ്പിച്ചതു. അതിനാല്‍ ഇതിന്‍റെ എല്ലാവശങ്ങളും അറിയാമായിരുന്നതുകൊണ്ടു ഭര്ത്താവിന്‍റെ കഴിവും കഴിവുകേടും പെട്ടെന്നു വിലയിരുത്തി.അങ്ങനെയാണു ഭര്ത്താവില്‍നിന്നും രക്ഷപെടണമെന്നുള്ള ചിന്തവന്നതു.

പ്രീമാരിറ്റല്‍ സെക്സും വിവാഹജീവിതവും

ഒരിക്കല്‍പോലും രതിസുഖം അനുഭവിക്കാന്‍ പറ്റില്ലെന്നു ആദ്യ ദിനങ്ങളില്‍ തന്നെ മനസിലായിരുന്നു. പ്രീമാരിറ്റല്‍ സെക്സില്‍ നിന്നും ഇതിന്‍റെ എല്ലാവശങ്ങളേയും വിലയിരുത്താനുള്ള കഴിവു ലഭിച്ചിരുന്നു.
എന്നുമാത്രമല്ല പുര്ഷനെ ഇഷ്ടപെടാനും സ്നേഹിക്കാതിരിക്കനുമുള്ള കാരണങ്ങളും അവളിലുടലെടുക്കും. അതുപോലെ സ്ത്രീയുടെ കന്യാത്വത്തില്‍ വന്ന പാളിച്ച പെട്ടെന്നു പുരുഷന്‍ മനസിലാക്കുകയും സ്ത്രീയെ വെറുക്കാന്‍ ഇതു കാരണമാകുകയും ചെയ്യും.

നമ്മുടെകഥാനായിക ആത്മഹത്യചെയ്യാന്‍ തീരുമാനമെടുത്തതിന്‍റെ കാരണം

ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തില്‍ വഴിപിയച്ച പഴയകാലജീവിതം തന്നെ തിരഞ്ഞെടുത്തു. അതു കാലക്രമത്തില്‍ കുറ്റബോധമായി രൂപാന്തരപെട്ടു അധികം താമസിയാതെ വിഷാദരോഗിയായി മാറുകയും ചെയ്തു അതിന്‍റെ കൂടെ പലരുമായി ബന്ധപെട്ടതിന്റെ ഫലമായി ലൈഗീകരോഗം പിടിപെടുകയും ചെയ്തു. (വെനറല്‍ ഡിസീസ്) അതോടെ ഇനിയും ലോകം അറിയുന്നതിനുമുന്പേ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.

കുപ്പിമാറിപോയതുകൊണ്ടു മരിച്ചില്ല. പിന്നെ മരിക്കാന്‍ ശ്രമിക്കാതെയാണു കൌണ്സിലിംഗിനു അവര് തയ്യറായതു. കൌന്സിലിംഗില്‍ കൂടി ജീവിതമെന്നു പറഞ്ഞാല്‍ എന്താണെന്നും ലൈംഗീകതയെന്നുപറഞ്ഞാല് വെറും ശരീരത്തിന്‍റെ മാത്രം സുഖാനുഭവമല്ലെന്നും അതു സ്നേഹത്തില്‍ ഉള്ള ഒന്നാകലാണെന്നും സ്നേഹം പങ്കിട്ടനുഭവിക്കുന്നതു മാനസീകതലത്തിലും ഹ്രുദയത്തിന്‍റെ തലത്തിലും നടക്കേണ്ട ഒന്നാണെന്നും അതുവെറും കാമപ്രാന്തല്ലെന്നും മനസിലായി കഴിഞ്ഞപ്പോള്‍ ഭര്ത്താവിനു ഇനിയും കഴിവുകേടുണ്ടെങ്കിലും സ്നേഹത്തിളപ്പില്‍ അതെല്ലാം മാറികൊള്ളുമെന്നും മനസിലാക്കി അവര് ഒന്നായി ജീവിക്കുന്നു.

വിവാഹപൂര്‍വ ലൈഗീകതയും വിവാഹേതര ലൈംഗീകതയും

മനുഷ്യനെ മ്രുഗമായി മാറ്റും. സ്നേഹിക്കാനുളള കഴിവു നഷ്ടമാകും. കുറ്റബോധം അവരെ വേട്ടയാടും ചെയെരുതാത്തതു ചെയ്തുവെന്നുളള ചിന്ത അവരുടെ ജീവിതത്തെ തകിടം മറിക്കും. കാലക്രമത്തില്‍ വിഷദ രോഗം അവരെ പിടികൂടും. നിരാശയില്‍ ചെന്നുപെടും ആത്മഹത്യയിലേക്കു അവരെ നയിക്കും. കുടുംബജീതം തകര്‍ന്നുതരിപ്പണമാകും.

Is Sex Necessary for Good Health?
The best that modern science can say for sexual abstinence is that it's harmless when practiced in moderation.

ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു പറയുന്നതു അബദ്ധമാണു.
ശ്ളീഹാ പറയുന്നു സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു. വിവാഹജീവിതത്തില്‍ ഏര്‍പെടുന്നവര്‍ക്കു മാത്രമുള്ളതാണു ലൈഗീക ജീവിതം. മറ്റുളളവര്‍ അതു അനാവരണം ചെയ്യാന്‍ പാടില്ല.

പാഠം

വിദ്യാര്ത്ഥികള്ക്കു പറഞ്ഞിരിക്കുന്നതല്ല ലൈംഗീകത അനാവരാണം ചെയ്യ്യാന്‍. അതു അവരെ തിന്മയിലേക്കുനയിക്കും. പിന്നെ വിവാഹജീവിതത്തല്‍ പ്രവേശിച്ചാല്‍ അതു തകരാന്‍ അധികം സമയം വേണ്ടിവരില്ല. അതിനാല്‍ കുഞ്ഞു മക്കളേ പഠിക്കുന്ന സ്മയത്തു ഈ വിധ ചിന്തകളില്പെടാതെ നിംഗളെ തന്നെ സൂക്ഷിക്കുക അല്ലെങ്ങ്കില്‍ ഏതു സമയത്തും അപകടം സംഭവിക്കാം.

അതുപോലെ venereal disease ഉണ്ടാകാന്‍ ഉള്ള സാധ്യതയും ഉണ്ടൂ.

Monday 20 March 2017

തിരുക്കുടുംബം നമ്മുടെ മാത്രുക.

