Monday 9 June 2014

ചുട്ടയിലേശീലം ചുടലവരെ... കുടുംബം നന്നായാല്‍ എല്ലാം നന്നായി !

കുടുംബനവീകരണവര്‍ഷം, ഇങ്ങനെ  ഒരു വര്‍ഷത്തിന്‍റെ പ്രസക്തിയെന്താണു ?

ഇതു ചുമ്മാതൊരാചരണം മാത്രമാണോ?

ഈ ആചരണം വെറും ഒരു പേരില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ?
കുടുബ നവീകരണ വര്‍ഷാചരണത്തില്‍കൂടി നവീകരണം നടന്നോ ?
ഇല്ലെങ്കില് ഇതിന്‍റെ ഭവിഷ്യത്തിനെപ്പറ്റിചിന്തിക്കേണ്ടേ ?
ആരെങ്കിലും ആധികാരികമായി ഈ വിഷയത്തെ ക്കുറിച്ചു പഠിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരികുകയും ചെയ്യേണ്ടതു അത്യാവശ്യമാണു!
കുടുംബമെന്നസങ്കല്‍പ്പം തന്നെ ഇന്നുനശിച്ചുകൊണ്ടിരിക്കയല്ലേ?     കാഴ്ച്ചപ്പാടില്‍ വന്നവ്യതിച്ലനമല്ലേ ഇന്നത്തെ തകര്‍ച്ചക്കുകാര്യമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു



ദൈവസ്ഥാപിതമായകുടുംബം

സ്വര്‍ഗ്തിത്തിന്‍റെ ഒരു ചെറുപതിപ്പാണു കുടുംബം അവിടെ വിശുദ്ധിവളരണം. പരിശുദ്ധ ത്രിത്വം സ്നേഹത്തില്‍  ഒന്നായിരിക്കുന്നതുപോലെ കുടുംബത്തില്‍ അപ്പനും അമ്മയും മക്കളും നിസ്വാര്‍ത്ഥമായ സ്നേഹത്തില്‍ ഒന്നായിരിക്കണം! ഇന്നു അതിനു ഭംഗം വന്നോ? എങ്കില്‍ വിശുദ്ധീകരണം നടന്നേ മതിയാകൂ !

വിത്തു ഗുണം പത്തുഗുണം .! ചുട്ടയിലേ ശീലം ചുടല വരെ !
കുടുംബം നന്നായാല്‍ എല്ലാം നന്നായി !

കുടുംബത്തിന്‍റെ വിശുദ്ധീകരണം എല്ലാമേഖലയേയും ബാധിക്കുന്നു. സാമൂഹീകവും രാഷ്ട്രീയവും സാംസ്കാരീകവും ആധ്യാത്മീകവും ആയ എല്ലാമേഖലകളെയും സ്വാധീനിക്കുന്നതു കുടുംബമാണു.അതിനാല്‍ വിശുദ്ധീകരണം അധവാ നവീകരണം അനിവാര്യമായ ഒന്നാണു.
കുടുംബത്തിന്‍റെ വിശുദ്ധീകരണം ഇഹലോകജീവിതത്തില്‍ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒന്നാണു.   


കുടുംബവിശുദ്ധീകരണത്തിനുവേണ്ടി നാം പരിശ്രമിക്കുമ്പോഴും കുടുംബത്തിനു വേണ്ട പ്രാധാന്യമോ മഹത്വമോ നാം കൊടുക്കാറുണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.കുടുംബത്തേക്കാള്‍  പ്രാധാന്യം വൈദീകര്‍ക്കും സന്യസ്ഥര്‍ക്കുമാണു നാം നല്കുക, അതു വേണ്ടെന്നല്ലാ ഞാന്‍ പറയുന്നതു .പക്ഷേ ഇതിന്‍റെയെല്ലാം അടിസ്ഥാനം കുടുംബമാണെല്ലോ ?

ദൈവവിളി

പലതരത്തിലുള്ള ദൈവവിളിയുണ്ടു. പക്ഷേ അധികാരികള്‍ ദൈവവിളിയെന്നുപറഞ്ഞാല്‍ ഒന്നുകില്‍ ഒരു വൈദീകനാകാനുള്ള വിളി അല്ലെങ്ങ്കില്‍ ഒരു സന്യാസിയാകാനുള്ള് വിളി.   അങ്ങനെയാണു സാധാരണക്കാരെ മനസിലാക്കിക്കൊടുക്കുന്നതു. ദൈവവിളിയുണ്ടാകാന്‍ പ്രാര്ത്ഥിക്കണമെന്നു പറഞ്ഞാല്‍ --- അധവാ പള്ളീകളില്‍ വായിക്കാനൊരു സര്‍ക്കുലര്‍ ഇറക്കിയാല്‍ ധാരാളം ദൈവവിളിയുണ്ടാകാനായി പ്രാര്ഹ്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നതു ധാരാളം ആളുകള്‍ വൈദീകവ്രുത്തിസ്വീകരിക്കാനായി മുന്പോട്ടു വരുവാനായിട്ടാണൂ. എന്‍റെ നോട്ടത്തില്‍ പ്രധമവും പ്രധാനവുമായ ദൈവവിളി കുടുംബജീവിതത്തിലേക്കുള്ളവിളിയാണു. പക്ഷേ അതു ശരിക്കും മനസിലാക്കാത്തതുകൊണ്ടു അതിനു ലഭിക്കേണ്ട പ്രാധാന്യം ലഭിക്കാതെ പോരുന്നു. അദിമസഭയില്‍ കുടുംബത്തിനുണ്ടായിരുന്ന പ്രാധാന്യം പില്ക്കാലത്തു മങ്ങിപോയി



