Sunday 31 December 2017

കുടുംബം തിരുക്കുടുബം പോലെയാകാന്‍ !

REJOICE and be GLAD !

" Glory to God in the highest heaven ,
and on earth peace among those whom he favors " (Lk.2:14 )

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !
ഭൂമിയില്‍ ദൈവക്രുപ ലഭിച്ചവര്‍ക്കു സമാധാനം " ( ലൂകാ.2:14 )

സുറിയാനി പിതാക്ക്ന്മാര്‍ പാടി !

" തെശുബുഹത്തോ ലാലൊഹോ ബമരൌമേ
അല്‍ അറഒാ. ശ്ളോമോ ഉ ശൈനോ ഉ സബറോ തോബോ ലബ് നൈനോശോ "

ലത്തീന്‍ പിതാക്ക്ന്മാര്‍ പാടി !

" Soli Deo Gloriam "

ദൈവത്തിനു മാത്രം മഹത്വം

വിണ്ണില്‍ നിന്നും യേശു മണ്ണിലേക്കു വന്നതു മനുഷ്യനു സമാധാനവും സന്തോഷവും കൊടുക്കാനാണു !
അതിനാല്‍ ആനന്ദീച്ചു തുള്ളിചാടുവിന്‍ !

ഹ്രുദയം തുറന്നൂചിരിക്കുവീന്‍ !

മനുഷ്യന്‍റെ ചിരി !

കൊച്ചൂകുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ചിരിക്കുന്നു.
മാലാഖാമാര്‍ ചിരിപ്പിക്കുകയാണെന്നുഅമ്മമാര്‍ പറയും !
കുഞ്ഞു വളരുമ്പോള്‍ ചിരീകുറഞ്ഞു കുറഞ്ഞു അവസാനം ചിലസമയത്തുമാത്രമാകുന്നു. അതായതു ഹ്രുദയം കടുക്കാന്‍ തുടങ്ങി.
മനുഷ്യനു ചിരിക്കണമെങ്കില്‍ ഹ്രുദയത്തില്‍ കപടമീല്ലാതെ സന്തോഷം ഉണ്ടാകണം . കപടംനിറഞ്ഞാലും ചിരിക്കും അതു കൊലചിരിയാണു.
സാധാരണ ഒരു മനുഷ്യന്‍ 20 പ്രാവശ്യത്തില്‍ കൂടുതല്‍ ചിരിക്കില്ലെന്നു പറയും
ചിലപ്പോള്‍ വെറും പുന്‍ചിരിമാത്രം മറ്റു ചിലാപ്പോള്‍ ഹ്രുദയം തുറന്നചിരി ചിരിക്കുന്നവരില്‍ ദൈവസാന്നിദ്ധ്യം ഉണ്ടു . കുഞ്ഞു ചിരിക്കുന്നതു മാലാഖായുടെ സാന്നിധ്യം ആണെല്ലോ ?

ദൈവം ആയിരിക്കുന്നിടം ദൈവാലയമാണു .
നമ്മൂടെഹ്രുദയം ദൈവത്തിനൂ വസിക്കാനുള്ള ഇടമാണു ഹ്രുദയം ദൈവാലയമാണു .
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും " ( യോഹ.15:4 )

ദൈവത്തില്‍ വസിക്കാത്തവര്‍
പണത്തിന്‍റെ പുറകെ ഓടുന്നവരാകാം ..

പണമ്മാണു എല്ലാമെന്നൂ ചിന്തിച്ചു പണസമ്പാദനത്തിനു വേണ്ടി എന്തും ചെയ്യുന്നവര്‍ ദൈവത്തില്‍ നിന്നൂം അകലെയാണു. ചുങ്കക്കാരന്‍ അപ്രകാരം ആയിരുന്നല്ലോ ? എന്നാല്‍ അവന്‍ യേശൂവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ലാം ഉപേക്ഷിക്കുന്നു.അന്യായമായി എടുത്തതിന്‍റെ നാലിരട്ടി തിരികെ കൊടുക്കുന്നു.
സ്വത്തിന്‍റെ പകുതിപോലും കൊടുക്കുന്നു. യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ എല്ല്ലാം ഉപേക്ഷിക്കാന്‍ തയാറാകുന്നു.

പാപിനിയായ സ്ത്രീ .

അവളുടെ സമ്പാദ്യമായ സുഗന്ധ തൈലം ( വലീയ പണക്കാര്‍ക്കു മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതാണു ആ തൈലം അവിശുദ്ധ മാര്‍ഗത്തില്‍ കൂടിഅവള്‍ അമ്പാദിച്ചതാകാം ധനാഡ്യര്‍ ക്കൊടുത്തതാകാം ) അവള്‍ യേശുവിലായികഴിഞ്ഞപ്പോള്‍ യേശുവിന്റെ പാദാന്തീകത്തില്‍ ആ കുപ്പി തല്ലിപൊട്ടിക്കുന്നു. എല്ലാം ഉപേക്ഷിക്കുന്നു.

കനാന്‍ കാരിസ്ത്രീ .

യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ ജീവജലത്തിനുവേണ്ടി അവളുടെ കലവും ഉപേക്ഷിച്ചു ഓടുകയാണു.

ശിഷ്യന്മാരും.

എല്ലാം ഉപേക്ഷിച്ചു യേശുവിന്‍റെ പുറകേ പോകുന്നു. യേശുവില്‍ ആയികഴിഞ്ഞ ഒരാള്‍ക്കു ഈ ലോകത്തിന്‍റെ സുഖം ഒന്നും അവനെ പിന്തീരിപ്പിക്കില്ല.

പരിശുദ്ധാകന്യാമറിയം .