യേശു ജനിച്ചപ്പോള്‍ പാതിരായ്ക്കു പ്രകാശം !
യേശു മരിച്ചപ്പോള്‍ ന്‍ട്ടുച്ചക്കു കൂരിരുട്ടു !
യേശു ,ദൈവം കൂടെയുള്ലപ്പോള്‍ പ്രകാശത്തിലും,
യേശു ,ദൈവം കൂടെയില്ലാത്തപ്പോള്‍ അന്ധകാരത്തിലും ! 
ഇതാണു മനുഷ്യന്‍റെ അവസ്ഥ .
യേശുവിന്‍റെ സാന്നിദ്ധ്യം ലോകത്തില്‍ ശാന്തിയും സമാധാനവും ശാന്തതയും എവിടേയും സംജാതമായി.
എന്നാല്‍ യേശുവില്ലാത്തലോകത്തില്‍ അശാന്തിയും,അസമാധാനവും കളിയാടി. എവിടേയും കൊല്ലും കൊലയും ബലാല്സംഘവും ,അട്ടഹാസങ്ങളും ,യുദ്ധവും , വെടിയൊച്ചയും മാത്രം !
വെടിയൊച്ചകള്‍ !
അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായിരുന്ന ഭാര്യാഭ്ര്ത്താക്കന്മാര്‍ വസിക്കുന്ന കുടുംബത്തില്‍ ഇപ്പോള്‍ സദാസമയവും വെടിയൊച്ചകള്‍
ഭാര്യ പറയുന്നതു ഭര്ത്താവിനു ഇഷ്ടപ്പെടാതെ വരുന്നു
ഉടനെ അയാള്‍ ഒറ്റ വെടി കുടുംബം ഭയന്നു വിറക്കും.
ഭര്ത്താവു പറയുന്നതു ഭാര്യ്ക്കു രസിക്കാതെ വരുന്നു
ഉടനെ അവളും ഒറ്റ വെടി കുടുംബം ആകെ പ്രകമ്പനം കൊള്ളുന്നു. മാതാപിതാക്കള്‍ പറയുന്നതു മക്ക്ള്‍ക്കും പിടിക്കാതെ വരുന്നു. അവരും കഴിയും വിധത്തില്‍ ശക്തമായി വെടിപൊട്ടിക്കുന്നു. വെടിയൊച്ചകളുടെ ബഹളമാണു ഇന്നു കുടുംബങ്ങളില്‍ കാണുക.
രഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധകോലാഹലമാണെങ്കില്‍ കുടുംബങ്ങളിലും ഇന്നു യുദ്ധസമാനമായ കോലാഹലങ്ങളാണു കാണുക .ആര്‍ക്കും ആരേയും വിശ്വാസമില്ല. ബലാല്സംഘങ്ങള്‍ വരെ കുടുംബങ്ങളില്‍ നടമാടുന്നു.
പ്രശാന്തമായ അന്തരീക്ഷത്തില്‍ ദൈവസാന്നിദ്ധ്യം അനുഭവിച്ചിരുന്നു.
പഴയകാലത്തു ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ ഭക്തര്‍ കടല്‍ തീരത്തും, ആറ്റിന്തീരത്തും, മലമുകളിലും, ഗുഹാമുഖങ്ങളിലും, വ്രുക്ഷച്ചുവടുകളും അതിനായി ഉപയോഗിച്ചിരുന്നു.
യേശുവും പിതാവുമായുള്ല സംസര്‍ഗത്തില്‍ ലയിച്ചിരിക്കുവാന്‍ ,മലമുകളും, കടല്ക്കരയും, നദീതീരവും, തോട്ടങ്ങളും ഒക്കെ ഉപയോഗിച്ചു.
Image result for holyfamilyചുരുക്കത്തില്‍ ദൈവസാന്നിദ്ധ്യം ശാന്തതയിലായിരുന്നു.അന്നു ദൈവം കോലാഹലത്തിന്‍റെ ദൈവമല്ലായിരുന്നു. ശാന്തതയില്‍ ശാന്തിയും സമാധാനവും കൈവന്നു.
ഇന്നു കാലം മാറി എവിടേയും കോലാഹലവും , അലര്‍ച്ചയും മാത്രം ! അവിടെയാണു ദൈവാത്മാവു പ്രവര്ത്തിക്കുകയെന്നു തോന്നും ? കുറ്റപ്പെടുത്തലല്ല.
എന്തോപന്തികേടുണ്ടെന്നുതോന്നും ഈ പോക്കുകണ്ടാല്‍ ?
ഇവിടെയാണു തിരുക്കുടുംബത്തെ നാം മാത്രുകയാക്കേണ്ടതു
അവിടെ വെടിയൊച്ചകള്‍ ഇല്ല.ശാന്തിയും സമാധാനവും !
ഒന്നിച്ചു സഹവസിക്കുന്നതിനുമുന്‍പു ഭാര്യ ഗര്‍ഭിണിയാണെന്നു അറിഞ്ഞിട്ടും വെടി പൊട്ടിച്ചില്ല.
നീതിമാനായ യൌസേപ്പു അവളെ അപകീര്ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ല.
അരും അറിയാതെ അവളെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു. ആരേലും അറിഞ്ഞാല്‍ അവളെ കല്ലെറിഞ്ഞുകൊല്ലും.അതു ഉണ്ടാകാന്‍ യൌസേപ്പു അനുവദിക്കുന്നില്ല.
അതുകഴിഞ്ഞും എന്തെല്ലാം പ്രശനങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായി എല്ലാം ശാന്തമായി സഹിക്കുന്ന കുടുംബത്തെയാണു കാണുക. കഠിനാദ്ധ്വാനം കൊണ്ടു കുടുംബം പോറ്റുന്ന യൌസേപ്പു.ഭര്ത്താവിന്‍റെയും കുഞ്ഞിന്‍റെയും എല്ലാകാര്യവും ശാന്തമായി ചെയ്യുന്ന,ശുസ്രൂഷിക്കുന്ന ഒരു ഭാര്യയും, അമ്മയുമാണു ഇവിടെ കാണുക. അതുപോലെ മാതാപിതാക്കളെ അനുസരിച്ചും,അവര്‍ക്കു വിധേയനായും ജീവിക്കുന്ന യേശു .ചുരുക്കത്തില്‍ ഈ തിരുക്കുടുംബം ആയിരിക്കണം നമ്മുടെ മാത്രുക.

ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കേണ്ടവര്‍ !

വിശുദ്ധരായ വൈദികര്‍ ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു.

" Instead ,as he who called you is holy, be holy yourselves in all your conduct ; for it is written " you shall be holy ,for I am holy " ( 1Pet.1:15 /16 )

നാമെല്ലാവരും വിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപെട്ടവരാണു. വിശുദ്ധിയില്‍ ജീവിക്കണമെങ്കില്‍ വരപ്രസാദം ആവശ്യമാണു.

"പ്രസാദവരത്തിന്‍റെ പ്രവര്ത്തിയാണു വിശുദ്ധി. "-- വി. എവുളോജിയൂസ്

പ്രസാദവരം എങ്ങനെ ലഭിക്കും ?

കൂദാശാജീവിതത്തില്‍ക്കൂടി നമുക്കു പ്രസാദവരം ലഭിക്കും. ദൈവത്തെ കണ്ടു മുട്ടുന്നതിലൂടെയാണു അതു നടക്കേണ്ടതു. ദൈവത്തെ എങ്ങനെ കാണാം ?

