Monday 24 April 2017

നഗ്നത !

നഗ്നത വിശുദ്ധിയുടെ അടയാളമോ? അതോ അശുദ്ധിയുടെ അടയാളമോ ?

ദൈവത്തോടോപ്പമായിരിക്കുന്നവര്ക്കു വസ്ത്രത്തിന്റെ ആവശ്യം ഉണ്ടോ ?

ഏദന്തോട്ടത്തില്ആദ്യമനുഷ്യര്ദൈവത്തോടോപ്പമായിരുന്നപ്പോള്വസ്ത്രമില്ലായിരുന്നു.

യേശു ഉയര്ത്തെഴുനേറ്റപ്പോള്ഒരു വസ്ത്രവും കൊണ്ടുപോയില്ല. ( മഹത്ത്വീകരിക്കപെട്ട ശരീരമായതിനാല്വസ്ത്രത്തിന്റെ ആവശ്യം ഇല്ല )

ദൈവാലയത്തില്അതിവിശുദ്ധസ്ഥലത്തു ആയിരിക്കുമ്പോള്മനുഷ്യര്‍ ( വൈദികര്‍ ) എത്രയോ വസ്ത്രങ്ങള്ഒന്നിനു മുകളിലായി ധരിക്കുന്നു.

എന്നാല്ഹിന്ധുസഹോദരന്മാര്‍ ( പൂജാരികള്‍ ) അതിവിശുദ്ധസ്ഥലത്തു ആയിരിക്കുമ്പോള്നൂല്ബന്ധമില്ലാതെ അധവാ പൂര്ണനഗ്നരാകുന്നു. അതിനു കാരണം അവര്പൂര്ണതുറവിയുള്ളവര്ആയിരിക്കണമെന്നതായിരിക്കും. അധവാ തത്ത്വമസിയുടെ പൂര്ണതയില്അവര്എത്തിയതായിരിക്കുകില്ലേ കാരണം ? ( തത്ത്വമസിയെന്നാല്ഭഗവാനും ഭക്തനും ഒന്നാകുന്ന അവസ്ഥ )

അടയാളങ്ങളും പ്രതീകങ്ങളും !

ദൈവീകരഹസ്യങ്ങള്പൂര്ണമായി വെളിവാക്കുവാന്വാക്കുകള്ക്കു ( ഭാഷക്കു ) സാധിക്കില്ല .അതിനു അടയാളങ്ങളുടേയും പ്രതീകങ്ങളൂടേയും സഹായം ആവശ്യമാണു .ഉദാ.ദിവ്യബലിയ്ല്ഇതു ഉപയോഗിക്കുന്നു.

മലങ്കര കുര്ബാനയില്അടയാളങ്ങളുടേയും പ്രതീകങ്ങളുടേയും സമര്ദ്ധികാണാം .

മാലാഖാമാരുടെ സാന്നിധ്യവും അവര്ചിറകടിച്ചു സ്തുതിക്കുന്നതും കാണിക്കാന്മര്ബഹാസാ രണ്ടു സൈഡിലും പിടിച്ചു വിറപ്പിക്കുന്നു.

തിരു ശരീരരക്തങ്ങളുടെ മേല്പരിശുദ്ധാത്മാവിന്റെ ആവസിപ്പുകാണിക്കാന്വൈദീകന്തിരു വസ്തുക്കളുടെ മേല്രണ്ടു കൈകളും ഉയ്ര്ത്തി പ്രാവു പറക്കുന്നതുപോലെ കാണിക്കുന്നു. ഇങ്ങനെ ധാരാളം പ്രതീകങ്ങള്കാണാം .ത്രോണോസിലെ വിരിക്കൂട്ടം ,വെള്ലത്തുണി ,മദുബഹായിലെ മറ എല്ലാം എല്ലാം അടയാളങ്ങളും പ്രതീകങ്ങളുമാണു.

അമ്പലത്തില്

അമ്പലങ്ങളുടെ പുറം അടിമുതല്മുകള്വരെ ആയിരക്കണക്കിനു നഗ്നരൂപങ്ങളാണു .ആദ്യമൊക്കെ അതു വളരെ മ്ളേശ്ചമായി എനിക്കു തോന്നിയിട്ടുണ്ടൂ .എന്നാല്അവരെല്ലാം സ്വര്ഗത്തില്ഉള്ളവരായി ചിത്രീകരിക്കുമ്പോള്അതില്മ്ളേശ്ചത എനിക്കു തോന്നില്ല. എന്തിനു അവരെ കളിയാക്കുകയോ പരിഹസിക്കുകയോ വേണം ? അവരുടെ ഫിലോസഫിയും, തിയോളജിയും മനസിലാകാത്തതുകൊണ്ടു പരിഹസിക്കണമോ ?

