Friday 6 June 2014

വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിനു ദൈവത്തിന്റെ അരൂപി

ഈ ഞയറാഴ്ച്ച (June 8) പന്തകുസ്താ ദിനം

പരിശുദ്ധകന്യാമറിയത്തോടോപ്പം ശ്ളീഹന്മാര് പരിശുദ്ധാത്മാവിനെ സ്വീകരിച്ചു
                             
രിശ്ദ്ധാത്മാവു   പരിശുദ്ധത്രീത്വത്തിലെ മൂന്നാമത്തെ ആളാണെല്ലോ പരിശുദ്ധാത്മാവു.
പരിശുദ്ധത്രീത്വമെന്നുപറയുന്നതു ഒരിക്കലും വേര്പിരിയാന് കഴിയാത്താ മൂന്നു വ്യത്യസ്ഥ ആളുകള്‍ സ്നേഹത്തില്‍ ഒന്നായ എക ആളത്വമാണെല്ലോ പരിശുദ്ധ് ത്രീത്വം അവര്‍ ഒരിക്കലും വേര്‍പിരിയലില്ല. പ്ന്നെ എങ്ങനെയാണു പുത്രന്‍ ഈലോകത്തില്‍ ഭൂജാതനായതു ? അപ്പോള്‍ ത്രീത്വത്തില്‍ ഒരാള്‍ കുറഞ്ഞോ ? ഒരികലുമില്ല. ദൈവമായപുത്രന്‍ ഈലോകത്തില്‍ അവതരിച്ചപ്പോഴും പരിശുദ്ധത്രീത്വത്തില്‍ ഒരുകുറവും ഇല്ലായിരുന്നു.
പരിശുദ്ധാത്മാവെന്നുപറയുന്നതു പിതാവിന്‍റെയും പുത്രന്‍റെയും സ്നേഹത്തില്‍ നിന്നും ഉല്ഭവിക്കുന്നു.
മൂന്നുപേരും ഓരോജോലി ചെയ്യുന്നു.
സ്രിഷ്ടികര്‍മ്മം മുഴുവന്‍ പിതാവുചെയ്യുന്നു.
രക്ഷാകര്മ്മം മുഴുവന്‍ പുത്രന്‍ ചെയ്യുന്നു.
 ജീവന്‍ നല്കുക, വിശുദ്ധീകരിക്കുക രക്ഷാകരകര്മ്മത്തില്‍ പങ്കു ചേരുക മുതലായവ പരി. ആത്മാവു ചെയ്യുന്നു.
മലങ്കരസഭയില്‍ പരി.ആത്മാവിനെ സംബോധനചെയ്യുക ഇപ്രകാരമാണു
: “ ജീവപ്രദനായ പരിശുദ്ധാത്മാവെന്നും ജീവന്‍ നല്കുന്നവനായ, ജീവിപ്പിക്കുന്നവനായ മുതലായ പദങ്ങളാണു ഉപയോക്കുക.
“സദാ നിങ്ങളോടുകൂടി ഉണ്ടായിരിക്കുന്നതിനു വേണ്ടി വേറൊരു സഹായകനെ അവന്‍ നിങ്ങള്‍ക്കുതരും ആ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല . കാരണം ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു.കാരണം അവന്‍ നിങ്ങളോടൊത്തു വസിക്കുകയും നിങ്ങളിലായിരിക്കുകയും ചെയ്യുന്നു (യോഹ.14:15-17)
പരിശുദ്ധാത്മാവണു ലോകത്തിലും എല്ലായിടത്തും പ്രവര്ത്തിക്കുന്നതു
എല്ലാ മനുഷ്യരുടെയും രക്ഷയാണു ദൈവം ആരഹിക്കുന്നതു എല്ലാവരിലും ഉള്ളതു ഈ അരൂപിയുടെ പ്രവര്ത്തനം തന്നെയാണു.യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം കാണുന്നതു  “ സത്യം സത്യമായി ഞാന്‍ നിങ്ങളോടൂ പറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കാത്തവര്‍ ദൈവരാജ്യത്തില് പ്ര്വേശിക്കുക സാധ്യമല്ല (യോഹ.3:5 )
അങ്ങനെയെങ്കില്‍ അരൂപിയെ സ്വീകരിക്കാന്‍ സാധിക്കാത്ത ഒരു ലോകമുണ്ടെങ്കില്‍ ആ ലോകം രക്ഷിക്കപ്പെടുമോ ?

