Tuesday 24 June 2014

സ്വര്‍ഗ്ഗത്തിലും വലിപ്പചെറുപ്പമുണ്ടു പക്ഷേ ആര്‍ക്കും കുറവോ കൂടുതലോ അനുഭവിക്കില്ല!

വിശുദ്ധജീവിതവും അതിവിശുദ്ധ ജീവിതവും

1) എല്ലാവരും വിശുദ്ധിയിലേക്കാണു വിളിക്കപ്പെട്ടിരിക്കുന്നതു
2) ക്രുപാവരങ്ങള്‍ക്കു വൈവിദ്ധ്യമുണ്ടു.
3) വിളിയിലും വൈവിദ്ധ്യമുണ്ടു
4) വിശുദ്ധിയിലും വൈവിധ്യമുണ്ടു.
5) പരി. അമ്മ ദൈവക്രുപനിറഞ്ഞവളാണു .സ്ത്രീകളില്‍ അനുഗ്രഹീതയാണു.
6) സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ സ്നാപകനഎക്കാള്‍ വലിയവനില്ല.
7) ലഭിച്ച ദൈവക്രുപയുടെ വലിപ്പത്തിനനുസ്രുതമായിട്ടാണു വിശുദ്ധിയില്‍ വളരുക.
8) എല്ലാവരും വിശുദ്ധന്മാരാണെന്നു പറഞ്ഞിട്ടു കാര്യമില്ല ചിലര്‍ മരിച്ചവരെ ഉയ്ര്‍പിച്ചു. അതു സാധിക്കുന്നതു അവര്‍ വിശുദ്ധിയുടെ പാരമ്യത്തിലെത്തുമ്പോളാണു.
9) എലിയാരഥത്തില്‍ ആകാശത്തിലേക്കു കയറി
10) ഈശോ ബര്ന്നൂന്‍ ആകാശത്തട്ടില്‍ സൂര്യ്നെയും ചന്ദ്രനെയും വിളക്കി.
11) പ്രാര്ത്ഥനയുടെ ശക്തിയാല്‍ മൂന്നു വര്ഷം തുടര്‍ച്ചയായി മഴ പെയ്യിച്ചില്ല.
12) മോശ ദൈവവുമായി നേരിട്ടു സംസാരിച്ചു.
13) വി. മോനിക്കാ നീണ്ട 30 വര്ഷം താന്തോന്നിയായ മകനുവേണ്ടി പ്രാര്ത്ഥിച്ചപ്പോള്‍ മകന്‍ സഭയിലെ ശക്തനായ ഒരു വിശുദ്ധനായിതീര്ന്നു
14) ദൈവാലയത്തില്‍ വിശുദ്ധ സ്ഥലവും അതിവിശുദ്ധ സ്ഥലവും ഉണ്ടു .
15) അവിടെ പ്രധാനപുരോഹിതന്‍ മാത്രമാണു പ്ര്വേശിച്ചതെങ്കില്‍ പ്രധാനപുരൊഹിതനും വിശുദ്ധിയില്‍ മുന്‍പന്തിയിലായിരിക്കണം .
16) വയലില്‍ ജോലിചെയ്യുന്നവന്‍റെ തുണിയില്‍ ചേറു കണ്ടെന്നു വരാം
17) പാറപ്പുറത്തു ഇരിക്കുന്നവന്‍റെ തുണിയില്‍ ചേറു പുരളാന്‍ പാടില്ല.

സ്വര്‍ഗ്ഗത്തിലും വലിപ്പചെറുപ്പമുണ്ടു പക്ഷേ ആര്‍ക്കും കുറവോ കൂടുതലോ അനുഭവിക്കില്ല. കാരണം അവരവരുടെ പാത്രം തുളുമ്പെയുണ്ടെങ്കില്‍ പിന്നെ ഒരു തുള്ളിപോലും കൂടുതല്‍ വേണമെന്നു തോന്നില്ല.പുണ്യ്ത്തില്‍ വളരുന്നതിനനുസരിച്ചു ക്രുപനിറക്കാനുള്ള പാത്രം വലുതായികൊണ്ടിരിക്കും .ഒരാളുടെ കയ്യില്‍ ഒരു വിരലുകുപ്പിയാണെങ്കില്‍ അതു നിറഞ്ഞിരിക്കും മറ്റോരാളുടെ കയ്യില്‍ ഒരു കുട്ട്കമാണെങകില്‍ അതും നിറഞ്ഞിരിക്കുന്നു. അപ്പോള്‍ ആര്‍ക്കും ഒരു കുറവും അനുഭവപ്പെടില്ല.

കുട്ടകം നിറയെ ക്രുപാവരമുള്ളവന്‍ . വലിയ അല്ഭുതമൊക്കെ ചെയ്തെന്നു വരാം. വിരലുകുപ്പിക്കാരനു അതു സാധിക്കില്ല. എങ്കിലും അണ്ണാന്‍ കുഞ്ഞും തന്നാലായതു .

ഷാജിയും ,ജോണ്സനുമൊക്കെ മനസിലാക്കിയതില്‍ അല്പം തകരാറുണ്ടോയെന്നു സംശയിക്കുന്നു.  നിംഗളുടെ ധാരണപ്പിശകു മാറികാണുമെന്നു വിചാരിക്കുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...