ഈ ലോകത്തില്‍ ഒരു മനുഷ്യനും ഇതു വരെ ലഭിക്കാഞ്ഞതും ഇനിയും ലഭിക്കാത്തതുമായ സൌഭാഗ്യമാണു അവള്‍ക്കൂലഭിച്ചതു. അതുക്കൊണ്ടാണു പരിശൂദ്ധാത്മാവു ഏലിസബേത്തീല്‍ കൂടി ഉത്ഘോഷിച്ചതു സ്ത്രീകളില്‍ അനുഗ്രഹീതയെന്നു ..
അതേ അവള്‍ യേശുവിലും യേശു അവളിലും ആയിരുന്നു.
33 വര്ഷം അവള്‍ യേശുവിനെ പരിപാലിച്ചു.
ചെറുപ്രായത്തില്‍ അവള്‍ അവനെ (യേശുവിനെ ) നല്ലതു പഠിപ്പിച്ചു .
പിന്നെ യേശൂ അവളെ പഠിപ്പിച്ചു.. ( അവള്‍ എല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു )
33 വര്ഷം കൂടെയിരുന്നു എല്ലാം ഗ്രഹിച്ചവള്‍ .
നീണ്ട വര്ഷങ്ങള്‍ എല്ലാം ക്ഷമയോടെ സഹിച്ചവള്‍
നിത്യകന്യകയും ദൈവമാതാവും .
നാരകീയ ശക്തികളെ തകര്‍ക്കാന്‍ സഹായിച്ചവള്‍
ലൂസിഫറിന്‍റെയും അവന്‍റെ അനുയായികളുടേയും ശത്രു.
സെക്ടുകളുടെ ( പെന്തകോസ്തുകളുടെ ) ശത്രു
എല്ലാതലമുറകളും അവളെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും ( ലൂക്കാ.1: 48 ) എന്നാല്‍ പെന്തക്കോസ്തുകാരും ലൂസിഫറും അവള്‍ക്കു എതിരാണു .

മനുഷ്യരായ നമ്മള്‍ !

യേശുവിനെ നമ്മൂടെ ഉള്ളത്തില്‍ സ്വീകരിക്കാം
നമ്മൂടെ ഹ്രുദയം ഉണ്ണിയേശുവിനു തുറന്നുകൊടുക്കാം
നമ്മുടെ ഹ്രുദയം ഉണ്ണിയെ സ്വീകരിക്കാന്‍ തക്കദൈവാലയമാക്കിമാറ്റാം !
അങ്ങനെ ഉണ്ണിയേശു എല്ലാവരുടേയും ഹ്രുദയത്തില്‍ ജനിക്കട്ടെ !

കുടുംബം തിരുക്കുടുംബം ആകുവാന്‍

പിതാവിന്‍റെ പ്രതീകമായ ഭര്ത്താവും,പരിശുദ്ധാത്മാവിന്‍റെ പ്രതീകമായ ഭാര്യയും പുത്രന്‍റെ പ്രതീകമായ കുഞ്ഞുങ്ങളും ചേര്ന്നാല്‍ , കുടുംബം തിരുക്കുടുംബമാകും

അതിനു ശ്രദ്ധിക്കേണ്ടതു

ഭര്ത്താവു തലയുടെ സ്ഥാനത്തും, ഭാര്യ സ്നേഹത്തിന്‍റെ ഇരിപ്പടമായ ഹ്രുദയത്തിന്‍റെ സ്ഥാനത്തുമാകണം .

അതു തിരിച്ചായാല്‍ അപകടമാണു,അതുപോലെ തന്നെ അപകടമാകാവുന്ന മറ്റൊരു വിശേഷമാണു ഭാര്യ കഴുത്തിന്‍റെ സ്ഥാനം ഏറ്റെടുത്താലും.കഴുത്തു തിരിയുന്നിടത്തേക്കു മാത്രമേ തലതിരിക്കാന്‍ പറ്റ്റ്റൂ. എങ്ങോട്ടെങ്കിലും തലക്കു സ്വതന്ത്രമായി തിരിയാന്‍ പറ്റില്ല.അതിനാല്‍ ഭര്യ തലയും കഴുത്തുമാകാതെ ഹ്രുദയത്തിന്‍റെ സ്ഥാനം മാത്രം എടുക്കുക.

എല്ലാവര്‍ക്കും ക്രിസ്തുമസിന്‍റെയും പുതുവല്സരത്തിന്‍റെയും
സര്‍വ വിധ മംഗളങ്ങളും നേരുന്നു

Saturday 30 December 2017

ആരാണു പുരൊഹിതന്‍

നിത്യപുരോഹിതനായ യേശുക്രിസ്തുവിനോടു ചേര്ന്നു പ്രവര്ത്തിക്കുന്നു.യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്കാളികളാകാന്‍ വിളിക്കപെട്ടവരാണു പുരോഹിതര്‍ .ഇതു ഒരു വലിയ ദൈവവിളിയാണു.ഒരു വലിയ ദൈവീകതിരഞ്ഞെടുപ്പാണു. അതിനാല്‍ നമുക്കു അതില്‍ കാര്യമില്ലെല്ലോ ? ദൈവത്തിനു ആവശ്യമുള്ളവരെ അവിടുന്നു വിളിക്കുന്നു.പൂച്ചക്കു പൊന്നുരുക്കുന്നിടത്തു എന്തു കാര്യം എന്നാണോ ചിന്തിക്കേണ്ടതു ? നമുക്കു എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ ? ഉണ്ടെങ്കില്‍ എന്താണു ?

വിളവധികം വേലക്കാരോ ചുരുക്കം !

