Monday 2 June 2014

അവസാനവിധി

(പലരും ആവശ്യ്പ്പെട്ടു എന്‍റെ " blogspot. " നകത്തു വല്ലപ്പോഴും തമാശു കൂടി ഇട്ടാല്‍ വായിക്കുന്നവര്‍ക്കു രസമായിരിക്കുമെന്ന് . തമാശ് കേള്‍ക്കാന്‍ ഇഷ്ടമാണോ ? തമാശായിട്ടെ എടുക്കാവൂ. കാര്യമുണ്‍റ്റെങ്ങ്കില്‍ കാര്യ്ം തമാശില്‍ നിന്നും എടുക്കം .പക്ഷേ കാര്യമായി എടുത്തു കുറ്റപ്പെടുത്തരുതു . തമാശ് പറയുമ്പോള്‍ നോര്ത്തിലാണെങ്ങ്കില്‍ കഥാപാത്രം സര്‍ദാര്‍ജി ആയിരിക്കുന്നതുപോലെ ഇവിടെ നമ്മില്‍ പലരുമാകും ! തെറ്റിധരിക്കരുതു !)

അവസാനവിധി

കാഹളശബ്ദം കേള്‍ക്കുന്നു. കിഴക്കുനിന്നുമാണു യേശുവിന്‍റെ വരവു .മാലാഖമാര്‍ കാഹളധ്വനിമുഴക്കുന്നു. വലതു വശത്തു അച്ചന്മാരും കന്യാസ്ത്രീകളും മെത്രാന്മാരും കൊണ്ട് നിറഞ്ഞു. അല്മായനു അങ്ങോട്ടു കടക്കാന്‍ ഒരു നിര്‍വാഹവുമില്ല.എന്നാല്‍ ചില ബ്ളെയിഡുകാരും മറ്റും എങ്ങനെയോ അവിടെ സ്ഥലം പിടിച്ചു . ഇടതു വശത്താകട്ടെ അലമായരോടോപ്പം കുറെ പാവപ്പെട്ട മെത്രാന്മാരും അച്ചന്മാരും ചില സോഷിച്ച കന്യാസ്ത്രീകളും ഉണ്ടു. അവരൊക്കെ ഉപവാസത്തിലും പ്രാര്ത്ഥനയിലും ചിലവഴിച്ചു എഴുനേറ്റു നടക്കാന്‍ പാടില്ലാത്ത മെത്രാന്മാരും അച്ചന്മാരും കന്യാസ്ത്രീകളും ഈ പാവപ്പെട്ട അല്മയ കൂട്ടത്തോടുകൂടിയുണ്ടു.

അങ്ങനെ ഇരിക്കുമ്പോള്‍ ഉൂത്തക്കു ചില വലിയ മീന്‍ മുകളിലേക്കുചാടുന്നതുപോലെ ചില മിടുക്കന്മാര്‍ ചാടി വലത്തു വശത്തു കടക്കുന്നുണ്ടു അങ്ങനെ ഇരുന്നപ്പോഴാണു മാലാഖാമാരുടെ കാഹളത്തെ വെല്ലുന്ന ധ്വനിയുമായി പെന്തക്കോസ്തുകാര്‍ മാര്‍ച്ചുചെയ്തു വലതു വശ്ം മുഴുവനും വേലികെട്ടുന്നതുപോലെ നിലയുറപ്പിച്ചു.

കമ്യൂണീസ്റ്റു കാരുടെ മീറ്റിംഗ് നടക്കുമ്പോള്‍ ചുവപ്പു യൂണിഫോം ധരിച്ച സന്നദ്ധ ഭടന്മാര്‍ മാര്‍ച്ചു ചെയ്തു പോകുമ്പോള്‍ ആ സൈഡിലേക്കു ഒരു കുഞ്ഞിനും പ്രവേശനമില്ല. അതുപോലെ യൂണിഫോമണിഞ്ഞ പെന്തക്കോസ്തുകാര്‍ കാഹളം മുഴക്കി മുന്നേറിയപ്പോള്‍ ഒരു മതില്‍ പോലെ അയി. വലതു വശത്തെക്കുപിന്നെ ആര്‍ക്കും കയറാന്‍ സാധിക്കാത്തതുപോലെ വലിയ ചൈനാമതില്‍ പോലെ നീളത്തില്‍ അവര്‍ നിന്നു.

