Monday 3 April 2017

ദൈവത്തിനു കോപിക്കാന്‍ പറ്റുമോ ?

ദൈവം കരുണാമയനാണു.

പാപം ചെയ്തു മരിച്ച മനുഷ്യനെ രക്ഷിക്കാന്‍ മരണം സ്വയം തോളില്‍ വഹിച്ച ദൈവത്തിനു കോപിക്കാന്‍ പറ്റുമോ? വ്യ്ഭിചാരം ചെയ്ത സ്ത്രീയേയും പുരുഷനേയും കല്ലെറിഞ്ഞു കൊല്ലാന്‍ ദൈവത്തിനു പറയാന്‍ സാധിക്കുമോ ?

കരുണാമയനായ പിതാവാം ദൈവത്തിനു ആരെയെങ്കിലും വിധിക്കാന്‍ പറ്റുമോ ? പിതാവു പറഞ്ഞു ഞാന്‍ ആരേയും വിധിക്കില്ല. വിധിമുഴുവന്‍ പുത്രനേ യേള്‍പ്പിച്ചിരിക്കുന്നു. പുത്രന്‍ പറഞ്ഞു ഞാന്‍ ആരേയും വിധിക്കില്ല .വിധിക്കാനല്ല ഞാന്‍ വന്നതു രക്ഷിക്കാനാണു.

ഞാന്‍ എന്തിനാണു ഇതു പറഞ്ഞതു ?

പഴയനിയമത്തിലെ കാര്യങ്ങളെക്കുറിച്ചു യേശു എന്താണു പറഞ്ഞതു ?
" ഒരു മനുഷ്യനു ഭാര്യയെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. ദൈവം യോജിപ്പിച്ചതിനെ മനുഷ്യര്‍ വേര്‍പെടുത്തരുതെന്നു.  ആദിയില്‍ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സ്രിഷ്ടിച്ചു .ദൈവമാണു അവരെ യോജിപ്പിച്ചതെന്നു "

എന്നാല്‍ മോശ പറഞ്ഞു അവള്‍ക്കു ഉപേക്ഷചീട്ടുകൊടുത്തിട്ടു പറഞ്ഞുവിട്ടോളാന്‍ .അതിനു യേശുവിന്‍റെ മറുപടി നിങ്ങളൂടെ ഹ്രുദയ കാഠിന്ന്യം കൊണ്ടാണു മോശ അങ്ങനെ പറഞ്ഞതു. അതിനാല്‍ അങ്ങനെ ചെയ്യരുതെന്നു ,

അതിനാല്‍ പഴയനിയമം എഴുതിയിരിക്കുന്നതുപോലെയല്ല മനസിലാക്കേണ്ടതു പിന്നെയോ പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ മാത്രം പഴയതു വിശകലനം ചെയ്യണം .

യേശു വന്നതു പഴയതിനെ ഇല്ലാതാക്കാനല്ല. അതു പൂര്ത്തിയാക്കാനാണു. പഴയതു വെറും നിഴല്‍ മാത്രം അതായതു പുതിയതിന്രെ നിഴലാണു. അതു പ്രകാശം കാണുന്നതു പുതിയതിലാണു.

യേശു പറഞ്ഞു വ്യഭിചാരം ചെയ്യരുതു എന്നു നിങ്ങള്‍ കേട്ടീട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ പറയുന്നു ദുഷ്ട ലാക്കോടെ ഒരു സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. ഇവിടെയാണു നിയമത്തിന്‍റെ പൂര്ത്തീകരണം കാണുക.

പഴയതില്‍ പാപികളേയും, വ്യഭിചാരികളേയും, ദൈവദൂഷണം പറയുന്നവരേയും, താഴ്ന്നജാതിക്കാരേയും, കുഷ്ടരോഗികളേയും ,അകറ്റി നിര്ത്തിയിരുന്നു. അവര്‍ക്കു സമൂഹത്തില്‍ സ്ഥാനമില്ലായിരുന്നു.  അവരെ  പാര്‍ശ്വവല്ക്കരിച്ചിരുന്നു.

എന്നാല്‍ യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചില്ല. വ്യഭിചാരികളെ കല്ലെറിഞ്ഞില്ല. താഴ്ന്നജാതിക്കരുടെ കൂടെ  ഭക്ഷിക്കുന്നതിനും,അവരുടെ വീട്ടില്‍ താമസിക്കുന്നതിനും, കുഷ്ടരോഗികളെ കെട്ടിപ്പിടിക്കാനും യേശുവിനു കഴിഞ്ഞു .പഴയനിയമമല്ല യേശു ആചരിച്ചതു, ശാബദില്‍ രോഗശാന്തികൊടുക്കുന്നതു തെറ്റായി യേശു കണ്ടില്ല.

പഴയതും പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ ശ്രദ്ധിക്കുക .അതു പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ മാത്രം മനസിലാക്കുക.

രക്തസ്രാവക്കാരി സ്ത്രീ യേശുവിനെ സ്പര്‍ശിക്കുന്നതില്‍ നിന്നും യേശു അവളെ തടഞ്ഞില്ല .മാത്രമല്ല അവളേ സൌഖ്യപ്പെടുത്തുകയും ചെയ്തു,
പഴയതിനെ കളയാനല്ല പറഞ്ഞതു മനസിലാക്കേണ്ടതുപോലെ മനസിലാക്കുന്നില്ലെങ്കില്‍ തെറ്റു സംഭവിക്കും !  നന്മസംഭവിക്കട്ടെ !
മംഗളം ഭവ:

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...