Tuesday 17 June 2014

നിൻറെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല

" നിൻറെഅക്രുത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു. നിൻറെ
പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽ നിന്നും മറച്ചിരിക്കുന്നു " (ഏശ.59:2 )
യേശു പറഞ്ഞു :ആ കല്ലെടുത്തുമാറ്റുവിൻ . (യോഹ. 11:39 ) " അവർ ആ കല്ലെടുത്തുമാറ്റി " ( 11:41 ) തടസങ്ങൾ മാറി ! ലാസർ പുറത്തു വന്നു.

നമ്മുടെയും ജീവിതത്തിൽ പലപ്പോഴും നമ്മിലേക്കു ഒഴുകിയെത്തുന്ന ക്രുപാവരങ്ങൾ -ദൈവികദാനങ്ങൾ നഷ്ടമായിപോകാൻ കാരണം നമ്മുടെ ജീവിതമാർഗത്തിൽ, ദൈവത്തിങ്കലേക്കുള്ള വഴിയിൽ നാം തന്നെ നിർമ്മിക്കുന്ന തടസങ്ങളാണു. സൂര്യനിൽ നിന്നും പുറപ്പെടുന്ന സൂര്യപ്രകാശത്തെ തടഞ്ഞു നിർത്താൻ വലിയ ഘനത്തിലുള്ള കാർമേഘത്തിനു കഴിയുന്നതുപോലെ നമ്മുടെ ജീവിതമാർഗത്തിൽ നാം തന്നെ സ്രിഷ്ടിക്കുന്ന പാപപ്ങ്കിലമായ പാറകളോ , കാർമേഘങ്ങളോ ആകാം ദൈവത്തിൽ നിന്നും വരുന്ന ക്രുപാവരത്തെ സ്വീകരിക്കാൻ നമുക്കു കഴിയാതെപോകുന്നതിൻറെ കാരണം. അതിനാൽ യേശു പറയുന്നു " ആ കല്ലെടുത്തുമാറ്റുവിൻ "

നമുക്കു ആത്മ പരിശോധനനടത്താം. നമ്മേതന്നെ വിശുദ്ധീകരിക്കാനായി പരിശ്രമിക്കാം. സ്വയമായി എടുത്തുമാറ്റാൻ സാധിക്കാത്ത അവസ്ഥയിലാണു നമ്മളെങ്കിൽ നമുക്കു പരിശുദ്ധന്മാരുടെ സഹായം അപേക്ഷിക്കാം .പരിശുദ്ധ അ മ്മയുടെ സഹായം അപേക്ഷിക്കം.അവരുടെ പ്രാർത്ഥനക്കു ദൈവതിരുമുൻപാകെ വളരെ ശക്തിയുണ്ടു. ആ പ്രാർത്ഥനകളെല്ലാം യേശുവിൽകൂടിയാണു പിതവിൻറെ അടുത്തെത്തുക. യേശുവാണു വാതിൽ.



ജോബിൻറെ സ്നേഹിതരുടെ പാപങ്ങൾ മോചിക്കപ്പെടുവാൻ ജോബ് അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ദൈവം പറഞ്ഞു.

"എൻറെ ദാസനയ ജോബു നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.ഞാൻ അവൻറെ പ്രാർത്ഥനസ്വീകരിച്ചു നിങ്ങളുടെ ഭോഷത്തത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല.( ജോബ്. 42:8 ) ദൈവത്തിൻറെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ദൈവം കേൾക്കും.മാധ്യസ്ഥപ്രാർത്ഥനയുടെ പ്രസക്തിയാണു ഇവിടെകാണുക.

മരിച്ചവർക്കു അൽഭുതം പ്രവർത്തിക്കാൻ കഴിയുമോ ?

മരിച്ചയാളിൻറെ ജഡം ഏലീഷയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾ ജീവൻ പ്രാപിച്ചു എഴുനേറ്റുനിന്നു. ( 2 രാജാ.13:21 )

" ഒന്നും അവനു ദുസാധ്യമായിരുന്നില്ല.മരിച്ചിട്ടും അവൻ പ്രവചിച്ചു. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവൻ അൽഭുതങ്ങൾ പ്രവർത്തിച്ചു. (പ്രഭാഷകൻ 48:13- 14 )

ദൈവത്തിൻറെ പ്രിയപ്പെട്ടവർ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അവർ ദൈവത്തിനു പ്രിയപ്പെട്ടവർ തന്നെയാണു.

അതിനെതിരായി പെന്തക്കോസ്തു മുതലായ സെക്റ്റുകാർ പറയുന്നതു ബൈബിൾ വിരുദ്ധമാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...