ലോകം യോഹന്നാന്‍റെ കാഴ്ച്ചപ്പാടില്‍

യോഹന്നാറെ സുവിശേഷത്തില്‍ലോകമെന്നതുപലവിധത്തില്‍മനസിലാക്കാം
1)    ഈ പ്രപന്ചം മുഴുവന്‍ ഉള്‍ക്കൊള്ളുന്നലോകം ( യോഹ. 17:5 )
2)    മനുഷ്യകുലമാകുന്നലോകം ( യോഹ. 3 : 16 )
3)    ക്രിസ്തുവില്‍ വിശ്വസിക്കാത്തലോകം  ( യോഹ.15:18 )
ഈമൂന്നാമത്തെ അര്‍ത്ഥത്തിലാകും ലോകമെന്നു ഇവിടെ വിശേഷിപ്പിക്കുന്നതു അതായതു വിശ്വസിക്കുന്ന നിങ്ങല്ക്കു സത്യാത്മാവിനെ സ്വീകരിക്കാം .എന്നാല്‍ വിശ്വസിക്കാത്തലോകത്തിനു സാധിക്കുകയില്ല.

ലോകത്തില്‍ അരൂപി പ്രവര്ത്തിക്കുമോ?

ശിഷ്യത്വം സ്വീകരിക്കാത്ത , ക്രിസ്തുവില്‍ വിശ്വസിക്കാത്ത ലോകത്തില്‍ അരൂപി പ്രവര്ത്തിക്കുമോ ?
അരൂപിയുടെ പ്രവര്ത്തനമില്ലാതെ എങ്ങനെ അവര്‍ വിശ്വാസത്തിലേക്കുവരും ? “എന്നെ അയച്ച പിതാവു ആകര്ഷിക്കുന്നില്ലെങ്കില്‍ ആര്ക്കും എന്‍റെ അടുക്കല്‍ വരാന്‍സാധിക്കില്ല.“  (യോഹ.6:44 ).   അരൂപി പ്രവര്ത്തിക്കുന്നില്ലെങ്കില്‍  വിശ്വാസത്തിലേക്കു ആര്‍ക്കും കടന്നുവരുവാന്‍ സാധിക്കില്ല.
“ എന്‍റെ പിതാവു വരം നല്കുന്നില്ലെങ്കില്‍ ആര്‍ക്കും എന്‍റെ അടുക്കാല്‍ വരുവാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടുപറഞ്ഞതു ഇതിനാലാണു. ( യോഹ. 6: 65 )
ദൈവത്തിന്‍റെ വരം , അരൂപിയുടെ അകര്‍ഷണം , ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ അത്യാവശ്യമാണു. ക്രിസ്തുവിലേക്കുവരാത്തവര്‍ രക്ഷപെടുകയില്ല.

ക്രിസ്തുനാധന്‍ ലോകത്തിലേക്കു വന്നതു സാര്‍വത്രിക രക്ഷക്കായിട്ടാണു !

അരൂപിയെന്നു പറയുന്നതു സത്യാത്മാവിനെ ഉദ്ദേശിച്ചാണു.   “ എന്നാല്‍ എന്‍റെ നാമത്തില്‍ എന്‍റെ പിതാവു അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവു എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. ( യോഹ. 14: 26 )
ഈ സഹായകനായപരിശുദ്ധാത്മാവു (പാറക്ലീത്താ) പലവിധത്തില്‍പ്രവര്‍ത്തിക്കും
 അവിശ്വാസികളിലും വിശ്വാസികളിലും പ്രത്യേകമാം വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടെ ഉദ്ദേശിക്കുന്നതു വിശ്വാസികളീലുള്ള പ്രവര്‍ത്തനമാണൂ. ആ പ്രവര്‍ത്തനം ആശ്വാസപ്രദന്‍ എന്നനിലയില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരില്‍ മാത്രമേ നടക്കുകയുള്ളു.വിശ്വാസികളിലും അവിസ്വാസികളിലും പ്രവര്‍ത്തനതലത്തില്‍ മാത്രമാണൂ നാം വ്യത്യാസം കാണുന്നതു.