ഇടക്കാലത്തു കുടുംബത്തെക്കുറിച്ചു സഭയില്‍ ഉണ്ടായിരുന്ന  ധാരണ.

സന്യാസവും കുടുംബവും

സന്യാസമാണു അധവാ പുരോഹിത ജീവിതമാണു പരമപ്രധാനമെന്നും
കുടുംബജീവിതമെന്നു പറയുന്നതു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരു തിന്മയായും  കരുതിയിരുന്ന സമയമുണ്ടു.
ഫ്രഡറിക്കു ഓശാനം മരിച്ചപ്പോള്‍ മെത്രാന്മാരുടെ സിനഡു റോമില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ ഓടിവന്നു ഫ്രഡറിക്കു ഓശാനം മരിച്ചവിവരം മെത്രാന്‍ സംഘത്തെ അറിയിച്ചു.
അപ്പോള്‍ ഒരു മെത്രാന്‍റെ കമന്റ്റു ഇപ്രകാരമായിരുന്നു.
“ എന്തു നല്ല ഒരു മനുഷ്യനായിരുന്നു.” ( മുഖമൊക്കെ അല്പം ചുളിപ്പിച്ചു)  “ പക്ഷേ അദ്ദേഹവും വിവാഹിതനായിരുന്നു “
ചെയ്യാന്‍ പാടില്ലാത്ത എന്തോ ചെയ്തതുപോലെയുള്ളസംസാരമായിരുന്നില്ലേ ?
അന്നു സഭയുടെ കാഴ്ച്ചപ്പാടു അങ്ങനെയായിരുന്നു. ഇന്നും എതാണ്ടു അതിനോടു അടുത്ത കാഴ്ച്ചപ്പാടാണോ ഉള്ളതെന്നു സംശയിച്ചുപോകും.



കുടുംബം

പിതാവായ ദൈവം സ്ഥാപിച്ച  എകകൂദാശയാണു വിവാഹം
പുരുഷനു ഇണയായി സ്ത്രീയെയും സ്ത്രീക്കുതുണയായി പുരുഷനെയും പിതാവു കൊടുത്തു “ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്തരുതു “

പുരോഹിതന്മാര്‍

ആദിമസഭയില്‍ മെത്രാനും ഡീക്കനും മാത്രമാണു ഉണ്ടായിരുന്നതു. അന്നുപുരോഹിതന്മാര്‍ ഇല്ലായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു സഭക്കു സ്വാതന്ത്യരം കിട്ടികഴിഞ്ഞു , സഭയെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചുകഴിഞ്ഞു, സഭ വലുതായപ്പോള്‍ എല്ലായിടത്തുമോടിയെത്താന്‍ മെത്രാനു കഴിയാതെ വന്നപ്പോള്‍ മെത്രാന്‍റെ മെയിറ്റായിട്ടാണു പുരോഹിതരെ വാഴിച്ചതു. മെത്രാനോടു പൂര്ണവിധേയത്തില്‍ ഇരുന്നുകൊള്ളാമെന്നുള്ള വാഗ്ദാനം ഇന്നു പാലിക്കപ്പെടുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്ട്ടത്വത്തിന്‍റെ പൂര്‍ണത മെത്രാന്‍ പ്ട്ടത്തിലാണൂ ഉള്‍ചേര്‍ന്നിരിക്കുന്നതു.

സുവിശേഷപ്രഘോഷണം


സുവിശേഷപ്രഘോഷണം മെത്രാന്‍റെ ചുമതലയില്‍ പെട്ടതാണു . മെത്രാനു വിധേയപ്പെടാതെ ഒരു വ്യക്തിക്കു സ്വയമായി സ്വതന്ത്രമായി സുവിസേഷപ്രഘോഷണം നടത്താന്‍ പാടീല്ലാത്തതാണൂ.