വിവാഹിതര്‍ കുടുംബജോലിയില്‍ ദൈവത്തെ കാണണം .----- വി.ഫ്രാന്സീസ്

 വിവാഹിതരായവര്‍ നിഷ്കളങ്കമായ ഭാര്യാ ഭര്ത്രു ബന്ധത്തില്‍ കൂടി സ്നേഹം പങ്കിട്ടനുഭവിക്കൂമ്പോള്‍ തങ്ങളെ ഏല്പിച്ചിരിക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെ അതിന്‍റെ പൂര്ണതയില്‍ ചെയ്യുമ്പോള്‍, സുഖമില്ലാത്ത ഭര്ത്താവിനെ ശുസ്രൂഷിക്കുന്നതിലൂടെ, ഭാര്യയെ ശുസ്രൂഷിക്കുന്നതി
ലൂടെ ഒക്കെ നാം ദൈവത്തെ കണ്ടുമുട്ടുന്നു. ഇവിടെയൊക്കെ നമ്മുടെ പ്രസാദവരം നാം വര്‍ദ്ധിപ്പിക്കുന്നു. പിന്നെ പാപത്തില്‍ വീണാല്‍ അനുതാപകണ്ണീരാല്‍ അതുമായിക്കാനായിട്ടാണു കുമ്പ്സാരമെന്ന കൂദാശ നാം സ്വീകരിക്കുന്നതു .

മാതാപിതാക്കളുടെ കടമ .

മാതാപിതാക്കള്‍ വിശ്വസ്തമായ സ്നേഹത്തില്‍ ജീവിതകാലം മുഴുവന്‍ പ്രസാദവരത്തില്‍ നിലനില്ക്കാനും ദൈവത്ഥില്‍ നിന്നൂം ലഭിച്ച സന്താനങ്ങളെ ക്രിസ്തീയ പ്രബോധനങ്ങളാലും സുവിശേഷ പുണ്യങ്ങളാലും നിറക്കാന്‍ കടപെട്ടിരിക്കുന്നൂ .---- LG. 41 .

ഇതു മനസിലാക്കി ജീവിതം ക്രമീകരിക്കുന്നവര്‍ പ്രസ്സാദവരത്തില്‍ ആയിരിക്കും .

പാപത്തിന്‍റെ അടിമത്വത്തില്‍ കഴിഞ്ഞാല്‍ ? മാനസീകവും ശാരീരികവുമായി തളരും. അപ്പോള്‍ ആത്മാവിന്‍റെ രോഗം ആദ്യം മാറണം. അതിനാണു യേശു തളര്വാദരോഗിയുടെ പാപങ്ങള്‍ ആദ്യം ക്ഷമിച്ചതു. അതോടുകൂടി ശാരീരിക അസുഖവും മാറികിട്ടും.

അതിനാണുകരുണയുടെവര്ഷത്തീല്‍മാര്‍പാപ്പാപറഞ്ഞതു : " അനുതാപിയെ കരുണകൊണ്ടു പുതപ്പിക്കണമെന്നു "
മിശിഹായുടെ ഹ്രുദയത്തിനു ഇണങ്ങിയ കുമ്പസാരക്കാരന്‍ അനുതാപിയെ കരുണയുടെ പുതപ്പു പുതപ്പിക്കുന്നവനാക്കണമെന്നു പാപ്പാ പറയുന്നൂ.

യേശുവിന്‍റെ കരുണയുടെ മുഖമാണു പാപ്പായില്‍ കാണുക.
പാപ്പായുടെ കരുണാദ്രമായ പ്രവര്ത്തി നാം മനസിലാക്കണം .
പാപമോചനത്തില്‍ സാധാരണ വൈദീകര്‍ക്കു മോചിക്കാവുന്നവയും
മെത്രാന്മാര്‍ക്കു മാത്രം മോചിക്കാവുന്നവയൂം
അതുപോലെ മാര്‍പാപ്പായിക്കു മാത്രം മോചിക്കാവുന്ന പാപവും ഉണ്ടു ..

മാര്‍പാപ്പായിക്കു മാത്രം മോചിക്കാ‍വുന്ന പാപങ്ങളെ മോചിക്കാനുള്ള അധികാരം കൊടുത്തുകൊണ്ടു 1142 കരുണയുടെ പ്രേഷിതരായ വൈദീകരെ ലോകം മുഴുവനിലേക്കും അയച്ചതു അനുതാപിയെ കരുണയുടെ പുതപ്പു അണിയിക്കുവാനാണു .

ഈ വൈദീകര്‍ക്കു കഴിഞ്ഞ കരുണയുടെ വര്ഷം മൂഴുവന്‍ മോചിക്കാമായിരുന്ന പാപങ്ങള്‍

1) വി.കുര്‍ബാനയെ അവഹേളീക്കുന്ന പാപം
2) മാര്‍പാപ്പായെ ശാരീരികമായി ആക്രമിക്കുന്ന പാപം
 3) ആറാം പ്രമാണത്തിനു എതിരായ പാപത്തില്‍ പങ്കാളിയായശേഷം ആ പ്ങ്കാളിയുടെ പാപം മോചിക്കുന്ന വൈദീകന്‍റെ പാപം
4) കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദീകന്‍റെ പാപം

കരുണയുടെ പ്രേഷിതര്‍ ദൈവസാമിപ്യത്തിന്‍റെയും ആര്‍ദ്രതയുടേയൂം ക്ഷമയുടേയും സാക്ഷികളായിരിക്കണം. സഭയുടെ മാത്രുത്വം കരുണയുടെ പ്രേഷിതരിലൂടെ പ്രത്യക്ഷമാകണം. മാനസാന്തരത്തിന്‍റെ ഫലമായ നവജീവിതം വിശ്വാസികള്‍ക്കു പ്രദാനം ചെയ്യുന്നതും വിശ്വാസികള്‍ മിശിഹായില്‍ ഉള്‍ചേര്‍ക്കപെടുന്നതും തിരു സഭയിലൂടെയാണു.

പാപം മോചിക്കുന്നതൂം, സമാധാനം നല്കുന്നതും മിശിഹായാണു.

"അനുതാപിയെ സ്വീകരിക്കുന്നതും പാപങ്ങള്‍ കേള്‍ക്കുന്നതും അതു മോചിക്കുന്നതും സമാധാനം നല്കുന്നതും മീശിഹായാണെന്നു കുമ്പസാരിപ്പിക്കൂന്ന വൈദ്ദീകന്‍ എപ്പോഴും ഓര്‍ക്കണം. വൈദികര്‍ മിശിഹായുടെ ശുസ്രൂഷകരും അവനില്‍ നിന്നു പാപമോചനം സ്വീകരിക്കുന്നവരുമാണു "( ഫ്രാന്സ്സീസ് പാപ്പാ )

ഒരാളെ അനുതാപത്തിലേക്കു നയിക്കുന്നതു ദൈവക്രുപയുടെ ഫലം !!

പാപമോചനം സ്വീകരിക്കാനുള്ള അനുതാപിയുടെ ഹ്രുദയത്തിലെ ആഗ്രഹം ദൈവക്രുപയുടെ ഫലവും പ്രവര്ത്തിയുമാണു .ഈ ആഗ്രഹമാണു മാനസാന്തരത്തിന്‍റെ തുടക്കം. കരുണയുടെ അമ്മയായ മറിയം എല്ലാകാര്യങ്ങളിലും കരുണയുടെ പ്രേഷിതരെ സഹായിക്കും.