രണ്ടുതലത്തിലുള്ളപ്രവര്‍ത്തനം

രണ്ടുഘട്ടങ്ങളിലായുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നാം കണ്ടുവല്ലോ അതായതു                                                                                                  (1) വിശ്വാസത്തിലേക്കു വരുന്ന അവസ്ഥയിലും                                         (2) വിശ്വാസത്തില്‍ വന്നതിനു ശേഷമുള്ള അവസ്ഥയിലും
ഒന്നാമത്തേതു പിതാവിന്‍റെ ആകര്‍ഷണം ( യോഹ. 6:44 )
രണ്ടാം ഹട്ടമാണു വിശ്വസിച്ചവരിലുള്ളപ്രത്യേക പ്രവര്‍ത്തനം.           അതായതു പാറക്ലീത്താ എന്ന നിലയിലുള്ളപ്രവര്ത്തനം അതു സത്യാത്മാവാണു. അതായതു ദൈവത്തിന്‍റെ അരൂപിയുടെ പ്രത്യെകപ്രവര്‍ത്തനത്തിലുള്ള ആത്മാവു.
  
. സത്യാത്മാവു എന്നുപറയുന്നതു ക്രിസ്തുവിന്‍റെ ആത്മാവാണു.
സത്യം ക്രിസ്തുവാണു. “ വഴിയും സത്യവും ജീവനും ഞാനാകുന്നു. (യോഹ.14:6 ) അതുകൊണ്ടാണു സത്യത്തിന്‍റെ ആത്മാവു ക്രിസ്തുവിന്‍റെ ആത്മാവാണു എന്നുപറഞ്ഞതു
ക്രിസ്തുവില് പ്രവര്ത്തനനിരതമായതും ക്രിസ്തുവിന്‍റെ മഹത്വീകരണത്തിനുവേണ്ടി ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സഭയില്‍ പ്രവര്ത്തിക്കുന്ന ആത്മാവിന്‍റെ പ്രവര്ത്തനമാണു ഇവിടെ ഉദ്ദേശിക്കുന്നതു.

 സഭയിലാണു ആത്മാവിന്‍റെ പ്രവര്ത്തനം

ഇന്നലത്തെ മഴയത്തുകിളിര്‍ത്ത പുത്തന്‍ ആശയക്കാര്‍ക്കു ഇതു മനസിലാകില്ല. അവിശ്വാസികളുടൈടയിലും പരി. ആത്മാവിന്റെ പ്രവര്ത്തനം ഉണ്ടെന്നു മുകളില്‍ പറഞ്ഞതു മറന്നുകൊണ്ടല്ലാ ഈ പറഞ്ഞതു
സത്യാത്മാവു ( പാറക്ലീത്താ ) എന്നനിലയില്‍ സഭയില്‍ മാത്രമാണു യേശുവിന്‍റെ ആത്മാവിന്‍റെ പ്രവര്‍ത്തനം പക്ഷേ അതു സഭവിട്ടുപോകുന്ന പെന്തക്കോസ്തു (പ്രൊട്ടസ്റ്റന്റ്റു) കാര്‍ക്കു മനസിലാകില്ല.

