Tuesday 24 June 2014

വിശുദ്ധിയും അതിവിശുദ്ധിയും!

സൂര്യനും ഗ്രഹങ്ങളും !


സൂര്യന്‍ അതിപ്രതാപവാനാണു. അതിന്‍റെ നേരെ നോക്കുന്നവന്‍റെ കണ്ണു നഷ്ടപ്പെടുന്ന അവസരങ്ങളുമുണ്ടാകാറുണ്ടു. ജീവനെ നിലനിര്ത്തുന്നതു സൂര്യനാണു. സുര്യനില്ലാതെ ചന്ദ്രന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ചന്ദ്രന്‍ ഇരുണ്ടും ഭൂമിയില്‍ ജീവജാലങ്ങള്‍ ഇല്ലാതെയും ഇരിക്കുമായിരുന്നു.

സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിച്ചാണു മറ്റു ഗോളങ്ങളെല്ലാം പ്രകാശിക്കുന്നതു. ഗോളങ്ങള്‍ക്കുസ്വയം പ്രകാശം ഇല്ല. സൂര്യപ്രകാശം സ്വീകരിച്ചു ഒട്ടുംപുറത്തേക്കു വിടുന്നില്ലെങ്ങില്‍ അതുപ്രകാശിക്കില്ല. നല്ലമിനുസമായതും സ്പ്ടികതുല്യവുമായാല്‍ സ്വീകരിക്കുന്ന പ്രകാശം മുഴുവന്‍ പ്രതിഫലിക്കുമ്പോള്‍  പ്രതിബിംബം ഉണ്ടാകുമല്ലോ ?

എന്തി നാണു ഞാന്‍ ഇതൊക്കെ പറഞ്ഞതെന്നു തോന്നാം ?ദൈവത്തിന്‍റെ വിശുദ്ധിയെ എങ്ങനെ വര്ണിക്കാന്‍ പറ്റും ? ദൈവത്തെ നൊക്കുന്നവന്‍ പിന്നെജീവിച്ചിരിക്കില്ല.
"കര്ത്താവിന്‍റെ മഹത്വം ദഹിപ്പിക്കുന്ന അഗ്നിക്കുതുല്ല്യം ഇസ്രായേല്ക്കാര്‍ക്കു കാണപ്പെട്ടു. " ( പുറ.24:17 )  
" നീ എന്‍റെ മുഖം കണ്ടുകൂടാ കാരണം എന്തെന്നാല്‍ എന്നെ കാണുന്ന ഒരു മനുഷ്യനും പിന്നെ ജീവനോടെ യിരിക്കുകയില്ല. (പുറ.33:20 )

അര്‍ക്കെങ്കിലും സൂര്യനോടു അടുക്കുവാനോ നോക്കുവാനോ പറ്റുമോ ?
ഒരുമനുഷ്യനും സ്വയ്മേ വിശുദ്ധിയില്ല. ദൈവിക വിശുദ്ധിയില്‍ പങ്കുകാരാകുകയാണു ചെയ്യുന്നതു .ദൈവത്തിന്‍റെ മഹത്വം ആഗീരണം ചെയ്യുന്നതിനു അാനുപാതികമായിട്ടാണു ഒരുവന്‍ വിശുദ്ധിയില്‍ ഉയരുന്നതു. ( എതു ജീവിതാന്തസിലും ഇതു സാധ്യമാണു )സല്‍പ്രവര്‍ത്തികള്‍ കൊണ്ടൂ മാത്രമേ വിശുദ്ധിയില്‍ ഉയരാന്‍ സാധിക്കുകയുള്ളു. പ്രാര്‍ത്ഥനയും ,ഉപവാസവും .സല്‍പ്രവര്ത്തിയും ഇതിനു ആവശ്യമാണു.

പലതരത്തിലുള്ള കാന്തങ്ങളുണ്ടു :

ലോപൌവ്വര്‍
മീഡിയം പൌവ്വര്‍
ഹൈപൌവ്വര്‍.

ഹൈ പൌവ്വര്‍ തന്നെ ടണ്‍ കണക്കിനു ഭാരം (ഇരുമ്പു ) ഉയര്ത്താന്‍ കഴിവുള്ള കാന്തമുണ്ടു. ഈ ഭൂമിതന്നെ വലിയ ഒരു കാന്തമാണു ഇതിന്‍റെ ആകര്ഷണവലയം എത്രയോ മൈല്‍ അകലെ വരെയാണു.