ദൈവാലയത്തില്‍ .

കുരിശു യേശുവിന്റെ മരണത്തെ യും ഉദ്ധാനത്തെയും സൂചിപ്പിക്കുന്നു.
ക്രൂശിതരൂപം .യേശുവിന്റെ കുരിശുമരണത്തെ സൂചിപ്പിക്കുന്നു.

കുരിശു ( രൂപമില്ലാത്തതു ) യേശുവിന്റെ ഉദ്ധാനത്തെയും,രക്ഷകര സംഭവത്തെയും കാണിക്കുന്നു.

സ്ളീബാ വന്ദന.

സ്ളീബാ ആഘോഷത്തില്യേശുവിനെ ഉയര്ത്തി ആരാധിക്കുന്നു. സ്ളീബാ വന്ദനവില്യേശുവിനെ വന്ദിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
ഇവിടെ കുരിശു ഒരു അടയാളം മാത്രമാണു ,കുരിശിനെ ആരാധിക്കുന്നില്ല.

കുരിശുമരണത്തില്ക്കൂടി യേശു മനുഷ്യവര്ഗത്തെ മുഴുവന്രക്ഷിച്ചു. അതു കാണിക്കാനായി കുരിശു ഉയര്ത്തിയാല് കുരിശല്ല മനുഷ്യനെ രക്ഷിച്ചതു യേശുവാണു.

ഇതു തന്നെ പ്രതീകാത്മകമായി മരുഭൂമിയില്കാണാം .

മരുഭൂമിയില്പതിനായിരങ്ങള്സര്പ്പദംശനമേറ്റു മരിച്ചപ്പോള്ദൈവം മോശയോടു പറഞ്ഞു കമ്പില്ഒരു പിത്തള സര്പ്പത്തെ ഉയര്ത്തുവാനായി .അതേല്നോക്കുന്നവരെല്ലാം രക്ഷപ്രാപിക്കുമെന്നും.

പിത്തളസര്പ്പത്തിനു ഒരു ശക്തിയും ഇല്ലായിരുന്നു. അതു ഒരു വിഗ്രഹവും അല്ലായിരുന്നു. അതേല്നോക്കിയവര്രക്ഷ പ്രാപിച്ചതു ദൈവം അവരെ സൌഖ്യപ്പെടുത്തിയതുകൊണ്ടാണു.

അതുപോലെ തന്നെ ഇവിടേയും കുരിശിനെനോക്കുന്നവര് തടിയെയല്ല നോക്കുന്നതു യേശുവിനെയാണു. ഇവിടേയും സൌഖ്യം നല്കുന്നതു യേശു മാത്രമാണു. കുരിശല്ല. ഇവിടേയും കുരിശു ഒരു വിഗ്രഹമല്ല. കുരിശിനെ ചുംബിക്കുന്നതിലൂടെ യേശുവിനെയാണു ചുംബിക്കുന്നതു.  മനസിലാകാത്തവര്തെറ്റിധരിക്കും.

" ജനങ്ങള്ഉത്തമമായ പ്രബോധനത്തില്സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്വിക്കു ഇമ്പമുള്ളവയില്അവേശം കൊള്ളുകയാല്അവര്തങ്ങളുടെ അഭിരുചിക്കു ചേര്ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്സത്യ്ത്തിനുനേരേ ചെവിയടച്ചു കെടുകഥകളിലേക്കു ശ്രദ്ധതിരിക്കും. " ( 2തിമോ.4:3 - 4 )

മനസിലാകാത്തതിനെയെല്ലാം നിഷേധിക്കുന്നതു നന്നല്ല.


ഹിന്ദുക്കള്എല്ലാം വിഗ്രഹാ രാധകരാണെന്നു പറയുന്നതില്അര്ത്ഥമില്ല. അറിവുള്ളവര്വിഗ്രഹാരാധകര്അല്ല. എന്നാല്അറിവില്ലാത്ത ജനം വിഗ്രഹത്തെ ആരാധിക്കുന്നു. ഇതില്സന്യാസവേഷധാരികളും ഉണ്ടു. അവര്വിഗ്രഹത്തെയും മ്രുഗത്തേയും ആരാധിക്കും. അവരുടെ ആരാധനാമൂര്ത്തിയായ മ്രുഗത്തെ കൊന്നാല്അവര്മനുഷ്യരെ കൊന്നൊടുക്കും . അറിവില്ലാത്ത ജനം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...