സഭയിലുള്ള അരൂപിയുടെ പ്രവര്‍ത്തനം

വിശ്വസിക്കാത്തവര്‍ക്കു ,ക്രിസ്തുവിനെ സ്വീകരിക്കാത്തവര്ക്കു ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കില്ല.” ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല.എന്നാല്‍ നിങ്ങള്‍ അവനെ അറീയുന്നു. കാരണം അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു.നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. (യോഹ. 14:17 ) നിങ്ങളെന്നതു യേശുവിന്‍റെ ജീവിതത്തില്‍ പങ്കാളികളായ ശിഷ്യന്മാരെയാണു ഉദ്ദേശിക്കുക. ക്രിസ്തുവില്‍ പ്രവര്ത്തനനിരതമായ ആത്മാവിനെ അവര്‍ കാണുകയും അനുഭവിക്കുകയും ചെയ്തു.അതാണു അവര്‍ അവനില്‍ വിശ്വസിച്ചതു. എന്നാല്‍ ലോകം അവനെ അറിയുന്നില്ല.കാണുന്നുമില്ല.പലര്‍ക്കും ക്രിസ്തുവിനെകാണാന്‍ സാധിച്ചെങ്കിലും അവനില്‍ പ്രവര്ത്തനനിരതമായ ആത്മാവിനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ ശിഷ്യന്മാര്‍ക്കു സാധിച്ചു. അങ്ങനെയാണു വിശ്വസിക്കുന്നവരും വിസ്വസിക്കാത്തവരുമെന്ന വിഭജനം ഉണ്ടായതു. വിസ്വസിച്ചവരില്‍ പ്രത്യകമാം വിധം ആത്മാവിന്‍റെ പ്രവര്ത്തനം തുടരുന്നു.അവരില്‍ വസിച്ചു അവരില്‍ ആയിരുന്നു പ്രവര്‍ത്തിക്കുന്ന ഈ ആത്മാവിനെയാണു സത്യാത്മാവു അധവാ പാറ്ക്ലീത്താ യെന്നു യോഹന്നാന്‍ വിശേഷിപ്പിക്കുക. 
ദൈവാരൂപിയും സത്യാരൂപിയും ഒരെ ആത്മാവുതന്നെ

ക്രിസ്തുനാഥനില്‍ പ്രവര്‍ത്തിച്ച അതേ ആത്മാവാണു ശിഷ്യന്മാരിലും തുടര്ന്നു അവനില്‍ വിശ്വസിക്കുന്നവരിലും പ്രവര്‍ത്തിക്കുന്നതു.
തന്‍റെ ഇശ്ചക്കൊത്തു ഓരോരുത്തര്‍ക്കും പ്രത്യകം ,പ്രത്യകം ദാനങ്ങള്‍ നല്കുന്ന ഒരേ ആത്മാവിന്‍റെ തന്നെ പ്രവര്‍ത്തിയാണു ഇതെല്ലാം
( 1കോറ 12:11 )
യേശു നേരത്തെ തന്നെ തന്‍റെ ആത്മാവിനെ ശീഷ്യന്മാര്‍ക്കുകൊടുത്തു.

“ ഇതരുള്‍ ചെയ്തിട്ടു അവന്‍ അവരുടെമേല്‍ ഉതി അവന്‍ തുടര്ന്നു നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ ( യോഹ. 20: 22 ) വിശ്വസിച്ചിരുന്നവരിലേക്കു യേശു തന്നില്‍ പ്രവര്‍ത്തിച്ച ആത്മാവിനെ അയച്ചു.

ശിഷ്യരുടെ സമൂഹമാണെല്ലോസഭ.

ശിഷ്യരുടെ സമൂഹമായ സഭയില്‍ വസിക്കുന്ന ആത്മാവാണു “പാറക്ലേത്താ. “ ആശ്വാസപ്രദനായ പരിശുദ്ധാത്മാവു. ഈ സത്യാത്മാവിന്‍റെ പ്രവര്ത്തനരീതിയെയാണു യോഹ. 14 : 15-17 ല് വ്യക്തമാക്കുന്നതു. അവിശ്വാസികളെ സത്യത്തിലേക്കുകൊണ്ടുവരുന്നതിനു ദൈവത്തിന്‍റെ അരൂപി പ്രവര്ത്തിക്കുന്നുവെങ്കില്‍ സത്യം സ്വീകരിച്ചവരെ സത്യത്തില്‍ ,വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിനു സത്യാത്മാവെന്നനിലയില്‍ ദൈവത്തിന്റെ അരൂപി പ്രവര്ത്തിക്കുന്നു.അതുകൊണ്ടുലോകത്തിനു ഈ പ്രവര്ത്തനമുള്ള സത്യാത്മാവിനെ സ്വീകരിക്കാന്‍ സാധികില്ലെന്നും എന്നാല്‍ ശിഷ്യന്മാര്ക്കു അതു സാധിക്കുമെന്നും യോഹന്നാന്‍ പറയുന്നു.

പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍

നമുക്കുലഭിക്കുന്ന അനുഗ്രഹങ്ങളില്‍ എറ്റവും വലുതായി ഞാന്‍ ചിന്തിക്കുന്നതു  “ ആധിപത്യമാണു “

ആധിപത്യം

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായിപെരുകുവിന്… സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്കു “ ആധിപത്യം “ ഉണ്ടായിരിക്കട്ടെ. ( ഉല്പ. 1: 28 ) ഇതാണു ദൈവം മനുഷ്യനുകൊടുത്തെറ്റവും വലിയ അധികാരപത്രം  "ആധിപത്യം " സ്രിഷ്ടാവിനു മാത്രം അധികാരപ്പെട്ടതാണു ഈ ആധിപത്യം. അതു മനുഷ്യനു കൊടുത്തതിലൂടെ ദൈവം മനുഷ്യനെ തന്‍റെ പ്രതിനിധിയായി ഉയര്ത്തുകയായിരുന്നു അതായതു സകലസ്രിഷ്ട്ജ്വാലങ്ങള്‍ക്കും കാണപ്പെടുന്ന ദൈവമായി മനുഷ്യന്‍ രൂപാന്തരപ്പെട്ടുവെന്നു പറയുന്നതില്‍ തെറ്റില്ലാ. കാരണം ആധിപത്യം പൂര്‍ണമായും "അവനില്‍" തന്നെ നിലവില് വന്നു. അതായതു അവന്റെ ബുദ്ധിയും ,മനസും ,ശരീരവും ,ഹ്രുദയവും എല്ലാം അവന്‍ എന്നുപറയുന്ന വ്യക്തിയുടെ കീഴിലായി. ഞാന്‍ ഉദ്ദേശിക്കുന്നതു അവന്‍റെ ഇന്ദ്രിയങ്ങളുടെമേലുള്ള ആധിപത്യം, അവന്‍റെ മനസിന്‍റെ മേലുള്ള ആധിപത്യം, ചുരുക്കത്തില്‍ അവനെന്ന പ്രതിഭാസത്തിന്മേലുള്ള പൂര്‍ണ ആധിപത്യം ഉദാഹരനത്തിനു ചിന്തയുടെ മേലുള്ള ആധിപത്യ്ം മൂലം ഭയം എന്നൊരു ചിന്തക്കുപോലും അവകാശമില്ല. ദൈവവുമായി അടുത്തബന്ധം എപ്പോഴും പുലര്ത്തുന്നു. അതിനാല്‍ അവന്‍ അധവാ “ഞാന്‍” എന്നൊരു ചിന്ത അവനിലില്ലാത്ത അവസ്ഥ.
അഹം
അഹമാണു മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്നതു അഹങ്കാരചിന്തകള്‍ അവനെ സഹോദരനില്‍ നിന്നും അകറ്റാന്‍ കാരണമാകും അതിന്റെ ഫലമാണെല്ലോ ദൈവത്തില്‍ നിന്നുമുള്ള അകല്ച്ചക്കുകാരണമായിതീരുക. ചുരുക്കത്തില്‍ അഹത്തോടൂള്ള ആധിപത്യമാണു ദൈവത്തോടുചേര്ന്നു നില്ക്കാന്‍ അവനെ സഹായിച്ചതു. ദൈവത്തോടുചേര്ന്നു നിന്നതിന്റെ ഫലം ദൈവസ്നേഹത്താല്‍ അവന്‍ പൂരിതനയിരുന്നു. കാന്തത്തോടു ഒട്ടിനില്ക്കുന്ന ഇരുമ്പു കാന്തമായിരുപപ്പെടുന്നതുപോലെ. ഒറ്റവാക്കില്‍ പറഞ്ഞാല് അവന്‍ ഒരു “ സമഗ്ര “ മനുഷ്യനായിരുന്നു.

