രണ്ടുപേര്‍ക്കായി രിസേര്വു ചെയ്ത മേശയില്‍ വെള്ളം ഗളാസില്‍ ഒഴിച്ചിട്ടു വയിറ്റര്‍ അല്പം നിന്നിട്ടു അടുത്ത്മേശയിലേക്കു പോയി. നന്നായി ഡ്രസ് ചെയ്ത ആമനുഷ്യന്‍ ആരേയോ പ്രതീക്ഷിച്ചു ഇരിക്കുന്നു .ദീര്‍ഘനേരം കഴിഞ്ഞുഅയാള്‍ വീണ്ടും റ്റേബിളില്‍ എത്തി സാര്‍ എന്തെങ്കിലും ? വരട്ടെ !
അവന്‍ വീണ്ടും പോയി ! ആധികസമയം കഴിഞ്ഞു അവന്‍ ഒഴിഞ്ഞ
ഗ്ളാസ്സില്‍ വെള്ളം നിറച്ചിട്ടു സാര്‍ എന്തെങ്കിലും ? വരട്ടെ ! എന്നുപറഞ്ഞിട്ടു എല്ലാടേബിളിലും ആരേയോ തിരഞ്ഞു കണ്ടില്ല !
മണീക്കൂറുകള്‍ കഴിഞ്ഞു വയിറ്റര്‍ വീണ്ടും എത്തി .സാര്‍ കഴിഞ്ഞദിവസങ്ങളില്‍ ഒന്നും വന്നില്ലെല്ലോ ? പോട്ടെ സാര്‍ അവര്‍ ഇനിയും വരില്ലായിരിക്കും ? വിട്ടുകള സാര്‍ എന്തെങ്കിലും ഓര്‍ഡര്‍ ?
ഇല്ല അവള്‍ തീര്‍ച്ചയായും വരുമെന്നാണു പറഞ്ഞീരുന്നതു ! ഞാന്‍ അവളെ അത്രക്കും സ്നേഹിക്കുന്നു ഞാന്‍ കാത്തിരിക്കാം !
മേശകളൊക്കെ ഒഴിഞ്ഞു തുടങ്ങി മണി ഒന്‍പതുകഴിഞ്ഞിരിക്കൂന്നൂ. വെയിറ്റര്‍ ക്കുള്ള ടിപ്പു മേശപ്പുറത്തൂ വെച്ചിട്ടു അയാള്‍ എഴുനേറ്റുപോയി ! ബുക്കിഗ് ക്ളര്‍ക്കു ചോദിച്ചു സാര്‍ നാളത്തേക്കു ബുക്കുചെയ്യണാമോ ? അയാള്‍ പറഞ്ഞു വേണം !
ക്ളാര്‍ക്കു പറഞ്ഞു സാര്‍ ഞ്ഞാനായിരുന്നെങ്കില്ല് ഇങ്ങനെ ഒരാളെ എന്നേ ഉപേക്ഷിക്കുമായിരുന്നു.എത്രയോ ദിവസങ്ങള്‍ സാര്‍ കാത്തിരിക്കുന്നു ? ഒറ്റദിവസം പോലും അവള്‍ വന്നില്ലലല്ലോ ? നാളത്തേക്കും വേണോ ?
നാളത്തേക്കും വേണം ഞാന്‍ അവളെ അത്രക്കും സ്നേഹിക്കുന്നു. എന്നു പറഞ്ഞിട്ടു അദ്ദേഹം പുറത്തേക്കുപോയി !
ഏതാണ്ടുപതിനൊന്നോടെ അവള്‍ അവളുടെ മുറിയില്‍ വന്നു .കിടക്കാനായി ബെഡിലേക്കു വിഴാന്‍ നേരം ടീപോയിയിലെ കുറിപ്പു അവളുടെ കണ്ണില്‍ പെട്ടു ! എടുത്തു നോക്കി അവള്‍ തന്നെ എഴുതിവെച്ച കുറുപ്പടി ആയിരുന്നു "" ഇന്നു തീര്‍ ച്ചായായും ഞാന്‍ പ്രാര്ത്ഥിക്കും " ഒ! ഇന്നും സമയം ഇല്ല .നാളെയാകട്ടെ ! ഇന്നും അവള്‍ പ്രാര്ത്ഥിക്കാതെകിടന്നു.
അരാണു അവള്‍ ? അരാണു ടേബീള്‍ ബുക്കുചെയ്തു കാത്തിരുന്നതു ?
ഇന്നും തീര്‍ച്ചപറഞ്ഞിട്ടു ചെല്ലാതിരുന്നതു ആരാണൂ ? ഞാനാണോ ?
ദൈവം നമ്മേ കാത്തു ടേബിള്‍ ബുക്കുചെയ്തു കാത്തിരിക്കുന്നു. നമ്മള്‍ ഓരോദിവസവും പ്രാര്ത്ഥനമാറ്റിവയുക്കുന്നതിനാല്‍ കാത്തിരിക്കുന്ന ദൈവത്തിന്‍റെ അടുത്തുപോകാത്തതിനാല്‍ ആസീറ്റു വേക്കന്‍റ്റായി കിടക്കുന്നു !
എവിടെയൊ വായിച്ച ഒരൂ ബുക്കിലെ കഥയുടെ നൂറുങ്ങു വെളിച്ചമാണു ഇതു.