Wednesday 26 April 2017

വി.തോമ്മാശ്ളീഹാ !

നസ്രാണിക്രിസ്ത്യാനികളുടെ പിതാവു !

യേശുവും പരിശുദ്ധ അമ്മയും കഴിഞ്ഞാല്ഒന്നാം സ്ഥാനം കൊടുക്കേണ്ടതു നമ്മുടെ പിതാവായ വി. തോമ്മാശ്ളീഹായിക്കാണു .

വിതോമ്മാശ്ളീഹായാണു നമ്മുടെ പിതാവു !

ഏറ്റവും വലിയ പ്രാര്ത്ഥനയാണു വി.ബലി (കുര്ബാന )

നൊവേനക്കു പോകുന്നതു തെറ്റല്ല .
പക്ഷേ ബലിയില്സംബംന്ധിക്കാതെ നൊവേനക്കു മാത്രം പോകുന്നതു ശരിയല്ല. .

നാം പ്രാര്ത്ഥിക്കേണ്ടതു കാര്യസാധ്യത്തിനല്ല
പിന്നെയോ ദൈവതിരു ഹിതം നിറവേറാനാണു.
അതുകൊണ്ടു യാചന പ്രാര്ത്ഥന വേണ്ടെന്നല്ല.

എന്റെ ഹിതമല്ല അങ്ങയുടെ തിരുഹിതം നിറവേറട്ടെയെന്നു പറയാന്നമുക്കു ആകണം !


തലമറന്നു എണ്ണതേക്കുന്നവര്‍ ?
ചെയ്യുന്നതില്എന്തെങ്കിലും തെറ്റുണ്ടെന്നു ഒരിക്കലും മനസിലാക്കാത്തവര്‍ !

തോമ്മാശ്ളീഹായിക്കു കൊടുക്കേണ്ട ബഹുമാനം കൊടുക്കാതെ കാര്യ സാധ്യത്തിനുവേണ്ടി ,വി. യൂദാശ്ളീഹായിക്കും, വി. അന്തോണീസ് പിതാവിനും, വി.ഗീവര്ഗീസ് സഹദായിക്കും ബഹുമാനവും ആദരവും കൊടുക്കുമ്പോള്അവര്എന്തെങ്കിലും തെറ്റു ചെയ്തെന്നു അവര്ക്കു തോന്നില്ല, തെറ്റാണെന്നു ഞാനും പറയുന്നില്ല. തോമ്മാശ്ളീഹായെ മറന്നിട്ടു അധവാ അന്നു ഒരു കുര്ബാനക്കുപോലും പോകാതെ മറ്റുളളവരുടെ നൊവേനക്കും മറ്റും പോകുന്നതു തല മറന്നു എണ്ണ തേക്കുന്നതിനു തുല്ല്യമാണു.

അച്ചന്മാരുടെ നമസ്കാരത്തില്ഇപ്രകാരം പറയുന്നു.

മുഖശോഭയോടെ പത്രോസിന്റെ കൂടെ തോമ്മാശ്ളീഹായും മഹത്വത്തിന്റെ ദിനത്തില്യേശുവിന്റെ മുന്പില്വന്നു തന്റെ സഭയെ കാണിച്ചിട്ടു നീ എന്നേ ഭരമേല്പിച്ച മക്കള്ഇതാ എന്നു പറയുമെന്നു .(മര്തോമ്മാ നസ്രാണികളെയാണു തോമ്മാശ്ളീഹാ കാണിക്കുന്നതു )

ഞാനോര്ക്കുകയായിരുന്നു മുഖകാന്തിയോടെ നില്കുന്ന തന്റെ സഭയേ കാണിക്കുമ്പോള്തലകുനിച്ചു മറ്റോരുകൂട്ടരേയും കാണിക്കില്ലേ ? ഇവരാണു സഭയില്നിന്നും തെറ്റിപോയ മൌലീകവാദികളെന്നും പറഞ്ഞു ഒരു കൂട്ടരേ കൂടികാണിക്കുമെന്നു ഞാന്ചിന്തിക്കുന്നു. അതു പ്രാര്ത്ഥനയില്ഇല്ല.

യൂറോപ്പില്സുവിശേഷം എത്തുന്നതിനുമുന്പു ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്തന്നെ ഭാരതത്തില്സുവിശേഷം അറിയിച്ചവനാണു തോമ്മാശ്ളീഹാ. മറ്റു അപ്പസ്തോലന്മാരേക്കാള്കൂടുതല്ദൂരം താണ്ടിയവനും ഉയിര്ത്ത യേശുവിനെ ആദ്യമായി ദൈവമായി പ്രഖ്യാപിച്ചവനും നമ്മുടെ പിതാവായ തോമ്മാശ്ളീഹായാണു . അദ്ദേഹത്തെ മറന്നാല്തലമറന്നു എണ്ണതേക്കുന്നതിനു തുല്ല്യം കുറ്റകരമാണു


No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...