കരുണയുടെ സുവിശേഷം

കരുണയുടെ സുവിശേഷമായ വി.ലൂക്കായുടെ സുവിശേഷം പ്രത്യേകമായി വായിക്കുകയും പഠിക്കുകയും ചീയ്യുന്നതു നല്ലതാണു. അതില്‍ പറഞ്ഞിരിക്കുന്ന കരുണയുടെ ഉപമകള്‍

വഴിതെറ്റിയ അടിന്‍റെ ഉപമ
നഷ്ടപെട്ട നാണയത്തിന്‍റെ ഉപമ
ധുര്ത്തപൂത്രന്‍റെ ഉപമ ( കരുണയുള്ള പിതാവു )
എന്നിവയെല്ലാം നമ്മൂടെ സവിശേഷമയ ശ്രദ്ധ ആകര്ഷിക്കുന്നവയണു.

അനുതാപിക്കു ധൂര്ത്ത പുത്രന്‍റെ ഉപമ അശ്വാസപ്പ്രദമാണു .

പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിംഗളൂം കരുണയുള്ളവരായിരിക്കുവിന്‍ എന്ന തിരുവചനം നിരന്തരം നമ്മുക്കക ഓര്‍ക്കാം.

Sunday 19 March 2017

അമ്മയെ അറിയണമെങ്കില്‍ മകനെ അറിയണം !

Image result for mother mary

യേശുവില്ക്കൂടിയല്ലാതെ ആരും പിതാവിന്‍റെ അടുത്തേക്കു വരുന്നില്ല .

അതുപോലെ എനിക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണു യേശുവില്‍ ക്കൂടിയല്ലാതെ ആരും അമ്മയുടെ അടുത്തേക്കും വരുന്നില്ല. യേശുവിനെ അറിഞ്ഞ പല അക്രൈസ്തവരും അമ്മയുടെ അടുത്തേക്കു ഓടുന്നു.

അതുപോലെ തന്നെ ഞാന്‍ മനസിലാക്കീയ ഒന്നാണു പരിശുദ്ധ അമ്മ ധാരാളം അക്രൈസ്തവരെ യേശുവിങ്കലേക്കു അടുപ്പിക്കുന്നു. ധ്യാനകേദ്രങ്ങളിലെല്ലാം ഇതു കാണാന്‍ സാധിക്കുന്നു.

പരിശുദ്ധ കന്യാമറിയത്തെ ശരിക്കും മനസിലാക്കി സ്നേഹിച്ച ഹിന്ദുപെണ്‍കുട്ടികള്‍ യേശുവിനെ ആരാധിക്കുന്നു. കണ്ണീരോടെ ദിവ്യകാരുണ്യത്തെ ആരാധിക്കുന്നു.

" ‌Whoever serves me ,must follow me, and where I am ,there will my servant be also. Whoever serves me ,the Father will honor. " (Jn.12:26 )

""എന്നെ ശുസ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ "

യേശുവിന്‍റെ വാക്കുകളാണു.

അമ്മയുടെ ശുസ്രൂഷ കല്ലറവരെ !

ഈ ലോകത്തില്‍ യേശുവിനെ ഇത്രയും ശുസ്രുഷിച്ച മറ്റൊരാള്‍ ഇല്ല.

9 മാസം ഉദരത്തീല്‍ വഹിച്ചു. ഈ ലോകത്തിലേക്ക് ജനിച്ചു വീണ നാള്‍ മുതല്‍ കുരീശില്‍ മരിക്കൂന്നതുവരെ എല്ലാശുസ്രൂഷകളും ചെയ്യുകയും പുത്രനെ അനുഗമിക്കുയും സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ പുത്രന്‍റെ വചനം ശ്രവിക്കുകയും അതു ഹ്രുദയത്തില്‍ സൂക്ഷിക്കുകയും ഈ ലോകത്തിലെ ആദ്യത്തെ ശിഷ്യയായി 33 വര്ഷം ഈ അമ്മ മകനോടു ഒപ്പമ്മുണ്ടായിരുന്നു.ബാക്കിയുള്ള ശിഷ്യന്മാര്‍ വെറും 3 വര്ഷം മാത്രം അതും പറയുന്നതൂ ഒന്നും മനസിലാക്കാതെ ,വെറുതെ കൂടെ നടന്നപ്പോള്‍, കന്യാമാറീയം എല്ലാം മനസിലാക്കി ഹ്രുദയത്തീല്‍ സൂക്ഷിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.

"ഞാന്‍ ആയിരിക്കുന്നിടത്തു എന്‍റെ ശുസ്രൂഷകനും ആയിരിക്കും.."

ഇന്നു ആ അമ്മ തന്‍റെ മകന്‍റെ കൂടെതന്നെ സ്വര്‍ഗത്തില്‍ ഇരുന്നുകൊണ്ടു സഭക്കുവേണ്ടീ ലോകത്തിനുവേണ്ടി തന്‍റെ തിരുക്കുമാരനോടു മാദ്യസ്ഥം യാചിക്കുന്നു. ഫാത്തിമായിലും മറ്റും പ്രത്യക്ഷപെട്ട് റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്ത്ഥിക്കാന്‍പറഞ്ഞ അമ്മയെ മനസിലാക്കിയവരാണു ഈ ഹിന്ദു പെണ്‍കുട്ടികള്‍ !

"എന്നെ ശുസ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും "

അതേപിതാവിനാല്‍ ബഹുമാനിക്കപെട്ടവളാണു പരിശുദ്ധ കന്യാമറിയം.

ദൈവത്താല്‍ അയക്കപെട്ട ദൂതന്‍ കന്യാമറിയത്തിന്‍റെ അടുത്തു വന്നുപറഞ്ഞു "ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി !! കര്ത്താവു നിന്നോടു കൂടെ "
പിതാവു മറിയത്തെ ബഹുമാനിക്കുന്നു .അപ്പോള്‍ചോദിച്ചെക്കാം വരാനിരിക്കുന്ന കാര്യത്തിനു ഇപ്പോഴെ ബഹുമാനിക്കുമോ? ദൈവത്തിനു എല്ലാം പ്രസ്ന്‍റ്റു ടെന്സാണെല്ലോ ?

ലോകത്തില്‍ ഒരു അമ്മക്കും സ്വന്തം പുത്രന്‍റെ പീഠനം നേരില്‍ ക്കണ്ടു ഇത്രയും ചങ്ങ്കു പൊടിഞ്ഞിട്ടുണ്ടാകില്ല. സെമയോന്‍ പറഞ്ഞു നിന്‍റെ ഹ്രുദയത്തീല്‍ കൂടി ഒരു വാള്‍ കടക്കും.അതെല്ലാം അതുപോലെ നിറവേറിയല്ല്ലോ ? ഇതെല്ലാം പുത്രന്‍റെ ബലിയോടുചേര്ത്തു ആ നല്ല അമ്മ പിതാവിനു പുത്രനില്‍ കൂടി കാഴ്ചവെച്ചു ബലിയില്‍ പങ്കാളിയായി

ആ നല്ല അമ്മ ഇന്നും പുത്രന്‍റെ മണവാട്ടിയായ സഭക്കുവേണ്ടി നിത്യം മാധ്യസ്ഥം യാചിച്ചുകൊണ്ടു പുത്രന്‍റെ മുന്‍പില്‍ ഉണ്ടു .

