Thursday 26 June 2014

ദൈവം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്‌ക്കാന്‍ മാതാപിതാക്കള്‍ക്ക്‌ എന്തധികാരം?

 ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ വിവാഹം ഒരു ദൈവിക പദ്ധതിയാണു
ഇണകളെ തമ്മില്‍ യോജിപ്പിക്കുന്നതു ദൈവമാണു.
ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതു.

വിവാഹം

"മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ചു സ്വതന്ത്രമായ മനസോടും പൂര്‍ണമായ അറിവോടുംകൂടിവേണം വിവാഹഉടമ്പടിയില്‍പ്രവേശിക്കുവാന്‍ .

മിശിഹായുടെ നിയമം

മിശിഹായുടെ നിയമം സ്നേഹമാണൂ. അതു അനന്തമാണു. അതിനു അവസാനമില്ല. അതിനു സ്വാര്‍ത്ഥതയില്ല. ഇണക്കുവേണ്ടി സ്വജീവനെ ബലികൊടുക്കുവാന്‍ കഴിയുന്ന സ്നേഹമാണു ആ സ്നേഹത്തില്‍ അധിഷ്ടിതമാണു വിവാഹം . ചുരുക്കത്തില്‍ സ്നേഹകൂട്ടായ്മയാണു വിവാഹം .

സഭയുടെ നടപടി

സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടവരാണു ദമ്പതികള്‍ . ദൈവം അവര്‍ക്കുദാനമായിനല്കുന്നകുഞ്ഞുങ്ങളെ ദൈവിക വിശ്വാസത്തിലും സഭയുടെ കൂട്ടായ്മയിലും വളര്‍ത്തുവാനുള്ള ചുമതല മാതാപിതാക്കന്മാര്‍ക്കുണ്ടു സഭയോടുചേര്‍ന്നു സഭയില്ക്കൂടിലഭിച്ച വിശ്വാസത്തിലും സഭയുടെ കല്പനകള്‍ പാലിച്ചും ദൈവമക്കളായി വളര്‍ത്തുവാനുള്ള ചുമതല മാതാപിതാക്ക്ന്മാര്‍ക്കു ഉള്ളതാണു. 

ദൈവം തരുന്നകുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുവാനുള്ളാധികാരം മാതാപിതാക്കള്ക്കുള്ളതല്ല.  ദൈവശ്ചായയില്‍  സ്രിഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം ജീവിക്കാനുള്ള അവകാശമുണ്ടു. ജീവന്‍ ദൈവത്തിന്‍റെയാണു. 

ജീവനെ ഹനിക്കുവാന്‍ ഒരു മനുഷ്യനും അവകാശമില്ല. ചുരുക്കത്തില്‍ സഭ പഠിപ്പിക്കുന്നതെല്ലാം അനുസരിക്കാന്‍ വിവാഹിതരാകുന്ന ദമ്പതികള്ക്കും   മറ്റു ദൈവജനത്തിനുള്ളതുപോലുള്ള ചുമതലയുണ്ടു.

സ്വതന്ത്രമായ മനസ്

അതു വിവാഹത്തിന്‍റെ സാധുതക്കു ആവശ്യമാണു മറ്റാരുടെയെങ്കിലും പ്രേരണയാലോ ഭയപ്പെടുത്തിയോ വിവാഹത്തില്‍ എര്‍പ്പെട്ടാല്‍ അതു അസാധുവാണു. അതിനാലാണു വൈദികന്‍ അതു വ്യക്തമായിചോദിക്കുന്നതു പൂര്‍ണമായ അറിവോടും സ്വതന്ത്രമായ സമ്മതത്തോടുംവേണം വിവാഹബന്ധത്തില്‍ എര്‍പ്പെടാന്‍ .പരസ്പരമുള്ള അപൂര്ണമായ അറിവു വിവാഹത്തിന്‍റെ സാധുതക്കു ഭംഗം വരുത്തും .ഉദാ. പത്താം ക്ളാസ് പാസാകാത്തവര്‍ അധവാ പാസായവര്‍  ഉന്നതവിദ്യാഭ്യാസമുണ്ടെന്നു കളവായി പറഞ്ഞു വിവാഹബന്ധത്തില്‍ എര്‍പ്പെട്ടാല്‍ അതു അസാധുവാകും അതിനാല്‍ പൂര്‍ണമായ അറിവും സമ്മതവും ആവശ്യമാണു

വിവാഹ വാഗ്ദാനം

ബൈബിള്‍ തൊട്ടു ബൈബിള്‍ സാക്ഷിയായി എടുക്കുന്നവ്രതവാഗ്ദാനം വളരെ വിലപ്പെട്ടതാണു. ദൈവസന്നിധിയില്‍ എടുക്കുന്ന ഉറച്ചതീരുമാനമാണു. അതിനു ഭംഗം വരുന്നതു ദൈവതിരുമുന്‍പില്‍ ചെയ്യുന്ന ഒരു വലിയതെറ്റാണു. 