യേശു തന്‍റെ ശിഷ്യന്മാരെ നോക്കിപറഞ്ഞു. വിളവധികം; വേലക്കാരോചുരുക്കം .അതിനാല്‍ തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്ത്ഥിക്കുവിന്‍ .( മത്താ.9:37- 38 )

നമുക്കു വലിയ ഒരു ഉത്തരവാദിത്വമുണ്ടൂ . പ്രാര്ത്ഥിക്കണം .ഇന്നു നാം പ്രാര്ത്ഥിക്കുന്നില്ല. അതിന്‍റെ വലിയ കുറവു കാണാന്‍ സാധിക്കുന്നു.

ശിഖരങ്ങള്‍ തായിത്തടിയോടു ചേര്ന്നു നില്ക്കുന്നില്ലെങ്കില്‍ ഫലം പുറപ്പെടുവിക്കില്ല.
" മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ , എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണു " . ( യോഹ.15:3 - 4 )

അതുപോലെ കൂടുതല്‍ ഫലം പുറപ്പെടുവിക്കാന്‍ ആണ്ടുതോറും വെട്ടിഒരുക്കണം.സഹനം കൂടാതെ വെട്ടിഒരുക്കല്‍ നടക്കില്ലെല്ലോ ?

മനുഷ്യമക്കളെ ദൈവമക്കളാക്കാന്‍ ദൈവം മനുഷ്യനായി ഭൂമിയിലേക്കു ഇറങ്ങിവന്നു .ഒരിക്കല്‍ മാത്രം ബലി അര്‍പ്പിച്ചു മനുഷ്യനെ രക്ഷിച്ചു. ആ ബലിയുടെ കൌദാശീക ആവര്ത്തനമാണു ഇന്നു പുരോഹി തരില്‍ ക്കൂടി നടക്കുക,

അതിനു സ്വര്‍ഗം വരെ എത്തുന്ന ഒരു ഏണി ആവശ്യമാണു. സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കും ഭൂമിയില്‍ നിന്നു സ്വര്‍ഗത്തിലേക്കും ഇറങ്ങുകയും കയറുകയും ചെയ്യാവുന്ന ഏണി ആവശ്യമാണൂ.

യാക്കോബു നിദ്രയില്‍ കണ്ട ഏണി.

അതില്ക്കൂടി മാലാഖമാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നതു യാക്കോബു നിദ്രയില്‍ കണ്ടു.

ഫുള്‍ട്ടന്‍ ജെ ,ഷീന്‍ വി.ബലിയെ വിവരിക്കുന്നതു ഈ ഏണിയോടു ഉപമിച്ചാണു.ഈ ബലിയാണു മനുഷ്യരെ സ്വര്‍ഗത്തിലേക്കു ഉയര്ത്തുന്നതു.

ബലിയാകുന്ന ഏണി .

യേശു അര്‍പ്പിച്ച ബലിയാണു മനുഷ്യരെ സ്വര്‍ഗത്തിലേക്കു ഉയര്ത്തിയതു .ഇന്നും ആ ബലിയില്‍ കൂടിവേണം മനുഷ്യര്‍ക്കു ദൈവതിരുസന്നിധിയിലേക്കു പ്രവേശിക്കാന്‍ . ആ ബലി അര്‍പ്പിച്ചതു യേശുവാണു.ഇന്നും അതു അര്‍പ്പിക്കുന്നതു യേശുവാണു അതു സാധിക്കുന്നതു യേശുവിന്‍റെ പ്രതിനിധിയായ പുരോഹിതനില്‍ കൂടിയാണു. അതിനു പുരോഹിതര്‍ ആവശ്യമാണു. യേശുവില്‍ നിന്നും പഠിച്ചകാര്യമാണു ശിഷ്യന്മാര്‍ ചെയ്തതു. അവര്‍ക്കുശേഷം അതു സഭയില്‍കൂടി തുടരുന്നു .അതു തന്നെയാണു ഇന്നും പുരോഹിതന്‍ ചെയ്യുക. അതു യേശുവിന്‍റെ പുനരാഗമനം വരെ തുടരണം .അതിനു പുരോഹിതര്‍ ആവശ്യമാണു .അതിനുവേണ്ടിയാണു നാം പ്രാര്ത്ഥിക്കേണ്ടതു .
പിതാവിന്‍റെ ഹിതം പൂര്ത്തീകരിക്കപ്പെടണം.
ഈശോ സ്വയമായി ഒന്നും ചെയ്തില്ല.

എപ്പോഴും പിതാവിന്‍റെ തിരുഹിതം നിറവേറ്റുന്ന അനുസരണമുള്ള ഒരു പുത്രനായിരുന്നുയേശു .ഒരിക്കല്‍ യേശു പറഞ്ഞു ഞാന്‍ സ്വയമായി ഒന്നും ചെയ്യുന്നില്ല. ഞാന്‍ പിതാവില്‍ നിന്നും കേട്ട കാര്യങ്ങളാണു നിങ്ങളോടു പറഞ്ഞതു. ഇന്നും ആ കാര്യങ്ങളാണു സഭയില്ക്കൂടി പ്രഘോഷിക്കപ്പെടുന്നതു.

യേശുവിന്‍റെ സ്നേഹിതരും സഹോദരന്മാരും .

ഈശോ ശിഷ്യന്മാരെ സഹോദരരെന്നും സ്നേഹിതരെന്നും വിളിക്കുമായിരുന്നു. ഒരിക്കല്‍ പറഞ്ഞു : ഇനിയും ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല. കാരണം യജമാനന്‍റെ മനസിലുള്ളതു മുഴുവന്‍ ദാസന്മാരോടു പറയുകയില്ല. എന്നാല്‍ സ്നേഹിതന്മാരോടു എല്ലാം പറയും. ഞാന്‍ നിങ്ങളോടു എല്ലാം പറയുന്നു. അതിനാല്‍ ഇനിയും നിങ്ങള്‍ ദാസരല്ല സ്നേഹിതരാണു.

