Sunday 2 April 2017

നോമ്പു കാലം പ്രാര്ത്ഥനയുടേയും തപസിന്‍റെയും കാലം !

പ്രാര്ത്ഥനയുടെ പ്രാധാന്യം ! 
ഏഴു യാമങ്ങളിലായി പ്രാര്ത്ഥിച്ചിരുന്ന ഇസ്രായേല്‍ സമൂഹത്തിന്‍റെ പാരമ്പര്യമാണു മലങ്കര കത്തോലിക്കാസഭയും പിന്തുടരുന്നതു. ഇതിനു വി.ഗ്രന്ഥത്തിന്‍റെയും പിതാക്കന്മാരുടേയും പ്രബോധനത്തിന്‍റെ പിന്‍ബലമുണ്ടു. 7 യാമങ്ങള്‍ . റംസാ ( സന്ധ്യ).............................................. ആറുമണിക്കു സൂത്താറാ, ....................................... .......ഒന്‍പതു മണിക്കു ലിലിയാ ( രാത്രി ) .................................... പന്ത്രണ്ടു മണിക്കു സപ്രാ ( പ്രഭാതം ) ............................................. ആറുമണിക്കു മൂന്നാം മണി ........................... ..................ഒന്‍പതുമണിക്കു ആറാം മണീ ...................................... ....... പന്ത്രണ്ടു മണിക്കു ഒന്‍പതാം മണി ........................................ .......മൂന്നു മണിക്കു ഇങ്ങനെ 7 യാമങ്ങളാണു മുമ്മൂന്നു മണിക്കൂര്‍ ഇടവിട്ടാണു .എന്നാല്‍ രാത്രി പ്രാര്ത്ഥനകഴിഞ്ഞുള്ള തുടര്‍ച്ചയായ 6 മണുക്കൂര്‍ ഉറക്കത്തിനു വേണ്ടിയാണു. വി.ഗ്രന്ഥം " ഇടവിടാതെയും , മടുപ്പുകൂടാതെയും, വിശ്വാസപൂര്ണതയോടുകൂടേയും ,വൈരമൊഴിഞ്ഞും, ക്ഷമിച്ചുകൊണ്ടും, ദൈവത്തെ സ്തുതിച്ചുകൊണ്ടും, അനുതാപത്തോടെയും, മാദ്ധ്യസ്ഥപ്രാര്ത്ഥനയോടേയും, യാചനയോടേയും, പൂര്ണ സമര്‍പ്പണത്തോടേയും പ്രാര്ത്ഥിക്കണം . കിഴക്കിന്‍റെ പ്രാധാന്യം ! കിയക്കോട്ടു തിരിഞ്ഞു നിന്നു പ്രാര്ത്ഥിക്കണമെന്നു തെളിവുകളോടെ വി.ബസേലിയോസ് ,വി.ജോണ്‍ ഡിമിഷ്യന്‍ , പൌരസ്ത്യ കാതോലിക്കോസ് ബാര്‍ എബ്രായ, തെര്ത്തൂല്ല്യന്‍ ,അലക്സാണ്ട്രിയായിലെ മാര്‍ ക്ളീമീസ് ,പോളീക്കാര്‍പ്പസ്, ഒരിജന്‍ തുടങ്ങിയവര്‍ സാക്ഷിക്കുന്നു. കിഴക്കോട്ടുനോക്കി പ്രാര്ത്ഥിക്കുന്നതു ഏറ്റം ഉചിതമെന്നുപറഞ്ഞുകൊണ്ടു പ്രപന്‍ചസംവിധാനത്തില്‍ മറ്റു ദിക്കിനില്ലാത്ത സവിശേഷത " കിഴക്കിനു " പരിശുദ്ധ ബനഡിക്ടു പതിനാറാമന്‍ മാര്‍പാപ്പാ സമര്ത്ഥിക്കുന്നുണ്ടു. മിശിഹാ നീതിസൂര്യനെന്നും, ഉഷസെന്നും, വിളിക്കപ്പെടുന്നതിനാല്‍ കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്നു വി,ജോണ്‍ ഡിമിഷ്യന്‍ പറയുന്നു. സ്വര്‍ഗാധി സ്വര്‍ഗത്തില്‍ കിഴക്കോട്ടു യാത്രചെയ്യുന്നവനു സ്തുതിപാടുവിന്‍, ദാവീദ്. ( സങ്കീ.68:32 -33 ) മനുഷ്യന്‍റെ ആദികൂടാരം സ്ഥാപിച്ചതു കിഴക്കാണു.