ഓരോകുടുംബത്തിലും മാതാപിതാക്കള്‍  സുവിശേഷപ്രഘോഷകരാണു
ദാനമായി ദൈവം തന്നമക്കളെ വിശ്വാസത്തിലും ദൈവസ്നേഹത്തിലും വളര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതക്കന്മാര്‍ക്കുള്ളതാകുന്നു. അതിനാല്‍ അവര്‍ മക്കള്‍ക്കു സുവിശെഷം പറഞ്ഞുകൊടുക്കുകയും സുവിസേഷത്തില്‍ ജീവിക്കാന്‍—സുവിശേഷമായി ജീവിക്കാന്‍ -- അവരെ സഹായിക്കുകയും ദൈവസ്നേഹം പങ്കിട്ടനുഭവിക്കുകയും സുവിശെഷമായി രൂപപ്പെടുകയും ചെയ്യണം



എല്ലാവരും സുവിശേഷപ്രഘോഷകര്‍

മാമോദീസായില്‍ എല്ലാമനുഷ്യര്‍ക്കും സുവിസേഷ പ്രഘോഷണത്തിനുള്ള സ്വാതന്ത്രമുണ്ടു അതു തെറ്റിധരിക്കരുതു എല്ലാമനുഷ്യരും സുവിഷേഷപ്രഘോഷണം നടത്തണമെന്നു പറയുന്നതു ഓരോരുത്തരും സുവിശേഷമായി മാറണമെന്നും ജീവിതത്തില്‍ കൂടി മറ്റുള്ളവര്‍ക്കു നീ ഒരു സുവിശേഷമായി മാറണമെന്നുമാണൂ. നീ സുവിശേഷമായി ജീവിക്കാന്‍ അതില്ക്കൂടി സുവിശേഷപ്ര്ഘോഷണം നടത്താന്‍ ഒരുമെത്രാന്‍റെയും അനുവാദം ആവശ്യമില്ല. എന്നാല്‍ പ്രസ്ംഗത്തില്‍കൂടി സുവിശെഷപ്രഘോഷണം നടത്താന്‍ പഠിപ്പും പരിചയവും അനുവാദവും ആവശ്യമാണൂ കാരണം സുവിശേഷപ്രഘോഷണം മെത്രാന്‍റെ അധികാരത്തില്പെട്ടതാണു.

വൈദികര്‍പോലും മെത്രാനു വിധേയപ്പെട്ടുവേണം അതുചെയ്യുവാന്‍
അല്ലാതുള്ള ചില വൈദികര്‍ ഇന്നു വിലസുന്നുണ്ടു. അബദ്ധങ്ങള്‍ പഠിപ്പിക്കുന്നുമുണ്ടു. കോതമംഗലം രൂപതയില്‍ പെട്ട ഒരു വൈദികന്‍ മല്ലപ്പള്ളില്‍ വന്നു സഭയുടെ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു ധ്യാനിപ്പിച്ചപ്പോള്‍  ഞാന്‍ ചോദ്യ്ം ചെയ്യുകയും രാമനാലച്ചനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.                                               

( എന്താണു അച്ചന്‍ പ്രസ്ംഗിച്ചതെന്നു നിംഗള്‍ ചോദിക്കുമെന്നു എനിക്കറിയാം ഒരു കാര്യ്ം മാത്രം പറയാം അച്ചന്‍ പറഞ്ഞു അച്ചന്‍റെ 7 ധ്യാനം കൂടിയാല്‍ ഒരാളിന്‍റെ അപ്പനോ അമ്മയോ നരകത്തിന്റെ അടിത്തട്ടിലാണെങ്ങ്കിലും പൊക്കികൊണ്ടു വരാമെന്നു. ഞാന്‍ പറഞ്ഞു അതു സാധിക്കില്ല. കാരണം തനിതു വിധിയും അവസാനവിധിയും ഒന്നുതന്നെയായതിനാല്‍ തനിതു വിധികഴിഞ്ഞ ഒറാളെ നരകത്തില്‍ നിന്നും പൊക്കാന്‍ പറ്റില്ലെന്നു . അതിനു അച്ചന്‍ പറഞ്ഞതു തനിതു വിധിയും ഇല്ല. നരകവും ഇല്ലാ. നരകം രണ്ടാം വരവിനുശേഷമേ  സ്രിഷ്ടിക്കുകയുള്ളുവെന്നു ഇതുപോലെ പലതും )

നമ്മള്‍ പറഞ്ഞുവന്നതു കുടുംബനവീകരണത്തെയും ദൈവവിളിയെയും കുറിച്ചാണെല്ലോ ?



ഒരുകാര്‍യ്യം മാത്രം പറഞ്ഞുനിര്‍ത്തുന്നു.  കഴിയുമെങ്കില്‍ ദൈവവിളി ക്യാമ്പില്‍ കുടുംബജീവിതവും അതിന്‍റെ മഹത്വവും കുട്ടികളെ പറഞ്ഞു മനസിലാക്കണം .ഇന്നു പലയിടങ്ങളിലും സിസ്റ്റേഴ്സ് കുടുംബജീവിതത്തെ വികലമായി ചിത്രീകരിക്കാറുണ്ടു ആ സ്ഥിതിമാറണം.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...