Friday 20 June 2014

ഇരട്ടകളായ വിശുദ്ധര്‍

സുറിയാനി സഭയില്‍  ഉണ്ടായിരുന്ന ഇരട്ട വിശുദ്ധരാണു കന്തീശങ്ങ്ള്‍. മാര്‍ സാഫോറൂം മാര്‍ ഫ്റോത്തും ( Mar Sabor and Mar Aphroth ) ഇവര് പേര്‍ഷ്യയില്‍ നിന്നും വന്ന മെത്രന്മാരാണു. ഇരട്ടകളായസഹോദരന്മാര്‍. ഇവര്‍ കൊല്ലത്താണു വന്നിറങ്ങിയതു. എ.ഡി. 825 ഒഗ്സ്റ്റു 15 നായിരുന്നുകൊല്ലത്തു വന്നതു. ഇവര് പരിശുദ്ധരായ മെത്രാന്മാരായിരുന്നു. ഇവര്‍ കന്തീശ്ങ്ങള്‍ എന്നു സുറിയാനി സഭയില്‍ അറിയപെട്ടു. 

ലത്തീന്‍ ഇരട്ടകള്‍

ലത്തീന്‍ സഭയിലുള്ള രണ്ടു ഇരട്ട വിശുദ്ധരെ പോര്ട്ടുഗീസുകാര്‍  കൊണ്ടുവന്നു, അവരാണു വി.ഗര്‍വാസീസും വി. പ്രോത്താസീസും 



എന്നാല്‍ നിങ്ങള്‍ ഒരുപക്ഷേ അറിയാത്ത ഇരട്ടകളായ വിശുദ്ധരായിരിക്കാം വിശുദ്ധ ബനഡിക്ടും വിശുദ്ധ സ്കൊളാസ്റ്റിക്കയും. ഇവരുടെ ജന്മദേശം രോമില്‍ നിന്നും 80 മൈല്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന നൂര്‍സിയാ എന്ന ചെറുപട്ടണമാണു. മഹാനായ ഗ്രിഗരി മാര്‍പാപ്പാ വി ബനഡിക്ടിനെ കുറിച്ചു പറഞ്ഞതു “ വരപ്രസാദത്തിലും നാമത്തിലും അനുഗ്രഹീതന്‍  “  ഇദ്ദേഹം ആശ്രമം സ്ഥപിച്ചുകഴിഞ്ഞപ്പോള്‍ പെങ്ങളും ബനഡിക്ടിന്റെ നിയമാവലി പാലിച്ചുകൊണ്ടു തന്നെ ഒരു മഠം സ്ഥാപിക്കുകയായിരുന്നു. 

 
അങ്ങനെയാണു ബെനഡിക്ടന്‍ സിസ്റ്റേഴ്സിന്‍റെ മഠങ്ങള്ക്കു ആരംഭം കുറിച്ചതു. രണ്ടുപേരും വിശഉദ്ധരായിതീര്‍ന്നു.

" ORA ET LABORA "

 
എന്നെ ഒത്തിരി സ്വാധീനിച്ച വി.ബനഡിക്ടിന്റെ ആപ്തവാക്യമാണു 
“ Ora et Labora “ or  Pray and Work. “ പ്രാര്ത്ഥനയും അധ്വാനവും “

കുരിശുമലയിലുള്ള ആശ്രമം

1957 ല്‍ ആണെന്നാണു എന്റെ ഒര്മ്മ 2 സായിപ്പ് അച്ചന്മാര്‍ തിരുവല്ലയില് വന്നു സുറിയാനിയും മലഗ്കരക്രമവുമൊക്കെ പഠിച്ചു കുരിശുമലയില്‍ ഒരു ബനഡിക്ടിയന്‍ ആശ്രമം സ്ഥാപിതമായി. ഇംഗ്ളിഷുകാരനായ ഫാദര്‍ ബീഡും ഫ്രന്‍ച്ചുകാരനാ ഫാദര്‍ ഫ്രാന്സീസുമായിരുന്നു ആ പുണ്യാത്മാക്കള്‍. ഫ്രാന്സിസ് ആചാര്യ മരിച്ചു അവിടെ തന്നെ കബറടങ്ങി. ഫാദര്‍ ബീഡു വടക്കേ ഇന്ഡ്യയില്‍ ആശ്രമം സ്ഥാപിച്ചു മാറിയതില്‍ പ്ന്നീടു കണ്ടിട്ടില്ല. 