പിതാവിനാല്‍ ബഹുമാനിക്കപെടുകയ്യും പൂത്രനാലും പരിശുദ്ധാത്മാവിനാലും സ്നേഹിക്കപെടുകായും ചെയ്ത ഇതുപോലൊരു വ്യക്തി ഇഹത്തിലോ പരത്തിലോ കാണില്ല.
ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഇത്രയും കാര്യങ്ങള്‍ മനസിലാക്കി പരിശുദ്ധ അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിഞ്ഞ ഈ പെണ്‍കുട്ടികളുടെ മുന്‍പില്‍ അറിയാതെ ഞാന്‍ നമ്രശിരസ്കനാകുന്നു. അവര്‍ക്കു ദിവസേന ദൈവാനുഗ്രഹം ഉണ്ടാകാനായി പ്രാര്ത്ഥിക്കുകയൂം ചെയ്യുന്നു

ഞാന്‍ ധാരാളം കുട്ടികളേയും മുതിര്ന്നവരേയും കാണുന്നു. ധ്യാനകേദ്രങ്ങളിലും, കൌണ്സിലിംഗിലും, മാര്യേജു പ്രിപ്പറേഷാനിലും ഒക്കെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനിച്ചു വളര്ന്നവര്‍ക്കു ഇത്രമ്മാത്രം ഉറച്ച വിശ്വാസം കാണുന്നീല്ലെന്നുതോന്നും.

ഉണ്ണീശോയുടേയും പരിശുദ്ധ അമ്മയുടേയും ഭക്തരായ ഈ സ്സഹോദരിമാരെ സമര്ത്ഥമായി അനുഗ്രഹിക്കാനായി നമുക്കും പ്രാര്ത്ഥിക്കാം

ദൈവത്തിനു മഹത്വമ്മുണ്ടാകട്ടടെ ! ആമ്മീന്‍ !

Saturday 18 March 2017

ദൈവകല്പനയുടെ കാപ്സ്യൂള്‍ !

"എല്ലാവസ്തുക്കളേക്കള്‍ ദൈവത്തെ സ്നേഹിക്കുക. തന്നത്താന്‍ സ്നേഹിക്കുന്നതുപോലെ മറ്റെല്ലാവരേയും സ്നേഹിക്കുക."

അരാണു മറ്റെല്ലാവരും ?

മനുഷ്യജാതിയില്‍ പെട്ടവര്‍ എല്ലാവരും !
അവിടെ ജാതിയോ, മതമോ, വര്ണ്നമോ ഇല്ല.
കാരണം മനുഷ്യര്‍ ദൈവസ്രിഷ്ടിയാണെങ്കില്‍ ഭൂമുഖത്തു കാണുന്ന എല്ലാമനുഷ്യര്‍ക്കും പിതാവു ഏകനാണു.

അതിനാല്‍ ഭൂമുഖത്തു കാണുന്ന മനുഷ്യരെല്ലാം ഏകപിതാവായ ഏക ദൈവത്തിന്‍റെ മക്കളാണു.
ഓരോരോ സമയത്തു ഭൂമുഖത്തു ജാതിയും വര്‍ഗവും ,വര്ണവും ഉണ്ടായാലും എല്ലാവരേയും രക്ഷിക്കുന്നതു ഏക ദൈവം തന്നെയാണു. അതിനാല്‍ എല്ലാവര്‍ക്കും ദൈവം തന്നെ തന്നെ വെളിപ്പെടുത്തികൊടുക്കുന്നു. രക്ഷയുടെ മാര്‍ഗവും കാണിച്ചുകൊടുക്കുന്നു. വെളിപാടില്‍ ക്കൂടി തന്നെതന്നെ ഓരോ വര്‍ഗത്തിനും വെളിപ്പെടുത്തികൊടുത്തിരിക്കുന്നു. അതു സ്വീകരിച്ചമനുഷ്യര്‍ അവരവരുടെ കഴിവിനനുസ്രിതമായി അതിനെ വ്യാഖ്യാനിച്ചു. പക്ഷേ അതൊന്നും പൂര്ണതയില്‍ മനസിലാക്കാന്‍ മനുഷ്യനു കഴിഞ്ഞില്ല. എന്നാല്‍ പൂര്ണതയില്ലെങ്കിലും മനുഷ്യനു ദൈവത്തെ പറ്റി ഒരു ഐഡിയാ ലഭിച്ചു. അതിനനുസ്രിതമായി മനുഷ്യന്‍ രക്ഷയുടെ  മാര്‍ഗത്തില്ക്കൂടി സന്‍ചരിക്കുന്നു.

എന്നാല്‍ ദൈവപുത്രന്‍ വന്നപ്പോള്‍ മാത്രമാണു വെളിപാടിന്‍റെ പൂര്ണത മനുഷ്യനു മനസിലാകുന്നതു,
മോശയുടെ നിയമം പോലും അതിന്‍റെ പൂര്ണതയിലല്ലായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഞാന്‍ നിയമം ഇല്ലാതാക്കാനല്ല വന്നതു. അതു പൂര്ത്തീകരിക്കാനാണു. നിയമജ്ഞരും ഫരീശയരും നിയമം വള്ളിപുള്ളിവിടാതെ അതുപോലെ കാത്തുസൂക്ഷിക്കുന്നവരായതിനാല്‍ യേശു പറഞ്ഞതിനെ നിയമം കയ്യിലെടുത്തു മോശയുടെ നിയമത്തിനു എതിരായി പറയുന്നു .അതിനാല്‍ ദൈവദൂഷണം പറയുന്നുവെന്നുപറഞ്ഞു യേശുവിനെ കല്ലെറിയാന്‍ ശ്രമിച്ചതു. (ഇന്നു പെന്തക്കൊസ്തുകാരും അവര്‍ ചെയ്തതുപോലെ ബൈബിള്‍ കയിലെടുത്തു അതിലെ ചില വാചകങ്ങള്‍ കയ്യിലെടുത്തു കത്തോലിക്കാസഭക്കു എതിരായി പ്രയോഗിക്കാന്‍ ശ്രമിക്കുന്നതും യേശുവിന്‍റെ കാലത്തെ ഫരീശയരുടേയും നിയമഞ്ജരുടേയും ചെയ്തികള്‍ പോലെയാണു. )

അതുകൊണ്ടാണു യേശു ചെയ്തപലതും മോശയുടെ നിയമത്തിനു എതിരായി യഹൂദര്‍ക്കു തോന്നിയതു . യേശു  കുഷ്ട രോഗിയെ കെട്ടിപ്പിടിച്ചു. ചുങ്കക്കരുടെയും ,വ്യ്ഭിചാരികളേയും മാറ്റിനിര്ത്തിയില്ല. ഭര്യയെ ഉപേക്ഷചീട്ടുകൊടുത്തു പിരിച്ചു വിടാമെന്നുള്ല മോശയുടെ നിയമം ശരിയല്ലെന്നു യേശു തെളിയിച്ചു. വ്യ്ഭിചരികളെ കല്ലെറിഞ്ഞുകൊല്ലാന്‍ യേശു കൂട്ടുനിന്നില്ല. വ്യഭിചാരമെന്നുപറഞ്ഞാല്‍ ഒരുവന്‍ പാപം ചെയ്യാനായി ഒരു സ്ത്രീയെ മോഹിച്ചാല്‍, ദുഷ്ടലാക്കോടെ നോക്കുന്നതുപോലും വ്യഭിചാരമാകുമെന്നു യേശു പഠിപ്പിച്ചു, ഇതെല്ലാം നിയമത്തിന്രെ പൂര്ത്തീകരണമായിരുന്നു.