ആധിപത്യം നഷ്ടമായി

ദൈവം ദാനമായികൊടുത്ത ആധിപത്യം അവന്‍ നഷ്ടപ്പെടുത്തി പിശാചിന്‍റെ വന്ചനയാല്‍ അവന്‍ ചതിയില്‍ പെട്ടു. അവനില്‍ അഹം രൂപപ്പെട്ടു സ്വയം ദൈവമാകാന്‍ അവന്‍ ആഗ്രഹിച്ചു. ദൈവത്തിനെതിരായി പാപം ചെയ്തു. അവനില്‍ നിന്നും ആധിപത്യം എടുക്കപ്പെട്ടു. പിന്നെ ഒന്നിന്‍റെ മേലും അവനു ആധിപത്യമില്ലാതെയായി. എന്നുപറഞ്ഞാല്‍ അഹത്തിന്റെമേല്‍ , ഇന്ദ്രിയങ്ങളുടെമേല്‍ ,ഹ്രുദയവിചാരങ്ങളുടെമല്‍ ചുരുക്കത്തില്‍ അവന്‍റെമേലുള്ള ആധിപത്യവും സ്രിഷ്ടവസ്തുക്കളിലുള്ള ആധിപത്യവും അവനു നഷ്ടമായി.

നഷ്ടപ്പെട്ടതു തിരികെ ലഭിക്കുന്നു

യേശുവിന്‍റെ സ്വയബലിയാല്‍ മനുഷ്യനു നഷ്ടമായതെല്ലാം തിരികെ ലഭിക്കുവാനുള്ള പാത വെട്ടിതുറന്നു.ഇനിയും മനുഷ്യന്റെ സഹകരണത്തിനു ആനുപാതികമായി അതു അവനു സ്വന്തമാക്കാന്‍ കഴിയും.
ഇവിടെയാണു സത്യാത്മാവിന്റെ , പാറക്ലേത്തായുടെ , സഹായകനായ ആത്മാവിന്റെ പ്രശക്തി നാം മനസിലാക്കുക. എല്ലാ ആധിപത്യവും അവനു തിരികെ ലഭിക്കുമ്പോള്‍ അവന്‍ എത്രയോ ഭാഗ്യവാനാണു. ആ സത്യാത്മാവിനെയാണു നാം കാത്തിരിക്കുന്നതു.

 യേശു ആത്മാവിനെ വാദാനം ചെയ്യുമ്പോള്‍  “ ഞാന്‍ പിതാവിന്‍റെ അടുത്തു നിന്നും അയക്കുന്ന സഹായകന്‍ , പിതാവില്‍ നിന്നും പുറപ്പെടുന്ന ആ സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നേക്കുറിച്ചു സാക്ഷ്യം നല്കും (യോഹ.15:26 )

പരിശുദ്ധാത്മാവിനെ അയക്കുന്നതു യേശുവിന്‍റെ നാമത്തിലാണു “ എന്റെ നാമത്തില്‍ പിതാവു അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവു എല്ലാകാര്യങ്ങളും നിംഗളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടുപറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” (യോഹ.14:26 )
പരിശുദ്ധാത്മ്മാവു യേശുവിന്റെ പ്രാര്ത്ഥനയുടെ ഫലമാണു   “ ഞാന്‍ പിതാവിനോടപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെആയിരിക്കുവാന്‍ മറ്റോരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കുതരികയും ചെയ്യും (യോഹ.14:10 )

യേശുവിന്‍റെ മഹത്വീകരണത്തിനു ശേഷമാണു ആത്മാവിനെ നല്കുന്നതു

“ അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല് യേശു അതുവരേയും മഹത്വീകരിക്കപ്പെട്ടിട്ടില്ലായിരുന്നു.(യോഹ. 7:39 )

ജീവജലം

പഴയനിയമത്തിലും പുതിയനിയമത്തിലും പറയുന്ന ജീവജലം പരിശുദ്ധാത്മാവാണു
" എന്നാള്‍ ഞാന്‍ നല്കുന്ന ജലം കുടിക്കുന്നവനു പിന്നീടു ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്നജലം അവനില്‍ നിത്യജീവനിലേക്കു നിര്ഗളിക്കുന്ന അരുവിയാകും ." ( യോഹ.4: 14 )
യേശു ശമരിയാക്കാരി സ്ത്രീയോടുപറഞ്ഞ വചനങ്ങളാണു ഇതു.

