Tuesday 24 June 2014

പരിശുദ്ധന്മാരുടെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു ഉയരുന്നു

അപരിമേയനായ ദൈവത്തെ പ്രാപിക്കാൻ പരിമിതിയുള്ള മനുഷ്യനു നേരിട്ടു സാധ്യമല്ല.അതിനാണു ദൈവം ഏക മാദ്ധ്യസ്ഥനെ തന്നിരിക്കുന്നതു. അതുപോലും ശരിയായ അർത്ഥത്തിൽ മനുഷ്യൻ മനസിലാക്കുന്നില്ല. യേശു പൂർണദൈവവും പൂർണ മനുഷ്യനുമാകയാൽ മനുഷ്യനു പിതാവുമായി ബന്ധപ്പെടാൻ യേശുവിൽകൂടെ മാത്രമേ സാധിക്കൂ.

കാരണം യേശു ദൈവമാകയാൽ അപരിമേയനായ ദൈവവുമായി യേശുവിനു ബന്ധപ്പെടാൻ സാധിക്കുന്നു. അതുപോലെ യേശുമനുഷ്യനാകയാൽ മനുഷ്യർക്കു നിഷ്പ്രയാസം യേശുവുമായി ബന്ധപ്പെടാൻ കഴിയും. അതുകൊണ്ടാണുയേശു പറഞ്ഞതു ഞാനാണു വാതിൽ എന്നിൽകൂടെ അല്ലാതെ ഒരുവനും പിതാവിൻറെ അടുത്തേക്കു വരുവാൻ സാധിക്കില്ല. അതുപോലെ എൻറെ പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എൻറെ അടുത്തേക്കും വരാൻ സാധിക്കില്ല.ഇതാാണു ഏക മധ്യസ്ഥൻറെ അർത്ഥം . ആാരെല്ലാം നമുക്കുവേണ്ടിപ്രാർത്ഥിച്ചാലും യേശുവാകുന്ന വാതിലിൽകൂടിമാത്രമേ പിതവിൻറെ അടുത്തേക്കുപ്രവേശിക്കുകയുള്ളു. പാാപികളായ നമ്മുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്കു ഉയരാത്തതു പാപമാകുന്ന ഒരു വലിയ കവചം നമ്മേമൂടിയിരിക്കുന്നതുകൊണ്ടാണു.അതാണു ഏശയാ പറഞ്ഞതു നിൻറെ പാപം നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു.എന്നാൽ പരിശുദ്ധന്മാരുടെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു ഉയരുന്നു.



എന്തെങ്കിലും ഒരു പ്രമേയം നമ്മേ മനസിലാക്കാൻ വേണ്ടി ബൈബിളിൽ പറയുന്നതു മാനുഷീകമായരീതിയിൽ അതിനെ വിശകലനം ചെയ്താൽ തെറ്റിപോകും . ഒരു സൈയിന്റ്റിഫികു മെതേഡിൽ അധവാ ശാസ്ത്രീയമായരീതിയിൽ ബൈബിൾ വിശകലനം ചെയ്താൽ സത്യത്തിൽ നിന്നും അകന്നുപോകും , ദൈവത്തിൽ നിന്നും അകന്നുപോകും.



" ഈ എളിയ സഹോദരനു ചെയ്തപ്പോഴോക്കെ എനിക്കു തന്നെ ചെയ്തു " എന്നു പറഞ്ഞതു നിനക്കു നിൻറെ ദൈവത്തിനു ഒന്നും തന്നെ നേരിട്ടു ചെയ്യാൻ പറ്റാത്തതുകൊണ്ടാണു. നീ ദൈവത്തിനു ദാഹജലം കൊടുക്കും. ഭക്ഷണം കൊടുക്കും.ഉടുക്കാൻ കൊടുക്കും പാർക്കാൻ സ്ഥലം കൊടുക്കും. ഇതൊക്കെ നിൻറെ സഹോദരനിൽ കൂടെ മാത്രമേ സാധിക്കു. കാരണംദൈവം അപരിമേയനാണു. നീ പരിമിതിയുള്ളവനുമാണു.

അഹറോൻറെ ഭാര്യയുടെ കുഷ്ടം മാറിയതും മോശ പ്രർത്ഥിച്ചപ്പോഴാണു. മാാരകരോഗങ്ങളും സ്ർപ്പദംശനവും അതുപോലെ എന്തെല്ലാം മോശയുടെ മാധ്യസ്ഥം കൊണ്ടു ദൂരീകരിക്കുന്നു.പ്രവാചക്ന്മാരുടെയും നീതിമാന്മാരുടെയും പ്രാർത്ഥനക്കു വിലയുണ്ടു.രോഗങ്ങൾ സുഖപ്പെടുത്താനും ,പിശാചുക്കളെ ഒഴിവാക്കാനും, പാപങ്ങൾ മോചിക്കാനും ഒക്കെ അപ്പസ്ഥോലൻമ്മർക്കു അധികാരം കൊടുത്തില്ലെ ? എന്തിനു മരിച്ചവരെ വരെ ഉയർപ്പിച്ചില്ലെ ?



ഇതൊക്കെയായിട്ടും ആരും വേണ്ടാ ഞാനും എൻറെ ദൈവവുമെന്നു പറയുന്ന നിങ്ങൾ മനുഷ്യരെ ദൈവത്തിൽ നിന്നും അകറ്റി ചെകുത്താൻറെ പിടിയിലാക്കുന്നവരാണു ഇനിയുമെങ്കിലും മനുഷ്യരെ തെറ്റിക്കുന്നപണിനിർഥികൂടെ സഹോദരാ ?  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...