(ഉല്പ്.2:8) മനുഷ്യപുത്രന്രെ പുനരാഗമനവും കിഴക്കുനിന്നു (മത്താ.24:37) കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്ന ശ്ളൈഹീക പാരമ്പര്യം അലിഖിതമാണു. മലങ്കരകത്തോലിക്കാസഭയില്‍ രണ്ടുതരത്തിലുള്ള യാമപ്രാര്ത്ഥനയുണ്ടൂ .ആദ്യ്ത്തേതു ലളിതവും 15 ഓ 20 ഓ മിനിട്ടിനുള്ളില്‍ തീരുന്നതാണു . അതാണു കുടുംബപ്രാര്ത്ഥന .അതു സാധാരണക്കാര്‍ക്കായി കുടുംബത്തില്‍ ചൊല്ലാനുള്ളതാണു. രണ്ടാമത്തേതു ." ശ്ഹീമോ " എന്നു വിളിക്കപ്പെടുന്ന പ്രാര്ത്ഥനാക്രമം .ഇതു വൈദീകരും സന്യസ്തരും അതാതുയാമങ്ങളില്‍ പ്രാര്ത്ഥിക്കാനുള്ളതാണു. ചിലപ്പോള്‍ രണ്ടു യാമങ്ങളിലേതു ഒന്നിച്ചും നടത്തും. എന്നാല്‍ മതിയായ കാരനമുള്ളപ്പോള്‍ വൈദീകര്‍ക്കും ഈ ചെറിയ പ്രാര്ത്ഥനകള്‍ ചൊല്ലിയാല്‍ മതിയാകും. കുടുംബത്തില്‍ കുറഞ്ഞതു രണ്ടുനേരമെങ്കിലും എല്ലാവരും ഒന്നിച്ചു ചേര്ന്നു ഈ പ്രാര്ത്ഥന ചൊല്ലേണ്ടതാണു. (പ്രഭാതത്തിലും സന്ധ്യക്കും) ഭവനങ്ങളില്‍ ഒരു പ്രത്യേക മുറി പ്രാര്ത്ഥനക്കായി ഉണ്ടായിരിക്കുന്നതു നല്ലതാണു .ആമുറിയില്‍ ഒരു കുരിശും രണ്ടു മെഴുകുതിരിയും സ്ഥാപിക്കുന്നതു നല്ലതാണു. സന്ധ്യാപ്രാര്ത്ഥനക്കു മുന്‍പു പാട്ടും ബൈബിള്‍ വാചനയും നമ്മുടെ പാരമ്പര്യമാണു. ഓരോദിവസത്തിന്‍റെയും പ്രാധാന്യം (ആരാധനക്രമചൈതന്യത്തില്‍ ) ഞയറാഴ്ച്ച കര്ത്ത്രു ദിനാമാകയല്‍ ഏറ്റം വലിയ സ്ഥാനം . തിങ്കള്‍, ചൊവ്വാ- അനുതാപത്തിന്‍റെ ദിനങ്ങള്‍ ( എല്ലാദിവസത്തേയും സൂത്താറായില്‍ അനുതാപത്തിന്‍റെ പ്രാര്ത്ഥനകളാണു ഉള്ളതു. ബുധനാഴ്ച്ച- ദൈവമാതാവിന്‍റെ അനുസ്മരണം. വ്യാഴം- സഭയുടെ ഉപദേഷ്ടാക്കളായ മല്പാന്മാരുടേയും, വെള്ളിയാഴ്ച്ച- വി.ശ്ളീബായുടേയും സഹദേന്മാരുടേയും ശനിയാച്ച- എല്ലാവിശ്വാസികളൂടേയും പ്രത്യേകിച്ചു വൈദീകരുടേയും അനുസ്മരണം നടത്തുവാന്‍ പിതാക്ക്ന്മാര്‍ ഉപദേശിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...