ഇതിന്‍റെയെല്ലാം കാതല്‍ ദൈവം കരുണയാണെന്നും, കരുണാമയനാനെന്നും, മനുഷ്യരെ രക്ഷിക്കാനല്ലാതെ അവരെ ശിക്ഷിക്കാന്‍ കഴിവില്ലാത്തവനാണു ദൈവമെന്നും ,അറിവില്ലാത്തവരോടു വളരെ കരുണ കാണിക്കുമെന്നും അവിടുന്നു തെളിയിച്ചു. " അതുകൊണ്ടാണു അജ്ഞതയുടെ കാലഘട്ടം അവിടുന്നു കണക്കിലെടുത്തില്ലെന്നു " പറയുന്നതു.

അറിവില്ലാത്തവര്‍ ചെയ്യുന്ന തെറ്റിനു വലിയ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ദൈവം ഹ്രുദയമാണു പരിശോധിക്കുക,

ഇതിന്‍റെയെല്ലാം ചുരുക്കമാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു " എല്ലാ മതത്തിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നുവെന്നു "
എല്ലാമതത്തിലും ദര്‍ശനങ്ങളും.വെളിപാടുകളും നല്കിയവന്‍ ഏകസത്യ ദൈവം തന്നെയാണു. എല്ലാമതത്തിലും രക്ഷയുടെ മാര്‍ഗം കാണിച്ചുകൊടുക്കുന്നതും ഏകസത്യദൈവം തന്നെയാണു.

അതിനാല്‍ മനുഷ്യവര്‍ഗത്തിന്‍റെ മുഴുവന്‍പിതാവു ഏകസത്യദൈവം തന്നെയാണു,

ഓരോരുത്തര്‍ അവരവരുടെ ഭാഷയില്‍ ദൈവത്തെ ഓരോ പേരു വിളിച്ചു. ദേവൂസ്, ദേവാ, യാഹ്വേ, യഹോവാ,  ആലാഹാ, ആലോഹോ, അള്ലാഹു, ഈശ്വര്‍, ദൈവം, ഭഗവാന്‍, എന്തു പറഞ്ഞാലും ഇതെല്ലാം ഏകദൈവത്തെയാണു സൂചിപ്പിക്കുക,

അതിനാല്‍ ക്രിസ്ത്യാനി മാത്രമേ രക്ഷിക്കപെടൂ , ബാക്കിയെല്ലാവരേയും ദൈവം നശിപ്പിക്കുമെന്നു പറയാന്‍ നമുക്കു അധികാരമില്ല. അവരെ ദൈവം എങ്ങനെയാണു രക്ഷിക്കുകയെന്നു ഓര്ത്തു സമയം കളയണ്ടാ. ലഭിച്ച ക്രിപക്കനുസരിച്ചു ജീവിക്കുക. അറ്റുള്ളവരുടെ മുന്‍പില്‍ സുവിശേഷമായി ജീവിക്കുക, !

ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നാം .തല്ക്കാലം നിര്ത്തുന്നു .

ദൈവത്തിനു മഹത്വം !

Friday 17 March 2017

സഭയേയും പാപ്പായേയും പഠിപ്പിക്കാന്‍ ഇറങ്ങിയവര്‍ !

ഈ കൂട്ടര്‍ക്കു എല്ലാം അറിയാമെന്നു സ്വയം കരുതുന്നു.
എന്തിനും ഉടന്‍ ഉത്തരം. സഭക്കു ഒന്നും അറിയില്ലെന്നും പരയും. അതിനാല്‍ സഭയും സഭാതലവനും പരയുന്നതല്ല ശരിയെന്നും പറഞ്ഞുകളയും !

ഇന്നലെ ഞാന്‍ എഴുതിയതിന്‍റെ ഒരു ഭാഗമാണു ഇതു    (താഴൈടുന്നു )

"സമ്പൂര്ണമായ ഉറപ്പോടെ ഒരാള്‍ ദൈവത്തെ കണ്ടു മുട്ടിയെന്നു കരുതുകയും ഒരു അല്പം പോലുംസംശയം അയാള്‍ക്കു അക്കാര്യത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അതു തെറ്റായ ദൈവാനുഭവമാണു. എന്നെ സംബന്ധിച്ചിടത്തോളം ഇതു പ്രാധാനപ്പെട്ട മാനദണ്ഡമാണു .എല്ലാചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒരാളുടെ കൈ വശം ഉണ്ടെങ്കില്‍ അതു ദൈവം അവന്‍റെ കൂടെയില്ലെന്നുള്ളതിനു തെളിവാണു. സ്വന്തം താലപര്യത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്ന വ്യാജപ്രവാചകനാണു അയാള്‍ .
മോശയെപ്പോലുള്ള മഹാ നേതാക്കള്‍ സംശയത്തിനു ഒരിടം എപ്പോഴും ബാക്കിയിട്ടിരുന്നു. നമ്മുടെ ഉറപ്പുകള്‍ക്കു അതീതമായി തമ്പുരാനു എപ്പോഴും നമ്മള്‍ അല്പം ഇടം നല്കണം. അതിനു നമ്മള്‍ എളിമയുള്ളവരാകണം." (പാപ്പായുടെപഠനങ്ങള്‍ പെജ് 57 )

ആ ലേഖനം വായിച്ചിട്ടു ഒരാള്‍ (കര്ത്ത്രുദാസനെന്നു സ്വയം  പരിചയപ്പെടുത്തും) എഴുതി പാപ്പാ പറയുന്നതാണോ അതോ ബൈബിള്‍ പരയുന്നതോ സ്വീകരിക്കേണ്ടതെന്നു എന്നിട്ടു പഴയനിയമവാക്യങ്ങളും കോട്ടുചെയ്തിരുന്നു.

