Saturday 31 May 2014

നമുക്കു തുടര്ന്നും അമ്മയോടു മാധ്യസ്ഥം യാചിക്കാം

മെയ് മാസം 31 ആണെല്ലോ ഇന്നു ! മാതാവിനു പ്രതിഷ്ടി ച്ച മാസത്തിന്‍റെ അവസാനദിനമാണെല്ലോ മെയ് 31.

ഇന്നു പരിശുദ്ധ അമ്മയെ ക്കുറിച്ചു അല്പം ചിന്തിക്കാം .
യേശുവിനെ സ്നേഹിച്ചവളും യേശു സ്നേഹിച്ചവളുമാണു പരിശുദ്ധ കന്യക.
അവള്‍ യേശുവിനെ ഹ്രുദയത്തില്‍ സ്വീകരിച്ചവളും ഉദരത്തില്‍ വഹിച്ചവളുമാണു " മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി.അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു. നിന്‍റെ ഉദരഫലവും അനുഗ്രഹീതം . എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തുവരുവാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? ഇതാ നിന്‍റെ അഭിവാദനം എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടി. കര്‍ത്താവു അരുളിചെയ്തകാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി ." ( ലൂക്ക.1: 41-- 45 )



ഇത്രയും മാത്രം വായിച്ചാല്‍ പരിശുദ്ധ കന്യകയുടെ പ്രാധാന്യവും മഹത്വവും നമുക്കു മനസിലാകും.ഒരാള്‍ ക്രിസ്തുവില്‍ ആയാല്‍ അയാള്‍ ക്രിസ്തുവിലും ക്രിസ്തു യാളിലും വസിക്കും. അതിന്‍റെ പ്രതേകത അങ്ങനെയുള്ള ഒരാള്‍ ക്രിസ്തു കാണുന്നതുപോലെ കാണുകയും, ക്രിസ്തു ചിന്തിക്കുന്നതുപോലെ ചിന്തിക്ക്കുകയും, ക്രിസ്തു പറയുന്നതുപോലെ പറയുകയും, ക്രിസ്തു പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.
പരിശുദ്ധകന്യകയുടെ മഹത്വം കാണണമെങ്ങ്കില്‍ കാനയിലെ വിവാഹവിരുന്നിലേക്കു ചെല്ലണം. മറിയം അവിടെയില്ലായിരുന്നെങ്കില്‍ ആദ്യത്തെ അല്‍ഭുതം അവിടെ നടക്കില്ലായിരുന്നു. കാരണം യേശുവിന്‍റെ സമയം അതുവരെയും ആയിട്ടില്ലായിരുന്നു.

എങ്കില്‍ കൂടി അവിടെ അല്‍ഭുതം നടന്നതു മറിയത്തിന്‍റെ മാധ്യസ്ഥത്തിന്‍റെ ശക്തിയും മകനു അമ്മയോടുള്ളസ്നേഹത്തിന്‍റെ ആധിക്ക്യവുമാണു.
അമ്മയുടെ മാധ്യസ്ഥം.



പരിശുദ്ധ അമ്മയുടെ മാധ്യഥത്തിനു വളരെ ശക്തിയുണ്ടെന്നു കാനായിലെ കല്യാണത്തിലെ അല്ഭുതപ്രവര്‍ത്തനം നമ്മേ ബോധ്യപ്പെടുത്തുന്നു. ദൈവം തന്‍റെ പ്രിയപ്പെട്ടവരുടെ മാധ്യസ്ഥത്തിനു വളരെ ഫലം കൊടുക്കുമെന്നു ബൈബിളില്ക്കൂടി തന്നെ നാം കണ്ടീട്ടുള്ളതാണു.
ഉദാഹരണം .

" എന്‍റെ ദാസനായജോബു നിങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കും.ഞാന്‍ അവന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചു നിങ്ങളുടെ ഫോഷത്ത്വത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല. " ( ജോബ് 42: 8 )
ഇവിടെയാണു ദൈവത്തിന്‍റെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥന ദൈവതിരുമുന്‍പില്‍ എത്ര ശക്തമാണെന്നു നാം കാണുക.
അപ്പോഴാണു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്‍റെ ശക്‍തീഎത്രത്തോളമാണെന്നു നാം മനസിലാക്കുക. ഈ ലോകത്തില്‍ നമ്മുടെ അമ്മയുടെ പ്രാര്ത്ഥനപോലെ യേശുവിന്‍റെ മുന്‍പില്‍ ശക്തമായ മറ്റോരു മാധ്യസ്ഥപ്രാര്‍ത്ഥനയില്ല.