            

 Francis Acharya (17.01.1912 - 31.01.2002)             Fr. Bede Grifiths - Dayananda (17.12.1906 - 13.05.1993)
 
ഞാന്‍ അവധിക്കു വരുമ്പോഴെല്ലാം ഒരാഴ്ചയെങ്കിലും കുരിശുമലയില്‍ താമസിച്ചു ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അവരുടെ അധ്വാനവും പ്രാര്‍ത്ഥനയും എന്നെ വളരെ സ്വധീനിച്ചിട്ടുണ്ടു.

“ ORA ET LABORA “ Pray and work . വി.ബനഡിക്ടു തന്‍റെ ജീവിതത്തില്‍ അനുയായികള്ക്കു കാണിച്ചുകൊടുത്തതും പാലിച്ചതുമായ ആപ്തവാക്യമാണു. പ്രാര്ത്ഥനയോടുകൂടിയുള്ള അധ്വാനം. എത്ര മനോഹരമായ ഒരു ചിന്തയാണു.

പൈശാചികകെണികള്‍
 
വിശുദ്ധനെ വീഴിക്കുവാന്‍ ദുഷ്ടാരൂപികള്‍ പലതരത്തിലുള്ള ലൈഗീകാസക്തിയിലേക്കു വിശുദ്ധനെ കീഴടക്കുവാന്‍ പരിശ്രമിച്ചു. അപ്പോള്‍  തന്നെ ഇതു പിശാചിന്‍റെ തന്ത്രമാണെന്നു മനസിലാക്കി തന്‍റെ കുരിശുകൊണ്ടു അതിനെ ഒ
ടിക്കുകയും ശരീരത്തെ പീഡിപ്പിക്കുകയും ചെയ്തു . പിന്നിടൊരിക്കലും അങ്ങ്നെ ഒരു പരീകഷയുമായി പൈശാചികശക്തികള്‍ വന്നിട്ടില്ല. 

നമ്മുടെ വൈദികര്‍ക്കും അല്‍മായര്‍ക്കും ഇതോരു നല്ല പാഠമാണു. അരെങ്കിലും ഇങ്ങ്നെയുള്ളപരീക്ഷണത്തിനു അടിമപ്പെട്ടാല്‍ അതു പിശാചിന്‍റെ തന്ത്രമാണെന്നു മനസിലാക്കി പോരാടുകയും വിശുദ്ധന്‍റെ സഹായം യാചിക്കുകയും ചെയ്താല്‍ നിശ്ചയമായും ഇങ്ങ്നെയുള്ള പരീക്ഷകളില്‍ നിന്നും വിടുതല്‍ ലഭിക്കും. 

 
നമുക്കു വിശുദ്ധന്‍റെ സഹായം ലഭിക്കും. അവര്‍ യേശുവിനോടു ചോദിക്കുന്ന എതു അകാര്യവും യേശു സാധിച്ചുകൊടുക്കും. 

കാനായിലെ കല്യാണത്തിനു പരിശുദ്ധ അമ്മയല്ലാതെ ആരു യാചിച്ചിരുന്നെങ്കിലും അങ്ങ്നെ ഒരു അല്‍ഭുതം അവിടെ നടക്കില്ലായിരുന്നു. കാരണം തന്‍റെ സമയം അതുവരെയും ആയിരുന്നില്ല. എന്നിട്ടും പരിശുദ്ധ അമ്മയുടെ അപേക്ഷ മകന്‍ സാധിച്ചുകൊടുക്കുന്നു. ഇതുപോലെ ദൈവത്തിന്‍റെ പ്രിയപ്പെട്ടവരുടെ അപേക്ഷ ദൈവം സാധിച്ചുകൊടുക്കും.

 
ജോബു നിംഗള്ക്കുവേണ്ടി പ്രാര്ത്തിച്ചാല്‍ നിംഗളുടെ അതിക്രമങ്ങള്‍ പൊറുക്കാമെന്നാണു ദൈവം പറഞ്ഞതു 
ഇതുപോലെ ലൈഗീകാസക്തിയാല്‍ ബുദ്ധിമുട്ടുന്നവര്‍ ആരുതന്നെയായാലും  (അല്‍മായരോ വൈദീകരോ) വിശുദ്ധ ബെനഡിക്ടിന്‍റെ സഹായം ആവശ്യപ്പെട്ടാല്‍ സഹായം ലഭിക്കും.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...