Thursday 27 April 2017

The CATHOLIC CHURCH

PATER NOSTER, qui es Caelis, sanctificentur nomen Tuum.


ആബൂന്ദ് ബശ്മായോ നെശ്കാദാശ് ശ്മോക്

Our Father in heaven, hallowed be your name.

സ്വര്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പരിശുദ്ധമാകപ്പെടേണമേ !

എന്തിനാണു ഞാന്ഇതു എഴുതിയതു ?

എന്താണു കത്തോലിക്കാ സഭ ?

കര്ത്താവു സ്ഥാപിച്ച കത്തോലിക്കാസഭയില്ഇന്നു 23 കിഴക്കന്സഭകളും, ഒരു പടിഞ്ഞാറന്‍ ( ലത്തീന്‍ )സഭയുമാണു ഉള്ളതു.

ഇതെല്ലാം കൂടി ഉള്ചേരുന്നതാണു കത്തോലിക്കാ സഭ .
കത്തോലിക്കാ സഭയെന്നുപറഞ്ഞാല്ലത്തീന്സഭയെന്നു പറഞ്ഞാല്തെറ്റാണു .

കത്തോലിക്കാസഭയെന്നു പറഞ്ഞാല്സീറോ മലബാര്സഭയാണെന്നു പറഞ്ഞാല്തെറ്റാണു.

കത്തോലിക്കാസഭയെന്നു പറഞ്ഞാല്സീറോ മലങ്കര സഭയെന്നു പറഞ്ഞാല്തെറ്റാണു .

അതേ സമയം ലത്തീന്സഭ കത്തൊലിക്കാസഭയാണു .
സീറോ മലബാര്സഭ കത്തോലിക്കാ സഭയാണു .
സീറോ മലങ്കര സഭ കത്തോലിക്കാ സഭയാണു .

ചുരുക്കത്തില്‍ 24 വ്യക്തിഗത സഭകള്ചേരുന്നതാണു കത്തൊലിക്കാ സഭ.അധവാ കത്തോലിക്കാസഭയില്‍ 24 വ്യക്തിഗത സഭകള്ഉണ്ടു

വിവരണം എന്തിനെന്നു ചോദിച്ചേക്കാം ?

ഇന്നു ഒരു സഹോദരന്ഒരു പോസ്റ്റു ഇട്ടിരിക്കുന്നതുകണ്ടു .മലബാര്സഭയിലെ ചിലവൈദികര്പറങ്കി സഭയിലേക്കു പോകുന്നെന്നും പറഞ്ഞു .വിശദീകരിക്കുന്നില്ല.

സഹോദരന്മാരേ ഒന്നു മനസിലാക്കുക.

ലത്തീന്സഭയെ ഇന്ഡ്യയില്പിടിച്ചു നിര്ത്തി യിരിക്കുന്നതു മലബാര്സഭയിലെ അച്ചന്മാരാണു

എന്നു പറഞ്ഞാല്ആയിരക്കണക്കിനു ,പതിനായിരക്കണക്കിനു മലബാര്സഭയിലെ ആളുകളാണു ലത്തീന്സഭയിലെ അച്ചന്മാരായി പ്രവര്ത്തിക്കുന്നതു .ഓരോ കോണ്ഗ്രിഗേഷന്എടുത്താലും മലബാര്സഭയിലെ അച്ചന്മാരായിരിക്കുംകൂടുതല്‍ !

അതുകാരണമാണു ഇന്ഡ്യയില്മലബാര്സഭക്കു പൂര്ണ സ്വാതന്ത്ര്യം ഇല്ലാത്തതു. മലബാര്സഭയിലെ ഇടവകക്കാരും അച്ചന്മാരും തിരികെ മലബാര്സഭയിലേക്കു വന്നാല്പിന്നെ ലത്തീന്കാര്ശുഷകമാകും.

സ്വതന്ത്രമായി സുവിശേഷപ്രഘോഷണത്തിനു സാധിക്കാത്തതു ഇന്ഡ്യയില്മാത്രമേയുള്ളു. അതിന്റെ കാരണവും എല്ലാവര്ക്കും അറിയാം.ഇന്ഡ്യ വിദേശികളുടെ കോളനി ആയിപ്പോയതിന്റെ ഒരു കെടുതിയാണു.

സഹനം യേശു നമ്മേ പഠിപ്പിച്ചതാണു .അവര്മൂലം നമ്മള്ഒത്തിരി സഹിക്കേണ്ടി വന്നു.നമ്മുടെ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു അതൊക്കെ അംഗീകരിക്കുന്നു.

നമുക്കു പകയും പ്രതികാരവും വേണ്ടാ .നമുക്കു ഒറ്റ സഭയിലുള്ല വ്യക്തിഗത സഭയായി മുന്പോട്ടു പോകാന്സാധിക്കണം .

മലങ്കര കത്തോലിക്കാസഭക്കു ഇന്ഡ്യയില്സുവിശേഷപ്രഘോഷണത്തിനു പൂര്ണ സ്വാതന്ത്ര്യം ഉണ്ടു . പക്ഷേ മലബാര്സഭക്കു അതില്ല.ഞാന്അതു അംഗീകരിക്കുന്നില്ലെങ്കില്പോലും നമുക്കു വഴക്കു വേണ്ടാ .അച്ചന്മാര്ക്കു അങ്ങനെ പോകാനുള്ള സ്വാതന്ത്ര്യം ഇല്ലെല്ലോ ? മെത്രാന്റെ അനുവാദം ആവശ്യമാണു.

ഇത്രയും വളരെ യാദ്രിശ്ചികമായി എഴുതിയതാണു .


No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...