Tuesday 17 June 2014

ദൈവത്തോടു ഒട്ടിനിൽക്കുമ്പോൾ

" അവൻ സ്നേഹത്തിൽ എന്നോടു ഒട്ടിനിൽക്കുന്നതിനാൽ ഞൻ അവനെ രക്ഷിക്കും അവൻ എൻറെ നാമം അറിയുന്നതുകൊണ്ടു ഞൻ അവനെ സംരക്ഷിക്കും " ( സങ്കീർത്തനം 91:14 )
ഒരു കാന്തത്തോടു ഒട്ടിനിൽക്കുന്ന ഒരു ഇരുമ്പു കഷണം കാന്തമയി രൂപന്തരപ്പെടും. എന്നാൽ കാന്തത്തിൽ നിന്നും അകന്നുകഴിയുമ്പോൾ അതിൻറെ ശക്തി നഷ്ടപ്പെടും.

വലിയഭാരമുള്ള ഇരുമ്പുസാധനങ്ങൾ ക്രയിൻ ഉപയോഗിച്ചു ഉയത്തുവാൻ ഇലക്ട്രിസിറ്റി കടത്തിവിട്ടു കാന്തമായി മാറ്റിയ പ്രതലം ഉപയോഗിച്ചു ഭാരം ഉയർത്തി അതുലോടു ചെയ്യേണ്ടസ്ഥലത്തു ചെല്ലുമ്പോൾ ഇലക്ട്രിസിറ്റി ഓഫാക്കുമ്പോൾ കാന്തശക്തി നഷ്ടപ്പെടുന്നതിനാൽ ആ ഭാരം ക്രയിനിൽ നിന്നും വേർപെടുന്നതുപോലെ ഒരാൾ ദൈവികവലയത്തിലായിരിക്കുമ്പോൾ അധവാ ദൈവത്തോടു ഒട്ടിനിൽക്കുമ്പോൾ അവൻ ദൈവത്തിൻറെ സംരക്ഷ്ണയിലാണു.

എന്നാൽ അകന്നുകഴിയുമ്പോൾ അവൻ ദൈവത്തിനു പുറം തിരിയുന്നതുകൊണ്ടു അവൻ സ്രിഷ്ട വസ്തുക്കളിലേക്കു തിരിയുകയും ചെകുത്താൻറെ വലയത്തിൽ അകപ്പെടുവാനുള്ള അവസരം ഉണ്ടാകുകയും അവൻറെ അടിമത്ത്വത്തിൽ ആയിതീരുകയും ചെയ്യാം ! അതിനാൽ നാം വളരെയധികം ജാഗ്രത പാലിക്കേണ്ടിയിരികുന്നു.അല്ലെങ്കിൽ നാം അന്ധകാരത്തിൽ അകപ്പെടും



യേശു ലോകത്തിൻറെ പ്രകാശം

" യേശുവീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻറെ പ്രകാശമാണു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻറെ പ്രകാശം ഉണ്ടായിരിക്കും." (യോഹ.8:12 )ഒരുവൻ പ്രകാശത്തിലായിരിക്കുംപോൾ അവൻ ദൈവസ്നേഹത്തിലാണു. ദൈവസ്നേഹത്തിലായിരിക്കുന്നവൻ ദൈവവുമായി അടുത്ത ബന്ധത്തിലാണു. അധവാ അവൻ ദൈവത്തോടു ഒട്ടിനിൽക്കുന്ന അവസ്ഥയിലാണു. അധവാ ദൈവിക സംരക്ഷണത്തിലാണു.



സഹനം ഒരു ക്രിസ്തു ശിഷ്യൻറെ കൂടപ്പിറപ്പാണു. സഹനമില്ലാതെ മഹത്ത്വീകരണമില്ല.

" ചെന്നയ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെയെന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. അതിനാൽ നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിൻ." (മത്താ.10:16 ) യേശു സഹനത്തിൽകൂടിയാണു മഹത്വത്തിലേക്ക്കു പ്രവേശിച്ചതു.യേശുവിനെ അനുഗമിക്കുന്ന ക്രിസ്തു ശിഷ്യനും അതേ പാതയിൽ കൂടിതന്നെയാണു സഞ്ചരിക്കേണ്ടതു. വിവേകവും നിഷ്കളങ്കവും നമ്മുടെ മുഖമുദ്രയായിരിക്കണം.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...