Sunday 29 June 2014

കുടുബജീവിതം വിജയിക്കുവാന്‍ ഒരു പ്രബേഷന്‍ ആവശ്യമോ?

പോളണ്ടിലെ എന്‍റെ ഒരു അനുഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ പോളണ്ടില്‍ ഗിഡാന്‍സ്കു എന്ന പട്ടണത്തില്‍ എന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ അവനും മാതാപിതാക്കളും രണ്ടു പെങ്ങ്ന്മാരുമായി ഇരിക്കുമ്പോള്‍  ഒരു ചെറുക്കന്‍ അവിടെ കയറിവന്നു.  ഉടനെ മൂത്തപെങ്ങള്‍ 17 വയസുകാണുമായിരിക്കും ഉടനെ എഴുനേറ്റു വന്ന ചെറുക്കനേയും കൂട്ടി അവളുടെ മുറിയില്‍ കയറി കതകടച്ചു . എതാണ്ടു ഒരു മണിക്കൂറെങ്ങ്കിലും അവര്‍ ഒന്നിച്ചു മുറിയില്‍ ഉണ്ടായിരുന്നു. കൂട്ടുകാരന്‍ പറഞ്ഞു അവളുടെ ബോയി ഫ്രണ്ടാണെന്നു !

അന്നു അതു എനിക്കു ചിന്തിക്കവുന്നതില്‍ കൂടുതലായിരുന്നു. അങ്ങ്നെ ഒന്നു അന്നുകേട്ടിട്ടുപോലുമില്ലായിരുന്നു

Arranged marriage or love marriage ? 1960 ല്‍ ഞാന്‍ അസുഖമായി New Zealand ല്‍ കിടക്കുമ്പോള്‍ അവിടെയുള്ള പെണ്‍കുട്ടികള്‍ക്കു നമ്മുടെ ജീവിതരീതിയൊക്കെ അറിയാന്‍ മോഹം അവര്‍ ചോദിച്ചതാണു മുകളില്‍ പറഞ്ഞ ചോദ്യം അവര്‍ നേരത്തെ കേട്ടിട്ടുള്ള കാര്യം ചോദിച്ചു മനസിലാക്കുകയായിരുന്നു. നമ്മുടെ കല്യാണം മാതാപിതാക്കളും മറ്റും നോക്കി തീരുമാനിക്കുന്ന വിവാഹമാണെന്നു പറഞ്ഞിട്ടു അവര്‍ക്കു അതിശയം ! അതു എങ്ങനെ സാധിക്കും? അറിയാത്ത ഒരുപെണ്ണും ചെറുക്കനും എങ്ങനെ ഒന്നിച്ചുജീവിക്കാന്‍ പറ്റും ?



അവരെ സ്ംബന്ധിച്ചു കുറെനാള്‍ ഒന്നിച്ചുജീവിച്ചു outing and dating ഒക്കെ കഴിഞ്ഞു ഇഷ്ടപ്പെട്ടാല്‍ വിവാഹിതരാകുക. അല്ലെങ്ങ്കില്‍ മാറിനോക്കുക. ഇങ്ങ്നെയൊക്കെ ആയാലും വിവാഹമോചനം വളരെകൂടുതലാണെല്ലോ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ .

പക്ഷേ ഇതുകൊണ്ടു ഒന്നും സുരക്ഷിതമായ ഒരു വിവാഹബന്ധം അവിടെ കാണാന്‍ പറ്റുന്നില്ലെല്ലോ അവിടെയാണു ( പാശ്ചാത്യനാടുകളില്‍ ) എറ്റവുമധികം വിവാഹമോചനം നടക്കുക.



ഇവിടെയും പ്രേമബന്ധങ്ങളാണെല്ലോ കൂടുതലും തകരുന്നതു ? പ്രേമിച്ചുകുറെ നടന്നതുകൊണ്ടോ പലരുമായി പരീക്ഷണങ്ങള്‍ നടത്തിയതുകൊണ്ടോ ഒന്നും വിവാഹബന്ധം സുഗമമാകുന്നില്ലെന്നുള്ള താണെല്ലോ സത്യം. എങ്ങ്കില്‍ പിന്നെ എന്തുവേണം ?

സന്യാസജീവിതത്തിലേക്കു (നിത്യവ്രുതം) പ്രവേശിക്കുന്നതിനു മുന്‍പു ഓരോ വര്‍ഷം വീതം വ്രതമെടുക്കുന്ന ഒരു രീതിയുണ്ടു അതുപോലെ വിവാഹജീവിതത്തിലും പരീക്ഷണം വിജയിക്കുമോ ?

ഇല്ലെന്നുള്ളതിന്‍റെ തെളിവാണു പ്രേമവിവാഹവും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഡേറ്റിംഗും ഒന്നിച്ചുള്ള സഹവാസവുമെല്ലാം

ഇതെല്ലാം മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളുമാണു അതൊന്നും വിജയിക്കുകയില്ല മാനുഷീകമായ പദ്ധതികളൊന്നും ശാസ്വതമല്ല. ചിലതൊക്കെ വിജയിച്ചെന്നും വരാം .

പിന്നെ എന്തു വേണം ?

