Tuesday 24 June 2014

ദൈവശാസ്ത്രം കൊണ്ടു മനുഷ്യനു എന്തുപ്രയോജനം ?

പണ്ഡിതനായൌരു അല്‍മായ സഹോദരന്‍റെ ചോദ്യം !

ഈ ദൈവശാസ്ത്രങ്ങൾ മനുഷ്യനെ ദൈവത്തിന്റെ അടുത്ത് അല്ലങ്കിൽ ദൈവത്തിനെ മനുഷ്യന്റെ അടുത്ത് എത്തിക്കുമോ ?

എന്നു ചോദിച്ചാല്‍ സാധിക്കുമെന്നോ ഇല്ലെന്നോ പറയുന്നില്ല.

അതിനു തീരെ പാവപ്പെട്ടവരുള്ള ഇന്‍ഡ്യയില്‍ സ് .എല്‍.വി.മുതല്‍ പി.എസ്..എല്‍.വി. വരെ കണ്ടുപിടിച്ചു ചൊവ്വാ ദൌത്യം വരെ ചെയ്യുന്നതുകൊണ്ടു പാവപ്പെട്ടവന്‍റെ വയര്‍ നിറയുമോ ?

ഒന്നാം ക്ളാസില്‍ പോലും പഠിച്ചിട്ടില്ലാത്ത ചിലവല്യമ്മമാരുടെ സംസാരത്തിലും പ്രവര്ത്തിയിലും സൈക്കോളജിയും തിയോളജിയും ഒക്കെ ദര്‍ശിക്കുവാന്‍ കഴിയും.

ശ്ളീഹാ ലേഖകനമെഴുതിയതു ദൈവശാസ്ത്രം പഠിപ്പിക്കുവാനല്ല. സുവിശേഷ്ങ്ങളും ദൈവശാസ്ത്രം പഠിപ്പിക്കുവാനല്ല. പക്ഷേ അതിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവശാസ്ത്രം പണ്ഡിതരും പറിശുദ്ധരുമായ സഭാപിതാക്കന്മാര്‍ വിശകലനം ചെയ്തു പുറത്തുകൊണ്ടുവന്നു.അതിനനിശ്രിതമായി ദൈവ വചനത്തെ വ്യാഖ്യാനിച്ചു ദൈവജനത്തിനു കൊടുത്തപ്പോള്‍ വചനത്തില്കൂടി നല്കാന്‍ ഉദ്ദേശിച്ച അതേപ്രമേയം മനുഷ്യനു സഭകൊടുത്തപ്പോള്‍ ജനം ദൈവതിരുഹിതം മനസിലാക്കി തദനുസരണം ജീവിക്കുമ്പോള്‍ ദൈവം അവരുടെ അടുത്തേക്കുവരുന്നു അധവാ അവര്‍ ദൈവത്തിങ്കലേക്കു അടുക്കുന്നു.

ദൈവശാസ്ത്രം പഠിക്കത്തവര്‍ക്കും ദൈവശാസ്ത്രത്തിന്‍റെ പ്രയോജനം ലഭിക്കുന്നോ ഇല്ലെയോ ?അതുവഴി മനുഷ്യനെ ദൈവത്തിങ്ക്ലേക്കു അടുപ്പിക്കുമോ ഇല്ലെയോ ?

സഭയില്‍ 2 രീതിയിലുള്ളദൈവസാസ്ത്രമാണു വളര്ന്നുവന്നതു

1) പടിഞ്ഞാറന്‍ ദൈവശാസ്ത്രം അതായതു പാഷണ്‍ (പീഡാനുഭവ ) തിയോളജി.

2) കിഴക്കന്‍ തിയോളജി( ഉദ്ധാന ദൈവശാസ്ത്രം )

ദൈവശാസ്ത്രം പണ്ഡിതരുടെയും വൈദികരുടെയും മാത്രം കുത്തകയോ ?

രണ്ടാം വത്തിക്കാന്‍ കൌണ്സിലിനോടുകൂടി ദൈവശാസ്ത്രത്തിനു ഒരു പുത്തന്‍ ഉണര്വും ഉണ്മേഷവും കൈ വന്നു.ഇന്നു പല സ്ഥലനളിലും അല്മായര്‍ക്കായുള്ള് ദൈവശാസ്ത്ര പഠനകേദ്രനള്‍ നിലവില്‍ വന്നു. ചങ്ങനശേരില്‍ പൌരസ്ത്യവിദ്യാപീഠത്തിന്‍റെ കീഴില്‍ പഠനകേദ്രം ഉണ്ടു. അവിടെ ഡോക്ടര്മാരും വക്കിലന്മാരും എഞ്ഞിനിയര്ന്മാരും എന്തിനു പോലീസിലെ ഉന്നത ഉദ്യോഗസ്ത്ഥര്‍ വരെ തിയോളജിയില്‍ എം.എ ബിരുദം എടുക്കുന്നു. ഞാന്‍ പഠിക്കുമ്പോള്‍ മുകളില്‍ പറഞ്ഞേല്ലാതസ്ഥികകളിലും ഉള്ളവര്‍ ഉണ്ടായിരുന്ന്. കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു എഴുത്തുകിട്ടി അവിടെ B TH. and M TH . തുടങ്ങുന്നു. അല്മായര്‍ ബി.റ്റീഎച് ഉം എം.റ്റീ.എച്.ഉം ഒക്കെ എടുക്കുമ്പോള്‍ അതു ദൈവജനത്തിനു കൂടുതല്‍ പ്രയോജനകരമായിരിക്കും.