പുരോഹിതര്‍ യേശുവിന്‍റെ ഹിതം അനുസരിച്ചു പ്രവര്ത്തിക്കേണ്ടവരാണു.

യേശു പിതാവിന്‍റെ ഹിതം മാത്രം നിറവേറ്റി .അതുപോലെ പുരോഹിതരും സ്വയമായി ഒന്നും ചെയ്യാത്തവരായിരിക്കണം .ഭൂമിയുടേയും സ്വര്‍ഗത്തിന്‍റെയും നടുവില്‍ മാധ്യസ്ഥം വഹിക്കേണ്ടവരാണു അവര്‍ .അതില്‍ക്കൂടി യേശുവിന്‍റെ ബലിയില്‍ സഹായിക്കുകയാണു അവര്‍ ചെയ്യുന്നതു. ആ ബലി തുടര്ന്നുകൊണ്ടേ ഇരിക്കുന്നു. 2000 വര്ഷം മുന്‍പു കഴിഞ്ഞ ഒരു സംഭവമായിട്ടല്ല പിതാവിന്‍റെ മുന്‍പില്‍ ഇന്നും അതു സന്നിഹിതമാണു .
.
ഈ ബലി അര്‍പ്പണത്തിനാണു പുതിയതായി വൈദീകരെ അഭിഷിക്തരാക്കുന്നതു .നമുക്കു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാം

ദൈവം അനുഗ്രഹിക്കട്ടെ .ദൈവത്തിനു മഹത്വം !

Friday 29 December 2017

നിത്യരക്ഷയും തത്ത്വമസിയും

ദൈവീക വെളിപാടില്‍ ക്കൂടി ലഭിച്ച " തത്ത്വമസ്യി " യും

ദൈവം നേരിട്ടു പഠിപ്പിച്ച നിത്യ " രക്ഷയും "


ദൈവം സ്നേഹമാകുന്നു .സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. (1യോഹ4:16 )

ഇതിനോടു അടുത്തബന്ധമല്ലേ " തത്ത്വമസി " ക്കും ?
തത്ത്വമസി = ഭഗവാനും ഭക്തനും തമ്മിലുള്ള അകലം ഇല്ലാതായി ഭഗവാനും ഭക്തനും ഒന്നാകുന്നതിനെയാണു ഹിന്ദു സഹോദരന്മാര്‍ താത്ത്വമസിയെന്നു പറയൂന്നതു . ശബരിമലയില്‍ 18ാഅംം പടി കഴിഞ്ഞുള്ള ശ്രീകോവിലിന്‍റെ മുകളില്‍ എഴുതിവച്ചിരിക്കുന്നു " തത്ത്വമസി " ഭഗവാന്‍റെ അടുത്തു എത്തിക്കഴിഞ്ഞിരിക്കുന്നു.
ഭഗവാനും ഭക്തനും ആയിട്ടുള്ള സംഗമം അവിടെ നടക്കുന്നുവെന്നു അവര്‍ വിശ്വസിക്കുന്നു. അവിടെ ഭക്തന്‍ ഇല്ലാതാകുന്നു.ഭഗവാനില്‍ ലയിച്ചു ഭക്തന്‍ ഇല്ലാതാകുന്നു.

ക്രിസ്ത്യീയവിശ്വാസം ഇതില്‍ നിന്നും വിഭിന്നമാണു , ഭക്തന്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. ദൈവവുമായി ഒന്നാകുന്ന സമയത്തും അവന്‍റെ വ്യക്തിത്വം നിലനില്ക്കുന്നു. അവന്‍ ഒരിക്കലും ഇല്ലാതാകുന്നില്ല.

യോഹന്നാന്‍ ശ്ളീഹാ പറയുന്നു സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലുമാണെന്നു .

വെളിപാടു പുസ്തകത്തില്‍ നാം കാണുന്നു. " ഇതാ ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ .അവിടുന്നു അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്നു അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്നു അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചു നീക്കും. ഇനിയും മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. " ( വെളി.21:3 - 4 )

ചുരുക്കത്തില്‍ പിതാവും അവിടുത്തെ മക്കളുമ്പോലെ നിത്യമായ ഒരു ജീവിതം . അവിടെ ഒരിക്കലും മരണമോ വേര്‍പിരിയലോ ഉണ്ടാകുകില്ല. സ്നേഹകൂട്ടായ്മയായി പരസ്പരം ഒന്നായ ജീവിതം .

എല്ലാത്തിന്‍റെയും അടീസ്ഥാനം സ്നേഹം തന്നെയാണു .

" ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു ആരു നമ്മേ വേര്‍പെടുത്തും ? ക്ളേശമോ, ദുരിതമോ ,പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ? " ( റോമാ .8:35 )

" ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടതു ?
ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ അരു നമുക്കു എതിരു നില്ക്കും ? (റോമ.8:31 )
പക്ഷേ ഇതൊന്നും മനസിലാക്കാതെ അഥവാ മനസിലാക്കിയിട്ടും അതില്‍ വിശ്വസിക്കാതെ ,ഇഹത്തിലെ നൈമിഷീകമായ ജീവിതത്തിനു മാത്രം പ്രാധാന്യം നല്കി ഇഹത്തിലെ സൌഭാഗ്യം ആവോളം ആശ്വദിച്ചു ,സഹോദരന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാതെ തന്‍കാര്യം മാത്രം നോക്കി ജീവിച്ചു നിത്യസൌഭാഗ്യം നഷ്ടമാക്കുന്നവര്‍ ,അല്മായര്‍ മാത്രമല്ല എല്ലാവിഭാഗത്തിലും ഉണ്ടു. അവര്‍ ഇഹത്തില്‍ ബാബേല്‍ ഗോപുരം പോലെ ,മണിമാളികകളും,അംബരചുംബികളായ സൌധങ്ങളും പണിതു മനുഷ്യരുടെ യിടയില്‍ വലിയവരും ,അവരുടെ മഹത്വവും നേടുന്നവരാണു. ദൈവത്തിനുവേണ്ടി പണിയിക്കപ്പെട്ട ജറുസലേം ദൈവാലയം പോലും കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപെടാന്‍ ദൈവം തിരുമാസായിയെന്നതു നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതല്ലേ ?

