" NO ONE WHO PUTS A HAND TO THE PLOW AND LOOKS BACK IS FIT
FOR THE KINGDOM OF GOD" ( Lk.9: 62 ) ദൈവത്തിന്റെ വിളിസ്വീകരിച്ചിട്ടു അതില്‍ നിലനില്ക്കാതെ അവിശ്വസ്ഥത കാണിക്കുന്നവന്
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കില്ല.
ദൈവത്തിന്റെ വിളിയുടെ പൂര്ത്തീകരണം . ദൈവം വിളിച്ചു എന്നതുകൊണ്ടു പൂര്ണമാകില്ല. ആ വിളിക്കു കൊടുക്കുന്ന പ്രത്യുത്തരത്തിന്റെ പൂര്‍ണതയില്‍ മാത്രമേ ആ വിളി പൂര്ത്തീകരിക്കപ്പെടുന്നുള്ളു.
ഉദാ. ഒരാള്ക്കു വിളി ലഭിച്ചു .അയാള്‍ പ്രത്യുത്തരവും കൊടുത്തു .എന്നാല്‍ പ്രത്യുത്തരത്തിന്റെ പൂര്ത്തീകരണം എന്നു പറയുന്നതു അതിന്റെ പരിശീലനത്തിന്റെ അന്ത്യത്തില്‍ മാത്രം സംഭവിക്കുന്നു.
അതായതു വൈദീകനാകാനാണെങ്കില് പരിശീലനം 8 ഓ 10 ഓ വര്ഷം എടുക്കുന്നു,അതിന്റെ അന്ത്യത്തില്‍ പട്ടത്ത്വവും ലഭിച്ചുകഴിഞ്ഞാണു
ആ വിളി പൂര്ത്തിയാകുക. അപ്പോള്‍ മാത്രമാണു കലപ്പയില്‍ കൈവയ്ക്കുക.അതിനു മുന്പു എപ്പോള്‍ വേണമെങ്കിലും പോയാല്‍ തെറ്റാകില്ല.
ഇനിയും സന്യാസിനികള്‍
.പരിശീലനസമയത്തും ,അതുകഴിഞ്ഞു താല്ക്കാലിക വൌസെടുത്തുകഴിഞ്ഞും പോകാം . എന്നാല്‍ നിത്യവ്രുതമെടുത്തുകഴിഞ്ഞും പോകാം അതില്‍ നിന്നും വിടുതല്‍ കൊടുക്കാന്‍ മെത്രനോ പാപ്പായിക്കോ
അധികാരമുണ്ടു അവര്ക്കു പട്ടമൊന്നും ഇല്ലെല്ലോ ? എന്നാല്‍ ഒരു പട്ടക്കാരനാണെങ്ങ്കിലും അവര്ക്കു സാധിക്കില്ലെന്നു തോന്നുന്ന നിമിഷം
ഉപേക്ഷിച്ചു പോകുന്നതാണു നല്ലതു. അവിശ്വസ്ത കാട്ടി പിടിച്ചുനില്ക്കുന്നവര് യൂദാസിനെപ്പോലെ വീണുപോകും.
ദൈവഹിതം മാത്രം നിറവേറാന്‍ സ്വയം വിട്ടുകൊടുക്കുക
! അവരാണു സ്വര്ഗത്തിനവകാശി ! " സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ഇഷ്ടമല്ലാതെ വേറോരൂ ഇഷ്ടം ആര്ക്കുമില്ല. ഒരുത്തന്റെ ഇഷ്ടം തന്നെയാണു സകലരുടേയും ഇഷ്ടം .എല്ലാവരുടേയും ഇഷ്ടം തന്നെയാണു ദൈവത്തിന്റെയും ഇഷ്ടം." ---
വി.ആന്സെലം ദൈവതിരു ഹിതം മനസിലാക്കി അതു നിറവേറ്റുകയാണു
നാം ചെയ്യേണ്ടതു ..യേശു അവസാന നിമിഷം വരേയും പിതാവിന്റെ തിരുഹിതം മനസിലാക്കീ അതു പൂര്ത്തീകരിക്കുകയായിരുന്നു.
സ്വര്‍ഗത്തില്‍ രണ്ടു അഭിപ്രായമില്ല രണ്ടു ഇഷ്ടങ്ങളും ഇല്ല. ദൈവത്തെക്കാള്‍
കൂടുതല്‍ അരേയെങ്കിലും സ്നേഹിച്ചാല്‍
അവന് ദൈവഹിതത്തിനെതിരായി പ്രവര്ത്തിക്കുന്നു.
കുടുംബജീവിതം സന്തോഷപ്രദമായിരിക്കണംസന്യാസജീവിതവും സന്തോഷപ്രദമായിരീക്കണംവിളിയുടെ പൂര്‍ണതയില്‍ സാന്തോഷം തനിയെ ലഭിക്കുന്നു.
അതു ദൈവികദാനമാണു
. സന്തോഷമുള്ളടത്തു സ്നേഹമുണ്ടു സ്നേഹം ഇല്ലാതെ സന്തോഷം ഉണ്ടാകില്ല .പ്രത്യേകിച്ചു ദാമ്പത്യ ജീവീതത്തില്‍ ! സ്നേഹം സഹിക്കുന്നു സഹായിക്കുന്നു. - ക്രീസ്താനുകരണം . കുടുംബജീവിതം വിശുദ്ധിയിലേക്കുള്ള വിളിയണു.പരസ്പരം വിശുദ്ധീകരിക്കൂകയാണു കുടുംബജീവിതത്തില്‍ കൂടി !
പരസ്പര വിശുദ്ധീകരണമാണു
ദൈവതിരുഹിതം !സഹനം കൂടാതെ വിശുദ്ധിയില്ല. -- വി.ലിയൊ നവമാന് പാപ്പാ യേശൂവേ ! ദൈവതിരുഹിതം മനസിലാക്കി ജീവിക്കാന്‍ ഞങ്ങളെ സാഹായിക്കേണമേ ! കലപ്പയില്‍ കൈവെച്ചിട്ടുതിരിഞ്ഞു നോക്കുന്നവരേയും , രണ്ടു വള്ളത്തില്‍ യാത്രചെയ്യുന്നവരേയും ചിതറിച്ചു കളയണമേ !
No comments:
Post a Comment