സ്കൂളുകള്‍ കോളജുകള്‍ ഹോസ്പിറ്റലുകള്‍ ആദിയായവ നടത്തുന്ന അച്ചന്മാരും കന്യാസ്ത്രീകളും തല ഉയര്‍ത്തിതന്നെ വലതു വശത്തുണ്ടു .ഞങ്ങള്‍ ചെയ്തതൊക്കെ സഭക്കുവേണ്ടിയായിരുന്നുവെന്നുള്ളമട്ടില്‍ ! സുവിശേഷം പ്രഘോഷിച്ചവരും ധ്യാനം നയിച്ചവരുമായ മെത്രാന്മാരും അച്ചന്മാരും കന്യാസ്ത്രീകളും എല്ലാം അല്മായരുടെ കൂടെ ഇടതു വശത്തു ! കൂടുതല്‍ അല്മായരും കൊന്തയും ഒക്കെപിടിച്ചു തലതാഴ്ത്തി ഇടതുവശത്തുള്ള ആ നില്പു വളരെ ദയനീയമായിരുന്നു.

വലതു വശത്തുക്കൂടി നടന്നുനീങ്ങിയ പെന്തക്കോസ്തുകാര്‍ കൊന്തയുമായി നില്ക്കുന്ന അല്മായരെ നോക്കി പുശ്ചിച്ചു പറഞ്ഞു. " അന്നേ ഞങ്ങള്‍ പറഞ്ഞില്ലേ ആറ്റില്‍ പോയി മുങ്ങണമെന്നു ? " നേതാവു ഇതു പറയുമ്പോള്‍ ആ ലൈനിലുള്ള എല്ലാപെന്തക്കോസ്തുകാരും ഉച്ചത്തില്‍ എറ്റുപാടുന്നുണ്ടായിരുന്നു. മറ്റോരുകൂട്ടര്‍ ഇടതു വശത്തു നില്ക്കുന്നവരെ നോക്കി എന്തായി ? എന്തായി ? കൊന്ത ജപിച്ചിട്ടെന്തായി ? ഇതു എറ്റുപാടുന്നവര്‍ ധാരാളം !

പടിഞ്ഞാട്ടു ( ജനാഭിമുഖം ) കുര്‍ബാന ചൊല്ലിയ മലബാര്‍ റീത്തിലുള്ള അച്ചന്മാരും വലതു വശത്തു ഇടം പിടിച്ചു.!

അതാ യേശു വരുന്നു. വലതു വശത്തുള്ളവരെല്ലാം റെഡി ! സിസ്റ്റേഴൊക്കെ അവരുടെ വെയിലൊക്കെ നേരേയാക്കി.

ഇടതു വശത്തുള്ള പാവങ്ങള്‍ പേടിച്ചുവിറക്കുന്നു. യേശു വന്നു ഇടതു വശത്തുള്ളവരെയും വലതു വശത്തുള്ളവരെയും നോക്കി. പക്ഷേ വിധിവാചകം ഒന്നും പറഞ്ഞില്ല. പറയേണ്ട കാര്യമില്ലെല്ലോ വലതു വശത്തുള്ളവരാണെല്ലോ രക്ഷിക്കപ്പെടുക ! യേശു ഒന്നും പറയ്യാതെ തന്‍റെ യാത്ര പടിഞ്ഞാറോട്ടു തുടര്‍ന്നുകൊണ്ടിരുന്നു. വെള്ളയടിച്ച കുഴിമാടങ്ങള്‍ ! എന്നുമാത്രം പറഞ്ഞു .അതു ഇടതു വശത്തുള്ളവ്ര്‍ക്കുള്ള താക്കിതായതുകൊണ്ടു വലതു വശത്തുള്ളവര്‍ പൊട്ടിചിരിച്ചു. പടിഞ്ഞാട്ടു നടന്ന യേശൂ കിഴക്കോട്ടു തിരിഞ്ഞു നിന്നു. ഇടതു വശത്തുണ്ടായിരുന്നവര്‍ ഹലേലൂയ്യായും സ്തോത്രവും പാടിയപ്പോള്‍ നേരത്തെ വലതു വശത്തുനിന്നവര്‍ ബോധം കെട്ടു നിലത്തുവീഴുന്ന ശബ്ധം കേട്ടു യേശുപോലും ഞെട്ടി !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...