ഇതെല്ലാം കാണുമ്പോള്‍ ലോകരക്ഷകനെ ,യേശുവിനെ പ്രസവിച്ചു വളര്ത്തി നിത്യപിതാവിന്‍റെ തിരുഹിതം നിറവേറ്റിയ പരിശുദ്ധ കന്യാമറിയം വേദനിക്കുന്നതു സ്വഭാവീകം മാത്രമല്ലേ ? ലോകരക്ഷക്കുവേണ്ടി തന്‍റെ ഏകജാതനെ പിതാവു നല്കിയതുപോലെ പരിശുദ്ധകന്യാമറിയവും തന്‍റെ ഏകജാതനെ ബലിയുടെ പൂര്ത്തീകരണത്തിനായി വിട്ടുകൊടുത്തു. എന്നിട്ടും
അല്മായരും, സുവിശേഷപ്രഘോഷകരും, സന്യസ്ഥരും എന്നുവേണ്ടാ വൈദീകര്‍ പോലും നശിക്കാന്‍ ഇടയായാല്‍ അതു പരിശുദ്ധ അമ്മക്കു സഹിക്കാന്‍ ബുദ്ധിമുട്ടാകില്ലേ ?
ലോകം അതിവേഗം ദൈവത്തില്‍ നിന്നും അകലുന്നു .അല്മായര്‍ മാത്രമല്ല എല്ലാ വിഭാഗത്തിലും ഇതു ദ്രിശ്യമല്ലേ ?

അതിനാല്‍ എല്ലാവരും ദൈവത്തിങ്കലേക്കു തിരിയാനായി പ്രാര്ത്ഥിക്കാം !! വര്ഷാവസാനം ഇതു നമുക്കു ഒരു തപസ്യയായി ഏറ്റെടുക്കാം .ദൈവം അനുഗ്രഹിക്കട്ടെ !

സ്നേഹമാണു അഖിലസാരമൂഴിയില്‍ !

Tuesday 26 December 2017

ആരാണു പരിശുദ്ധ കന്യാമറിയത്തെ ആരാധിക്കുന്നവര്‍ ?

പ്രധാനമായും 2 കൂട്ടരെ കാണാം.

1) സഭക്കെതിരായി ആഞ്ഞടിക്കുന്ന .കോടിക്കിണക്കിനു ഡോളര്‍ ചിലവഴിക്കുന്ന അമേരീക്കന്‍ ജൂതന്മാര്‍ ,അവര്‍ ആരാധിക്കുകയല്ല. പക്ഷേ അന്ധവിശ്വാസം വളര്‍ത്താനും , സഭയെ ദുഷിക്കാനുമായി സഭ യേശുവിനെയല്ല ആരാഅധിക്കുന്നതു മാതാവീനെയാണെന്നുള്ള അബദ്ധജഡിലമായ പ്രൊപ്പഗാന്‍ഡ പ്രചരിപ്പിക്കുന്നു.

2) അവരൂടെ ചാവേറുകളായി പ്രവര്‍ത്തിക്കുന്ന ,അവാരുടെ വെറും പിണീയാളുകളായി പ്രവര്‍ത്തീക്കുന്ന , അവരുടെ പ്രതിഫലംപറ്റി അടിമവേലചെയ്യ്യുന്ന സെക്ടൂകാര്‍ വാതോരാതെ മാതാവിനെ ആരാധിക്കുന്നു എന്നുവിളിച്ച്കൂവിനടക്കുന്നു. അവര്‍ക്കു സ്വന്തമായി ഒന്നും പറയാനില്ല. ജുതന്മാര്‍ പറഞ്ഞുകൊടുക്കുന്നതും ,,ബൈബിളില്‍ എഴുതികൊടുക്കുന്നതും അതേപോലെ പറഞ്ഞു ധാരാളം ആളുകളെ തെറ്റിക്കണം ..അതിനു അനുശ്രിതമായിട്ടാണു അവര്‍ക്കുലഭിക്കുന്ന പ്രൊമോഷനും പാരിദോഷികവും .

അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധീക്കില്ല. കാര്യകാരണ സഹിതം പറഞ്ഞുകൊടുത്താലും അവര്‍ ശ്രദ്ധിക്കില്ല. അവരെ അതുപോലെയാണു ട്രയിന്‍ ചെയ്തിരിക്കുന്നതു. അവരെ പറഞ്ഞു പഠിപ്പിച്ചതു തന്നെ ഉരുവിട്ടുകൊണ്ടിരിക്കും.
അവര്‍ പഠിച്ചതു " തത്തമ്മേ പൂച്ച പൂച്ച " എന്നതുപോലെ മാത്രം . എന്തൊക്കെ പറഞ്ഞാലും അവര്‍ക്കു പറയാന്‍ അതുമാത്രം !. " തത്തമ്മേ പൂച്ച പൂച്ച "

ഒരു ഉദാഹരണം മാത്രം നോക്കാം.

യേശുവിന്‍റെ അമ്മയേ അമ്മയെന്നു വിളിച്ചില്ല " സ്ത്രീ " യെന്നുവിളിച്ചു.

അവര്‍ക്കു സ്വന്തമായിപോലും ചിന്തിക്കാന്‍ പറ്റുന്നില്ല. അതിന്‍റെ നിജ സ്തിതി !