പിശാചിന്‍റെ ശത്രു

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ തലതകര്‍ക്കും നീ അവന്‍റെ കുതികാലില്‍ പരിക്കേള്‍പ്പിക്കും " ( ഉല്പ.3 : 15 )
അതേ ഈ സ്ത്രീയാണു പിശാചിന്‍റെയും അവന്‍റെ ദൂതന്മാരുടെയും ശത്രു. അതു അവനും അവന്‍റെ ദൂതന്മാര്‍ക്കും നല്ലതുപോലെ അറിയാം . അതുകൊണ്ടു എങ്ങനെയും അവളില്‍ നിന്നും ദൈവജനത്തെ അകറ്റണം .അതിനു വേണ്ടി എന്തു കുതന്ത്രവും അവന്‍ ആവിഷ്കരിക്കും .അവളെ അപകീര്ത്തിപെടുത്താന്‍ എന്തു അസത്യവും വിളിച്ചുപറയാന്‍ അവര്‍ മടിക്കില്ല. വിത്തുകെട്ടിയ വട്ടിയാണു വിത്തെടുത്തുകഴിഞ്ഞാല്‍ വട്ടിദൂരെ എറിഞ്ഞുകളയണം . മുട്ടതോടാണൂ .കുഞ്ഞു വിരിഞ്ഞുകഴിഞ്ഞാല്‍ പിന്നെ മൊട്ടതോടിനു എന്തു വില ?.ഇങ്ങനെ യുള്ള ബുദ്ധിക്കും യുക്തിക്കുംചേരാത്തകാര്യങ്ങളാണു ആകൂട്ടര്‍ പറഞ്ഞു പഠിപ്പിക്കുക.
മാതാപിതാക്കളെ ബഹുമാനിക്കണമെന്നുള്ള ദൈവകല്പനപോലും കാറ്റില്‍ പറത്തിയാണു ഇവരുടെ ജല്പനങ്ങള്‍ !
എന്‍ടെ നാമത്തില്‍ ഒരു ഗ്ളാസ് വെള്ളം കൊടുത്താല്‍ പോലും അതിനു പ്രതിഫലം വാഗ്ദാനം ചെയ്ത യേശുവിനെയാണു ഈ കൂട്ടര്‍ ഭോഷനാക്കുന്നതു .


ഇനിയും വിഷയത്തിലേക്കു കടന്നു വരാം

പരി .കന്യക് തനിക്കു ലഭിച്ച വിളിക്കു പ്രത്യുത്തരം കൊടുക്കുമ്പോള്‍ " ഇതാ ഞാന്‍ കര്ത്താവിന്‍റെ ദാസി നിന്‍റെ വാക്കുപോലെ എന്നില്‍ ഭവിക്കട്ടെ " യേശു അവളുടെ ഹ്രുദയത്തില്‍ ഉരുവായി .ആയേശുവാണു അവളുടെ ഉദരത്തിലും ഉരുവാകുക.