എല്ലാം കാന്തമാണെന്നു ഒറ്റവാക്കില്‍ പറയാം പക്ഷേ ഓരോന്നിന്ന്റെയും ശക്തിക്കു ( ആകര്ഷ്ണ വലയത്തിനു ) വ്യത്യാസം ഉണ്ടു .

ഇതു പോലെ വിശുദ്ധിയിലും വ്യത്യാസം ഉണ്ടു . ഓരോരുത്തരും ദൈവിക വിശുദ്ധിയില്‍ വളരുന്നതു ഓരോ രീതിയിലാണു.ദൈവത്തിന്‍റെ ക്രുപയിലും വ്യത്യാസം ഉണ്ടു.
യേശുവിന്‍റെ അമ്മയാകന്‍ തിരഞ്ഞെടുക്കപ്പെട്ട പരി. കന്യാമറിയം
അവള്‍ വിശുദ്ധിയില്‍ വളര്‍ന്നവളാണൂ . പിതാവു അവിടുത്തെ ദൂതന്‍ വഴി വിളംബരം ചെയ്തു " ക്രുപനിറഞ്ഞവളെന്നു. " ഇനിയും ഒട്ടും സ്ഥലം ബാക്കിയില്ല.അതിനാല്‍ പാപത്തിന്‍റെ ഒരു കണികപോലും ഇനിയും പരി.കന്യകയില്‍ പ്രവേശിക്കില്ല.
എലിസബേത്തു പരി .ആത്മാവില്‍ നിറഞ്ഞു പ്രഘോഷിച്ചു " കര്ത്താവിന്‍റെ അമ്മ യെന്നും സ്ത്രീകളില്‍ അനുഗ്രഹീതയെന്നും
ജനക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ അവനോടു വിളിച്ചു പറഞ്ഞു. " നിന്നെ വഹിച്ച ഉദരവും  നിന്നെ പാലൂട്ടിയ സ്തനങ്ങളും ഭാഗ്യമുള്ളവ. "   ( ലൂക്ക. 11: 27 )



ഇവിടെയെല്ലാം നാം കാണുന്നതു വിശുദ്ധിയുടെ ഉന്നത പടവുകള്‍ അവള്‍ കീഴക്കിയെന്നാണു. തീയായ ദൈവത്തെ വഹിക്കണമെങ്കില്‍ തീയില്‍ ഉരുകാത്ത വിശുദ്ധിയുടെ പാത്രമാകണം അവള്‍ . അതിനായി ദൈവം അവളെ വളര്‍ത്തിയെടുത്തു. അതിനെതിരായി സംസാരിക്കുന്നവന്‍ ദൈവത്തിനെതിരായി പ്രവര്‍ത്തിക്കുന്നു.
                                                                                              
കാരണം

അതു ദൈവത്തിന്‍റെ തീരുമാനമാണു അതിനെ ചോദ്യം ചെയ്യാന്‍ ഒരു മനുഷ്യനും അവകാശമില്ലാത്തതാകുന്നു.

" എനിക്കു ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും "  ( പുറ. 33: 19 )  അതിനാല്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ ആരും മുതിരരുതു .

സാധാരണ വിശുദ്ധന്മാരുമുണ്ടു ഉന്നതശക്തിയുള്ളവിശുദ്ധന്മാരുമുണ്ടു.

സാധാരണക്കാരായ നമ്മളൊക്കെ വിശുദ്ധിയില്‍ ജീതം നയിക്കുമ്പോള്‍ അതിവിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണു സന്യസ്ഥരും വൈദീകരും
കാരണം .
നമ്മളൊക്കെ ചേറുനിറഞ്ഞ വയലില്‍ ജോലിചെയുമ്പോള്‍ വസ്ത്രത്തില്‍ ചേറുപറ്റാം എന്നാല്‍ പാറപ്പുറത്തിരിക്കുന്ന സന്യാസിയുടെയും വൈദികന്‍റെയും വസ്ത്രത്തില്‍ ചേറുപുരളാന്‍ പാടില്ലെന്നു യേശു ആഗ്രഹിച്ചാല്‍ അതു വെറും ന്യായം മാത്രം

അതിനാല്‍ വിശുദ്ധ വസ്തുക്കള്‍ കൈയില്‍ വഹിക്കുകയും അതിവിശുദ്ധസ്ഥലത്തു വിഹരിക്കുകയും വിശുദ്ധരായദൈവജനത്തിനും പരമപരിശുദ്ധനായ ദൈവത്തിനും ഇടയില്‍ മാധ്യസ്ഥം യാചിക്കുന്നവര്‍ അതിവിശുദ്ധിയില്‍ തന്നെയായിരിക്കണം   

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...