ഇതുപോലെയുള്ലവര്‍ യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു. അവരും പറഞ്ഞതു യേശുവിനു ഒന്നും അറിയില്ല. എല്ലാം അവര്‍ക്കു അറിയാമെന്നു. (നിയമജ്ഞര്‍, സദുക്കായര്‍, ഫരീസേയര്‍ മുതല്പേര്‍)

അവരുടേയും അറിവു വളരെ പരിമിതമാണെന്നു അവരെ മനസിലാക്കാനായി യേശു അവരോടു ചോദിച്ച ചോദ്യമാണു ഇതു. ദാവീദുതന്നെ പറഞ്ഞകാര്യം പറഞ്ഞുകൊണ്ടാണു ചോദ്യം. കര്ത്താവു എന്‍റെ കര്ത്താവിനോടു അരുള്‍ ചെയ്തു ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍റെ വലതു ഭാഗത്തു ഉപവിഷ്ടനാകുക. ദാവീദുതന്നെ അവനെ കര്ത്താവെന്നുവിളിക്കുന്നു. പിന്നെ എങ്ങനെയാണു അവന്‍ അവന്‍റെ പുത്രനാകുന്നതു?      (മര്‍ക്കോ.12:36 - 37 )

ക്രിസ്തു  ദാവീദിന്‍റെ പുത്രനാനെന്നു പറയുന്നു. അതേ സമയം ദാവീദു കര്ത്തവെന്നു വിളിക്കുക്യും ചെയ്യുന്നു. എല്ലാം അറിയാമെന്നു നടിക്കുന്നവര്‍ക്കു ഉത്തരം ഇല്ലായിരുന്നു.

പണ്ടുകാലത്തെ ഉപദേശിമാര്‍ തന്നെയാണു ഇന്നു പേരുമാറ്റി കര്ത്ത്രുദാസന്മാരെന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നവര്‍. അവരാണു സഭയേയും സഭാ തലവന്മാരേയും പഠിപ്പിക്കാനിറങ്ങിയിരിക്കുന്നതു .

കുറെ ഉപദേശിമാര്‍ പറഞ്ഞു. പാപ്പാ ക്ഷമ ചൊദിച്ചു . മാര്‍പ്പാപ്പാ ക്ഷമ ചോദിച്ചതു അവരോടാണെന്നു വരുത്തി വെയ്ക്കുന്നു. 200 വര്ഷം പോലും തികയാത്തവരോടു മദ്ധ്യയുഗങ്ങളില്‍ സംഭവിച്ചതു അവരോടാണെന്നു പാവങ്ങള്‍ ധരിക്കുന്നു. മനുഷ്യന്‍ 200 വര്ഷത്തിനിപ്പുറം രൂപം കൊടുത്ത കൂട്ടമാണു പെന്തക്കോസ്തെന്നു പാവം വയറ്റിപ്പിഴപ്പിനു നടക്കുന്ന ഉപദേശി സഹോദരന്മാര്‍ക്കു അറിയില്ല.

കെ.പി. യോഹന്നാന്‍റെ സഭ അപ്പസ്തൊലിക പാരമ്പര്യം ഉള്ല സഭയാണെന്നു പറയുന്നതു പോലെയാണു പെന്തക്കോസ്തുകാരും പറയുക. പാവങ്ങള്‍ !

മനസിലാക്കേണ്ട ചില ദൈവീകരഹസ്യങ്ങള്‍ !
യേശു ക്രിസ്തു ദാവീദിന്‍റെ മകനാണു അതുപോലെ ദാവീദിന്‍റെ കര്ത്താവുമാണു.

യേശുക്രിസ്തു പരിശുദ്ധകന്യാമറിയത്തിന്‍റെ മകനാണു അതുപോലെ മറിയത്തിന്‍റെ രക്ഷകനും കര്ത്താവുമാണു.

മനുഷ്യരുടെ മുന്‍പില്‍ അല്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നവര്‍ സൂക്ഷിക്കുക. സഭക്കു എതിരായിട്ടാണു നിങ്ങളുടെ പ്രവര്ത്തനമെങ്കില്‍ അതു ദൈവതിരുമുന്‍പില്‍ വിലപ്പോകില്ല. അന്നു ചോദിക്കും !

"അന്നു പലരും എന്നോടു ചോദിക്കും. കര്ത്താവേ കര്ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്ത്തിക്കുന്നവരെ നിങ്ങള്‍  എന്നില്‍ നിന്നും അകന്നുപോകുവിന്‍ " (മത്താ.7:22-24 )

അതിനാല്‍ സൂക്ഷിക്കുക! ഇന്നലത്തെ മഴക്കു കിളിര്ത്ത വ്യാജന്മാരുടെ അല്ഭുതങ്ങളോ അടയാളങ്ങളോ കണ്ടു അവരുടെ പുറകെ പോകരുതു.

ഞാന്‍ ഇത്രയും എഴുതിയതു അവരുടെ വിവരക്കേടു കണ്ടിട്ടാണു. 

ആത്മാഭിമാനം !

ഏതു പാപിക്കും ഉള്ളതാണു ആത്മാഭിമാനം.അതു ഹനിക്കപ്പെടാന്‍ യേശു ആഗ്രഹിക്കുന്നില്ല. വ്യഭിചാരിണിയായ സ്ത്രീയെ കല്ലെറിയാന്‍ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നപ്പോള്‍ അവളുടെ അന്തസിനു ക്ഷതം വരത്തക്ക ഒരു വാക്കും യേശു അവള്‍ക്കു എതിരായി പറഞ്ഞില്ല. അതുപോലെ മോശയുടെ നിയമം പാലിക്കപ്പെടെട്ടേയെന്നും പറഞ്ഞില്ല. ആ കാപാലികന്മാരില്‍നിന്നും അവലെ രക്ഷിക്കുക മാത്രമാണു യേശു ചെയ്തതു. അവസാനം ആരും നിന്നെ വിധിച്ചില്ലേ? ഞാനും നിന്നെ വിധിക്കുന്നില്ല ഇനിയും പാപം ചെയ്യരുതെന്നു മാത്രമേ യേശു പറഞ്ഞൊള്ളു.

വേശ്യാവ്രുത്തിക്കു പോകുന്ന പാപിനിക്കുപോലും അവളുടെ അന്തസ് വലുതാണു.

ഫ്രാന്സീസ് പാപ്പാ ഒരിക്കല്‍ പറഞ്ഞു "ആത്മാഭിമാനമാണു ഒരാള്‍ക്കു ഏറ്റവും വലുതു. വേശ്യാവ്രുത്തിക്കുപോകുന്ന പാപിനിക്കുപോലും അവളുടെ അന്തസ് വലുതാണു. അതിനെ നമ്മള്‍ മുറിപ്പെടുത്തരുതു. എത്രകൊടും പാപിയുടേയും ആത്മാഭിമാനത്തെ നമ്മള്‍ ബഹുമാനിക്കണം. കാരണം ദൈവ സാന്നിദ്ധ്യത്തിന്‍റെ പ്രതിഫലനമാണു അതു."

യേശുവും എപ്പോഴും പാപികള്‍ക്കും അശരണര്‍ക്കും അത്താണിയായിരുന്നു. വലിയ സമ്പന്നരുടെ വീട്ടില്‍ സദ്യക്കിരിക്കുമ്പോഴും യേശുവിന്‍റെ ഹ്രുദയം പാപികള്‍ക്കും രോഗികള്‍ക്കും സംലഭ്യമായിരുന്നു. ബൈബിളില്‍ ഉടനീളം നാം കാണുന്നതാണു ഇതു.

