Monday 23 June 2014

വിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടമനുഷ്യര്‍ എന്തുകൊണ്ടു വീഴുന്നു ?

“ ജഡീകമായി ജീവിക്കുന്നവര്‍  ജഡീകകാര്യങ്ങളില്‍ മനസുവയ്ക്കുന്നു.
ആത്മീകമായി ജിവിക്കുന്നവരാകട്ടെ ആത്മീകകാര്യങ്ങളില്‍ മനസുവയ്ക്കുന്നു.   ജഡികാഭിലാഷങ്ങള്‍  മരണത്തിലേക്കു നയിക്കുന്നു.  ആത്മീകാഭിലാഷ്ങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും .
ജഡികകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്‍റെ ശത്രുവാണു  ... അവര്‍ക്കു ദൈവത്തെ പ്രസാധിപ്പിക്കുക സാധ്യമല്ല."     (റോമ 8 :5_ 8 )

എല്ലാ മനുഷ്യരും വിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെങ്കിലും അതിവിശുദ്ധിയില്‍ ജീവിക്കാനുള്ള വിളീയാണു സന്യസ്ഥര്‍ക്കും  വൈദീകര്‍ക്കും ലഭിച്ചിരിക്കുന്നതു !
അതു മനസിലാക്കാതെ പോകുന്നവര്‍ വീണുപോകും.
അല്‍മായര്‍ ലോകത്തിലാണു ജീവിക്കുന്നതു അതിന്‍റെ കുറവുകള്‍ കാണാം 

എന്നാല്‍ സന്യസ്ഥരും വൈദീകരും ലോകത്തിലാണെങ്കിലും ലോകത്തിന്‍റെതു അല്ലാത്തതുപോലെ ജീവിക്കണം അതായതു വള്ളം വെള്ളത്തിലാണെങ്കിലും വള്ളത്തില്‍ വെള്ളം കയറാത്തതുപോലെ ജീവിക്കണം അതു മനസിലാക്കാത്തവര്‍ വെള്ളത്തില്‍ വള്ളവും ,വള്ളത്തില്‍ വെള്ളവുമായി ജീവിക്കും അധികം താമസിയാതെ അതു വെള്ളത്തില്‍ താണുപോകും അവരെയാണു ജഡീകക്കര്യങ്ങളില്‍ താല്പര്യ്ം വയ്ക്കുന്നവരെന്നും ദൈവത്തെ പ്രസാധിപ്പിക്കാന്‍ കഴിയാത്തവരെന്നും പറയുക.

നമുക്കു നമ്മേതന്നെ പരിശോധിക്കാം നമ്മള്‍ ജഡീകരാണോ അതോ ആത്മീയരാണോ ?
നമ്മളാകുന്ന വള്ളം ലോകമാകുന്ന വെള്ളത്തിലാണൂ വള്ളത്തില്‍ വെള്ളം കയറാതെ സൂക്ഷിക്കണം അതിനു ആത്മശോധനയും കുമ്പസാരവുമാകുന്ന എണ്ണ വള്ളത്തിന്‍റെ പുറത്തുപുരട്ടണം
അല്ലാഞ്ഞാല്‍ ജഡീകജീവിതത്തില്കൂടി വള്ളത്തില്‍ വെള്ളം കയറുകയും വള്ളം മുങ്ങിപോകുകയും ചെയ്യും
 
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു ഇന്നത്തെ ലോകത്തിന്റെ വലിയപ്രശ്നം പാപബോധമില്ലായ്മയാണെന്നു
ഇതു സഭയില്‍ വളര്‍ന്നു വരുന്ന ഒരു പ്രതിഭാസമാണു.
അതിനു അല്മായരെന്നോ സന്യസ്ഥരെന്നോ വൈദികരെന്നോ വ്യത്യാസമില്ലതെ ദൈവജനത്തെ വഴിതെറ്റിക്കുന്ന നീരാളിപ്പിടുത്തമാണു ഈ “ പാപബോധമില്ലായ്മ.“
നമുക്കു നമ്മേ തന്നെ വിശുദ്ധീകരിക്കാം. സഭയുടെ _ ദൈവജനത്തിന്‍റെ - പ്രത്യേകിച്ചു വൈദീകരുടെയും സന്യസ്തരുടെയും വിശുദ്ധീകരണത്തിനു വേണ്ടി പ്രാര്ത്ഥിക്കാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...