ഉറവിടങ്ങളിലേക്കു തിരികെ പോകുക. ദൈവത്തിംഗലേക്കു മടങ്ങുക. അതുമാത്രമാണു ശാസ്വതമായ പരിഹാരമാര്‍ഗം.
ദൈവത്തിംഗലേക്കു മടങ്ങിപോകുക
.
അതിനു പൂര്‍ണമായ സമര്‍പ്പണം ആവശ്യമാണു. ദൈവത്തിന്‍റെ പ്ളാനും പദ്ധതിയും നടപ്പാകണം . അതിനു ദൈവത്തിന്‍റെ വിളിക്കു പ്രത്യുത്തരം കൊടുക്കണം . അവിടുത്തെ തിരുഹിതം എന്തോ അതുമാത്രം നടക്കണമെന്നു പറഞ്ഞു അവിടുത്തെ സ്ന്നിധിയില്‍ നമ്മളെതന്നെ സമര്‍പ്പിക്കണം.
ഈലോകജീവിതത്തില്കൂടി നിത്യരക്ഷയാണു ദൈവം ആഗ്രഹിക്കുന്നതു. അതിനുവേണ്ടിയാണു ദൈവം എന്നെ വിളിച്ചിരിക്കുന്നതു അതിനു ദൈവത്തിനു എന്നില്‍ കൂടിപ്രവര്‍ത്തിക്കാന്‍ ഞാന്‍ സമ്മതിക്കണം ഒരു ഇണയേ ദൈവമാണു എന്നെ എള്‍പ്പിച്ചിരിക്കുന്നതു ആ ഇണയുടെയും എന്‍റെയും നിത്യരക്ഷക്കു എനിക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആ ഇണമറ്റാരുടെയെഗ്കിലും അയ്യിലാണെങ്ങ്കില്‍ നിത്യ്രക്ഷ അവതാളത്തിലാകുമെന്നതുകൊണ്ടാണു ആ ഇണയെ ദൈവം എന്‍റെ കരങ്ങളിലേള്‍പ്പിച്ചിരിക്കുന്നതു അതുപോലെ എന്നെയും സുരക്ഷിതമായ കരങ്ങളിലഅണു ദൈവം കൊടുത്തിരിക്കുന്നതു . ചുരുക്കത്തില്‍ എന്‍റെയും എന്‍റെ ഇണയുടെയും സുരക്ഷമാത്രമാണു ദൈവം ആരഹിക്കുന്നതു. അതിനാല്‍ എന്‍റെ സഹകരണം ആവശ്യമാണു.



മനസിലാക്കിയിരിക്കേണ്ട അടിസ്ഥാന തത്വങ്ങളള്‍

1)     കുടുബം ദൈവസ്ഥാപിതമാണു.
2)    കുടുംബം എന്നൂ-പറയുന്നതു 2 ശീഖരങ്ങളുള്ള ഒരു മരമാണു
3)    സ്നേഹത്തിന്‍റെ കൂട്ടായമയും , സ്രിഷ്ടികര്‍മ്മത്തിലെപങ്കാളിത്വവും
4)    ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹം ഒരിക്കലും അസ്തമിക്കാന്‍പാടില്ലാ ത്തതാണു. അതു മിശിഹായുടെ നിയമമാണു.
5)    ഒരുകാരണവശാലും ദൈവംയോജിപ്പിച്ചതിനെ മനുഷ്യര്‍ ‌വേര്‍പെടുത്തരുതു 
6)    ബാഹ്യ സൌന്ദര്യത്തേക്കാള്‍ആന്തരീകസൌനദര്യമാണുദൈവംനോക്കുന്നതു
7)    എറ്റവും വലിയചുമതല പരസ്പര വിശുദ്ധീകരണമാണു.
8)    പരസ്പര സമര്‍പ്പണവും,ബഹുമാനവും,കരുതലും,സ്നേഹവും കൂട്ടായ്മയും ,കുറയഅതെ ജീവിതകാലം മുഴുവന്‍ അതിന്‍റെ പൂര്ണതയില്‍ ഉണ്ടാകണം  
9)     ദൈവം എന്നേ എള്‍പ്പിച്ച ഇണയെ ഒരു കുറവും ഇല്ലാതെ ദൈവത്തിനു തന്നെ ഞാന്‍ തിരികെ നല്‍കേണ്ടതാണു. അപ്പോള്‍ വേര്‍പിരിയല്‍ പാടില്ല.
10)    ദൈവം ദാനമായി തന്ന കുഞ്ഞുങ്ങള്‍ ഒന്നുപോലും ന്ഷ്ടപ്പെടാതെ എല്ലാവരെയും ദൈവത്തിനുവേണ്ടിവളര്‍ത്തി അവിടുത്തെ തിരു സന്നിധിയില്‍ തിരികെയേള്‍പ്പിക്കുവാനുള്ള ചുമതല മാതാപിതാക്കള്‍ക്കുള്ളതാകയാല്‍ ഒരിക്കലും ഞങ്ങള്‍  വേര്‍പിരിയലില്ല.             ആമ്മേന്‍.

ഒരു ഇടവകയിലെ കുടുംബങ്ങള്‍ക്കു ഈ ബോധ്യം ഉണ്ടാക്കികൊടുക്കുന്നതില്‍ നിന്നും ഒരു ഇടവകവികാരിക്കു മാറിനില്ക്കാന്‍ പറ്റുമോ ?

വിശുദ്ധബലിയില്‍ നീണ്ട ഹോമിലികൊണ്ടു വലിയപ്രയോജനംലഭിക്കുമോ?
 .  ആ സമയം പലപ്പോഴും നീണ്ട ഹോമിലി പലര്ക്കും അരോചകമാകാം

എങ്കില്‍ ബോധവല്ക്കരണത്തിനു വേറെ സമയം കണ്ടെത്തണം
അതിനു പൊതുവേ ഒരു മാര്‍ഗദര്‍ശനത്തിനെക്കാള്‍ കൂടുതല്‍ നല്ലതു ഓരോ ഇടവകയുടെയും ആള്‍ക്കാരെയും സാഹചര്യവും കണക്കിലെടുത്തു വികാരിയച്ചന്‍ തന്നെ തീരുമാനം എടുക്കുന്നതാണു ഉചിതം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...