ദൈവശാസ്ത്രം ബൌദ്ധീകതലത്തില്‍ ഒതുങ്ങുന്നതല്ല.അതു ജീവിതസ്പര്‍ശിയാണു. ദൈവികവെളീപാടിന്‍റെ ആധികാരികത സര്‍വ്വാത്മനാ അംഗീകരിച്ചു സ്വജീവിതത്തില്‍ അതനുസരിച്ചു ,അനുഭവിച്ചാസ്വദിക്കുന്നതിലൂടെ തെളിഞ്ഞു വരുന്ന ഒരു ദര്‍ശനമാണൂ അതു. ദൈവീകതയോടുള്ള ആത്മാര്‍ദ്ധമായ വിധേയത്വവും അതിര്ത്തിവരമ്പുകളൊന്നുമില്ലാത്ത ബൌദ്ധീകതലത്തിലെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന അടങ്ങാത്ത അന്വേഷണധ്വരയുമുണ്ട് ദൈവശാസ്ത്ര അഭ്യസനത്തില്‍.



ദൈവശാസ്ത്രത്തിനു വൈവിധ്യമുണ്ടു. രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ ഈ വൈവിധ്യത്തെ ആദരിക്കുന്നു. പാശ്ചാത്യസഭയില്‍ വളര്ന്നുവന്ന " സ്കോളാസ്റ്റിക്കു " ദൈവശാസ്ത്രം കത്തോലിക്കാസഭയുടെ വിശ്വാസ നിര്‍വചനത്തിനു കുത്തകാവകാശം നേടിയിരുന്നു. എന്നാല്‍ വിശ്വാസ സത്യങ്ങളുടെ ഉറവിടങ്ങള്‍ അന്വേഷിച്ചിറങ്ങിയ അധുനീകപഠനങ്ങള്‍ ആദിമസഭയുടെ വൈവിധ്യമാര്ന്ന ദൈവശാസ്ത്ര ദര്‍ശനത്തിലേക്കു നമ്മേ നയിച്ചു.



വേദപുസ്ഥകം ആരാധനാക്രമങ്ങള്‍ , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ , എന്നിവ ദൈവശാസ്ത്രാ അഭ്യസനത്തിനു സമര്ത്ഥമായ മേച്ചില്‍ പുറങ്ങള്‍ ആയി. ഈ സമര്‍ദ്ധി ആധുനീകദൈവശാസ്ത്രത്തെ വളരെയേറെ സമ്പന്നമാക്കി. ഉറവിടങ്ങളിലേക്കുള്ളനീക്കം ദൈവശാസ്ത്ര അഭ്യസനശൈലിയായിമാറി. വത്തിക്കാന്‍ കൌണ്സില്‍ ഈ ശൈലി അമീകരിച്ചുറപ്പിച്ചു



പൌരസ്ത്യ സഭകളില്‍ ആരംഭ കാലത്തുതന്നെ അന്ത്യോക്യന്‍ , അലക്സാണ്ഡ്യിയന്‍ , സിറിയന്‍ എന്നിംഗനെ വ്യ്ത്യസ്ഥദൈവശാസ്ത്രാ ആഭിമുഖ്യങ്ങള്‍ കാണുവാന്‍ കഴിയും , ഇവയൊക്കെ പരസ്പര പൂരകങ്ങളത്രേ . എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭയില്‍ അവരുടെതായ ദൈവശാസ്ത്രം വളര്ന്നുവന്നു, അതുകാരണം നേരത്തെ ഉണ്ടായിരുന്ന് പൈത്രുകം കത്തുസൂക്ഷിക്കാന്‍ കഴിയാതെ വന്നു. എന്നാല്‍ ഉറവിടങ്ങള്‍ തേടിയുള്ള ദൈവശാസ്ത്രാന്വേഷണം പൌരസ്ത്യ സഭാപൈത്രുകത്തിന്‍റെ സങ്കേതങ്ങളിലേക്കു ദൈവശാസ്ത്രജ്ഞരെ നയിക്കും. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...