യേശു ഗലീലിയായിലേക്കു മടങ്ങുന്നതു സാധാരണയഹൂദര്‍ സന്ചരിക്കാത്ത അര്ദ്ധ് വിജാതീയ സമരിയായിലൂടെയാണു. സാധാരണക്കാര്‍ പോയിരുന്നതു ജോര്ദാന്റെ കിഴക്കുതീരത്തുകൂടിയാണു.

യേശുഷെക്കേമില്‍ എത്തിചേര്‍ന്നു. അവിടെയാണു പൂര്‍വപിതാവായ യാക്കോബു വാങ്ങിയതും യൌസേപ്പിനു അവകാശമായികൊടുത്തതുമായസ്ഥലം ( ഉല്പ.33:19 ,48:23)

ഷെക്കേമിലുള്ള തുണ്ടുഭൂമിയില്‍ യൌസേപ്പിന്റെ ശവകുടീരവും യാക്കോബിന്‍റെ കിണറും ഉണ്ടു. (ജോഷ്വാ.24:32 ) ഉറവജലം സുലഭമായ ഈ കിണര്‍ ഇന്നും പ്രസിദ്ധമാണു. സിക്കാറിനു ഒരു കിലോമീറ്റര് തെക്കുപടിഞ്ഞാറാണു യാക്കോബിന്‍റെ കിണര്. അതിനുംതെക്കുപടിഞ്ഞാറു ഗരീസിം മലയും വടക്കുപടിഞ്ഞാറു എബാല്‍ മലയുമാണു.

ജീവജലം മിശിഹാക്കാലങ്ങളെ സൂചിപ്പിക്കുന്നു. എശ. 12:3 , 49:10 ,
ജറ.2:13 , 17:13 .സങ്കീ.23:2 ഇവിടെയെല്ലാം നാം ഇതുകാണുന്നു.

ആ സമരിയാക്കാരിയെ സ്ംബന്ധിച്ചിടത്തോളം യാക്കോബിന്‍റെ കിണര് 32 മീറ്റര് (എതാണ്ടു 100 അടിയോടു അടുത്തു ) ആഴമുള്ലകിണറില് നിന്നും വെള്ളം കോരാന്‍ വരാതെ മോശ പാറയില്‍ നിന്നു ജലംകൊടുത്തതുപോലെ കിട്ടിയാല്‍ നല്ലകാര്യമാണെല്ലോ ? അതുകൊണ്ടാണു അവള്‍ ആജലം ആവശ്യപ്പെടുന്നതു .

അസമയത്താണു യേശൂ പറഞ്ഞതു " എന്നാല്‍ ഞാന്‍ നല്കുന്ന ജലം കുടിക്കുന്നവനു പിന്നീടു ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്നജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും ." ( യോഹ.4:14 )

ജീവജലം

വിശ്വാസികള്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണു യേശു അവളോടു പറഞ്ഞതു
" ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുത്തുവന്നു കുടിക്കട്ടെ എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹ്രുദയത്തില്നിന്നു വിശുദ്ധ്ലിഖിതം പ്രസ്ഥാവിക്കുന്നതുപോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും " (യോഹ.7:37-39 )
ശിഷ്യന്മാരുടെമേല് നിശ്വസിച്ചുകൊണ്ടു പരിശുദ്ധാത്മാവിനെ നല്കി. ( യോഹ. 20:22-23 )

യേശു നല്കുന്ന ജീവജലം പരിശുദ്ധാത്മാവാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...