എപ്പോഴാണു "" സ്ത്രീ " യെന്നുപറഞ്ഞതു ?
യേശു പൂര്ണമനുഷ്യനാണു . ഒരു മനുഷ്യകുഞ്ഞു അമ്മേ എന്നു എങ്ങനെ വിളീക്കുമോ അങ്ങനെയാണു യേശുവും തന്‍റെ അമ്മേ വിളിച്ചിരുന്നതു ..

പിന്നെ "സ്ത്രീ" യെന്നു എപ്പോള്‍ പറഞ്ഞു അവിടെയാണു ആതിന്‍റെ പ്രാധാന്യം !. പരസ്യജീവിതം ആരംഭിക്കുന്ന സമയത്തും , അവസാനിക്കുന്ന സമയത്തുമാണു " സ്ത്രീ " യെന്നു സംബോധനചെയ്യുന്നതു. അതു പിതാവിന്‍റെ പ്രവചനം പുര്‍ത്തിയായി യെന്നു എന്നെയും നിന്നെയും ലോകത്തേയും യേശു അറിയിക്കുകുയാണുചെയ്തതു. എന്താണു പിതാവിന്‍റെ പ്രവചനം ?

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും " ( ഉല്പ്.3:15 )

യേശുവിന്‍റെ പരസ്യജീവിതം ആരംഭിക്കുന്നതു മുതല്‍ ഇതിനു ആരംഭം കുറിക്കുന്നു..ആ സ്ത്രീയും മകനുമാണു ഇതെന്നുലോകത്തോടൂ പറയുവാന്‍ " സ്ത്രീ " എന്നു സംബൊധനചെയ്യുന്നു. അതിന്‍റെ പാരാമ്യം കുറിക്കലാണു പരസ്യജീവിതത്തിന്‍റെ അവസാനം സാത്താന്‍റെ തലയെ ചതക്കുന്ന മകനൂം അമ്മയും ഇതായെന്നുകുരിശീന്‍ചുവട്ടിലും പ്രഘോഷിക്കുന്നു. അതൂ മനസിലാക്കിയാലൂം സാത്താന്‍ സ്ത്രീയോടു കോപിക്കുകതന്നെ ചെയ്യും !
" അപ്പോള്‍ സര്‍പ്പം സ്സ്ത്രീയുടെ നേരേ കോപിച്ചു " ( വെളി.12 : 17 )

അതേ സര്‍പ്പത്തിന്‍റെ കോപം സ്ത്രീയുടെ നേരേയാണു, . അവളുടെ മകനാണു അവന്‍റെ തലയെ തകര്ത്തതു .അതിനാല്‍ അതു ഇപ്പോഴും ,സാത്താനും അവന്‍റെ പിണിയാളുകളും തുടര്ന്നുകൊണ്ടേ പോകുന്നൂ. അതിനാല്‍ അവര്‍ മറിയത്തെ മുട്ടതോടെന്നും , കന്യാത്വം ഇല്ലാത്തവെളെന്നും.ഒക്കെ പറഞ്ഞു ഉറഞ്ഞു തുള്ളുന്നു.

പഠിച്ചതുപാടുന്നു.. സത്യസഭയെ വിട്ടു ,മനുഷ്യനിര്‍മ്മിതമായ കൂട്ടത്തില്കൂടി , നേതാക്കളും ,അമേരിക്കന്‍ യൂദന്മാരും പറയുന്നതു തന്നെ ഏറ്റുപാടുന്ന സെക്ടുകളെ സൂക്ഷിക്കുക

Adoration and veneration .

കത്തോലിക്കാസഭക്കു ഇതിന്‍റെ രണ്ടിന്‍റെയ്യും അര്‍ദ്ധം അറിയാം
Adoration ദൈവത്തീനു മാത്രം ള്ളതും
Veneration മാതാവിനും പരിശുദ്ധന്മാര്‍ക്കും ഉള്ളതാണു.

സെക്ടുകള്‍ക്കു ഇതറിയില്ല.

Monday 25 December 2017

യേശുവിനൂ ഇനിയും ജനിക്കാന്‍ പുല്‍ക്കൂടല്ല ആവശ്യം

യേശുവിനു ഇനിയും ജനിക്കാന്‍ എന്‍റെ ഹ്രുദയമാണു ആവശ്യം !!
യേശുവിനു ജനിക്കാന്‍ എന്റെ ഹ്രുദയം ഒരു ദൈവാലയമായി മാറ്റണം ! അതിനു ഞാന്‍ എന്നെതന്നെ ഒരുക്കണം .
പുല്ക്കൂടു വേണ്ടെന്നല്ല.ഹ്രദയം ഒരുക്കാതെ പുല്‍ ക്കൂടിനു സമയം കളയണ്ടാ !!!!!

ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിന്‍റെ process ഒരു സ്ത്രീ അവളുടെ ശരീരത്തില്‍ അറിയുന്നു അധവാ അനുഭവിക്കുന്നു. എന്നാല്‍ യേശു പരിശുദ്ധകന്യകയില്‍ ഉരുവായതു അവളുടെ ശരീരത്തില്‍ അവള്‍ അറിയുകയോ അനുഭവിക്കുയോ ചെയ്തില്ല. അതിശയകരമായ ,ദൈവീകമായ ഗര്‍ഭധാരണമായിരുന്നതിനാല്‍ ജനനവും അപ്രകാരമാകാന്‍ സാധ്യതകള്‍ ഏറെയില്ലേ ? എവിടെ ജനിച്ചുവെന്നു പറയുന്നില്ല. ബേദലഹേമില്‍ ആയിരിക്കുമ്പോള്‍ അവള്‍ പ്രസവിച്ചു പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി .(ലൂക്ക .2:7) കല്‍ഗുഹയില്‍ പ്രസവിച്ചെന്നും പറയുന്നു. ഏതായാലും അവിടെ മറ്റു സ്ത്രീകളുടെ സഹായമൊന്നും ഇല്ലാതെ യ്യേശുകുഞ്ഞിനെ പ്രസവിച്ചെങ്കില്‍ അവള്‍ അറിയാതെ ഗര്‍ഭധാരണം നടന്നതുപോലെ പ്രസവവും അവള്‍ അറിയാതെ നടക്കാനും സാധ്യതകാണുന്നില്ലെ ? ഏതായാലും " പിള്ളകച്ചകൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തീ "

സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്നു മനുഷ്യനായാതു വചനമാണു .
പക്ഷേ തിരികെ സ്വര്‍ഗത്തിലേക്കു -- പിതാവിന്‍റെ അടുത്തേക്കു -- പോയതു വചനമല്ല മഹത്വീകരിക്കപെട്ട മനുഷ്യശരീരം തന്നെയാണു .
അതാണു നമ്മുടെ പ്രതീക്ഷയും പ്രത്യാശയും നമുക്കു സ്ഥലം ഒരുക്കുവാനാണു അവിടുന്നു പോയിരിക്കുന്നതു ! അവിടുന്നു നമ്മേ കൂട്ടുവാന്‍ വീണ്ടും വരും !!!

യേശു ഒരീക്കല്‍ മാത്രം ജനിച്ചു പൂല്തൊട്ടിയില്‍ കിടത്തപ്പെട്ടു.ഇനിയും ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ഇനിയും അവിടുന്നു ജനിക്കേണ്ടതു മനുഷ്യ ഹ്രുദയങ്ങളിലാണു .അവിടുത്തേക്കു ജനിക്കാന്‍ എന്‍റെ ഹ്രുദ്ദയം ഞാന്‍ ഒരുക്കിയോ ? അതുപരിശുദ്ധമാണെങ്കിലെ അവിടെ ജനിക്കാന്‍ അവിടൂത്തേക്കു സാധിക്കൂ .അതിനു എന്‍റെ ഹ്രുദയം ഒരു ദൈവാലയമായീ ഞാന്‍ രൂപാന്തരപ്പെടുത്തണം .ഇല്ലെങ്കില്‍ ഇനിയ്യും 4 ദിവസം മാത്രമേ ബാക്കിയുള്ളു .ഒരുക്കുക.ആരോടെങ്കിലും ക്ഷമിക്കാനുണ്ടെങ്കില്‍ ക്ഷമിച്ചു ഉള്ളതു പങ്കുവെച്ചു സ്നേഹം നിലനിര്ത്തി യേശുവിനു ജനിക്കാന്‍ നമ്മൂടെ ഹ്രുദയം നമുക്കു ഒരുക്കാം

എങ്ങനെ നമുക്കു നമ്മുടെ ഹ്രുദയത്തെ ഒരു ദൈവാലയമാക്കാം ?

സ്നേഹം .അതു മാത്രം മതി ,നമ്മുടെ ഹ്രുദയം ദൈവാലയമാകും.
നമ്മേക്കാണുന്നവര്‍ നമ്മില്കൂടി യേശുവിനെ ക്കാണും.

ഒരു സംഭവം ഓര്മ്മയില്‍ വരുന്നു " Are you Jesus Christ ? "
ഒരിക്കല്‍ ഒരു കുട്ടി മദര്‍ തെരേസയോടു ചോദിച്ചതാണു അങ്ങാണോ യേശു ക്രിസ്തു ?
ക്രിസ്തുമസിനു കുട്ടികള്‍ക്കുകൊടുക്കാനായി കുറെ കെയിക്കുകള്‍ ഒരു ബേക്കറിക്കാരന്‍ മദറിനു കൊടുക്കാമെന്നു പറഞ്ഞു .അതു വാങ്ങാനായി മദര്‍ ബേക്കറിയില്‍ നില്ക്കുമ്പോള്‍ ഒരു പയ്യന്‍ റോഡിന്‍റെ എതിര്‍ വശത്തു നിന്നു മദറിനെ നോക്കുന്നതുകണ്ട് മദര്‍ അവനെ അരികിലേക്കു വിളിച്ചു അവനു ഒരു കെയിക്കുകൊടുത്തു അപ്പോള്‍ അവന്‍ ചോദിച്ചതാണു " Are you Jesus Christ ? "

മദര്‍ തിരക്കി എന്തുകൊണ്ടാണു അങ്ങനെ ചോദിച്ചതെന്നു .അവന്‍ പറഞ്ഞു. എനിക്കു അമ്മ മാത്രമേയുള്ലു.അപ്പന്‍ മരിച്ചുപോയി .അമ്മ പല വീടുകളില്‍ വേലചെയ്താണു എന്നെ വളര്ത്തുന്നതു .അമ്മയുടെ കയ്യില്‍ പൈസായില്ല. ക്രിസ്തുമസിനു കൂടെ പഠിക്കുന്ന കുട്ടികളൊക്കെ നക്ഷത്രവും,പുല്ക്കൂടും കെയിക്കും ഒക്കെ വാങ്ങി. ഞാന്‍ അമ്മയോടു ഇതൊക്കെ വേണമെന്നു പറഞ്ഞു .അമ്മയുടെ കയ്യില്‍ പൈസാ ഇല്ലായിരുന്നു. അവസാനം ഞാന്‍ അമ്മയോടു പറഞ്ഞു എന്നാല്‍ ഒരു കെയിക്കു വാങ്ങിതരണമെന്നു അന്നേരം അമ്മപറഞ്ഞു മോന്‍ യേശുവിനോടു ചോദിക്കുക .യേശു തരുമെന്നു .ഞാന്‍ ഈ ബേക്കറിയുടെ മുന്‍പില്‍ കൂടി പോകുമ്പോഴും വരുമ്പോഴും പ്രാര്ത്ഥിക്കും യേശുവേ എനിക്കു കെയിക്കു തരണമെന്നു. ഇന്നും ഞാന്‍ പ്രാര്ത്ഥിച്ചുകൊണ്ടു നിന്നപ്പോഴാണു അമ്മ എന്നെ വിളിച്ചു ഈ കെയിക്കു തന്നതു .യേശു കെയിക്കു തരുമെന്നാണു എന്‍റെ അമ്മ എന്നോടു പറഞ്ഞതു ,അതാ ഞാന്‍ അങ്ങനെ ചോദിച്ചതെന്നു.!!!!!!!!!!!!!!