ഗര്‍ഭധാരണത്തിനുശേഷം

ഗര്‍ഭധാരണത്തിനുസേഷം 14 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരു കുഞ്ഞിന്‍റെ ഹ്രുദയം സ്പന്ദിക്കുവാന്‍ തുടങ്ങുമെന്നു നമുക്കറിയാമല്ലോ ?
അവള്‍ തിടുക്കത്തില്‍ യാത്രപുറപ്പെട്ടുവെന്നു പറഞ്ഞാല്‍ അതിന്‍റെ വാശ്ച്യാര്ത്ഥത്തില്‍ എടുക്കരുതു . എലിശബാ.ഗര്‍ഭിണിയാണെന്നു കേട്ടപ്പോള്‍ അവള്‍ ഇറങ്ങിഓടിയെന്നു തെറ്റിധരിക്കരുതു കാരണം സഖറിയായുടെ ഭവനത്തിലേക്കു എതാണ്ടു 125 കിലോമിറ്ററിനോടു അടുത്തുദൂരമുണ്ടൂ. മൂന്നു നാലു ദിവസം യാത്രചെയ്തെങ്കിലെ അവിടെ എത്തിചേരാന്‍ പറ്റൂ. ഒരുപെണ്ണു തനിയെ പോകാന്‍ പറ്റില്ല. എതാനും ആളൂകള്‍ പുരുഷന്മാരുള്‍പെടെ കൂട്ടത്തില്‍കൊണ്ടുപോകണം . അതിനു വഴിയില്‍ കഴിക്കാനുള്ള ഭക്ഷണം വേണം ഇതെല്ലാം സംഘടിപ്പിച്ചുവേണം പോകാന്‍ അപ്പോള്‍ കുറഞ്ഞതു 14 ദിവസങ്ങള്‍ കഴിഞ്ഞേ എലിസബായുടെ ഭവനത്തില്‍ പരി.കന്യക എത്തികാണൂ.അതായതു അമ്മയുടെ ഉദരത്തില്‍ യേശുവിന്‍റെ ഹ്രുദയം സ്പന്ദിക്കുവാന്‍ തുടങ്ങികാണും .അതാണു അമ്മയുടെ ഉദരത്തില്കിടന്നകുഞ്ഞിന്‍റെ ഹ്രുദയസ്പന്ദനം യോഹന്നാന്‍ പിടിച്ചെടുത്തപ്പോള്‍ എലിസബായുടെ ഉദരത്തില്‍ ശിശുകുതിച്ചുചാടി.
അമ്മയുടെ സാന്നിധ്യം പരിശുദ്ധാത്മാവിനെ നല്കി .
അമ്മയുടെ അഭിവാദനത്തിന്‍റെ സ്വരം ശ്രവിച്ചപ്പോള്‍ തന്നെ ഉദരത്തില്‍ ശിശു കുതിച്ചുചാടുകയും എലിശബേത്തു പരിശുദ്ധാത്മാവില്‍ നിറയുകയും ചെയ്തു. ഒരാള്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞുകഴിഞ്ഞപ്പോള്‍ എല്ലാരഹസ്യവും ആത്മാവു അയാള്‍ക്കു വെളിപ്പെടുത്തുന്നു. തന്‍റെ അരികില്‍ വന്നിരിക്കുന്നതു കര്‍ത്താവിറെ അമ്മയാണെന്നും .അവളില്‍ ഉരുവായിരിക്കുന്നതു ദൈവമാണെന്നും . അതിനാല്‍ അവള്‍ കര്‍ത്താവിന്‍റെ അമ്മയാണെന്നും .അവളോടു ദൈവം പറഞ്ഞകാര്യങ്ങള്‍ അവള്‍ വിശ്വസിച്ചതുകൊണ്ടാണു അവള്‍ ഭാഗ്യവതിയായതെന്നും ഒക്കെയുള്ള കാര്യങ്ങളാണു. പരിശുദ്ധാത്മാവില്‍ കൂടി അവള്‍ ( എലിസബേത്തു) പ്രഘോഷിച്ചതു.

പരിശുദ്ധാത്മാവു പ്രഘോഷിച്ചകാര്യങ്ങളെല്ലാം അബദ്ധമാണെന്നാണു ഇപ്പോഴത്തെ സെക്‍റ്റുകാര്‍ പ്രഘോഷിക്കുന്നതു.അതിനു എന്തെല്ലാം ചീത്തപറയാമോ അതെല്ലാം പറയും . അതിനു അവര്‍ കണ്ടു പിടിച്ചിരിക്കുന്ന അടവുകളീല്‍ പ്രധാനപ്പെട്ടതു " മറിയത്തെ ആരാധിക്കുന്നു " പിന്നെ കാണുന്നതെല്ലാം വിഗ്രഹമണെന്നുള്ള ജല്പനം.

അരാധന ദൈവത്തിനു മാത്രമുള്ളതാണു.സഭയുടെ ആരംഭം മുതല്‍ ഇന്നോളം സഭയില്‍ അതു മാത്രമാണു നടക്കുക. അതു സഭാതനയര്‍ക്കെല്ലാം അറിയാം .കുതികാലില്‍ അവന്‍ പറ്റിക്കേള്‍പിക്കും . പക്ഷേ അവന്‍റെ തലതകര്‍പ്പെടുകതന്നെ ചെയ്യും .അതിനു നമ്മേ സഹായിക്കുന്നതു നമ്മുടെ അമ്മയാണു .

ഇന്നു മെയമാസാവസാനമാണെല്ലോ? നമുക്കു തുടര്ന്നും അമ്മയോടു മാധ്യസ്ഥം യാചിക്കാം . പ്രാര്ത്ഥിക്കം അമ്മ തന്‍റെ പുത്രനില്‍ കൂടി നമ്മുടെ യാചനസാധിച്ചുതരും

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...