ഹ്രുദയവിചാരങ്ങളെ അറിയുന്നവന്‍റെ മുന്‍പിലാണു നില്ക്കുന്നതു ദൈവവചനത്തെല്‍  തോട്ടാണു സത്യം ചെയ്യുന്നതു     “ ഇന്നുമുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും ……ഒന്നിച്ചുജീവിച്ചുകൊള്ളാമെന്നു ഞങ്ങ്ള്‍ വാഗ്ദാനം ചെയ്യുന്നു. “
ഇതു ഒരാളുടെ മരണം വരെ ദീര്‍ഘികുന്ന ഒരു ഉടമ്പടിയാണു. അതിനു ഭംഗം വന്നുകൂടാ. അതിനു ദൈവക്രുപക്കായി രണ്ടുപേരും പ്രാര്‍ത്ഥിക്കണം.

ദൈവത്തിന്‍റെ തിരഞ്ഞെടുപ്പു

ഒരിക്കലും ദൈവതിരഞ്ഞെടുപ്പിനു കുറവു സംഭവിക്കില്ല. നിത്യരക്ഷയെ ആസ്പദമാക്കിയാണു ദൈവത്തിന്‍റെ തിരഞ്ഞെടുപ്പു.   ഒരു സ്ത്രീക്കു അവള്‍ക്കു ചേര്‍ന്ന പുരുഷനെയാണുദൈവം തിരഞ്ഞെടുക്കുക.  അതില്‍ മെച്ചമായ ഒരു ഇണയെ ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല. അതുപോലെ ഒരു പുരുഷനു ചേര്‍ന്ന സ്ത്രീയെയാണു അവനായി ദൈവം തിരഞ്ഞെടുക്കുക. അതിലും മെച്ചമായ ഒരു സ്ത്രീയെ അവന് കണ്ടെത്താന്‍ സാധിക്കില്ല.   
അവനെ സ്നേഹിക്കുവാന്‍ അവനുസ്നേഹിക്കുവാന്‍ , അവനെ കരുതുവാനും ശുസ്രൂഷിക്കുവാനും അതു തിരിച്ചും പരസ്പരം കുറവുകളെനികത്തുവാനും നല്ലകുടുംബജീവിതം നയിക്കുവാനും നിത്യരക്ഷപ്രാപിക്കുവാനും ഈ ഒരു തിരഞ്ഞെടുപ്പിനുമാത്രമേ കഴിയൂ.     അതുമനസിലാക്കിയാല്‍  ഒരുകാലത്തും ദൈവീകതിരഞ്ഞെടുപ്പിനെ ധിക്കരിച്ചു കുടുംബം തകര്‍ത്തു ,  വേദപുസ്ത്കം സാക്ഷിയായി ചെയ്ത പ്രതീജ്ഞ ലംഘിച്ചു ,  താന്തോന്നിയായിജീവിക്കാന്‍ ധൈര്യപ്പെടുകയില്ല.

കുടുബത്തിന്‍റെ മാത്രുക സഭയും യേശുവുമാണു

യേശു തന്‍റെ മണവാട്ടിയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി    തന്നെതന്നെ അവള്‍ക്കു ഭക്ഷണമായികൊടുക്കുകയും തന്‍റെ ജീവനെ ത്യജിച്ചുകൊണ്ടു അവളെരക്ഷിക്കുകയും ചെയ്തു, ഇതായിരിക്കണം ഒരു ക്രിസ്തീയ മണവാളനും ചെയ്യേണ്ടതു. ഒരുകാലത്തും തന്‍റെ സുഖം മാത്രം അന്വേഷിച്ചു തന്‍കാര്യം മാത്രം നോക്കിപോകില്ല.

ഇതാണു ബോധവല്ക്കരണത്തില്കൂടി ക്രിസ്തീയദമ്പതികള്‍  മനസിലാക്കേണ്ടതു. അതിനായി ശക്തമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു..

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...