പാപ്പാ പരഞ്ഞ ഒരു സംഭവ കഥ

പാപ്പാ അര്‍ജന്‍റീനയില്‍ ആയിരുന്ന കാലം. ഒരു പാവപ്പെട്ട സ്ത്രീയുടെ ഭര്ത്താവു രണ്ടു കുട്ടികളേയും അവരേയും ഉപേക്ഷിച്ചു പോയി. കുഞ്ഞുങ്ങളെ വളര്ത്താന്‍ അവര്‍ക്കു ഒരു കഴിവും ഇല്ല. ജോലിയും ഇല്ല വല്ലപ്പോഴും മാത്രം അല്ലറ ചില്ലര ജോലി കിട്ടും. അതുകൊണ്ടു ഒന്നിനും തികയുകയില്ല. അതിനാല്‍ ചിലപ്പോള്‍ അവ്ള്‍ വേശ്യാവ്രുത്തിക്കുപോയിരുന്നു. പക്ഷേ അവള്‍ വലിയ ദൈവവിശ്വാസിയും ഭക്തയും ആയിരുന്നു. കുഞ്ഞുങ്ങളുമായി പള്ളിയില്‍ വരുമായിരുന്നു. ആ വിവരം അറിയാമായിരുന്നിട്ടുകൂടി അവരെ ഭവതിയെന്നേ അദ്ദേഹം സംബോധന ചെയ്തിരുന്നുള്ളു. കാരിത്താസില്‍ ക്കൂടി കഴിയുന്ന സഹായം അവര്‍ക്കു ചെയ്തുകൊടുക്കയും ചെയ്തിരുന്നു. ഒരിക്കല്പോലും അവരുടെ അഭിമാനത്തിനു ക്ഷതം വരാന്‍ അദ്ദേഹം അനുവദിച്ചില്ല. ഒരിക്കല്‍ അരമനയി വന്ന ആ സ്ത്രീ തന്നെ പാപ്പായോടു ആ കാര്യം പരഞ്ഞു. അങ്ങു എന്നെ ഭവതിയെന്നു വിളിച്ചു ബഹുമാനിക്കുന്നതിനു നന്ദിപരയാനാണു അവര്‍ വന്നതെന്നു. ( അവള്‍ക്കറിയാമായിരുന്നു എല്ലാവരേയുംപോലെ അവളൂടെ ചരിത്രം പാപ്പായിക്കും അറിയാമായിരുന്നെന്നു.  പാപ്പായെന്നു ഞാന്‍ പരഞ്ഞതു പാപ്പായാകുന്നതിനു മുന്‍പു അര്‍ജന്‍റ്റീനയില്‍ ആയിരുന്നപ്പോഴത്തെ കാര്യമാണു. മനസിലാക്കാന്‍  ‌വേണ്ടി പാപ്പായെന്നു പറഞ്ഞതാണു.) 

Thursday 16 March 2017

ശിഷ്യന്‍റെ ദൌത്യം !

യേശു എന്തിനാണു അയക്കപ്പെട്ടതെന്നു തന്‍റെ കന്നിപ്രസംഗത്തില്‍ അവിടുന്നു വ്യക്തമാക്കുന്നു.

" കര്ത്താവിന്‍റെ ആത്മാവു എന്‍റെ മേലുണ്ടു. ദര്‍ദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നു എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ച്ചയും, അടിച്ചമര്ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും,കര്ത്താവിനു സ്വീകാര്യമായ വല്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നു എന്നെ അയച്ചിരിക്കുന്നു. "  (ലൂക്കാ 4: 18 - 19 )

യേശു ചെയ്ത അതേ ജോലിയാണു ഇന്നു സഭയും ചെയ്യേണ്ടതു .

2013 മാര്‍ച്ച് എഴാം തീയതി മാര്‍പ്പായെ തിരഞ്ഞെടുക്കാന്‍ കൂടിയ കോണ്‍ക്ളേവില്‍ , കര്‍ദിനാള്‍ സംഘത്തില്‍ ബെര്‍ഗോളിയോ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതു ഇപ്രകാരമായിരുന്നു. " സഭയുടെ നേതാക്കളെന്ന നിലയില്‍ നമ്മള്‍ പലപ്പോഴും നമ്മിലേക്കുതന്നെ ശ്രദ്ധ കേദ്രീകരിച്ചാണു ജീവിക്കുന്നതു." അദ്ദേഹം തുടര്ന്നു സഭക്കുള്ളിലേക്കു പിന്‍ വലിയുന്നതു അപകടകരമാണു. മറിച്ചു സമൂഹത്തിന്‍റെ പുറമ്പോക്കുകളിലേക്കാണു സഭ നീങ്ങേണ്ടതു" .  ( പാപ്പായുടെ പഠനങ്ങള്‍ പേജ്. 70

അവിടെയാണു ദരിദ്രരും, മയക്കുമരുന്നുകാരും, സാമൂഹ്യവിരുദ്ധരും തമ്പടിക്കുക. അവിടെയാണു സഭശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു. ഈ സമയത്താണു യേശു വായിച്ച ഭാഗം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതു.

വിദ്യാലയങ്ങള്‍ !

പാവപ്പെട്ടവര്‍ ആശ്രയിക്കുന്നതു ഗവര്മ്മെറ്റു സ്കൂളുകളെയാണു .പക്ഷേ അവിടെ സഭയുടേയും സന്യസ്തരുടേയും സേവനം ഉണ്ടോ ?

അശുപത്രികള്‍

പണ്ടു കാലങ്ങളില്‍ മിഷ്യന്‍ ആശുപത്രികളില്സൌജന്യ ചികില്സയായിരുന്നു. പിന്നീടു പടിപടിയായി ഉയര്ന്നു സൂപര്‍ സ്പെഷ്യാലിറ്റികളായി. പാവപ്പെട്ടവനു അതിന്രെ മുറ്റത്തുപോലും ചെല്ലാന്‍ സാധിക്കാത്ത അവസ്ഥയായി.

സൌജന്യമായി കിട്ടിയതു സൌജന്യമായിത്തന്നെ കൊടുക്കണം. പാവപ്പെട്ടവരുടെ വിമോചനത്തിനും അഭിവ്രുദ്ധിക്കുമായി ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു.

"മറ്റുള്ളവര്‍ക്കു നല്കുന്നതിനുവേണ്ടി കൂടുതല്‍ സൌഭാഗ്യം അനുഭവിക്കുന്നവര്‍ തങ്ങളുടെ അവകാശങ്ങളില്‍ ചിലതു ഉപേക്ഷിക്കാന്‍ തയ്യാറാകണം .    (  EG 190 )

വിശക്കുന്നവനു ഭക്ഷണവും ദാഹിക്കുന്നവനു കുടിക്കുവാനും കൊടുക്കാന്‍ നമുക്കു കഴിയണം .

ഒരു അമ്മയുടെ മുലയില്‍ കുഞ്ഞിനു ആവശ്യമുള്ല പാല്‍ കരുതിയിരിക്കുന്നതുപോലെ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു കഴിക്കാനുള്ല ഭക്ഷണവും തമ്പുരാന്‍ കരുതിയിട്ടുണ്ടു. പക്ഷേ ഉള്ളവര്‍ കൊടുക്കുന്നില്ല. പലപ്പോഴും ആവശ്യം കഴിഞ്ഞുള്ലതു നഷ്ടപ്പെടുത്തുന്നു. 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...