നമുക്കും യേശുവിനെപ്പൊലെ യാകാം .സ്നേഹകൂടാരമാകാം നമ്മേക്കാണുന്നവര്‍ നമ്മില്ക്കൂടി യേശുവിനെ കാണട്ടെ ! .അങ്ങനെ യേശുവിനു എന്‍റെ ഹ്രുദയത്തില്‍ ജനിക്കാന്‍ അവസരം ഉണ്ടാക്കാം .നമുക്കും സ്നേഹം പങ്കിടാം .ദൈവത്തിനു മഹത്വം !! ആമ്മീന്‍

കുടുംബജീവിതക്കാര്‍ക്കു മാത്രുക നസ്രത്തിലെ കുടുംബം

നീതിമാനും,ക്രുപനിറഞ്ഞവളും,അനുസരനമുള്ലകുട്ടിയും ചേരുന്ന കുടുംബമാണു തിരുക്കുടുംബം .അങ്ങനെ യുള്ള കുടുംബങ്ങളാണു ഇന്നിന്‍റെ ആവശ്യം .

നീതിമാനായ യൌസേപ്പ്പിതാവു.

വെറും പേരുമാത്രമല്ലായിരുന്നു.യൌസേപ്പു 100% വും നീതിമാനായിരുന്നു.

യൌസേപ്പുമായി വിവാഹവാഗ്ദാനം കഴിഞ്ഞിരുന്ന മറിയം ഗര്‍ഭിണിയായി കാണപ്പെട്ടപ്പോള്‍ യൌസേപ്പു കുഴങ്ങി. എന്തു ചെയ്യണം ?

നീതിമാനായ യൌസേപ്പിനു നീതിയായിട്ടുള്ളതു മാത്രമേ ചെയ്യാന്‍ കഴിയൂ. അവളെ കല്ലെറിഞ്ഞുകൊല്ലാനാണു നിയമം അനുശാസിക്കുന്നതു. ( നിയ.ആവ. 22 : 22 മുതല്‍ ഇതു വ്യക്തമാക്കുന്നു. ) പക്ഷേ നീതിമാനായ യൌസേപ്പിനു ആ മരണത്തിനു കൂട്ടുനില്ക്കാന്‍ സാധിക്കില്ല. ഒരു തരത്തിലും അവളെ അപകീര്ത്തിപ്പെടുത്താന്‍ യൌസേപ്പിനു സാധിക്കില്ല. അതിനാല്‍ ആരും അറിയാതെ അവളെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു .ആസമയത്തു സ്വര്‍ഗം ഇടപെട്ടു. അവളെ സ്വീകരിക്കുന്നതില്‍ ശങ്കിക്കേണ്ട കാര്യമില്ലെന്നും അവള്‍ പരിശുദ്ധാത്മാവിലാണു ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നും, കര്ത്താവിന്രെ ദൂതന്‍ ഉറക്കത്തില്‍ യൌസേപ്പിനോടു പറഞ്ഞു.അതിന്‍ പ്രകാരം യൌസേപ്പു അവളെ ഭാര്യയായി സ്വീകരിക്കുന്നു.

ദൈവക്രുപ നിറഞ്ഞവള്‍ .

ലോകസ്ഥാപനത്തിനു മുന്‍പേ അവള്‍ ദൈവകുമാരന്രെ അമ്മയാകാന്‍ വേണ്ടി പിതാവുതിരഞ്ഞെടുത്തതിനാല്‍ പരമ പരിശുദ്ധയായിരിക്കാന്‍ ജന്മപാപത്തില്‍ നിന്നുപോലും അവളെ സംരക്ഷിക്കുന്നു. ആദവും ഹവ്വായും കഴിഞ്ഞാല്‍ ജന്മപാപം ഇല്ലാതെ ജനിച്ചവളാണു പരിശുദ്ധ കന്യാമറിയം .മറിയം ദൈവതിരുമുന്‍പില്‍ ദൈവക്രുപകണ്ടെത്തിയവളാണു.

അനുസരണമുള്ള മകന്‍.

ആദത്തിന്‍റെ അനുസരണക്കേടു തീര്‍ക്കാനായി പൂര്ണ അനുസരണമുള്ലവനായിട്ടാണു യേശു ജീവിച്ചതു. മരണത്തോളം പിതാവിനു പൂര്ണമായി കീഴ്വഴങ്ങിയാണു യേശു ജീവിച്ചതും സ്വയം ബലിയായി തീര്ന്നതും.

തിരുക്കുടുംബം .

നീതിമാനും, ക്രുപനിറഞ്ഞവളും, അനുസരണമുള്ല കുട്ടിയും ചേര്ന്നപ്പോള്‍ ലോകത്തിലുള്ള എല്ലാകുടുംബത്തിനും മാത്രുകയായി! .നമുക്കും ആകുടുംബത്തെ അനുകരിക്കാന്‍ ശ്രമിക്കാം .ഈ യല്‍ദാ ക്കാലത്തു അതിനുള്ള അനുഗ്രഹം ലഭിക്കാനായി നമുക്കു പ്രാര്ത്ഥിക്കാം

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...